പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച; മോ​ദി​യെ ഫോ​ണി​ൽ വി​ളി​ച്ച് സെ​ല​ൻ​സ്കി
Sunday, August 31, 2025 3:22 AM IST
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മി​ർ സെ​ല​ൻ​സ്‌​കി ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചാ​ണ് അ​ദ്ദേ​ഹം ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​ത്.

പു​ടി​നു​മാ​യി ന​രേ​ന്ദ്ര​മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നി​രി​ക്കെ​യാ​ണ് യു​ക്രെ​യ്ന്‍റെ നീ​ക്കം. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്ത​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ക്സി​ൽ കു​റി​ച്ചു.​ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​തി​ന് സെ​ല​ൻ​സ്‌​കി​ക്ക് ന​ന്ദി.

സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യ​ങ്ങ​ൾ കൈ​മാ​റി. ഈ ​ദി​ശ​യി​ലു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും ഇ​ന്ത്യ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി.

RELATED NEWS