ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂജഴ്സിയിൽ നടക്കുന്ന രാജ്യാന്തര മാധ്യമ കോൺഫറൻസിനു മുന്നോടിയായി ഫിലഡൽഫിയ ചാപ്റ്റർ സംഘടിപ്പിച്ച കിക്ക് ഓഫ് സമ്മേളനം മയൂര റസ്റ്ററന്റിൽ വച്ചു നടത്തപ്പെട്ടു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് അരുൺ കോവാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷനൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, നാഷനൽ ജനറൽ സെക്രട്ടറി ഷിജോ പൗലോസ്, നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത്, കൂടാതെ ഫിലഡൽഫിയയിലെ പ്രസ് ക്ലബ് അംഗങ്ങളും, സാംസ്കാരിക സാമൂഹിക നേതാക്കളും ഈ ചടങ്ങിൽ പങ്കെടുത്തു. ചാപ്റ്റർ സെക്രട്ടറി സുമോദ് നെല്ലിക്കാല യോഗ നടപടികൾ നിയന്ത്രിച്ചു.
ട്രഷറർ വിൻസെന്റ് ഇമ്മാനുവേൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക രാജ്യാന്തര മാധ്യമ കോൺഫറൻസിന് ഫിലഡൽഫിയ ചാപ്റ്ററിന്റെ എല്ലാവിധ സഹകരണങ്ങളും അറിയിക്കുകയുണ്ടായി.
ഇതുവരെ ഫിലഡൽഫിയ ഏരിയയിൽ നിന്ന് മികച്ച സഹകരണമാണ് ഉണ്ടായിട്ടുള്ളതെന്നും ഈ വർഷവും അത് പ്രതീക്ഷിക്കുന്നതായും നാഷനൽ ജനറൽ സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. ന്യൂജഴ്സിയിലെ എഡിസണിലാണ് ഇപ്രാവശ്യത്തെ സമ്മേളനം എന്നും അദ്ദേഹം ഓർമിപ്പിച്ചു.
രാജ്യാന്തര മാധ്യമ കോൺഫറൻസിനു കേരളത്തിൽ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവർത്തകർ ജോണി ലൂക്കോസ്, ഹാഷ്മി താജ് ഇബ്രാഹിം, ലീൻ ജെസ്മസ്, അബ്ജോത് വർഗീസ്, സുജയ പാർവതി, കൂടാതെ രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരും പങ്കെടുക്കും.
ഇന്ത്യ പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾ അഭംഗുരം തുടരും എന്നും ഇപ്രാവശ്യത്തെ കോൺഫറൻസിന്റെ വിജയത്തിനായി അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നാഷനൽ ട്രഷറർ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം,
കോൺഫറൻസ് ചെയർമാൻ സജി എബ്രഹാം കൂടാതെ അഡ്വൈസറി ബോർഡും ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ നേതൃത്വത്തിൽ ചാപ്റ്റർ ഭാരവാഹികളും പ്രവർത്തിച്ചു വരുന്നു എന്ന് നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു അറിയിച്ചു. പ്രശസ്ത സിനിമ ടിവി കലാകാരൻമാരുടെ എന്റർടൈൻമെന്റ് നൈറ്റും ഒരുക്കിയിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിചേർത്തു.
ഫിലഡൽഫിയയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾക്കുവേണ്ടി ജോൺ പണിക്കർ, അഭിലാഷ് ജോൺ, സജി സെബാസ്റ്റ്യൻ, തോമസ് പോൾ, സ്റ്റാൻലി ജോൺ, ജോസ് തോമസ്, കോര ചെറിയാൻ എന്നിവർ ആശംസ അർപ്പിക്കാനെത്തിയിരുന്നു.
ഫിലഡൽഫിയ മറ്റു ചാപ്റ്റർ അംഗങ്ങളായ റോജിഷ് സാമുവേൽ (വൈസ് പ്രസിഡന്റ്), ജോർജ് ഓലിക്കൽ (ജോയിന്റ് സെക്രട്ടറി), സിജിൻ തിരുവല്ല (ജോയിന്റ് ട്രഷറർ), ചാപ്റ്റർ മെംബേർസ് ജോബി ജോർജ്, സുധാ കർത്താ, ജോർജ് നടവയൽ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, സജു വർഗീസ്, എബിൻ സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|