• Logo

Allied Publications

Americas
കോട്ടയം അസോസിയേഷന്‍ ജൂബിലിബാങ്ക്വറ്റ് നൈറ്റിന്‍റെ നിറവില്‍
Share
ഫിലഡല്‍ഫിയ: അക്ഷര നഗരിയുടെ തിരുമുറ്റത്തുനിന്നും ചരിത്രസ്മരണകളൂറുന്ന സഹോദരനഗരത്തിലേക്ക് കുടിയേറി പാര്‍ത്തവരുടെ നേതൃത്വത്തില്‍ കാല്‍നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉടലെടുത്ത സ്വപ്നസാക്ഷാത്ക്കാരമായ കോട്ടയം അസോസിയേഷന്‍റെ 25ാമത് ചാരിറ്റി ബാങ്കറ്റ് നൈറ്റ് സെപ്റ്റംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ സെന്‍റ് തോമസ് സീറോ മലബാര്‍(608 WELSH RD, PHILADELPHIA, PA, 19115) ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഇതര സാമൂഹിക സംഘടനകളുടെ സഹകരണത്തിലുമായി നടത്തുന്ന സില്‍വര്‍ ജൂബിലി ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിന്‍റെ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

തെക്കേ അമേരിക്കയിലെ ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ മുഖ്യ ചാലകശക്തിയായി നിലകൊള്ളുന്ന കോട്ടയം അസോസിയേഷന്‍ നാളിതുവരെയുള്ള വഴികളിലൂടെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് ഭവനസഹായ പദ്ധതികള്‍, വിദ്യാര്‍ഥികൾക്കുള്ള പഠനസഹായ പദ്ധതികള്‍, രോഗികള്‍ക്കായി സാമ്പത്തിക വൈദ്യസഹായ പദ്ധതികള്‍ തുടങ്ങിയ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കുറെ കാലഘട്ടങ്ങളിലായി അമേരിക്കയിലും കേരളത്തിലുമായി നടത്തുകയും കൂടാതെ നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സണ്ണി കിഴക്കേമുറി പ്രസിഡന്‍റ്, കോട്ടയം അസോസിയേഷന്‍) പറയുകയുണ്ടായി.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യപ്രാമുഖ്യം കൊടുത്തുകൊണ്ട് ആരംഭിച്ച സംഘടന ഇന്ന് ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ സഫലീകരണ സമുന്വേയത്തിന്‍റെ നിറവില്‍ നില്‍ക്കുമ്പോള്‍ സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരുടെയും നിരാലംബരുടെയും അശരണരുടെയും ആലംബഹീനരുടെയും ഒരിറ്റ് കണ്ണുനീര്‍ ഒപ്പുവാന്‍ അവരുടെ ഇടയിലേക്ക് സഹായഹസ്തവുമായി ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചുവരികയും ചാരിറ്റി പ്രവര്‍ത്തന മേഖലയിലെ കാലോചിതമായ മാറ്റങ്ങള്‍ക്കനുസൃതമായി പുതിയ പന്താവിലൂടെ സഞ്ചരിച്ച് ഇതരസംഘടനകള്‍ക്ക് പോലും മാതൃകയായി പ്രവര്‍ത്തിച്ചു വരുന്ന കോട്ടയം അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നാളിതുവരെ നല്‍കിവരുന്ന ചെറുതും വലുതുമായ സഹായസഹകരണങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നും കൂടാതെ സഹായഹസ്തവുമായി നിന്ന വ്യക്തികളോടും സ്ഥാപനങ്ങളോടും എക്കാലവും കടപ്പെട്ടിരിക്കുമെന്നും ജോബിജോര്‍ജ് (കോഓഡിനേറ്റര്‍, സില്‍വര്‍ ജൂബിലി ചാരിറ്റിബാങ്ക്വറ്റ്) പ്രസ്താവിക്കുകയുണ്ടായി.

ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിനോടനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കന്മാര്‍ മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതും നൃത്ത വിദ്യാലയങ്ങളുടെ നേതൃത്വത്തിലുള്ള നൃത്ത നൃത്യങ്ങളും സുപ്രസിദ്ധ ഗായകരുടെ ശ്രുതിമധുരമായ ഗാനാലാപനവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കി വരുന്നവര്‍ക്കുള്ള ആദരിക്കല്‍ ചടങ്ങ്, കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് വിതരണവും വിഭവ സമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കുന്നതാണെന്ന് രാജന്‍ കുര്യന്‍(ജനറൽ സെക്രട്ടറി കോട്ടയം അസോസിയേഷന്‍) അറിയിക്കുകയുണ്ടായി.

