Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
പ്രേക്ഷകരെ തേച്ച കാമുകി...!
"ഇതിഹാസ' ഹിറ്റ്, "സ്റ്റൈൽ' സ്റ്റൈലിഷ് എന്നും പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞതാണ്. വലിയ കോലാഹലമില്ലാതെ എത്തിയ രണ്ടു സിനിമകൾക്ക് ശേഷം സംവിധായകൻ ബിനു. എസ് "കാമുകി'യുമായി എത്തുന്പോൾ വളർച്ച താഴോട്ടാണ്.

കാമുകി ഒറ്റവാക്കിൽ പറഞ്ഞാൽ "ദുരന്തമാണ്'. സ്ക്രീനിൽ നിറഞ്ഞ അമിതാഭിനയം കണ്ട് പ്രേക്ഷകൻ തളർന്നുപോകും. "എന്നാലും എന്‍റെ കാമുകി, ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി' എന്ന് തീയറ്റർ വിട്ടിറങ്ങുന്നവർ പറഞ്ഞാൽ കുറ്റം പറയാൻ കഴിയില്ല.

നായകനും നായികയും നന്മയുടെ നിറകുടങ്ങളാകണം, അവരുടെ പ്രവൃത്തികൾ ആരുടെയും കരളലിയിപ്പിക്കണം എന്നുള്ള ചിന്തകളിൽ നിന്നാണ് സംവിധായകൻ കാമുകി സൃഷ്ടിച്ചിരിക്കുന്നത്. കണ്ടുമറന്ന കാന്പസ് ചിത്രങ്ങളിലെ കാഴ്ചകൾ ഒക്കെ കാമുകിയിലും നിറച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ 17 മിനിറ്റിൽ ഇത്തിരിയൊക്കെ ചിരിപ്പിച്ച് ഒത്തിരിയേറെ വെറുപ്പിച്ച് കാമുകി കടന്നു പോകുന്പോൾ ആർക്കായാലും നിരാശ തോന്നും. അമ്മാതിരി തേപ്പാണ് കാമുകി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.അയ്യോ, ഇങ്ങനെ അഭിനയിച്ച് കൊല്ലല്ലേ

കാമുകിയിൽ അമിതാഭിനയവുമായി മുന്നിൽ നിൽക്കുന്നത് നായിക അച്ചാമ്മ (അപർണ ബാലമുരളി) യാണ്. ഗട്ടറിൽ വീണ് പ്രസവിക്കുന്ന സ്ത്രീയെ കാണിച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ തുടക്കം. റോഡിന്‍റെ ശോച്യാവസ്ഥയെ ഇതിലും ഭംഗിയായി ട്രോളാൻ കഴിയില്ലായെന്ന് ആ രംഗം കാണുന്പോൾ തോന്നിപ്പോകും.

പക്ഷേ, പിന്നീട് അങ്ങോട്ടുള്ള കഥയുടെ പോക്കിൽ അഭിനേതാക്കളെല്ലാം എന്തൊക്കയോ കാട്ടിക്കൂട്ടുകയാണ്. കൂട്ടത്തിൽ ഭേദമെന്നു പറയുന്നത് നടൻ ബൈജുവിന്‍റെ പ്രകടനം മാത്രമാണ്. അച്ചാമയുടെ അപ്പനായി ബൈജു മിന്നി നിന്നു. പക്ഷേ, എന്തു കാര്യം. കുറുന്പിയായ അച്ചാമ്മ കോളജിൽ എംഎസ്ഡബ്ല്യുവിന് ചേരുന്നതോടെ കഥയാകെ മാറി. പിന്നെയാണ് കാമുകിയിൽ "അഭിനയ ദുരന്തം' പൊട്ടിപ്പുറപ്പെട്ടത്.അന്ധനായ നായകൻ പ്രേക്ഷകരെ "കരയിക്കും'

