എ­​യ​ര്‍ ഇ​ന്ത്യാ ഓ­​ഫീ­​സി­​ന് മു­​ന്നി​ലെ പ്ര­​തി­​ഷേ­​ധം അ­​വ­​സാ­​നി­​പ്പി­​ച്ചു; പ്ര­​വാ­​സി­​യു­​ടെ മൃ­​ത­​ദേ­​ഹം വീ­​ട്ടി­​ലെ­​ത്തി​ച്ചു
Thursday, May 16, 2024 11:27 AM IST
തി­​രു­​വ­​ന­​ന്ത­​പു​രം: ഒ­​മാ­​നി​ല്‍ മ­​രി­​ച്ച പ്ര­​വാ­​സി മ­​ല­​യാ­​ളി ന­​മ്പി രാ­​ജേ­​ഷി­​ന്‍റെ മൃ­​ത­​ദേ­​ഹം ക​ര​മ​ന​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. എ­​യ​ര്‍ ഇ​ന്ത്യാ ഓ­​ഫീ­​സി­​ന് മു­​ന്നി​ല്‍ ബ­​ന്ധു­​ക്ക​ള്‍ ന­​ട​ത്തി­​യ പ്ര­​തി­​ഷേ­​ധം അ­​വ­​സാ­​നി­​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​ത്.

സം­​സ്­​കാ­​ര­​ത്തി­​ന് ശേ­​ഷം ന​ഷ്ട​പ​രി​ഹാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ എ­​യ​ര്‍ ഇ​ന്ത്യാ അ­​ധി­​കൃ­​ത­​രു­​മാ­​യി ച​ര്‍­​ച്ച ന­​ട­​ത്താ­​മെ­​ന്ന ധാ­​ര­​ണ­​യി­​ലാ­​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. എ­​യ​ര്‍ ഇ​ന്ത്യാ അ­​ധി­​കൃ­​ത­​രു­​മാ­​യി വീ​ട്ടു​കാ​ർ സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം.

ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന് മു​ന്പ് എ​യ​ർ ഇ​ന്ത്യ ഓ​ഫീ​സി​ലെ​ത്തി​ച്ച് ബ​ന്ധു​ക്ക​ൾ പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഹൃ­​ദ­​യാ­​ഘാ­​ത­​ത്തെ തു­​ട​ര്‍­​ന്ന് അ­​ത്യാ­​സ­​ന്ന നി­​ല­​യി­​ലാ­​യി­​രു­​ന്ന രാ­​ജേ­​ഷി­​നെ പ­​രി­​ച­​രി­​ക്കാ​ന്‍ ഭാ­​ര്യ അ​മൃ­​ത വി​മാ­​ന ടി​ക്ക­​റ്റ് ബു­​ക്ക് ചെ­​യ്­​തി­​രു­​ന്നെ­​ങ്കി​ലും പോ­​കാ​ന്‍ ക­​ഴി­​ഞ്ഞി​ല്ല.

ഈ ​സാ­​ഹ­​ച­​ര്യ­​ത്തി­​ലാ­​ണ് പ്ര­​തി­​ഷേ​ധം. ആ­​ശു­​പ­​ത്രി­​യി​ല്‍­​നി­​ന്ന് വ­​ന്ന­​തി­​ന് ശേ­​ഷം വേ­​ണ്ട ശു­​ശ്രൂ­​ഷ ല­​ഭി­​ക്കാ​ത്ത­​ത് മൂ­​ല­​മാ­​ണ് രാ­​ജേ­​ഷ് മ­​രി­​ച്ച­​തെ­​ന്ന് ഇ­​വ​ര്‍ ആ­​രോ­​പി​ച്ചു.

മേ­​യ് ഏ­​ഴി­​നാ​ണ് ജോ​ലി സ്ഥ​ല​ത്ത് കു​ഴ​ഞ്ഞ് വീ­​ണ­​തി­​നെ തു­​ട​ര്‍­​ന്ന് രാ​ജേ​ഷി­​നെ ഒ­​മാ­​നി­​ലെ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ച​ത്. എ​ട്ടി​ന് ഒ​മാ​നി​ലേ​ക്ക് പു​റ​പ്പെ​ടാ​ന്‍ ഭാ​ര്യ അ​മൃ​ത വി­​മാ­​ന ടി​ക്ക­​റ്റ് ബു­​ക്ക് ചെ­​യ്­​തി­​രു­​ന്നെ­​ങ്കി​ലും എ​യ​ര്‍ ഇ­​ന്ത്യാ ജീ​വ​ന​ക്കാ​രു​ടെ സ​മ­​രം മൂ­​ലം പോ­​കാ​ന്‍ ക­​ഴി­​ഞ്ഞി​ല്ല.

വീ​ണ്ടും ടി​ക്ക​റ്റെ​ടു​ത്തെ​ങ്കി​ലും സ​മ­​രം അ­​വ­​സാ­​നി­​ക്കാ­​ത്ത­​തു­​മൂ­​ലം യാ­​ത്ര മു­​ട​ങ്ങി.13​ന് രാ­​വി­​ലെ­​യാ­​ണ് രോ­​ഗം മൂ​ര്‍­​ച്ഛി­​ച്ച­​തി­​നെ തു­​ട​ര്‍­​ന്നാ​ണ് രാ­​ജേ­​ഷ് മ­​രി­​ച്ച​ത്.

























RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.