ദേ​ശീ​യ​പാ​ത​യി​ലെ ത​ക​ര്‍​ച്ച; നി​തി​ന്‍ ഗ​ഡ്ഗ​രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന് കെ.​വി.​തോ​മ​സ്
Monday, May 26, 2025 10:07 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​പാ​ത​യി​ലെ ത​ക​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ഗ​രി​യെ നേ​രി​ല്‍ ക​ണ്ട് ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന് ഡ​ല്‍​ഹി​യി​ലെ കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ.​വി.​തോ​മ​സ്. മു​ഖ്യ​മ​ന്ത്രി ജൂ​ണ്‍ ആ​ദ്യ​വാ​രം ഡ​ല്‍​ഹി​യി​ലെ​ത്തു​മ്പോ​ള്‍ ഗ​ഡ്ഗ​രി​യെ കാ​ണു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​വ​ശ്യ​മെ​ങ്കി​ൽ സം​സ്ഥാ​ന​ത്തി​ന് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ല്‍​കു​മെ​ന്ന് അ​വ​ര്‍ അ​റി​യി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത കേ​ന്ദ്ര ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്താ​ന്‍ സം​സ്ഥാ​നം നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി​യോ​ഗ​ങ്ങ​ള്‍​ക്കാ​യി ഡ​ല്‍​ഹി​യി​ല്‍ എ​ത്തു​മ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി ഗ​ഡ്ഗ​രി​യെ കാ​ണു​ക.

കൂ​രി​യാ​ട് ത​ക​ര്‍​ച്ച അ​ട​ക്കം കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തും. ദേ​ശീ​യ​പാ​ത 66ല്‍ ​പ​ല​യി​ട​ത്തും അ​പാ​ക​ത​ക​ള്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.