യു​പി​യി​ൽ വ​നി​താ ജ​ഡ്ജി​യു​ടെ താ​ലി​മാ​ല ക​വ​ർ​ന്നു; അ​ന്വേ​ഷ​ണ​ത്തി​ൽ 10സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ
Sunday, June 8, 2025 4:44 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് വ​നി​താ ജ​ഡ്ജി​യു​ടെ താ​ലി മാ​ല മോ​ഷ​ണം പോ​യി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 10 സ്ത്രീ ​മോ​ഷ്ടാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി.

മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ലെ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി​യാ​യ പ്രേ​മ സാ​ഹു​വി​ന്‍റെ മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ജൂ​ൺ ഒ​ന്നി​ന് കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം വൃ​ന്ദാ​വ​ന​ത്തി​ലെ താ​ക്കൂ​ർ ശ്രീ ​രാ​ധാ​മ​ൻ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രു​ടെ താ​ലി​മാ​ല മോ​ഷ​ണം പോ​യ​തെ​ന്ന് സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്എ​സ്പി) ശ്ലോ​ക് കു​മാ​ർ പ​റ​ഞ്ഞു.

ക്ഷേ​ത്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ക​വ​ർ​ച്ച ന​ട​ത്തു​ന്ന മോ​ഷ്ടാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 10 സ്ത്രീ​ക​ളെ പി​ടി​കൂ​ടി​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​വ​രി​ൽ നി​ന്നും പ​ല മോ​ഷ​ണ മു​ത​ലു​ക​ൾ ക​ണ്ടെ​ടു​ത്തു.

ഇ​വ​യി​ൽ പ​ണം, ആ​ധാ​ർ കാ​ർ​ഡു​ക​ൾ, പാ​ൻ കാ​ർ​ഡു​ക​ൾ, ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ, മ​റ്റ് പ്ര​ധാ​ന രേ​ഖ​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ ആ​കെ 18,652 രൂ​പ​യും ക​ണ്ടെ​ത്തി.

മോ​ഷ​ണ​സം​ഘ​ത്തി​ൽ ചേ​രാ​ൻ മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നും രാ​ജ​സ്ഥാ​നി​ൽ നി​ന്നും സ്ത്രീ​ക​ൾ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് എ​സ്എ​സ്പി വെ​ളി​പ്പെ​ടു​ത്തി. സം​ഘം വൃ​ന്ദാ​വ​ന​ത്തി​ലെ​യും മ​ഥു​ര​യി​ലെ​യും തി​ര​ക്കേ​റി​യ ക്ഷേ​ത്ര​ങ്ങ​ളാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും അ​റ​സ്റ്റി​ലാ​യ എ​ല്ലാ സ്ത്രീ​ക​ളെ​യും ജ​യി​ലി​ലേ​ക്ക് അ​യ​ച്ച​താ​യും എ​സ്‌​എ​സ്‌​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.