വി​സി​യു​ടേ​ത് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം; ര​ജി​സ്ട്രാ​ർ​ക്ക് പ​ദ​വി​യി​ൽ തു​ട​രാ​മെ​ന്ന് ആർ.ബിന്ദു
Thursday, July 3, 2025 11:01 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റെ വി​സി സ​സ്പെ​ൻ​ഡ് ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ര​ജി​സ്ട്രാ​ർ​ക്ക് പ​ദ​വി​യി​ൽ തു​ട​രാ​മെ​ന്നും അതിന് തടസമില്ലെന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

വി​സി​യു​ടേ​ത് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​മാ​ണ്. നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷം സ​ർ​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മന്ത്രി അറിയിച്ചു.

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ കാ​വി​വ​ത്ക​ര​ണ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നാ​ണ് ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ പ്രവർത്തനങ്ങളാണ് കേ​ര​ള​ത്തി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും കാ​ണു​ന്ന​തെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ​യു​ടെ ചി​ത്രം വെ​ച്ചു​ള്ള സെ​ന​റ്റ് ഹാളി​ലെ പ​രി​പാ​ടി റ​ദ്ദാ​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് ര​ജി​സ്ട്രാ​ർ കെ.​എ​സ്.​അ​നി​ൽ​കു​മാ​റി​നെ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​മോ​ഹ​ൻ കു​ന്നു​മ്മ​ൽ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡു ചെ​യ്ത​ത്. ഗ​വ​ർ​ണ​റോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ചെ​ന്നു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യിരുന്നു ന​ട​പ​ടി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.