അന്ധനായ പഠിപ്പിസ്റ്റ് നായകൻ ഹരിയെയാണ് (അസ്കർ അലി) സംവിധായകൻ കാമുകിയിൽ കൊണ്ടുവരുന്നത്. പിജി വിദ്യാർഥിയായ ഹരി കോളജിലെ കണ്ണിലുണ്ണിയാണ്. കണ്ണുകാണാൻ പറ്റില്ലെങ്കിലും അവൻ നേടിയെടുത്ത വിജയങ്ങളുടെ ലിസ്റ്റ് വലുതാണ്. നായകനെയും നായികയെയും പരിചയപ്പെടുത്തി കഴിഞ്ഞാൽ പിന്നെ, അവരെ പ്രേമത്തിലേക്ക് തള്ളിയിടുക എന്നതാണല്ലോ ദൗത്യം. നായകന്‍റെ പെരുമാറ്റം, പഠിത്തത്തിലുള്ള മികവ്, പിന്നെ അന്ധനാണെങ്കിലും അതൊന്നും കൂസാതെയുള്ള നടപ്പെല്ലാം നായികയെ നായകനിലേക്ക് അടുപ്പിക്കുകയാണ്. ഇത്തരം പതിവ് ഗിമ്മിക്കുകളെല്ലാം സ്ക്രീനിൽ നിറയുന്പോൾ പ്രേക്ഷകർ അറിയാതെ കരഞ്ഞുപോകും.

വളിപ്പടി നിറഞ്ഞ കാന്പസ്

കാന്പസിൽ വളിപ്പടിയുണ്ടാവുക സ്വഭാവികം. എങ്കിലും, ഇത്രത്തോളം വരുമോ. വരുന്നവനും പോകുന്നവനുമെല്ലാം കോമഡി വെച്ചുകാച്ചുകയാണ്. പിന്നെ പതിവ് പോലെ റാഗിംഗും റൊമാൻസും എല്ലാം കുത്തിനിറച്ചിട്ടുണ്ട്. ഇതൊക്കെ കണ്ട് വശംകെട്ട് പോകുന്നവർക്ക് അതിനേക്കാൾ ഇരുട്ടടി സമ്മാനിക്കുന്ന ഇന്‍റർവെൽ പഞ്ചും നൽകിയാണ് അദ്യപകുതി കടന്നുപോകുന്നത്.

രണ്ടാം പകുതി ഭേദമായിരിക്കുമെന്ന് വിചാരിക്കേണ്ട, വെറുതെയാണ്. അടിച്ചു പൊളിക്കാൻ കാന്പസിലെത്തിയ അച്ചാമ്മയെ നായകൻ ഒറ്റ നിമിഷംകൊണ്ട് മാറ്റാൻ ശ്രമിക്കുകയാണ്. നായിക മാറാൻ തുടങ്ങിയതോടെ മാറ്റത്തോട് മാറ്റവും. എംഎസ്ഡബ്യു വിദ്യാർഥികളിൽ ഏറ്റവും മിടുക്കിയെന്ന പേരും നായിക രണ്ടാം പകുതിയിൽ നേടിയെടുക്കുന്നുണ്ട്. ഇതൊക്കെ കണ്ട് മടുത്തിരിക്കുന്പോഴാണ് "അതിഗംഭീര' ക്ലൈമാക്സ് വരുന്നത്.ഇങ്ങനെ ത്രില്ലടിപ്പിക്കല്ലേ

സകലരും ആകാംക്ഷയോടെ നോക്കിയിരിക്കുന്പോഴാണ് ക്ലൈമാക്സ് ത്രിൽ എത്തുന്നത്. ഇങ്ങനെ ത്രിൽ തരല്ലേ എന്ന് ഏവരും പറഞ്ഞുപോകുന്ന അവസ്ഥ. അതിനൊത്ത പശ്ചാത്തല സംഗീതം കൂടിയായപ്പോൾ ഒരു ദുരന്ത കഥയ്ക്ക് പരിസമാപ്തിയായി. പശ്ചാത്തല സംഗീതം വെറുപ്പിക്കുമെങ്കിലും ചിത്രത്തിൽ ഗോപിസുന്ദർ ഒരുക്കിയ പാട്ടുകൾ പ്രേക്ഷക പ്രീതി നേടുന്നുണ്ട്. ഛായാഗ്രഹകനാകട്ടെ കളർഫുൾ ഫ്രെയിമുകളാൽ സിനിമയെ കുളിപ്പിച്ചെടുത്തിട്ടുണ്ട്.

