ന്യൂയോർക്ക്: ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾക്ക് മാർഗനിർദേശങ്ങൾ നൽകാനായി ഫോമ രൂപീകരിച്ച ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടനം നവംബർ ഒന്നിന് ഷിക്കാഗോയിൽ നടക്കും.
ഫോറം ഉദ്ഘാടനത്തോടനുബന്ധിച്ച് ഫോമയുടെ ബിസിനസ് മീറ്റും, അമേരിക്കയിൽ ബിസിനസ് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഡയറക്ടറിയുടെ പ്രകാശനവും നടക്കും.
അമേരിക്കയിലെ ബിസിനസ് വ്യവസായ രംഗത്തെ വ്യക്തിത്വങ്ങൾ യോഗത്തിൽ തങ്ങളുടെ വിജയങ്ങൾ പങ്കുവയ്ക്കും. ബിസിനസ് രംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള , ഫോമയുടെ മുൻ പ്രസിഡന്റു കൂടിയായ ബേബി ഊരാളിലാണ് ബിസിനസ് ഫോറത്തിന് ചെയർമാൻ. കൂടാതെ ഷൈജു വർഗീസ് വൈസ് ചെയർമാനായും , ഫോമാ മുൻ സെക്രട്ടറി ഓജസ് ജോൺ കോ ഓർഡിനേറ്റർ ആയും, ജോൺ ഉമ്മൻ സെക്രട്ടറിയായും, ഡൊമിനിക് ചാക്കോനാൽ, ജോസ് ഉപ്പൂട്ടിൽ, എബിൻ വർഗീസ്, രഞ്ജിത്ത് വിജയകുമാർ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് ബിസിനസ് ഫോറത്തിന് നേതൃത്വം നൽകുന്നത്.
ഫോമയുടെ ബിസിനസ് മീറ്റിലേക്കും, ഫോറം ഉദ്ഘാടന യോഗത്തിലേക്കും എല്ലാ മലയാളികളും പ്രത്യേകിച്ച് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവരും പങ്കെടുക്കണമെന്ന് ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.
ബിസിനസ് ഫോറത്തിന് ഉദ്ഘാടത്തിനായി ഫോമ സെൻട്രൽ റീജൻ ആർ.വി.പി ജോൺസൺ കണ്ണൂക്കാടന്റെ നേതൃത്വത്തിൽ, ഫോമ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ ജോസ് മണക്കാട്ട് (കോ ഓർഡിനേറ്റർ), ഫോമാ നാഷനൽ കമ്മിറ്റി അംഗങ്ങളായ ജോർജ് മാത്യു, ജോസി കുരിശുങ്കൽ, ആശാ മാത്യു, കേരള കൺവൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, ക്രെഡൻഷ്യൽ കമ്മിറ്റി അംഗം ജോൺ പാട്ടപതി എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.
ഫോമ ബിസിനസ് ഫോറത്തെക്കുറിച്ചറിയാനും ബിസിനസ് ഡയറക്ടറിയിലേക്ക് വിവരങ്ങൾ നൽകാനും താൽപ്പര്യമുള്ളവർക്ക് 914 349 1559 (ബൈജു വർഗീസ്), 425 829 6301 (ഓജസ് ജോൺ) എന്നിവരെ ബന്ധപ്പെടണം.
|