പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് ന​വീ​ന്‍ പ​ട്‌​നാ​യി​ക്
Thursday, May 11, 2023 11:04 PM IST
ന്യൂ​ഡ​ല്‍​ഹി: പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്. 2024-ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​തി​പ​ക്ഷ സ​ഖ്യ​ങ്ങ​ളി​ലൊ​ന്നും ബി​ജെ​ഡി ഉ​ണ്ടാ​കി​ല്ല. ബി​ജെ​ഡി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും, അ​താ​ണ് എ​ല്ലാ​യ്‌​പ്പോ​ഴും ത​ങ്ങ​ളു​ടെ പ​ദ്ധ​തി​യെ​ന്നും ന​വീ​ന്‍ പ​ട്‌​നാ​യി​ക് പ്ര​ഖ്യാ​പി​ച്ചു.

ഡ​ല്‍​ഹി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പ​ട്നാ​യി​ക്. മൂ​ന്നാം മു​ന്ന​ണി​യി​ല്‍ ചേ​രാ​നു​ള്ള സാ​ധ്യ​ത​യി​ല്ല. ത​ന്നെ സം​ബ​ന്ധി​ച്ച് അ​തി​ന്‍റെ ആ​വ​ശ്യ​ക​ത ഇ​പ്പോ​ഴി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​റ്റ​യ്ക്ക് നി​ല്‍​ക്കു​ക എ​ന്ന​ത് എ​ല്ലാ​യ്‌​പ്പോ​ഴും ത​ങ്ങ​ളു​ടെ ത​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് ഒ​ഡീ​ഷ​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യാ​ണെ​ന്നും പ​ട്നാ​യി​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

RELATED NEWS