Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
രാഷ്ട്രീയ ഗോദയിലെ യമൻ
കണക്കുകൂട്ടലുകളുടെ കളിയാണ് യമൻ. ആരും ആർക്കും എപ്പോൾ വേണമെങ്കിലും അന്തകനായി മാറാമെന്നുള്ള അറിവിന്‍റെ ഉള്ളിൽ നിന്നുള്ള കഥപറച്ചിൽ. കഥയും തിരക്കഥയും സംവിധാനവും ഛായാഗ്രഹണവുമെല്ലാം ജീവ ശങ്കർ തന്നെ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നട്ടല്ലെന്നു പറയുന്നത് കഥ തന്നെയാണ്. പഞ്ചുള്ള ഡയലോഗുകളേക്കാൾ അവതരണത്തിന് മുൻതൂക്കം കൊടുത്തുകൊണ്ട് കഥാഗതിയെ പ്രേക്ഷകന്‍റെ മനസിൽ കുരുക്കിയിടാനുള്ള സംവിധായകന്‍റെ ശ്രമം ഒരുപരിധി വരെ വിജയിച്ചു.

പൊളിറ്റിക്കൽ ത്രില്ലറെന്ന ടാഗ് ലൈനിലെത്തിയ ചിത്രത്തിൽ വിജയ് ആന്‍റണിയാണ് നായകൻ. ഓരോ സിനിമ കഴിയുന്തോറും മികവേറുന്ന നടനെ വിജയ് ആന്‍റണിയിൽ കാണാമെങ്കിലും എവിടെയെല്ലാമോ ചില പാകപ്പിഴകൾ ഈ നടനെ വിടാതെ പിൻതുടരുന്നുണ്ട്. ആ തുടർച്ച യമനിലും തെളിഞ്ഞുനിൽപ്പുണ്ട്. തന്ത്രശാലിയായ രാഷ്ട്രീയ നേതാവിന്‍റെ വേഷം വിജയ് ആന്‍റണിയിൽ വേണ്ടത്ര ഭദ്രമല്ലെങ്കിലും ഒറ്റത്തവണ കണ്ടിരിക്കാൻ പാകത്തിനുള്ള ചേരുവകളെല്ലാം യമനിൽ കൂട്ടിയിണക്കിയിട്ടുണ്ട്.



ധനുഷ് ഇരട്ടവേഷത്തിലെത്തിയ കൊടിയ്ക്ക് ശേഷം തമിഴകത്ത് നിന്നും എത്തുന്ന മറ്റൊരു പൊളിറ്റിക്കൽ ത്രില്ലറാണ് യമൻ. രാഷ്ട്രീയത്തിലെ നിലനിൽപ്പിനെ ഉൗന്നിയുള്ള കഥപറച്ചിലിൽ കൊടിക്കും യമനും ചില സാദൃശ്യങ്ങൾ തോന്നാമെങ്കിലും കഥ പറച്ചിലിന്‍റെ രീതിയും പശ്ചാത്തലവുമെല്ലാം രണ്ടു ചിത്രങ്ങളെയും രണ്ടു ധ്രുവങ്ങളിൽ നിർത്തുന്നു. രാഷ്ട്രീയ കൊലപാതകങ്ങളും അഴിമതിയുമെല്ലാം സർവസാധാരണ കാഴ്ചയായി മാറുന്ന ഈ കാലയളവിൽ യമനിലെ കാഴ്ചകൾ ചില തിരിച്ചറിവുകളിലേക്ക് വഴിതിരിച്ച് വിടുന്നുണ്ട്. അഴിയുന്തോറും മുറുകുന്ന കുരുക്കാണ് രാഷ്ട്രീയം. ആ മേലാപ്പ് ഒരു തവണ എടുത്ത് അണിഞ്ഞാൽ പിന്നെ അതിൽ കടിച്ച് തൂങ്ങാനുളള വ്യഗ്രത കൂടുകയെയുള്ളുവെന്നാണ് യമനിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത്.



