Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ഈ മീൻകറി റൊമ്പ ടേസ്റ്റായിറുക്ക്....
പച്ചമലയാളത്തിൽ പറഞ്ഞാൽ മീൻകറിയും മൺചട്ടിയും എന്നാണ് മീൻകുഴമ്പും മൺപാനയുമെന്നതിന്റെ അർഥം. ഈ ചിത്രവും ഈപേരും തമ്മിലുള്ള ബന്ധം എന്താണെന്നല്ലേ... മീൻ കറിയ്ക്ക് വേണ്ട കൂട്ടെല്ലാം കൃത്യമായില്ലേൽ അതു കഴിക്കാൻ ഒരു രുചിയും ഉണ്ടാകില്ല. അതിപ്പോൾ ഉപ്പോ മുളകോ കുറഞ്ഞാലും കൂടിയാലും അതു തന്നെയാണ് അവസ്‌ഥ. സിനിമയിലും അതുപോലെ തന്നെയാണ് ചേരുവകളെല്ലാം കൃത്യമായി ചേർന്നില്ലേൽ ആകെ മൊത്തം കുളമാകും.

എന്നാൽ ഈ പേരിനെ ഈ സിനിമയോട് ബന്ധപ്പിച്ച് ഒരു താരപുത്രന് നായക നടനിലേക്കുള്ള എൻട്രി കൊടുക്കാൻ പാകത്തിനുള്ള ഒരു ഒന്നാന്തരം കൂട്ടൊരുക്കിയിരിക്കുകയാണ് സംവിധായകൻ അമുതേശ്വർ മീൻകുഴമ്പും മൺപാനയും എന്ന ചിത്രത്തിലൂടെ. നന്മയുള്ള കഥ, ഇടിക്ക് ഇടി, ഡാൻസിന് ഡാൻസ്, റൊമാൻസിന് റൊമാൻസ് അങ്ങനെയെല്ലാം കൊണ്ടും ഒരു കിടിലൻ എൻട്രി തന്നെയാണ് നടൻ ജയറാമിന്റെ മകൻ കാളിദാസിന് തമിഴകത്ത് കിട്ടിയത്.



മലേഷ്യയിൽ മീൻകുഴമ്പും മൺപാനയും എന്ന പേരിൽ റെസ്റ്റോറന്റ് നടത്തുന്ന അണ്ണാമലൈയുടെയും (പ്രഭു) മകൻ കാർത്തിക്കിന്റെയും (കാളിദാസ്) കഥയാണ് ചിത്രം പറയുന്നത്. അച്ഛൻ–മകൻ സ്നേഹബന്ധത്തിന്റെ കഥ ഒരുപാട് കണ്ടിട്ടുള്ളവരുടെ മുന്നിലേക്ക് സംവിധായകൻ വീണ്ടും ഇതേ വിഷയവുമായി കടന്നു വരുമ്പോൾ കണ്ടേക്കാവുന്ന ക്ലീഷേ രംഗങ്ങളെല്ലാം ഈ ചിത്രത്തിലും കടന്നുവരുന്നുണ്ട്. എന്നാൽ പ്രഭുവിന്റെയും കാളിദാസിന്റെയും അഭിനയമികവിലൂടെ ഒരുപരിധി വരെ ഈ ചിത്രത്തിന് ഒരു പുതിയ മുഖം ഉണ്ടാക്കിയെടുക്കുന്നതിൽ സംവിധായകൻ വിജയിച്ചുവെന്നു തന്നെ പറയാം.



