Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
വജ്രശോഭയിൽ തിളങ്ങി സ്ട്രീറ്റ്ലൈറ്റ്സ്..!
തെരുവുകൾക്ക് ഒരുപാട് കഥകൾ പറയാനുണ്ടാകും... അതുപോലെ തന്നെയാണ് തെരുവുവിളക്കുകൾക്കും. യുവസംവിധായകൻ ഷാംദത്ത് സൈനുദീൻ തെരുവു വിളക്കിന്റെ വെളിച്ചത്തിൽ നിന്നാണ് കഥ പറഞ്ഞു തുടങ്ങുന്നത്. ആ കഥയാകട്ടെ, വികസിച്ച് വികസിച്ച് ഒരുപാട് കഥകളായി മാറുകയാണ്. ആ കഥകളെല്ലാം കൂടി കൂട്ടിമുട്ടിക്കാനുള്ള ഉത്തരവാദിത്വം മെഗാസ്റ്റാർ മമ്മൂട്ടിക്കായിരുന്നു. പുള്ളിക്കാരൻ തന്റെ കടമ ഭംഗിയായി നിർവഹിച്ചപ്പോൾ ഒരു ചരടിൽ കോർത്തിണക്കിയ നർമവും നന്മയും നിറഞ്ഞ കഥകൾ ബിഗ്സ്ക്രീനിൽ ചിരിയും ചിന്തയും സമ്മാനിച്ച് കടന്നുപോയി.
കഴിഞ്ഞു പോയ ഒരു ദിവസത്തെ തിരിഞ്ഞുനോട്ടങ്ങളാണ് മമ്മൂട്ടിയുടെ "സ്ട്രീറ്റ് ലൈറ്റ്സ്'. കുഞ്ഞുകുഞ്ഞ് ഫ്ലാഷ് ബാക്കുകളും നുണുങ്ങ് സംഭവങ്ങളും അങ്ങോട്ടുമിങ്ങോട്ടും കൂട്ടിമുട്ടുന്നത് കാണാൻ തന്നെ നല്ല ചന്തമുണ്ടായിരുന്നു. ആ കൂട്ടിമുട്ടൽ എങ്ങനെയാണെന്നു കാത്തിരിക്കുന്നതിനിടയിൽ ചിത്രം പല കഥകൾ പറഞ്ഞ് പോയ്ക്കോണ്ടേയിരിക്കും. നർമത്തിൽ ചാലിച്ച ത്രില്ലർ കാണാൻ ആഗ്രഹമുള്ളവർക്ക് തീർച്ചയായും സ്ട്രീറ്റ് ലൈറ്റ്സിന് ടിക്കറ്റെടുക്കാം.
സംഭവബഹുലമായ തുടക്കം
തെരുവ് വിളക്കിന്റെ ചുവട്ടിലെ അടിപിടി കാട്ടിക്കൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. പാളിപ്പോയ മോഷണശ്രമത്തിനിടയിൽ കിട്ടിയ വജ്രമാലയുമായി മൂന്നംഗ സംഘം കടന്നുകളയുന്നതോടെ പോലീസും പൊല്ലാപ്പുമെല്ലാം ചിത്രത്തിൽ സ്ഥാനംപിടിക്കും. മോഷണ സംഘത്തെ തേടിയുള്ള പാച്ചിലിനിടയിലൂടെയാണ് കഥ വികസിച്ചു തുടങ്ങുന്നത്. ഹരീഷ് കണാരനും ധർമജനുമെല്ലാം ചിത്രത്തിൽ വലിയ ആഗ്രഹങ്ങളുള്ള കുഞ്ഞു മോഷ്ടാക്കളാണ്. ഇവരാണ് ചിത്രത്തിൽ ചിരിയുടെ ട്രാക്ക് കൈകാര്യം ചെയ്യുന്നതിലെ പ്രധാനികൾ. പോലീസ് ഓഫീസറായി രംഗപ്രവേശം ചെയ്യുന്ന മമ്മൂട്ടി കേസ് അനൗദ്യോഗികമായി ഏറ്റെടുത്തതോടെ കള്ളന്മാർ നില്‍ക്കക്കള്ളിയില്ലാതെ ഓടിത്തുടങ്ങി.