കുഞ്ഞുനാളിലെ തന്നെ വേണ്ടപ്പെട്ടവർക്ക് യമനായി മാറിയ തമിഴ് അരസനായാണ് വിജയ് ചിത്രത്തിൽ വേഷമിടുന്നത്. മുൻ ചിത്രങ്ങളിൽ കണ്ടിട്ടുള്ള സ്ഥായി ഭാവത്തിൽ നിന്നും അല്പ സ്വല്പം മാറാൻ വിജയ് ആന്‍റണി ശ്രമിച്ചിട്ടുണ്ടെങ്കിലും ആരോ അതിന് അനുവദിക്കാത്തവണ്ണം വീണ്ടും പഴയഭാവം നടന്‍റെ മുഖത്ത് പ്രത്യക്ഷപ്പെടുന്നത് സ്ക്രീനിൽ കാണാം. ഒരു ത്രില്ലറൊക്കെ അല്ലേ, പൊടിക്ക് പഞ്ചുള്ള സംഭാഷണങ്ങൾ കൂടി നായകന് നൽകിയിരുന്നെങ്കിൽ വിജയ് ആന്‍റണിയെ ഒരു പരീക്ഷണ കൂട്ടിലിടാമായിരുന്നു. എന്തുകൊണ്ടോ സംവിധായകൻ അതിന് മുതിർന്നില്ല.

ഒരു അപകടവുമായി ബന്ധപ്പെട്ട കേസിൽപ്പെട്ട് ജയിലിൽ പോകുന്ന തമിഴ് അരസൻ രാഷ്ട്രീയക്കാരനാകുന്ന കഥയാണ് യമൻ പറയുന്നത്. മലയാളി പെൺകൊടി മിയയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നായിക പ്രാധാന്യമുള്ള കഥയല്ലാത്തതിനാൽ തന്നെ പേരിനൊരു നായിക എന്നതനിപ്പുറത്തൊന്നും മിയക്ക് ചിത്രത്തിൽ ചെയ്യാനുണ്ടായിരുന്നില്ല.



പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ കക്ഷികൾക്കിടയിൽപ്പെട്ട് ഞെരിഞ്ഞമരുമെന്ന് കരുതുന്നിടത്ത് നിന്നും പടിപടിയായി തമിഴ് അരസൻ ഉയർന്നുവരുന്ന കാഴ്ചയെ ചതുരംഗ കളിയിലെ സൂക്ഷ്മമായ നീക്കങ്ങൾ പോലെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയം കുതികാൽവെട്ടിന്‍റെ അങ്കത്തട്ടാണെന്നുള്ള അറിവിൽ നിന്നുമുള്ള തമിഴ് അരസന്‍റെ നീക്കങ്ങൾ സംവിധായകൻ മികവോടെ പകർത്തിയിട്ടുണ്ട്. പൊളിറ്റിക്കൽ ത്രില്ലറിൽ കടന്നുകൂടിയ ഇഴച്ചിലിൽ നിന്നും പ്രേക്ഷകനെ രക്ഷിക്കുന്നത് പശ്ചാത്തലസംഗീതമാണ്. ചിത്രത്തിലെ പാട്ടുകളും നായകന്‍റെ ഡാൻസും നിലവാരത്തിന് ഒത്തുയർന്നില്ല എന്നതും തിരിച്ചടിയാണ്. ത്യാഗരാജനും ജി.മാരിമുത്തുവും സ്വാമിനാഥനും ഉൾപ്പടെയുള്ള താരനിര ചിത്രത്തിന് മുതൽക്കൂട്ടാകുന്നുണ്ടെങ്കിലും പറഞ്ഞ് പഴകിയ രാഷ്ട്രീയ കഥകളുടെ തുടർച്ച മാത്രമായി യമൻ ഒതുങ്ങിപ്പോകുന്നുണ്ട്.



തമിഴ് അരസൻ ആർക്കെല്ലാം യെമനായി മാറുന്നുവെന്നതിനപ്പുറം രാഷ്ട്രീയത്തിലെ കള്ളനാണയങ്ങൾക്കു നേരുള്ള വിരൽ ചൂണ്ടലാണ് സിനിമ. പൊളിറ്റിക്കൽ ത്രില്ലർ ശ്രേണിയിലേക്ക് യമന്‍റെ പേരുകൂടി എഴുതി ചേർക്കാമെങ്കിലും മികച്ച ത്രില്ലറാണ് ചിത്രമെന്ന് പറയാനാവില്ല.

