അറസ്റ്റിനെ ഭയപ്പെടുന്നില്ല: എം.​എം.വ​ര്‍​ഗീ​സ് ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രായി
Monday, April 29, 2024 11:43 AM IST
തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് തി​ങ്ക​ളാ​ഴ്ച എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ഹാജരായി. രാ​വി​ലെ ​ഇ​ഡി​യു​ടെ കൊ​ച്ചി ഓ​ഫി​സി​ലാണ് അദ്ദേഹമെത്തിയത്.

ഇഡി വിളിച്ചതുകൊണ്ട് വന്നുവെന്നും എന്നാല്‍ എന്തിനാണ് വിളിച്ചതെന്ന് അവരോട് ചോദിക്കണമെന്നും ചോദ്യംചെയ്യലിന് ഹാജരാകവെ അദ്ദേഹം പ്രതികരിച്ചു. അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്നും വര്‍ഗീസ് വ്യക്തമാക്കി.

സി​പി​എ​മ്മിന്‍റെ സ്വ​ത്ത് വി​വ​ര​ങ്ങ​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ഹാ​ജ​രാ​ക്കാ​നാ​ണ് വര്‍ഗീസിനോട് ഇഡി നി​ര്‍​ദേ​ശം. ജി​ല്ല​യി​ല്‍ പാ​ര്‍​ട്ടി​യു​ടെ വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്ന് ബെ​നാ​മി വാ​യ്പ​ക​ള്‍ വ​ഴി ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ന്‍റെ പ​ങ്ക് ഈ ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ടോ എ​ന്നാ​ണ് ഇ​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഈ ​മാ​സം 22ന് ​ഹാ​ജ​രാ​കാ​ന്‍ ആ​ണ് ഇ​ഡി വ​ര്‍​ഗീ​സി​ന് സ​മ​ന്‍​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ടം ആ​യ​തി​നാ​ല്‍ ഹാ​ജ​രാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മ​റു​പ​ടി ന​ല്‍​കിയിരുന്നു. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും നോ​ട്ടീ​സ് ന​ല്‍​കി​യെ​ങ്കി​ലും വ​ര്‍​ഗീ​സ് ഹാ​ജ​രാ​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നാ​ല്‍ ഇ​ന്ന് ഹാ​ജ​രാ​കു​കയായിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.