കോളജ് കുമാരനായ കാർത്തിക്കിന്റെ പ്രണയവും കുറുമ്പുമെല്ലാം കാട്ടി ഡാൻസും പാട്ടുമായി മുന്നോട്ടു പോകുന്നിടത്തേക്ക് അച്ഛൻ മകൻ ബന്ധത്തിന്റെ അകൽച്ച കാട്ടാനായി സംവിധായകൻ കൂടുതൽ സമയം വിനിയോഗിക്കുന്നിടത്താണ് ചിത്രത്തിന് ഇഴച്ചിൽ അനുഭവപ്പെടുന്നത്. ക്ലീഷേയിലേക്ക് ചിത്രം കൂപ്പുകുത്തുന്നു എന്നു തോന്നിപ്പിച്ച ശേഷം ഒന്നാം പകുതിക്ക് തൊട്ടുമുമ്പായി കടന്നു വരുന്ന ഒരു ട്വിസ്റ്റ് ചിത്രത്തിന്റെ മുഖം ആകെ മൊത്തം മാറ്റുന്നുണ്ട്. ഈ മാറ്റം തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ഒന്നാം പകുതിയിലെ വേഗക്കുറവിനെ രണ്ടാം പകുതിയിലെ വേഗക്കൂടുതൽ കൊണ്ട് സംവിധായകൻ സമരസപ്പെടുത്തിയപ്പോൾ ചിത്രം കൃത്യമായ താളം കണ്ടെത്തുകയായിരുന്നു.




അച്ഛനും മകനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി കണ്ടെത്തിയ മാർഗം ചിത്രത്തിന് വേഗം കൂട്ടിയപ്പോൾ ഒന്നാം പകുതിയേക്കാൾ പക്വതയാർന്ന പ്രകടനമാണ് രണ്ടാം പകുതിയിൽ കാളിദാസ് കാഴ്ചവെച്ചത്. നായകന്റെ കാമുകിയായി ഒരു പ്രണയത്തിലുണ്ടായേക്കാവുന്ന ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം പവിത്രയായി ചിത്രത്തിൽ എത്തിയ അഷ്ന സവേരി കൈയടക്കത്തോടെ ചെയ്തു. അതിൽ കൂടുതലൊന്നും നായികയായ അഷ്നയ്ക്ക് ചെയ്യാൻ ഉണ്ടായിരുന്നില്ലായെന്നു സാരം.



മലേഷ്യയിലെ കാഴ്ചകളത്രയും പുതുമയോടു കൂടി തന്നെ ഛായാഗ്രാഹകൻ ലക്ഷ്മൺ കാമറയിലേക്ക്് പകർത്തിയപ്പോൾ ഒരു കളർഫുൾ എഫക്ട് തന്നെ ചിത്രത്തിന് ലഭിച്ചു. മെലഡിയും ഡപ്പാംകൂത്തുമെല്ലാമായി അഞ്ചു പാട്ടുകൾ ചിത്രത്തിലുണ്ട്. ഡി. ഇമാനൊരുക്കിയ ഡപ്പാംകൂത്ത് പാട്ടുകൾ അത്രയും യുവാക്കളെ പിടിച്ചിരുത്തുന്ന വിധത്തിലുള്ളതായിരുന്നു. മലയാളി സാന്നിധ്യമായി ഉർവശിയും ചിത്രത്തിലുണ്ട്. രണ്ടാം പകുതിയിൽ പ്രഭുവും കാളിദാസന്റെയും മേക്കോവറുകൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതിഥി വേഷത്തിൽ ഉലകനായകൻ കമൽ ഹാസനും ചിത്രത്തിലെത്തുന്നുണ്ട്.അദ്ദേഹം ചിത്രത്തിന് നല്കിയ ഉണർവ് എത്രത്തോളമെന്ന് നിങ്ങൾ തിയറ്ററിൽ പോയി തന്നെ കണ്ടറിയുക.



കാളിദാസിന്റെ കുട്ടിക്കാലത്തെ ബിഗ്സ്ക്രീൻ പ്രകടനം ഏവരേയും അമ്പരിപ്പിച്ചിട്ടുണ്ട്. അന്നെല്ലാവരും മനസിൽ പറഞ്ഞിട്ടുണ്ടാവണം നടൻ ജയറാമിന്റെയല്ലേ മകൻ, അച്ഛന്റെ ഗുണം മകനു കിട്ടാതിരിക്കുമോയെന്ന്... പ്രഭുവിന്റെയും കമൽ ഹാസന്റെയും ആശീർവാദത്തോടെ മീൻകുഴമ്പും മൺപാനയിലും ആ പയ്യൻ നായകനായി എത്തിയപ്പോഴും ആ പല്ലവിക്ക് ഇളക്കം തട്ടാത്ത വിധമുള്ള പ്രകടനമാണ് കാളിദാസ് കാഴ്ചവച്ചിട്ടുള്ളത്.