പക്ഷേ, എന്തു കാര്യം. വാടിത്തളർന്ന തിരക്കഥയ്ക്കുമേൽ നിന്ന് എന്തു ആവിഷ്കരിച്ചെടുത്താലും ഏച്ചുകെട്ടിയപോലെയിരിക്കും. അതാണ് കാമുകിക്ക് സംഭവിച്ചത്.

(ഒരു പ്രത്യേകതരം കാമുകി ഇറങ്ങിയിട്ടുണ്ട്. മാറി നടന്നോണം)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ന്യൂജനറേഷൻ പ്രേതമാണ് നീലി...!
അങ്ങനെ ഇതാ കേരളത്തിലെ സിനിമ കൊട്ടകകളിൽ ഒരു പുതിയ പ്രേതം ഉദയം ചെയ്തിരിക്കുന്നു. പേര്-നീലി. കള്ളിയങ്കാ
ബോ​റ​ടി​പ്പി​ക്കു​ന്ന ര​ണ്ടാം രൂ​പം
മ​ടു​പ്പി​ക്കു​ന്ന​തി​ന് ഒ​രു പ​രി​ധി​യി​ല്ലേ... ഇ​ട​യ്ക്കൊ​ക്കെ ഇ​ടി​യും ക​ലാ​ശ​വും ഉ​ള്ള​ത് കാ​ര​
വേറിട്ടൊരു കാർവാൻ യാത്ര...!
എവിടെയെല്ലാമോ മനസിനെ തൊട്ടുതലോടിയാണ് കാർവാന്‍റെ പോക്ക്. യാത്ര അത്രമേൽ സുഖകരമെന്ന് പറയാനാവില്ല. പ
ഖ​ൽ​ബി​ൽ ക​യ​റ​ണ ഇ​ബി​ലീ​സ്
മു​ന്ന​റി​യി​പ്പ്: ഇ​ബി​ലീ​സ് നി​ങ്ങ​ളെ കൊ​ണ്ടു​പോ​കു​ക ഒ​രു പ്ര​ത്യേ​ക ലോ​ക​ത്തേ​ക്കാ​ണ്.
സൂ​പ്പ​ർ സ​സ്പെ​ൻ​സു​മാ​യി ശ​ര​ത്
ബാ​ല​ച​ന്ദ്ര​മേ​നോ​ൻ ന്യൂ​ജ​ന​റേ​ഷ​ൻ ട്രാ​ക്കി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ലാ​യെ​ന്ന് "എ​ന്നാ​ലും ശ​ര​
പ്രണയത്തിന്‍റെ വിശുദ്ധ അത്താഴങ്ങൾ
ഇനിയും വറ്റാത്ത പ്രണയമേ...
നിന്നെ അക്ഷരങ്ങളിൽ കൊരുത്തിടാം
മെഴുതിരി വെട്ടത്തിന്‍റെ ശോഭയിൽ
നി
കി​നാ​വ​ള്ളി കൊള്ളാം...!
ബിഗ്സ്ക്രീനിലേക്ക് ദാ വീണ്ടും ഒരു പ്രേതകഥ എത്തിയിരിക്കുകയാണ്. സ്ക്രീനിൽ എന്തു തെളിഞ്ഞാലും പേടിക്കില്
മറഡോണ കലക്കി..!
റൊമാന്‍റിക് ക്രിമിനലായി അവതരിക്കുകയാണ് ടോവിനോ തോമസ് മറഡോണയിൽ. കക്ഷി രണ്ടും കൽപ്പിച്ചാണ്... ഓരോ
മനസ് നിറച്ച് സവാരി
സവാരി ചെയ്യാത്തവരായി ആരും കാണില്ല... കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ചിരിച്ചുല്ലസിച്ച് എത്രയോ
ഭ​യാ​ന​കം ഞെ​ട്ടി​ച്ചു..!
സ്നേഹം നിറഞ്ഞ പോസ്റ്റുമാൻ...

