ന​ല്ല ക​മ്യൂ​ണി​സ്റ്റു​ക​ൾ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യും, അ​ത് മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള താ​ക്കീ​താ​വും: വി.​ഡി. സ​തീ​ശ​ൻ
Wednesday, April 17, 2024 1:41 PM IST
ക​ണ്ണൂ​ർ: ന​ല്ല ക​മ്യൂ​ണി​സ്റ്റു​ക​ൾ‌ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. അ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​ള്ള താ​ക്കീ​താ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം ബോം​ബു​ണ്ടാ​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സി​ന് എ​തി​രെ​യ​ല്ലെ​ന്നും യു​ഡി​എ​ഫു​കാ​രെ കൊ​ല്ലാ​നാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ബോം​ബ് രാ​ഷ്ട്രീ​യം ത​ക​ർ​ന്ന​പ്പോ​ൾ പു​തി​യ നു​ണ ബോം​ബു​മാ​യി സ്ഥാ​നാ​ർ​ഥി​യും സി​പി​എ​മ്മും വ​ന്നി​രി​ക്കു​ക​യാ​ണ്. ഒ​രു സ്ഥാ​നാ​ർ​ഥി​യെ​യും യു​ഡി​എ​ഫ് അ​പ​മാ​നി​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്നും കെ.കെ. ശൈലജയ്ക്കെതിരായ സൈബർ ആക്രമണം പരാമർശിച്ച് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കെ.​കെ.​ര​മ​യെ ആ​സ്ഥാ​ന വി​ധ​വ​യെ​ന്ന് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച​പ്പോ​ൾ ശൈ​ല​ജ​യും വൃ​ന്ദ കാ​രാ​ട്ടു​മു​ണ്ടാ​യി​രു​ന്നി​ല്ല. ല​തി​ക സു​ഭാ​ഷി​നെ അ​ച്യു​താ​ന​ന്ദ​ൻ അ​ധി​ക്ഷേ​പി​ച്ച​പ്പോ​ഴും ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​വ​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ അ​തി​ജീ​വി​ത​യെ ഇ​വ​ർ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചു. ചി​ത്ര​ലേ​ഖ​യു​ടെ ഓ​ട്ടോ ക​ത്തി​ച്ച​പ്പോ​ഴും ഇ​വ​രു​ണ്ടാ​യി​ല്ല. ഉ​മാ തോ​മ​സി​നെ ക​ഴി​ഞ്ഞ തി​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് സി​പി​എം സം​ഘ​ട​നാ നേ​താ​വ് അ​ധി​ക്ഷേ​പി​ച്ചു. അ​രി​താ ബാ​ബു, ര​മ്യാ ഹ​രി​ദാ​സ്, ബി​ന്ദു കൃ​ഷ്ണ എ​ന്നി​വ​രും അ​പ​മാ​നി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.