(ടിക്കറ്റെടുക്കാം, പ്രഭുവിന്റെയും കാളിദാസന്റെയും രസക്കൂട്ട് കാണാനായി..)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മ​ലൈ​ക്കോ​ട്ടൈ' കു​ലു​ങ്ങി​യി​ല്ല; പ​ക്ഷേ വാ​ലി​ബ​ന്‍ മോ​ശ​മാ​ക്കി​യി​ല്ല
അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ന്‍റെ മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​ച്ച ലി​ജോ ജോ​സ് പെ​ല്ലി​ശേരി​യു​ടെ "മ​ലൈ​ക്കോ​
ഏ​ഴു സ​മു​ദ്ര​ങ്ങ​ള്‍​ക്ക​പ്പു​റ​ത്തെ​വി​ടെ​യോ മ​നു​വി​ന്‍റെ പ്ര​ണ​യ​വി​ര​ഹം; ഒ​പ്പം ന​മ്മ​ളും
പ്ര​ണ​യം ഒ​രു ക​ട​ല്‍ ആ​ണെ​ങ്കി​ല്‍ നോ​വ് അ​തി​ന്‍റെ ക​ര​യാ​ണ്. ഹൃ​ദ​യം ഒ​രു ശം​ഖാ​യി ആ ​ക​ര​യി​ല്‍
ചാ​വേ​റു​ക​ളു​ടെ ക​റു​ത്ത രാ​ഷ്ട്രീ​യം
കൊ​ല്ലാ​നും ചാ​കാ​നും മ​ടി​യി​ല്ലാ​ത്ത ഒ​രു​കൂ​ട്ടം പേ​രു​ടെ ചി​ല മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​നു​ഭ​വ​ങ
പ​ഴ​യ "ജ​വാ​ൻ' പു​തി​യ കു​പ്പി​യി​ൽ
മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ള​മു​ള്ള ഒ​രു സി​നി​മ മു​ഴു​വ​ൻ "ഫ്ലാ​ഷ്ബാ​ക്ക് മോ​ഡി'​ൽ പോ​യാ​ൽ എ​ന്താ​ക
തീ​യ​റ്റ​റു​ക​ളി​ൽ ഓ​ണ​ത്ത​ല്ല്; ബോ​ക്സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി "ആ​ർ​ഡി​എ​ക്സ്'
അ​ജ​ഗ​ജാ​ന്ത​രം, ത​ല്ലു​മാ​ല എ​ന്നീ സി​നി​മ​ക​ൾ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ടെ മാ​സ് ഇ​ഫ​ക്ടാ​ണ് പ്രേ​ക്ഷ​ക​
വ​യ​ല​ന്‍റ് ര​ജ​നി​യു​ടെ മാ​സ് "ജയിലർ'
ആ​രാ​ധ​ക​രെ​യും പ്രേ​ക്ഷ​ക​രെ​യും തെ​റ്റാ​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കു​മെ​ന്ന ഭീ​തി​യി​ൽ, ത​ല്ലി​ച്ച
അ​ങ്ങോ​ട്ടോ ഇ​ങ്ങോ​ട്ടോ? ക​ൺ​ഫ്യൂ​ഷ​നി​ൽ "കു​റു​ക്ക​ൻ'
