റിയാദ്: ഒൻപതാമത് കേളി സുലൈ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാമത് കേളി ടിഎസ്ടി കപ്പ്’ ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും.
കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനങ്ങളുടെ ഭാഗമായാണ് വിവിധ കലാ കായിക മത്സരങ്ങൾ അരങ്ങേറുന്നത്.
സുലൈ എം.സി.എ, ടെക്നോമാക്ക് ഗ്രൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ കിംഗ്സ് മലാസ് രത്നഗിരി റോയൽസിനേയും, രണ്ടാം മത്സരത്തിൽ ഉസ്താദ് ഇലവൻ റിയാദ് വാരിയേഴ്സിനേയും, മൂന്നാം മത്സരത്തിൽ ട്രാവൻകൂർ ഐടിഎല്ലിനേയും, നാലാം മത്സരത്തിൽ റോക്ക്സ്റ്റാർസ് സിസി, റിബെൽസ് റിയാദിനെയും നേരിടും.
ടൂർണമെന്റിന്റെ രണ്ടാം വാരത്തിലെ മത്സരങ്ങളിൽ ഐടിഎൽ പിസിഡബ്ല്യുഎഫ് റിയാദിനെതിരെ നാലു വിക്കറ്റിനും റോക്ക്സ്റ്റാർസ് സി.സി ഒലയ ക്രിക്കറ്റ് ക്ലബിനെ ആറ് വിക്കറ്റിനും പരാജയപ്പെടുത്തി.
ഐടിഎല്ലിന്റെ മുസ്തഫ കലന്ദർ, റോക്ക്സ്റ്റാർസിന്റെ ഇമ്രാൻ എന്നിവരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു. കേളി സുലൈ രക്ഷാധികാരി സമിതി അംഗം നാസർ കാരക്കുന്നും, കേന്ദ്ര സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജവാദ് പരിയാട്ടും മികച്ച കളിക്കാർക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
സംഘാടക സമിതി ചെയർമാൻ ഫൈസൽ അധ്യക്ഷനായ ചടങ്ങിൽ ടെക്നിക്കൽ കമ്മിറ്റി കൺവീനർ റീജേഷ് രയരോത്ത് മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു.
കേന്ദ്ര സ്പോർട്സ് കമ്മിറ്റി അംഗം റിയാസ് പള്ളാട്ട്, തോയ്ബ്, രാഗേഷ്, അഭിലാഷ്, സുലൈ ഏരിയ ഭാരവാഹികളായ ഗോപിനാഥ്, കൃഷ്ണൻ കുട്ടി, സുനിൽ കുമാർ, ഇസ്മായിൽ, നവാസ്, പ്രകാശൻ, സത്യപ്രമോദ്, ഹാരിസ്, ജോസ്, അബ്ദുൽ സലാം, സംസീർ, നാസർ, ഉണ്ണികൃഷ്ണൻ എന്നിവർ മത്സര നടത്തിപ്പിന് നേതൃത്വം നൽകി.
കേളി സുലൈ ഏരിയ സെക്രട്ടറി ഹാഷിം കുന്നുതറ സ്വാഗതവും ഏരിയ പ്രസിഡന്റ് ജോർജ് നന്ദിയും പറഞ്ഞു.
|