കോ​ട്ട​യ​ത്ത് ത​ടി ലോ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ടം
Tuesday, April 30, 2024 7:39 AM IST
കോ​ട്ട​യം: എം​സി റോ​ഡി​ൽ കോ​ട്ട​യം മ​ണി​പ്പു​ഴ​യി​ൽ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ടം.

ലോ​റി ഡ്രൈ​വ​റെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ടി​യു​മാ​യി കോ​ട്ട​യം ഭാ​ഗ​ത്തേ​യ്ക്ക് പോ​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് കാ​റു​ക​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സ്വ​കാ​ര്യ സ്കൂ​ളി​ന്‍റെ ക​വാ​ട​വും ഇ​ടി​ച്ച് ത​ക​ർ​ത്തു. പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പോ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​റി​യി​ൽ നി​ന്നും വീ​ണ ത​ടി നീ​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി. ചി​ങ്ങ​വ​നം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.