സു​ന്ദ​രി​യാ​യ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ടു​ന്ന വ​ള​രെ "വ്യ​ത്യ​സ്ത​മാ​യ' ക​ഥാ​പ​ശ്ചാ​ത്താ​ല​വു​മാ​യി
കേ​ര​ള ക്രൈം ​ഫ​യ​ൽ​സ്: പ​തി​ഞ്ഞ താ​ള​ത്തി​ൽ നീങ്ങുന്ന അ​ന്വേ​ഷ​ണം
എ​ഐ കാ​മ​റ​യെ​പ്പ​റ്റി മ​ല​യാ​ളി​ക​ൾ​ക്ക് കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത, മ​ല​മ്പു​ഴ​യു​ടെ വി​പ്ല
പോ​രാ​ട്ടം തൊ​ഴി​ലാ​ക്കി​യ​വ​രു​ടെ സൂപ്പർ ത്രി​ല്ല​ർ
സൈ​ക്കോ കി​ല്ല​റെ പി​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​
പ്രേ​ക്ഷ​ക​ന്‍റെ നെ​ഞ്ചി​ലേ​ക്ക് വെ​ടി​വ​യ്ക്കു​ന്ന "ഏ​ജ​ന്‍റ്'
ആ​ദ്യ ഫ്രെ​യിം കാ​ണു​ന്ന​തി​ന് മു​മ്പ് ത​ന്നെ ചി​ല ചി​ത്ര​ങ്ങ​ളു​ടെ വി​ധി സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒ​രു ന​വാ​ഗ​ത​സം​വി​ധാ​യ​ക​ൻ ത​ന്‍റെ ആ​ദ്യ ചി​ത്രം ഒ​രു​ക്കു​മ്പോ​ൾ ഏ​ത് ത​ര​ത്തി​ലു​ള്ള ക​ഥ തെ​ര​ഞ്
ക​ഠി​നം, ക​ഠോ​രം ഈ ​ഇ​ടം ക​ണ്ടെ​ത്ത​ൽ ശ്ര​മം
ലോ​ക​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു ഇ​ടം ക​ണ്ടെ​ത്തു​ക എ​ന്ന മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ ക​ഥ പ​റ​യു
പ്രേ​ക്ഷ​ക​നി​ലെ പ്ര​ണ​യി​താ​വി​നെ അ​ള​ക്കു​ന്ന "പ്ര​ണ​യ​വി​ലാ​സം'
"പാ​ടാ​ത്ത പൈ​ങ്കി​ളി' എ​ന്ന ഒ​റ്റ നോ​വ​ലി​ലൂ​ടെ മ​ല​യാ​ളി​യു​ടെ പ്രേ​മ സ​ങ്ക​ൽ​പം മാ​റ്റി​യ മു​ട്ട​
കാ​ണു​ന്ന​വ​രി​ലും "രോ​മാ​ഞ്ചം' പ​ട​ർ​ത്തു​ന്ന ചി​രി ചി​ത്രം
ഒ​രു കൂ​ട്ടം ച​ങ്ങാ​തി​മാ​ർ. ഉ​ണ്ടും ഉ​ടു​ത്തും കൊ​ടു​ത്തും പ​രാ​ധീ​ന​ത​ക​ൾ​ക്കി‌​യി​ലും അ​വ​ർ ജീ​വ
"പ​ഠാ​ൻ' പ്രേ​ക്ഷ​ക​രെ ഒ​ന്നി​പ്പി​ക്കു​ന്ന സ്വ​ർ​ണം
"നീ​യാ​ണ് സ്വ​ർ​ണം; ഞ​ങ്ങ​ളെ​യെ​ല്ലാം ഒ​ന്നി​പ്പി​ക്കു​ന്ന, മ​നോ​ഹ​ര​മാ​ക്കു​ന്ന സ്വ​ർ​ണം'- പ​ഠാ​ൻ എ
ത​ല്ല് തെ​ക്കാ​ണെ​ങ്കി​ലും കൊ​ണ്ട​ത് കേ​ര​ള​ക്ക​ര മു​ഴു​വ​ൻ!
