ച​രി​ത്ര​നി​മി​ഷം ; ശു​ഭാം​ശുവും സംഘവും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ
Thursday, June 26, 2025 4:29 PM IST
ഫ്ലോ​റി​ഡ: ശു​ഭാം​ശു ശു​ക്ല ഉ​ൾ​പ്പ​ടെ​യു​ള്ള ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളു​മാ​യി ആ​ക്സി​യം-4 ദൗ​ത്യ പേ​ട​കം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് പേ​ട​കം നി​ല​യ​വു​മാ​യി ഡോ​ക്ക് ചെ​യ്തു.

ഇ​നി പേ​ട​ക​ങ്ങ​ളി​ലെ​ മ​ർ​ദ​വും മ​റ്റും ഏ​കീ​ക​രി​ക്കു​ന്ന ഹാ​ർ​ഡ് ക്യാ​പ്ച​റാ​ണ് ന​ട​ക്കേ​ണ്ട​ത്. ഒ​ന്നോ ര​ണ്ടോ മ​ണി​ക്കൂ​റി​നു​ശേ​ഷം മാ​ത്ര​മേ യാ​ത്രി​ക​ർ ഡ്രാ​ഗ​ൺ പേ​ട​ക​ത്തി​ൽ​നി​ന്ന് നി​ല​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യു​ള്ളൂ.

28.5 മ​ണി​ക്കൂ​ർ സ​ഞ്ച​രി​ച്ചാ​ണു പേ​ട​കം രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ എ​ത്തു​ന്ന​ത്. 14 ദി​വ​സ​മാ​ണ് സം​ഘം പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക. ആ​കെ ന​ട​ത്തു​ന്ന 60 പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ഏ​ഴെ​ണ്ണം ന​ട​ത്തു​ക ശു​ഭാം​ശു ശു​ക്ല​യാ​ണ്.

പെ​ഗ്ഗി വി​റ്റ്സ​ൻ (യു​എ​സ്), സ്ലാ​വോ​സ് വി​സ്നീ​വ്സ്കി (പോ​ള​ണ്ട്), ടി​ബോ​ർ കാ​പു (ഹം​ഗ​റി) എ​ന്നി​വ​രാ​ണു സ​ഹ​യാ​ത്രി​ക​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.