ചാ​ല​ക്കു​ടി പു​ഴ​യോ​ര​ത്ത് മു​ത​ലക്കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി
Tuesday, April 16, 2024 7:56 PM IST
തൃ​ശൂ​ർ: ചാ​ല​ക്കു​ടി പു​ഴ​യോ​ര​ത്ത് മു​ട്ട വി​രി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ മു​ത​ലക്കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി. അ​തി​ര​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം.

ചാ​ല​ക്കു​ടി പു​ഴ​യി​ൽ മു​ത​ല​ക​ളു​ടെ സാ​ന്നി​ധ്യം ഉ​ണ്ടെ​ങ്കി​ലും കു​ഞ്ഞു​ങ്ങ​ളു​ടെ ക​ണ്ടെ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യി​ട്ടാ​ണ്. നാ​ല് മു​ത​ല​കു​ഞ്ഞു​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യി​ൽ സ​മീ​പ​ത്ത് നി​ന്ന് മു​ട്ട​ത്തോ​ടും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മു​ത​ലക്കു​ഞ്ഞു​ങ്ങ​ൾ മു​ട്ട വി​രി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യി​ട്ട് അ​ധി​കം ദി​വ​സം ആ​യി​ട്ടി​ല്ലെ​ന്നാ​ണ് നി​ഗ​മ​നം.

നേ​ര​ത്തെ​യും പ്ര​ദേ​ശ​ത്ത് മു​ത​ല​യു​ടെ സാ​നി​ധ്യം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ജ​ന​വാ​സ മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്താ​ണ് മു​ത​ലക്കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ മു​ത​ല​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ ജി​ലേ​ഷ് ച​ന്ദ്ര​നാ​ണ് മു​ട്ട വി​രി​ഞ്ഞി​റ​ങ്ങി​യ മു​ത​ല കു​ഞ്ഞു​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് .

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.