"മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന മെ​ലി​ഞ്ഞ ആ​ള്‍': പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച പ്ര​തി​ക്കാ​യി തി​ര​ച്ചി​ല്‍
Thursday, May 16, 2024 12:23 PM IST
കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണാ​ഭ​ര​ണം ക​വ​രു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ന് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി വി.​വി. ല​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ക​ണ്ണൂ​ർ മേ​ഖ​ലാ ഡി​ഐ​ജി തോം​സ​ൺ ജോ​സ്, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​ബി​ജോ​യ് എ​ന്നി​വ​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല.

മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന മെ​ലി​ഞ്ഞ ശ​രീ​ര​പ്ര​കൃ​തി​യു​ള്ള ആ​ളാ​ണ് പ്ര​തി​യെ​ന്നാ​ണ് കു​ട്ടി​യു​ടെ മൊ​ഴി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഒ​ച്ച​വ​ച്ചാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്ന് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും മൊ​ഴി​യി​ലു​ണ്ട്.

നാ​ട്ടു​കാ​ര​നാ​യ ആ​ൾ ത​ന്നെ​യാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് മി​ക്ക​വാ​റും ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​യോ​ട് മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ച്ച​തും സം​ഭ​വ​ത്തി​നു ശേ​ഷം വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി പ​റ​ഞ്ഞു​കൊ​ടു​ത്ത​തു​മെ​ല്ലാം ഇ​ക്കാ​ര്യം ഉ​റ​പ്പി​ക്കു​ന്നു.

കു​ട്ടി​യു​ടെ വ​ല്യ​ച്ഛ​ൻ അ​തി​രാ​വി​ലെ വീ​ടു​തു​റ​ന്ന് പ​ശു​വി​നെ ക​റ​ക്കാ​ൻ പോ​കാ​റു​ണ്ടെ​ന്നും വ​ല്യ​മ്മ സ്ഥ​ല​ത്തി​ല്ലെ​ന്നും അ​ച്ഛ​ന​മ്മ​മാ​ർ മ​റ്റൊ​രു മു​റി​യി​ലാ​ണ് കി​ട​ക്കാ​റു​ള്ള​തെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലും ഇ​യാ​ൾ​ക്ക​റി​യാ​മെ​ന്ന​തി​ൽ നി​ന്നും കു​ടും​ബ​ത്തെ അ​ടു​ത്ത​റി​യാ​വു​ന്ന ആ​ൾ ത​ന്നെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്.

പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് വ​ല്യ​ച്ഛ​ൻ തൊ​ഴു​ത്തി​ലേ​ക്ക് പോ​യ​ത്. നാ​ലു​മ​ണി​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി മു​റി​യി​ലി​ല്ലെ​ന്ന് അ​റി​യു​ന്ന​ത്. തു​ട​ർ​ന്നു തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​ര കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള വീ​ട്ടി​ൽ​നി​ന്ന് കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ മൊ​ബൈ​ലി​ലേ​ക്ക് വി​ളി​ച്ച് കു​ട്ടി അ​വി​ടെ​യു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത്.

താ​ര​ത​മ്യേ​ന ചെ​റി​യ വീ​ടി​ന്‍റെ മു​ൻ​വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന അ​ക്ര​മി ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യെ എ​ടു​ത്ത് പു​റ​കു​വ​ശ​ത്തെ അ​ടു​ക്ക​ള​വാ​തി​ൽ തു​റ​ന്നാ​ണ് പു​റ​ത്തേ​ക്കു പോ​യ​ത്. ഇ​വി​ടെ​നി​ന്ന് തൊ​ട്ട​ടു​ത്ത പ​റ​മ്പി​ലൂ​ടെ ന​ട​ന്നാ​ണ് ആ​ളൊ​ഴി​ഞ്ഞ വ​യ​ലി​ലെ​ത്തി​യ​ത്. കു​ട്ടി​യു​ടെ വീ​ടി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ അ​ടു​ത്ത​ടു​ത്ത് വീ​ടു​ക​ളു​ണ്ട്. ഇ​ക്കാ​ര്യ​വും അ​ക്ര​മി​ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ണ്.

തോ​ള​ത്തു കി​ട​ത്തി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഉ​റ​ക്ക​മു​ണ​ർ​ന്നു ക​ര​ഞ്ഞ കു​ട്ടി​യു​ടെ വാ​യ പൊ​ത്തി​പ്പി​ടി​ച്ച് ഒ​ച്ച​വ​ച്ചാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തോ​ടെ അ​ർ​ധ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ വ​യ​ലി​ലെ​ത്തി​ച്ച് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കു​ക​യും കാ​തി​ലെ സ്വ​ർ​ണാ​ഭ​ര​ണം ഊ​രി​യെ​ടു​ത്ത ശേ​ഷം നാ​ല​ഞ്ചു വീ​ടി​ന​പ്പു​റ​ത്താ​ണ് നി​ന്‍റെ വീ​ടെ​ന്ന് വ​ഴി കാ​ണി​ച്ചു​കൊ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ നി​ന്നു ല​ഭി​ച്ച വി​വ​രം.

കു​ട്ടി​യെ അ​ർ​ധ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കു​ന്ന​തി​നാ​യി ഇ​യാ​ൾ എ​ന്തെ​ങ്കി​ലും മ​ണ​പ്പി​ച്ചി​രു​ന്നോ എ​ന്നും വ്യ​ക്ത​മ​ല്ല. ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന കാ​ര്യം കു​ട്ടി​ക്ക് മ​ന​സി​ലാ​കാ​തി​രു​ന്ന​ത് ഇ​തു​കൊ​ണ്ടാ​യി​രി​ക്കാ​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ശ​യി​ക്കു​ന്നു.

ക​മ്മ​ൽ മോ​ഷ്ടി​ച്ച കാ​ര്യം മാ​ത്ര​മാ​ണ് തു​ട​ക്ക​ത്തി​ൽ കു​ട്ടി പ​റ​ഞ്ഞി​രു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ മാ​ത്ര​മാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​താ​യി തെ​ളി​ഞ്ഞ​ത്. ക​ഴു​ത്തി​നും ക​ണ്ണി​നും കാ​തി​നു​മു​ള്ള പ​രി​ക്കു​ക​ൾ മാ​ത്ര​മാ​ണ് പു​റ​മേ​ക്കു വ്യ​ക്ത​മാ​യി​രു​ന്ന​ത്. കു​ട്ടി സാ​ധാ​ര​ണ നി​ല കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.