ചാരിറ്റി ബാങ്ക്വറ്റ്നൈറ്റ് വന്‍ വിജയമാക്കി തീര്‍ക്കുവാനായിട്ടുള്ള കൂട്ടായ പരിശ്രമങ്ങള്‍ അണിയറയില്‍ ധൃതഗതിയില്‍ പുരോഗമിച്ചു വരികയാണെന്നും സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ഏറെ പുതുമകള്‍ നിറഞ്ഞ ഒരു സ്മരണികയുടെ പ്രകാശനവും ഉണ്ടായിരിക്കുന്നതാണെന്ന് സഞ്ചു സക്കറിയ(ചീഫ് എഡിറ്റര്‍, സുവനീര്‍) അറിയിച്ചു.

സില്‍വര്‍ ജൂബിലി ചാരിറ്റി ബാങ്ക്വറ്റ്നൈറ്റിന്‍റെ വന്‍ വിജയത്തിനായി ജോസഫ് മാണി, സാബു ജേക്കബ്, സാജന്‍ വര്‍ഗ്ഗീസ്, ബെന്നി കൊട്ടാരം, ജീമോന്‍ ജോര്‍ജ്, ജോണ്‍ മാത്യു, ജോണ്‍ പി വര്‍ക്കി, ജെയ്സണ്‍ വര്‍ഗീസ്, ജെയിംസ് അന്ത്രയോസ്, മാത്യു ഐപ്പ്, എബ്രഹാം ജോസഫ്, സാബു പാമ്പാടി, രാജു കുരുവിള, സെറിന്‍ ചെറിയാന്‍, വര്‍ക്കി പൈലോ, വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലുളള വിവിധ കമ്മറ്റികള്‍ അഹോരാത്രം പ്രവര്‍ത്തിച്ചു വരുന്നു. വിമന്‍സ് ഫോറവും ചാരിറ്റി ബാങ്ക്വറ്റ്നൈറ്റിന്‍റെ എല്ലാ വിജയങ്ങള്‍ക്കുമായിട്ടും കൂട്ടായിപ്രവര്‍ത്തിച്ചു വരുന്നതായി അറിയിക്കുകയുണ്ടായി.

ഫിലാഡല്‍ഫിയയിലും പരിസരപ്രദേശങ്ങളിലുമായി പ്രവര്‍ത്തനമികവുകൊണ്ടും ജനബാഹുല്യം കൊണ്ടും നടത്തിവരാറുള്ള കോട്ടയം അസോസിയേഷന്‍റെ ജനകീയ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിലേക്ക് എല്ലാ കോട്ടയം നിവാസികളേയും അഭ്യുദയകാക്ഷികളേയും സ്വാഗതം ചെയ്യുന്നതായും ഒരു പ്രത്യേക പത്രകുറിപ്പില്‍ അറിയിക്കുന്നു.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ സ​മ്മ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന സ​മ്മ​ർ ക്യാ​മ്പ്
ബെ​ൽ​വി​ൽ സെ​ന്‍റ് കു​ര്യാ​ക്കോ​സ് ചാ​വ​റ സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ സം​യു​ക്ത തി​രു​നാ​ളാ​ഘോ​ഷം.
ബെ​ൽ​വി​ൽ(കാനഡ): സെന്‍റ് കു​ര്യാ​ക്കോ​സ് സീ​റോമ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ സം​യു​ക്ത തി​രു​നാ​ൾ ഈ മാസം 15 മു​ത​ൽ 17 വ​രെ ആ​ച​രി​ക്കും.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഇ​ൻ​ഡോ​ർ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ന്ന് തു​ട​ക്കം.
മെ​സ്‌​ക്വി​റ്റ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ൻ​ഡോ​ർ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളോ​ടെ ഇ​ന്ന്
ഗ്ലോ​ബ​ൽ വെ​ബി​നാ​ർ: സ്റ്റാ​ൻ​ലി ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ.
ന്യൂ​യോ​ർ​ക്ക്: ഫു​ൾ ഗോ​സ്‌​പെ​ൽ ബി​സി​ന​സ് മെ​ൻ​സ് ഫെ​ല്ലോ​ഷി​പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്ലോ​ബ​ൽ വെ​ബി​നാ​റി​ൽ മ​ല​യാ​ളി​യും അ​മേ​രി
അ​ടു​ത്ത വ​ർ​ഷ​ത്തെ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്ര​റ്റി​ക് പാ​ർ​ട്ടി​ക്ക് കോ​ൺ​ഗ്ര​സി​ൽ ഭൂ​രി​പ​ക്ഷം നേ​ടാ​നാ​വു​മോ?.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ അ​ടു​ത്ത ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ സ​മ​യ​മു​ണ്ട്.