മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ർ സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു
Thursday, April 18, 2024 1:28 AM IST
മും​ബൈ: പ​ടി​ഞ്ഞാ​റ​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്ലി ജി​ല്ല​യി​ൽ കാ​ർ സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. പൂ​നെ​യി​ൽ നി​ന്ന് 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കാ​വ്തെ മ​ഹാ​ക​ൽ ത​ഹ​സി​ൽ വി​ജാ​പൂ​ർ-​ഗു​ഹാ​ഘ​ർ റോ​ഡി​ൽ ജം​ബു​ൽ​വാ​ഡി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് യാ​ത്ര​ക്കാ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​വാ​ഹാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം ക​ർ​ണാ​ട​ക​യി​ലെ ബാ​ഗ​ൽ​കോ​ട്ടി​ൽ നി​ന്ന് സാം​ഗ്ലി ജി​ല്ല​യി​ലെ സ​വാ​ർ​ഡേ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് മ​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.