(മാറ്റം ആഗ്രഹിക്കുന്ന നടനെ ചിത്രത്തിൽ കാണാനാവുമെങ്കിലും വിജയ് ആന്‍റണി ഇനിയും മാറിയിട്ടില്ല.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മ​ലൈ​ക്കോ​ട്ടൈ' കു​ലു​ങ്ങി​യി​ല്ല; പ​ക്ഷേ വാ​ലി​ബ​ന്‍ മോ​ശ​മാ​ക്കി​യി​ല്ല
അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ന്‍റെ മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​ച്ച ലി​ജോ ജോ​സ് പെ​ല്ലി​ശേരി​യു​ടെ "മ​ലൈ​ക്കോ​
ഏ​ഴു സ​മു​ദ്ര​ങ്ങ​ള്‍​ക്ക​പ്പു​റ​ത്തെ​വി​ടെ​യോ മ​നു​വി​ന്‍റെ പ്ര​ണ​യ​വി​ര​ഹം; ഒ​പ്പം ന​മ്മ​ളും
പ്ര​ണ​യം ഒ​രു ക​ട​ല്‍ ആ​ണെ​ങ്കി​ല്‍ നോ​വ് അ​തി​ന്‍റെ ക​ര​യാ​ണ്. ഹൃ​ദ​യം ഒ​രു ശം​ഖാ​യി ആ ​ക​ര​യി​ല്‍
ചാ​വേ​റു​ക​ളു​ടെ ക​റു​ത്ത രാ​ഷ്ട്രീ​യം
കൊ​ല്ലാ​നും ചാ​കാ​നും മ​ടി​യി​ല്ലാ​ത്ത ഒ​രു​കൂ​ട്ടം പേ​രു​ടെ ചി​ല മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​നു​ഭ​വ​ങ
പ​ഴ​യ "ജ​വാ​ൻ' പു​തി​യ കു​പ്പി​യി​ൽ
മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ള​മു​ള്ള ഒ​രു സി​നി​മ മു​ഴു​വ​ൻ "ഫ്ലാ​ഷ്ബാ​ക്ക് മോ​ഡി'​ൽ പോ​യാ​ൽ എ​ന്താ​ക
തീ​യ​റ്റ​റു​ക​ളി​ൽ ഓ​ണ​ത്ത​ല്ല്; ബോ​ക്സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി "ആ​ർ​ഡി​എ​ക്സ്'
അ​ജ​ഗ​ജാ​ന്ത​രം, ത​ല്ലു​മാ​ല എ​ന്നീ സി​നി​മ​ക​ൾ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ടെ മാ​സ് ഇ​ഫ​ക്ടാ​ണ് പ്രേ​ക്ഷ​ക​
വ​യ​ല​ന്‍റ് ര​ജ​നി​യു​ടെ മാ​സ് "ജയിലർ'
ആ​രാ​ധ​ക​രെ​യും പ്രേ​ക്ഷ​ക​രെ​യും തെ​റ്റാ​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കു​മെ​ന്ന ഭീ​തി​യി​ൽ, ത​ല്ലി​ച്ച
അ​ങ്ങോ​ട്ടോ ഇ​ങ്ങോ​ട്ടോ? ക​ൺ​ഫ്യൂ​ഷ​നി​ൽ "കു​റു​ക്ക​ൻ'