അന്വേഷണത്തിന് അല്പം വിശ്രമം
മോഷണക്കേസിന് ഇടവേള നൽകി മണിയുടെ (ആദിഷ് പ്രവീണ്‍) വീട്ടിലേക്ക് സംവിധായകൻ പ്രേക്ഷകരെ ക്ഷണിക്കുന്നതോടെ മറ്റൊരു കഥ ചിത്രത്തിൽ കയറിക്കൂടും. കുട്ടിക്കഥയാണെങ്കിലും മണിയുടെ കുട്ടി മനസിലെ ആഗ്രഹങ്ങളും സന്തോഷങ്ങളും ദുഖങ്ങളുമെല്ലാം കാട്ടിത്തന്ന് പതിയെ കഥ മറ്റൊരു കോണിലേക്ക് ചായുകയാണ്. അവിടെ ദാ കാണുന്നു മറ്റൊരു കഥ, ഇവിടെയാണ് സംവിധായകൻ പ്രണയവും പാട്ടുമെല്ലാം ഒളിപ്പിച്ചുവച്ചിരുന്നത്. സൗബിനും ലിജോമോളും തമ്മിലുള്ള കോംബിനേഷൻ പ്രേക്ഷകർക്കിടയിൽ വീണ്ടും ചിരി ഉണർത്തുന്നതോടെ സംവിധായകൻ വിശ്രമം അനുവദിച്ച അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടും സ്ക്രീനിൽ എത്തി തുടങ്ങും.
ഒരാളല്ല താരം, ഒരുപാട് പേരാണ്
ഒരു ദിവസത്തെ വിവിധ കഥകളിലെ കഥാപാത്രങ്ങളെ കൂട്ടിമുട്ടിക്കാൻ സംവിധായകൻ ഇത്തിരി പാടുപെടുന്നുണ്ട്. പക്ഷേ, അവർ കൂടിച്ചേരുന്നതിനിടയിലെ സമയം അത്രയും പ്രേക്ഷകരെ മറ്റ് ചിന്തകളിൽ നിന്നും അകറ്റി ബിഗ് സ്ക്രീനിലേക്ക് വലിച്ചടുപ്പിക്കാൻ സംവിധായകനായി. മമ്മൂട്ടിയുടെ വണ്‍മാൻഷോ എന്നതിനേക്കാൾ ഉപരി ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളിലൂടെ കഥ പറയാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഹരീഷ് കണാരനും ധർമജനും സൗബിനും ലിജോമോൾക്കും വില്ലനായി എത്തിയ സ്റ്റണ്ട് സിൽവയ്ക്കുമെല്ലാം കൃത്യമായ ഇടം ചിത്രത്തിലുണ്ട്.
മാലയ്ക്ക് വേണ്ടിയുള്ള ഓട്ടം
വജ്രമാലയും ചിത്രത്തിലെ ഒരു കഥാപാത്രം തന്നെയാണ്. മാല വിറ്റ് കാശാക്കാനുള്ള കള്ളന്മാരുടെ ഓട്ടവും അത് തിരികെപ്പിടിക്കാനുള്ള പോലീസുകാരുടെ ഓട്ടവും അതിനിടയിൽ മാല ചിത്രത്തിലെ മറ്റ് കഥകളുമായി കൂട്ടുകൂടാൻ പോകുന്നതുമെല്ലാം തരക്കേടില്ലാതെ ഛായാഗ്രാഹകൻ സാദത്ത് പകർത്തിയിട്ടുണ്ട്. ചിത്രത്തിൽ ആകെയുള്ള ഒരു പാട്ടിന് ഇന്പമാർന്ന സംഗീതമൊരുക്കാൻ ആദർശ് ഏബ്രഹാമിന് സാധിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ സാഹചര്യങ്ങളോട് ഇണങ്ങും വിധമാണ് ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടി ഷോ ഇല്ലെന്നല്ല കേട്ടോ.!
ഗ്ലാമർ ലുക്കിൽ കൂളിംഗ് ഗ്ലാസ് വച്ചുള്ള വരവും വണ്ടിയോടിക്കലും കുറ്റവാളികളെ പിടിക്കലുമെല്ലാം മമ്മൂട്ടി ഗംഭീരമാക്കിയിട്ടുണ്ട്. ഫാൻസിനായി കിടിലൻ ഫൈറ്റും ചിത്രത്തിലുണ്ട്. അടിയും ഇടിയും മാത്രമല്ല ഇത്തിരി മനുഷ്യപ്പറ്റ് കൂടുതലുള്ള കഥാപാത്രമാണ് ചിത്രത്തിലെ പോലീസ് ഓഫീസർ ജയിംസ്. അതുകൊണ്ട് തന്നെ ക്ലൈമാക്സിൽ വജ്രശോഭയിൽ തിളങ്ങുന്ന ജയിംസിന്റെ നന്മ നിറഞ്ഞ മനസും പ്രേക്ഷകർക്ക് കാണാനാവും.
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.