ആ​ന്‍റ​ണി ബ്ലി​ങ്കെ​ൻ ഇ​സ്ര​യേ​ലും ജോ​ർ​ദാ​നും സ​ന്ദ​ർ​ശി​ക്കും
Monday, April 29, 2024 8:01 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്കെ​ൻ ഇ​സ്ര​യേ​ലും ജോ​ർ​ദാ​നും സ​ന്ദ​ർ​ശി​ക്കും. ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി ഗാ​സാ മു​ന​മ്പി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ച് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് യാ​ത്ര പ്ര​ഖ്യാ​പി​ച്ച​ത്.

ഈ​ജി​പ്തും ഖ​ത്ത​റും അ​മേ​രി​ക്ക​യും മാ​സ​ങ്ങ​ളാ​യി ഇ​സ്ര​യേ​ലി​നും ഹ​മാ​സി​നു​മി​ട​യി​ൽ ഒ​രു പു​തി​യ ഉ​ട​മ്പ​ടി​ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പ​ല​സ്തീ​നി​ക​ൾ അ​ഭ​യം പ്രാ​പി​ച്ച തെ​ക്ക​ൻ ഗാ​സ ന​ഗ​ര​മാ​യ റ​ഫ​യി​ൽ ഇ​സ്രാ​യേ​ൽ ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും ബൈ​ഡ​ൻ പ​ങ്കു​വ​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.