സു​ന്ദ​രി​യാ​യ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ടു​ന്ന വ​ള​രെ "വ്യ​ത്യ​സ്ത​മാ​യ' ക​ഥാ​പ​ശ്ചാ​ത്താ​ല​വു​മാ​യി
കേ​ര​ള ക്രൈം ​ഫ​യ​ൽ​സ്: പ​തി​ഞ്ഞ താ​ള​ത്തി​ൽ നീങ്ങുന്ന അ​ന്വേ​ഷ​ണം
എ​ഐ കാ​മ​റ​യെ​പ്പ​റ്റി മ​ല​യാ​ളി​ക​ൾ​ക്ക് കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത, മ​ല​മ്പു​ഴ​യു​ടെ വി​പ്ല
പോ​രാ​ട്ടം തൊ​ഴി​ലാ​ക്കി​യ​വ​രു​ടെ സൂപ്പർ ത്രി​ല്ല​ർ
സൈ​ക്കോ കി​ല്ല​റെ പി​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​
പ്രേ​ക്ഷ​ക​ന്‍റെ നെ​ഞ്ചി​ലേ​ക്ക് വെ​ടി​വ​യ്ക്കു​ന്ന "ഏ​ജ​ന്‍റ്'
ആ​ദ്യ ഫ്രെ​യിം കാ​ണു​ന്ന​തി​ന് മു​മ്പ് ത​ന്നെ ചി​ല ചി​ത്ര​ങ്ങ​ളു​ടെ വി​ധി സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒ​രു ന​വാ​ഗ​ത​സം​വി​ധാ​യ​ക​ൻ ത​ന്‍റെ ആ​ദ്യ ചി​ത്രം ഒ​രു​ക്കു​മ്പോ​ൾ ഏ​ത് ത​ര​ത്തി​ലു​ള്ള ക​ഥ തെ​ര​ഞ്
ക​ഠി​നം, ക​ഠോ​രം ഈ ​ഇ​ടം ക​ണ്ടെ​ത്ത​ൽ ശ്ര​മം
ലോ​ക​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു ഇ​ടം ക​ണ്ടെ​ത്തു​ക എ​ന്ന മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ ക​ഥ പ​റ​യു
പ്രേ​ക്ഷ​ക​നി​ലെ പ്ര​ണ​യി​താ​വി​നെ അ​ള​ക്കു​ന്ന "പ്ര​ണ​യ​വി​ലാ​സം'
"പാ​ടാ​ത്ത പൈ​ങ്കി​ളി' എ​ന്ന ഒ​റ്റ നോ​വ​ലി​ലൂ​ടെ മ​ല​യാ​ളി​യു​ടെ പ്രേ​മ സ​ങ്ക​ൽ​പം മാ​റ്റി​യ മു​ട്ട​
കാ​ണു​ന്ന​വ​രി​ലും "രോ​മാ​ഞ്ചം' പ​ട​ർ​ത്തു​ന്ന ചി​രി ചി​ത്രം
ഒ​രു കൂ​ട്ടം ച​ങ്ങാ​തി​മാ​ർ. ഉ​ണ്ടും ഉ​ടു​ത്തും കൊ​ടു​ത്തും പ​രാ​ധീ​ന​ത​ക​ൾ​ക്കി‌​യി​ലും അ​വ​ർ ജീ​വ
"പ​ഠാ​ൻ' പ്രേ​ക്ഷ​ക​രെ ഒ​ന്നി​പ്പി​ക്കു​ന്ന സ്വ​ർ​ണം
"നീ​യാ​ണ് സ്വ​ർ​ണം; ഞ​ങ്ങ​ളെ​യെ​ല്ലാം ഒ​ന്നി​പ്പി​ക്കു​ന്ന, മ​നോ​ഹ​ര​മാ​ക്കു​ന്ന സ്വ​ർ​ണം'- പ​ഠാ​ൻ എ
ത​ല്ല് തെ​ക്കാ​ണെ​ങ്കി​ലും കൊ​ണ്ട​ത് കേ​ര​ള​ക്ക​ര മു​ഴു​വ​ൻ!
