വി​ര​ണ്ടോ​ടി​യ പോ​ത്തി​നു​നേ​രെ വെ​ടി​വ​ച്ചു; പെ​ല്ല​റ്റ് തു​ള​ഞ്ഞു​ക​യ​റി ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Sunday, June 8, 2025 9:52 PM IST
വ​യ​നാ​ട്: വി​ര​ണ്ടോ​ടി​യ പോ​ത്തി​നു​നേ​രെ വെ​ടി​വ​യ്ക്കു​ന്ന​തി​നി​ടെ പെ​ല്ല​റ്റ് തു​ള​ച്ചു​ക​യ​റി ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്.

പ​ന​മ​രം നാ​ലാം​മൈ​ല്‍ കെ​ല്ലൂ​ര്‍ കാ​പ്പും​കു​ന്ന് സ്വ​ദേ​ശി ജ​ലീ​ല്‍, കൂ​ളി​വ​യ​ല്‍ സ്വ​ദേ​ശി ജ​സീം എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​രു​വ​രും മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

പെ​ല്ല​റ്റു​ക​ള്‍ ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ല്‍​നി​ന്ന് നീ​ക്കം​ചെ​യ്തി​ട്ടു​ണ്ട്. ഒ​രാ​ള്‍​ക്ക് മു​ഖ​ത്തും മ​റ്റൊ​രാ​ള്‍​ക്ക് വ​യ​റ്റി​ലു​മാ​ണ് പെ​ല​റ്റ് തു​ള​ച്ചു​ക​യ​റി പ​രി​ക്കേ​റ്റ​ത്.

മാ​ന​ന്ത​വാ​ടി​ക്ക​ടു​ത്ത് നാ​ലാം​മൈ​ല്‍ ഭാ​ഗ​ത്തു​നി​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി വി​ര​ണ്ടോ​ടി​യ പോ​ത്ത് കാ​പ്പും​ചാ​ല്‍ ഭാ​ഗ​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ എ​ത്തി. പ്ര​ദേ​ശ​ത്തെ​ത്തി​യ പോ​ത്ത് ആ​ക്ര​മ​ണ​കാ​രി​യാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചു.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പെ​ല്ല​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന തോ​ക്കു​കൊ​ണ്ട് വെ​ടി​വ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടു​പേ​രു​ടെ ശ​രീ​ര​ത്തി​ല്‍ പെ​ല്ല​റ്റ് തു​ള​ച്ചു​ക​യ​റി അ​പ​ക​ട​മു​ണ്ടാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.