ചില കാര്യങ്ങൾ അറിയിക്കാനാണ് ഈ കത്തെഴുതുന്നത്. "ഭയാനകം' കണ്ടശേ
ചിരിനിറച്ച ബോംബ് കഥ...!
പണ്ടൊരു ബോംബു കഥയുമായി എത്തി (ബോയിംഗ് ബോയിംഗ്) ജഗതി ശ്രീകുമാർ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചതാണ്.
ഇവരെ കൂടെ കൂട്ടാം...
ആഗ്രഹിച്ച പലതും കൂടെ കൂട്ടാൻ പറ്റാതെ പോയ ഒരുപാട് പേർക്കായി സച്ചിൻ കുണ്ടൽക്കർ ഒരു കഥ എഴുതി. ആ കഥ തിര
ക​ര​യി​പ്പി​ക്കും സി​ങ്കം
സി​ങ്ക​ത്തെ കാ​ണു​ന്പോ​ൾ, ആ ​പേ​ര് കേ​ൾ​ക്കു​ന്പോ​ൾ ​അ​ടി​മു​ടി കോ​രി​ത്ത​രി​ക്ക​ണം. എ​ന്നാ​ൽ കാ​
ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്ന നീ​രാ​ളി
എ​ന്നാ​ലും എ​ന്‍റെ നീ​രാ​ളീ, ഇ​തൊ​രു വ​ല്ലാ​ത്ത ചെ​യ്ത്താ​യിപ്പോയി..! നീ​രാ​ളി എന്ന പേര് നൽകിയ കൗ​ത
"മൈ സ്റ്റോറി' അറുബോറൻ പ്രണയകഥ
കണ്ടുപഴകിയ ഒരു അറുബോറൻ പ്രണയകഥയാണ് റോഷ്ണി ദിനകറുടെ കന്നി സംവിധാന സംരംഭമായ "മൈ സ്റ്റോറി'. സിനിമയ്ക്കു
പെ​ട്ടി​ലാ​മ്പ​ട്ട്ര.. സം​ഗ​തി ഉ​ഷാ​റാ​ണ്..!
മു​ണ്ടു മ​ട​ക്കി​കു​ത്ത​ലി​ന് പു​തി​യ സ്റ്റൈ​ൽ പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടോ...? എ​ങ്കി​ൽ
കു​ട്ടി​ക്ക​ളി​യി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല "കി​ടു'
കു​ട്ടി​ക്ക​ളി​ക്ക് പരിധിയുണ്ടെന്നല്ലേ പഴമക്കാർ പറയാറ്. ആ ​പ​രി​ധി​ക​ളെ മ​റി​ക​ട​ക്കാ​നു​ള്ള എ​ളി​യ
അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ വേ​റെ ലെ​വ​ലാ​ണ്...!
മ​ടു​പ്പി​ന്‍റെ പാരമ്യത്തിൽ കൊ​ണ്ടെ​ത്തി​ച്ച ശേ​ഷം ത്രി​ല്ല​ടി​പ്പി​ക്കു​ന്നൊ​രു ആ​വി​ഷ്ക​ര​ണം..!
മാ​ലാ​ഖ​യാ​യി, തീ​ക്ക​ന​ലാ​യി മേ​രി​ക്കു​ട്ടി...!
സ​മൂ​ഹമ​ന​സു​ക​ളി​ലേ​ക്ക് തീ​മ​ഴ പെ​യ്യി​ക്കു​ക​യാ​ണ് ര​ഞ്ജി​ത് ശ​ങ്ക​റും കൂ​ട്ട​രും ഞാ​ൻ മേ​രി​ക്കു
ദുരന്തമായി കാലാ...!