എ​ൺ​പ​തു​ക​ളി​ൽ ന​ട​ന്ന ഒ​രു ക​ഥ! അ​ത് ഏ​ത് പ്രാ​യ​ക്കാ​രേ​യും ര​സി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​ര
ഒ​റ്റു​കൊ​ടു​ക്കു​ന്ന "ഒ​റ്റ്'
ഒ​റ്റ കാ​ഴ്ച​യ്ക്ക് ക​ണ്ടി​റ​ങ്ങാ​നാ​കു​ന്ന ചി​ത്ര​മ​ല്ല ഒ​റ്റ്. വീ​ണ്ടും ആ​ലോ​ചി​ച്ച് ചോ​ദ്യ​ങ്ങ​ൾ
ഫാ​ന്‍റ​സി​യി​ൽ ര​സി​പ്പി​ക്കു​ന്ന "മ​ഹാ​വീ​ര്യ​ർ'
നി​ല​വാ​ര​മു​ള്ള ത​മാ​ശ​ക​ളും ടൈം ​ട്രാ​വ​ലും ഫാ​ന്‍റ​സി​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും അ​തി​നു​മ​പ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​വും വി​ഖ്യാ​ത​മാ​യ ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്‍റെ ഭാ​ഗി​ക​മാ​യ ച​രി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
ക​ന​കം മൂ​ലം: വേ​റി​ട്ട വ​ഴി​യി​ലൊ​രു ക്രൈം​ത്രി​ല്ല​ർ
സി​നി​മ​യു​ടെ വ​ലി​പ്പ​ച്ചെ​റു​പ്പ​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും താ​ര​ങ്ങ​ളാ​ണ്, താ​ര
മ​നം ക​വ​രു​ന്നു... ആ​ഗ്ര​ഹ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വാ​ങ്ക്
ചെ​റി​യ ഇ​ഷ്ട​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും നേ​ടി​യെ​ടു​ക്കാ​ൻ ഏ​റെ വെ​ന്പു​ന്ന​വ​രാ​ണ് നാം ഓ​രോ​രു​ത്ത​ര
ന​മു​ക്കി​ട​യി​ലേ​ക്ക് ​അ​ന്വേ​ഷ​ണം എ​ത്തു​മ്പോൾ...
ചി​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​മു​ക്കി​ട​യി​ലേ​ക്കു​ണ്ടാ​കും. ചെ​റു​തെ​ന്നു ന​മ്മ​ൾ ക​രു​തു​ന്ന ഒ​രു സം​ഭ​വ
നാ​നോ കാ​റും നാ​നോ​യ​ല്ലാ​ത്ത കാ​ഴ്ച​ക​ളും; ചി​രി​യും ചി​ന്ത​യു​മാ​യി ഗൗ​ത​മ​ന്‍റെ ര​ഥം
ക്യാ​ര​ക്റ്റ​ര്‍ റോ​ളു​ക​ളി​ല്‍ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ര്‍​ന്ന നീ​ര​ജ് മാ​ധ​വ​നി​ല്‍ നാ​യ​ക വേ​ഷം ഭ​
ത്രി​ല്ല​ടി​പ്പി​ക്കു​ന്ന പാ​തി​രാ ക​ഥ!
റി​ലീ​സാ​കു​ന്ന​തി​നു മു​ന്പു ത​ന്നെ ആ​വേ​ശം സൃ​ഷ്ടി​ച്ച അ​ഞ്ചാം പാ​തി​ര അ​തു​ക്കും മേ​ലെ ബോ​ക്സോ​
ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് ആ​ക്‌ഷ​നു​മാ​യി തൃ​ശൂ​ര്‍​പൂ​രം
ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് എ​ന്‍​ട്രി​യു​മാ​യി ജ​യ​സൂ​ര്യ​യു​ടെ തൃ​ശൂ​ര്‍​പ
ആ​രാ​ധ​ന​യു​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്
ആ​ത്മാ​ഭി​മാ​നം ഏ​തൊ​രാ​ള്‍​ക്കും വി​ല​പ്പെ​ട്ട​താ​ണ്. അ​തി​ന് മു​റി​വേ​റ്റാ​ല്‍ ആ​രാ​യാ​ലും പ്ര​തി​
പ​ക​യു​ടെ ക​ന​ല്‍ എ​രി​ഞ്ഞ​ട​ങ്ങു​ന്ന മാ​മാ​ങ്കം
ച​രി​ത്ര​ക്ക​ഥ​യ്ക്ക​പ്പു​റം വൈ​രാ​ഗ്യ​വും പ​ക​യും നി​റ​ഞ്ഞ സ​മ​കാ​ലി​ക ലോ​ക​ത്തി​നു​ള്ള സാ​രോ​പ​ദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.