നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; ഒ​ന്ന​ര​കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
Saturday, May 11, 2024 11:32 AM IST
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്ന​ര കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ദു​ബാ​യി​യി​ൽ നി​ന്നെ​ത്തി​യ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി ഖാ​ദ​ർ മൈ​തീ​നി​ൽ നി​ന്നു​മാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ 2332 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ജീ​ൻ​സി​ന​ക​ത്ത് പ്ര​ത്യേ​ക അ​റ​യു​ണ്ടാ​ക്കി അ​തി​നു​ള്ളി​ലാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ച​ത്. രേ​ഖ​ക​ൾ ന​ൽ​കി ഗ്രീ​ൻ ചാ​ന​ലി​ലൂ​ടെ സ്വ​ര്‍​ണം ക​ട​ത്താ​നാ​യി​രു​ന്നു പ്ര​തി​യു​ടെ ശ്ര​മം.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് ഇ​യാ​ളെ ക​ണ്ട ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സം​ശ​യം തോ​ന്നി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 20 സ്വ​ർ​ണ ക​ട്ടി​ക​ളാ​ണ് പ്ര​തി​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.