കൊ​ടു​ങ്കാ​റ്റി​നു മു​മ്പു​ള്ള ശാ​ന്ത​ത​യോ? വീ​ഴ്ച​യ്ക്കു ശേ​ഷം മാ​റ്റ​മി​ല്ലാ​തെ സ്വ​ർ​ണ​വി​ല
Thursday, June 26, 2025 2:12 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 9,070 രൂ​പ​യി​ലും പ​വ​ന് 72,560 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 7,440 രൂ​പ​യാ​ണ്.

തു​ട​ർ​ച്ച​യാ​യ മൂ​ന്നു​ദി​വ​സ​മാ​യി താ​ഴേ​ക്കു​പോ​യ സ്വ​ർ​ണ​വി​ല ചൊ​വ്വാ​ഴ്ച ര​ണ്ടു​ത​വ​ണ ഇ​ടി​ഞ്ഞി​രു​ന്നു. രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​യി പ​വ​ന് 1,080 രൂ​പ​യും ഗ്രാ​മി​ന് 135 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. പി​ന്നാ​ലെ ബു​ധ​നാ​ഴ്ച പ​വ​ന് 200 രൂ​പ​യും ഇ​ടി​ഞ്ഞു. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 165 രൂ​പ​യും പ​വ​ന് 1,320 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

ഈ ​മാ​സം 14ന് ​ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,320 രൂ​പ​യും പ​വ​ന് 74,560 രൂ​പ​യു​മെ​ന്ന ച​രി​ത്ര വി​ല​യി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്, വി​ല താ​ഴേ​ക്കു പോ​കു​ന്ന​താ​ണ് ക​ണ്ട​ത്. ക​ഴി​ഞ്ഞ വാ​രാ​ന്ത്യം വീ​ണ്ടും കു​തി​ച്ചു​ക​യ​റി​യ ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​ടി​യാ​ൻ തു​ട​ങ്ങി​യ​ത്.

ജ​നു​വ​രി 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. 31ന് ​പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 61,960 രൂ​പ​യാ​യി​രു​ന്നു വി​ല. നാ​ലി​ന് ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ ഉ​യ​ർ​ന്ന് 62,000 രൂ​പ പി​ന്നി​ട്ടു. തൊ​ട്ടു​പി​ന്നാ​ലെ അ​ഞ്ചി​ന് 760 രൂ​പ ഉ​യ​ർ​ന്ന് 63,000 രൂ​പ​യും ക​ട​ന്നു. പി​ന്നീ​ട് 11ന് 640 ​രൂ​പ ഉ​യ​ർ​ന്ന് 64,000 രൂ​പ​യെ​ന്ന പു​തി​യ നാ​ഴി​ക​ക്ക​ല്ലും പി​ന്നി​ട്ടു.

മാ​ർ​ച്ച് ഒ​ന്നി​ന് പ​വ​ന് 63,440 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ക​യ​റ്റി​റ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 14ന് 65,000 ​രൂ​പ​യും 18ന് 66,000 ​രൂ​പ​യും 31ന് 67,000 ​രൂ​പ​യും ഏ​പ്രി​ൽ ഒ​ന്നി​ന് 68,000 പി​ന്നി​ടു​ക​യാ​യി​രു​ന്നു. പ​ത്തു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഏ​പ്രി​ൽ 11ന് 69,000 ​രൂ​പ​യും പി​ന്നാ​ലെ 12ന് 70,000 ​രൂ​പ​യും പി​ന്നി​ട്ടു.

ഏ​പ്രി​ൽ 17ന് ​ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ ഉ​യ​ർ​ന്ന സ്വ​ർ​ണ​വി​ല 71,000 രൂ​പ പി​ന്നി​ട്ടു. 21ന് 72,000 ​രൂ​പ പി​ന്നി​ട്ട സ്വ​ർ​ണ​വി​ല 22ന് ​ഒ​റ്റ​യ​ടി​ക്ക് 2,200 രൂ​പ ഇ​ടി​ഞ്ഞ് 74,000 എ​ന്ന നാ​ഴി​ക​ക്ക​ല്ലി​ലെ​ത്തി.

മേ​യ് 15ന് 68,880 ​രൂ​പ​യി​ലേ​ക്ക് ഇ​ടി​ഞ്ഞ സ്വ​ര്‍​ണ​വി​ല പി​ന്നീ​ട് വ​ര്‍​ധി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ഏ​ഴു​ദി​വ​സ​ത്തി​നി​ടെ ഏ​ക​ദേ​ശം മൂ​വാ​യി​രം രൂ​പ വ​ര്‍​ധി​ച്ച് വീ​ണ്ടും സ്വ​ര്‍​ണ​വി​ല 72,000 ക​ട​ന്ന് കു​തി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ഹ​രി വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ളു​മാ​ണ് വി​പ​ണി​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. രാ​ജ്യാ​ന്ത​ര സ്വ​ർ​ണ​വി​ല ഔ​ൺ​സി​ന് അ​ഞ്ചു ഡോ​ള​ർ മാ​ത്രം ഉ​യ​ർ​ന്ന് 3,336 ഡോ​ള​റി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വെ​ള്ളി വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 116 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.