പാ.രഞ്ജിത്ത് എന്ന സംവിധായകൻ മികച്ചൊരു വലിച്ചുനീട്ടലുകാരനാണെന്ന് "കാല' എന്ന ചിത്രത്തിലൂടെ തെളിയിച്ചി
സൗഹൃദങ്ങളെ കൂട്ടിയിണക്കി നാം...!
ക്ലീഷേ കാന്പസ് കഥകൾ മുറയ്ക്ക് സ്ഥാനംപിടിക്കാറുള്ള മലയാള സിനിമാലോകത്തേക്ക് ഇതാ പുതിയ കാന്പസ് കഥയുമായ
കുട്ടൻപിള്ളയുടെ ഞെട്ടിക്കുന്ന രാത്രി
സംവിധായകൻ ജീൻ മാർക്കോസ് പ്രേക്ഷകരുടെ മനസിലേക്ക് ഒരു മാലപ്പടക്കം എടുത്തെറിയുകയാണ് ആദ്യം ചെയ്തത്. ഇത്
പ്രേമത്തിന്‍റെ ബോറൻ സൂത്രങ്ങൾ...!
ഇതിനും മാത്രം പാപം പ്രേമിക്കുന്നവർ ചെയ്തിട്ടുണ്ടോ? "പ്രേമസൂത്രം' കണ്ടിറങ്ങുന്നവർ ഇ​ങ്ങ​നെ ചോ​ദി​ച്ച
ക​ളി​ചി​രി​യി​ലൊ​തു​ങ്ങു​ന്ന​ത​ല്ല ബി​ടെ​ക്...!
ഈ ​നാ​ട്ടി​ൽ കൊ​തു​കു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​
വേറിട്ടൊരു യാത്രയാണ് ആഭാസം...!
സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മകളെ തുറന്നുകാട്ടാനുള്ള ശ്രമമാണ് നവാഗതനായ ജുബിത് നമ്രടത്ത് ആഭാസത്തിലൂ
ഒരിക്കലും മരിക്കില്ല ഈ.മ.യൗ...!
ഒരു മരണവീട്ടിൽ നിന്നും തിരിച്ചു വന്നതേയുള്ളു... വൻ ജനാവലിയായിരുന്നു, കനത്ത കാറ്റും മഴയും, പ്രക്ഷുബ്‌
ക്ലിക്കാകാത്ത തന്ത്രം...!
സംവിധായകൻ കണ്ണൻ താമരക്കുളത്തോട് ഒരുകാര്യം ആദ്യമേ പറയാനുണ്ട്. ഈ കാലഘട്ടത്തിൽ ഇമ്മാതിരി തന്ത്രങ്ങളുമായ
"പ്രേമ'ബാധയേറ്റ തൊബാമ...!
സൗഹൃദവും നിരാശയും പിന്നെ ആഗ്രഹങ്ങളും സമ്മാനിച്ചാണ് "തൊബാമ' മുന്നിലൂടെ കടന്നുപോയത്. പതിഞ്ഞ താളത്തിൽ
അരവിന്ദന്‍റെ ചിരിപ്പിക്കുന്ന അതിഥികൾ...!
ഒറ്റനോട്ടത്തിൽ ക്ലീഷേയെന്നു തോന്നാവുന്ന കഥാബിന്ദുവിനെ കഥാപശ്ചാത്തലം കൊണ്ട് മനോഹരമാക്കിയിരിക്കുകയ
ത്രില്ലടിപ്പിക്കുന്ന അങ്കിൾ...!
ത്രില്ലടിപ്പിക്കുന്ന കാ​ര്യ​ത്തി​ൽ ജോ​യ് മാ​ത്യു​വി​ന് ഒ​രു പ്ര​ത്യേ​ക ക​ഴി​വു​ണ്ട്. മ​ന​സി​ലേ​ക്ക്
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.