എ​ൺ​പ​തു​ക​ളി​ൽ ന​ട​ന്ന ഒ​രു ക​ഥ! അ​ത് ഏ​ത് പ്രാ​യ​ക്കാ​രേ​യും ര​സി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​ര
ഒ​റ്റു​കൊ​ടു​ക്കു​ന്ന "ഒ​റ്റ്'
ഒ​റ്റ കാ​ഴ്ച​യ്ക്ക് ക​ണ്ടി​റ​ങ്ങാ​നാ​കു​ന്ന ചി​ത്ര​മ​ല്ല ഒ​റ്റ്. വീ​ണ്ടും ആ​ലോ​ചി​ച്ച് ചോ​ദ്യ​ങ്ങ​ൾ
ഫാ​ന്‍റ​സി​യി​ൽ ര​സി​പ്പി​ക്കു​ന്ന "മ​ഹാ​വീ​ര്യ​ർ'
നി​ല​വാ​ര​മു​ള്ള ത​മാ​ശ​ക​ളും ടൈം ​ട്രാ​വ​ലും ഫാ​ന്‍റ​സി​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും അ​തി​നു​മ​പ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​വും വി​ഖ്യാ​ത​മാ​യ ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്‍റെ ഭാ​ഗി​ക​മാ​യ ച​രി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
ക​ന​കം മൂ​ലം: വേ​റി​ട്ട വ​ഴി​യി​ലൊ​രു ക്രൈം​ത്രി​ല്ല​ർ
സി​നി​മ​യു​ടെ വ​ലി​പ്പ​ച്ചെ​റു​പ്പ​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും താ​ര​ങ്ങ​ളാ​ണ്, താ​ര
മ​നം ക​വ​രു​ന്നു... ആ​ഗ്ര​ഹ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വാ​ങ്ക്
ചെ​റി​യ ഇ​ഷ്ട​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും നേ​ടി​യെ​ടു​ക്കാ​ൻ ഏ​റെ വെ​ന്പു​ന്ന​വ​രാ​ണ് നാം ഓ​രോ​രു​ത്ത​ര
ന​മു​ക്കി​ട​യി​ലേ​ക്ക് ​അ​ന്വേ​ഷ​ണം എ​ത്തു​മ്പോൾ...
ചി​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​മു​ക്കി​ട​യി​ലേ​ക്കു​ണ്ടാ​കും. ചെ​റു​തെ​ന്നു ന​മ്മ​ൾ ക​രു​തു​ന്ന ഒ​രു സം​ഭ​വ
നാ​നോ കാ​റും നാ​നോ​യ​ല്ലാ​ത്ത കാ​ഴ്ച​ക​ളും; ചി​രി​യും ചി​ന്ത​യു​മാ​യി ഗൗ​ത​മ​ന്‍റെ ര​ഥം
ക്യാ​ര​ക്റ്റ​ര്‍ റോ​ളു​ക​ളി​ല്‍ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ര്‍​ന്ന നീ​ര​ജ് മാ​ധ​വ​നി​ല്‍ നാ​യ​ക വേ​ഷം ഭ​
ത്രി​ല്ല​ടി​പ്പി​ക്കു​ന്ന പാ​തി​രാ ക​ഥ!
റി​ലീ​സാ​കു​ന്ന​തി​നു മു​ന്പു ത​ന്നെ ആ​വേ​ശം സൃ​ഷ്ടി​ച്ച അ​ഞ്ചാം പാ​തി​ര അ​തു​ക്കും മേ​ലെ ബോ​ക്സോ​
ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് ആ​ക്‌ഷ​നു​മാ​യി തൃ​ശൂ​ര്‍​പൂ​രം
ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് എ​ന്‍​ട്രി​യു​മാ​യി ജ​യ​സൂ​ര്യ​യു​ടെ തൃ​ശൂ​ര്‍​പ
ആ​രാ​ധ​ന​യു​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്
ആ​ത്മാ​ഭി​മാ​നം ഏ​തൊ​രാ​ള്‍​ക്കും വി​ല​പ്പെ​ട്ട​താ​ണ്. അ​തി​ന് മു​റി​വേ​റ്റാ​ല്‍ ആ​രാ​യാ​ലും പ്ര​തി​
പ​ക​യു​ടെ ക​ന​ല്‍ എ​രി​ഞ്ഞ​ട​ങ്ങു​ന്ന മാ​മാ​ങ്കം
ച​രി​ത്ര​ക്ക​ഥ​യ്ക്ക​പ്പു​റം വൈ​രാ​ഗ്യ​വും പ​ക​യും നി​റ​ഞ്ഞ സ​മ​കാ​ലി​ക ലോ​ക​ത്തി​നു​ള്ള സാ​രോ​പ​ദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.