ചാ​ല​ക്കു​ടി​യി​ൽ പോ​ലീ​സ് ജീ​പ്പ് അ​ടി​ച്ചു​ത​ക​ർ​ത്ത ഡി​വൈ​എ​ഫ്ഐ നേ​താ​വ് പി​ടി​യി​ൽ
Saturday, December 23, 2023 3:54 PM IST
തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ൽ പോ​ലീ​സ് ജീ​പ്പ് അ​ടി​ച്ചു​ത​ക​ര്‍​ത്ത ഡി​വൈ​എ​ഫ്ഐ നേ​താ​വ് നി​ധി​ൻ പു​ല്ല​ൻ പി​ടി​യി​ലാ​യി. ഒ​ല്ലൂ​രി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്ക​വേ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ഉ​ട​ൻ ചാ​ല​ക്കു​ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രും. ഇ​തി​നി​ടെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ര്‍ പോ​ലീ​സി​നെ​തി​രെ ചാ​ല​ക്കു​ടി​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.

സ​ര്‍​ക്കാ​ര്‍ ഐ​ടി​ഐ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ്ജീ​പ്പ് അ​ടി​ച്ചു​ത​ക​ര്‍​ത്ത​ത്. ഇ​തി​നു പി​ന്നാ​ലെ ആ​ക്ര​മ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ഡി​വൈ​എ​ഫ്ഐ ഏ​രി​യാ സെ​ക്ര​ട്ട​റി നി​ധി​ന്‍ പു​ല്ല​നെ പ്ര​വ​ർ​ത്ത​ക​രു​ടെ എ​തി​ർ​പ്പി​നി​ടെ ബ​ലം പ്ര​യോ​ഗി​ച്ച് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും, സി​പി​എം ചാ​ല​ക്കു​ടി ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​ചി​പ്പി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പൊ​ലീ​സും സി​പി​എം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

RELATED NEWS