ചെ​റു​പു​ഴ​യി​ൽ ടോ​റ​സ് ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Monday, April 29, 2024 2:58 PM IST
ക​ണ്ണൂ​ർ: ചെ​റു​പു​ഴ ടൗ​ണി​ൽ ടോ​റ​സ് ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പ​റ​മ്പ ക​രു​വ​ങ്ക​യം സ്വ​ദേ​ശി പു​തു​ശേ​രി​യി​ൽ പി. ​കു​മാ​ര​ൻ (60) ആ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചൂ​ര​ലി​ലെ ചെ​ങ്ക​ൽ​പ​ണ​യി​ലേ​ക്ക് വീ​ട്ടി​ൽ നി​ന്നും സ്കൂ​ട്ട​റി​ൽ ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​മാ​ര​നെ രാ​ജ​ഗി​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യാ​ണ് ഇ​ടി​ച്ച​ത്.

സ്കൂ​ട്ട​റി​ൽ നി​ന്നു തെ​റി​ച്ചു വീ​ണ കു​മാ​ര​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യും ചെ​യ്തു. കു​മാ​ര​ൻ സം​ഭ​വ​സ്ഥ​ല​ത്തു വെ​ച്ചു ത​ന്നെ മ​രി​ച്ചു.

ചെ​റു​പു​ഴ പോ​ലീ​സ്, പെ​രി​ങ്ങോം ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​ടി​ച്ച ലോ​റി നി​ർ​ത്താ​തെ പോ​യെ​ങ്കി​ലും പി​ന്നീ​ട് ചെ​റു​പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.