മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച വി​ജ​യം; ഡ്രൈ​വിം​ഗ് സ്കൂ​ള്‍ സ​മ​രം പി​ന്‍​വ​ലി​ച്ചു
Wednesday, May 15, 2024 6:07 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് സ്കൂ​ള്‍ സ​മ​ര സ​മി​തി ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം പി​ന്‍​വ​ലി​ച്ചു. മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സ​മ​വാ​യ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഡ്രൈ​വിം​ഗ് പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​ക്ക് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ത​യാ​റാ​ണെ​ന്ന് ച​ർ​ച്ച​യി​ൽ അ​റി​യി​ച്ചു. പി​ന്നാ​ലെ​യാ​ണ് സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് സ​മ​ര സ​മി​തി​യും വ്യ​ക്ത​മാ​ക്കി​യ​ത്.

ഡ്രൈ​വിം​ഗ് പ​രി​ഷ്ക​ര​ണ സ​ര്‍​ക്കു​ല​ര്‍ പി​ന്‍​വ​ലി​ക്കി​ല്ല. എ​ന്നാ​ല്‍, സ​ര്‍​ക്കു​ല​റി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തും. ര​ണ്ട് ക്ല​ച്ചും ബ്രേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാം. മ​റ്റൊ​രു സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തു​വ​രെ​യാ​യി​രി​ക്കും ഈ ​ഇ​ള​വു​ക​ള്‍. ടെ​സ്റ്റ് വാ​ഹ​ന​ങ്ങ​ളി​ലെ കാ​മ​റ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് സ്ഥാപിക്കാമെന്നും ചർച്ചയിൽ തീരുമാനമായി.

ഡ്രൈ​വിം​ഗ് സ്കൂ​ള്‍ പ​രി​ശീ​ല​ന ഫീ​സ് ഏ​കോ​പി​പ്പി​ക്കും. ഇ​ത് പ​ഠി​ക്കാ​ൻ പു​തി​യ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കും. പ​ഴ​യ​തു​പോ​ലെ ആ​ദ്യം എ​ച്ച് ടെ​സ്റ്റും ശേ​ഷം റോ​ഡ‍് ടെ​സ്റ്റും ന​ട​ത്തും. കെ​എ​സ്ആ​ര്‍​ടി​സി പ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നാ​ണു ച​ർ​ച്ച ന​ട​ന്ന​ത്. മോ​ട്ടോ​ര്‍ വാ​ഹ​ന ലൈ​സ​ൻ​സ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ൾ ദി​വ​സ​ങ്ങ​ളാ​യി സ​മ​ര​ത്തി​ലാ​യി​രു​ന്നു.13 ദി​വ​സ​ത്തെ സ​മ​ര​ത്തി​ന് ശേ​ഷ​മാ​ണ് സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ച​ത്.

ഈ ​മാ​സം 23 ന് ​സി​ഐ​ടി​യു​വു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള തീ​രു​മാ​നം. എ​ന്നാ​ൽ സ​മ​രം ക​ടു​പ്പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് മു​ന്നോ​ട്ടു​വ​ന്ന​ത്.

സ​മ​ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ടെ​സ്റ്റി​ന് എ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ൽ പോ​ലീ​സ് കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല എ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.