ചെ​ന്നൈ​യി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ളെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, April 29, 2024 7:32 AM IST
ചെ​ന്നൈ: ചെ​ന്നൈ​യി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. സി​ദ്ധ ഡോ​ക്ട​ർ ആ​യ ശി​വ​ൻ (72), ഭാ​ര്യ പ്ര​സ​ന്ന​കു​മാ​രി (62) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ആ​വ​ടി​യി​ലെ വീ​ട്ടി​ൽ രാ​ത്രി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശി​വ​ൻ വീ​ട്ടി​ൽ സി​ദ്ധ ക്ലി​നി​ക് ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യ്ക്കെ​ന്ന പേ​രി​ൽ എ​ത്തി​യ​വ​ർ ആ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് സം​ശ​യം.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം പു​ല​ർ​ച്ചെ ഒ​ന്നോ​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ ആ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ആ​വ​ടി പോ​ലീ​സ് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.