തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തെ​ളി​വു​ക​ൾ ഇ​ല്ലാ​താ​ക്കു​ന്നു: രാ​ഹു​ൽ ഗാ​ന്ധി
Saturday, June 21, 2025 5:24 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് പ​ക​രം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തെ​ളി​വു​ക​ൾ ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. 45 ദി​വ​സ​ത്തി​നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സി​സി​ടി​വി, വെ​ബ്‌​കാ​സ്റ്റിം​ഗ്, വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ ന​ശി​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും മ​ഹാ​രാ​ഷ്ട്ര തെ​ര​ഞ്ഞെ​ടു​പ്പി​നെ കു​റി​ച്ച് സൂ​ചി​പ്പി​ച്ച് രാ​ഹു​ൽ പ​റ​ഞ്ഞു.

"സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​റ​യു​ന്നു. ദൃ​ശ്യ​ങ്ങ​ളും ന​ശി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്നു. "മാ​ച്ച് ഫി​ക്സ്ഡ്' ആ​ണ്. എ​ല്ലാം നി​ശ്ച​യി​ച്ചു​റ​ച്ച​ത് പോ​ലെ മാ​ത്രം ന​ട​ക്കു​മെ​ന്നും ഇ​നി വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും അ​ട്ടി​മ​റി​ക്ക​പ്പെ​ടാം.'-​രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ഇ​ക്ക​ഴി​ഞ്ഞ മേ​യ് 30ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ ഇ​ല​ക്ട്ര​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക​യ​ച്ച ക​ത്തി​ലാ​ണ് വി​വാ​ദ നി​ര്‍​ദേ​ശം. ഇ​ല​ക്ട്രോ​ണി​ക് ഡേ​റ്റ ഉ​പ​യോ​ഗി​ച്ചു​ള്ള ദു​രു​ദ്ദേ​ശ​പ​ര​മാ​യ പ്ര​ചാ​ര​ണം ത​ട​യാ​നെ​ന്ന പേ​രി​ലാ​ണ് നി​ർ​ദ്ദേ​ശം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കോ​ട​തി​ക​ളി​ല്‍ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ ന​ശി​പ്പി​ക്കാ​മെ​ന്നാ​യി​രു​ന്നു നി​ര്‍​ദ്ദേ​ശം

.തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന് പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ല്‍ 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ന​ല്‍​ക​ണ​മെ​ന്നാ​ണ് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ. ഈ ​സ​മ​യ പ​രി​ധി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ദൃ​ശ്യ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​വും 45 ദി​വ​സ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ജ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി‍​ഞ്ഞ ഡി​സം​ബ​റി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പൊ​തു ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി വ്യ​വ​സ്ഥ​ക​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ടു​ത്ത നി​ര്‍​ദ്ദേ​ശം. മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ട്ടി​മ​റി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.