റ​ബ​ര്‍ വി​ല​യി​ൽ ഇ​ടി​വ്; കർഷകർ ആശങ്കയിൽ
Thursday, May 2, 2024 1:43 PM IST
കോ​ട്ട​യം: ടാ​പ്പിം​ഗ് പു​നഃ​രാ​രം​ഭി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ഴേ​ക്കും റ​ബ​ര്‍ വി​ല ഇ​ടി​ഞ്ഞു​തു​ട​ങ്ങി. ആ​ര്‍​എ​സ്എ​സ് നാ​ല് ഗ്രേ​ഡ് 180.50, ഗ്രേ​ഡ് അ​ഞ്ച് 177.50 നി​ര​ക്കി​ലേ​ക്കാ​ണു വി​ല താ​ഴ്ന്ന​ത്. ഒ​റ്റ​പ്പെ​ട്ട വേ​ന​ല്‍​മ​ഴ ല​ഭി​ച്ചെ​ങ്കി​ലും ക​ന​ത്ത ചൂ​ടി​ല്‍ ഉ​ത്പാ​ദ​നം കു​റ​വാ​ണ്.

ലാ​റ്റ​ക്സ് തോ​ത് കു​റ​വാ​യ​തി​നാ​ല്‍ ഷീ​റ്റ് ഉ​ത്പാ​ദ​നം തു​ട​ങ്ങി​യി​ട്ടു​മി​ല്ല. ഏ​റെ ക​ര്‍​ഷ​ക​രും ച​ണ്ടി​പ്പാ​ല്‍ വി​ല്‍​ക്കു​ക​യാ​ണ്.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും കാ​ര്യ​മാ​യി ഉ​ത്പാ​ദ​ന​മി​ല്ല. മു​ന്‍ മാ​സ​ങ്ങ​ളി​ല്‍ ക്രം​ബ് വി​ല താ​ഴ്ന്ന വേ​ള​യി​ല്‍ ട​യ​ര്‍ വ്യ​വ​സാ​യി​ക​ള്‍ വ​ലി​യ തോ​തി​ല്‍ ക്രം​ബ് റ​ബ​ര്‍ സ്റ്റോ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. അ​തി​നാ​ല്‍ മു​ന്‍ നി​ര ട​യ​ര്‍ ക​മ്പ​നി​ക​ള്‍ നാ​മ​മാ​ത്ര​മാ​യി മാ​ത്ര​മെ ഷീ​റ്റ് വാ​ങ്ങാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നു​ള്ളു.

ആസാം, മി​സോ​റം, മേ​ഘാ​ല​യ​യി​ൽ​നി​ന്നു നി​ല​വാ​രം കു​റ​ഞ്ഞ ഷീ​റ്റ് കു​റ​ഞ്ഞ വി​ല​യ്ക്കു ല​ഭ്യ​മാ​ണ്. ഏ​താ​നും ക​മ്പ​നി​ക​ളും വ്യ​വ​സാ​യി​ക​ളും വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മേ​ന്മ കു​റ​ഞ്ഞ ച​ര​ക്കു​മാ​ത്ര​മേ വാ​ങ്ങു​ന്നു​ള്ളു.

ആ​ഗോ​ള ത​ല​ത്തി​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ വ​ലി​യ കു​റ​വു​ണ്ടാ​യി​ട്ടും വി​ല ഉ​യ​രാ​ത്ത​തി​ല്‍ ആ​ശ​ങ്ക​യു​ണ്ട്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കു​റ​ഞ്ഞ​ത് ആ​റു മാ​സ​ത്തേ​ക്കെ​ങ്കി​ലും മി​നി​മം സ​ബ്സി​ഡി വി​ല 250 രൂ​പ​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ ക​ര്‍​ഷ​ക​ര്‍ ര​ക്ഷ​പ്പെ​ടും. സ​ബ്സി​ഡി നി​ര​ക്ക് 180 രൂ​പ​യാ​ക്കി ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ 500 കോ​ടി രൂ​പ സ​ബ്സി​ഡി​യി​ല്‍ ന​യാ പൈ​സ പോ​ലും ഇ​തു​വ​രെ സ​ര്‍​ക്കാ​രി​നു ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ല.

കേ​ര​ള​ത്തി​ല്‍ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​കവ​ര്‍​ഷം റ​ബ​ര്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ 30 ശ​ത​മാ​നം കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. റ​ബ​ര്‍ ബോ​ര്‍​ഡ് ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ച് എ​ല്ലാ മാ​സ​വും ശ​രാ​ശ​രി അ​ര ല​ക്ഷം ട​ണ്‍​വീ​തം ഉ​ത്പാ​ദ​ന​ക്ക​ണ​ക്ക് പു​റ​ത്തു​വി​ടു​ന്നു. മ​ഴ​ക്കാ​ല​ത്തും മ​ഞ്ഞു​കാ​ല​ത്തും റ​ബ​ര്‍ ബോ​ര്‍​ഡി​ന്‍റെ ഉ​ത്പാ​ദ​ന​ക്ക​ണ​ക്ക് ഒ​രേ​തോ​തി​ലാ​ണ്.

എ​ട്ട​ര ല​ക്ഷം ട​ണ്‍ വ​രെ ഉ​യ​ര്‍​ന്ന ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം അ​ഞ്ചു ല​ക്ഷം ട​ണ്ണി​ലേ​ക്കു താ​ഴ്ന്നി​ട്ടും വി​ല​യി​ല്‍ കൃ​ഷി​ക്കാ​ര്‍​ക്കു നേ​ട്ട​മി​ല്ല. വ്യ​വ​സാ​യ താ​ത്പാ​ര്യം മാ​ത്രം സം​ര​ക്ഷി​ക്കു​ന്ന റ​ബ​ര്‍ ബോ​ര്‍​ഡ് റ​ബ​ര്‍ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ടാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ പ​റ​യു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.