Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ഉള്ളു തണുപ്പിക്കുന്ന ഏദൻ തോട്ടം
സംഗീതാർദ്രമായ മഴയിൽ പൊഴിഞ്ഞു വീണ ആലിപ്പഴങ്ങളായിരുന്നു രാമന്‍റെ ഏദൻ തോട്ടത്തിലെ ഓരോ താരങ്ങളും. അവർ നക്ഷത്രങ്ങളെ പോലെ മിന്നിത്തിളങ്ങി ഒരുപിടി ജീവിത കാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിച്ചപ്പോൾ അതിൽ നൊന്പരങ്ങളും സന്തോഷങ്ങളും പിന്നെ ജീവിതത്തിന്‍റെ ടേണിംഗ് പോയിന്‍റുകളുമെല്ലാം ദൃശ്യമായി. കുടുംബപ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്തുന്ന ഒരു ഫാമിലി എന്‍റർടെയ്നറാണ് "രാമന്‍റെ ഏദൻതോട്ടം'.ഒരു നല്ല ബന്ധമുണ്ടാകുന്നത് മനസുകൾ തമ്മിലുള്ള ദൂരപരിധികൾക്കിടയിലൂടെയാണ്. ആ ദൂരപരിധികളുടെ വ്യാപ്തി അളക്കേണ്ട അളവുകോൽ സംവിധായകൻ പ്രേക്ഷകർക്ക് വിട്ടുനൽകുകയാണ്. മുന്നിലേക്ക് വച്ച കഥയ്ക്കും അതിലെ കഥാപാത്രങ്ങൾക്കും ഇന്നത്തെ ജീവിത സാഹചര്യങ്ങളുമായി ഏറെ ബന്ധമുണ്ട്. ആണ്‍-പെണ്‍ സൗഹൃദങ്ങളുടെ കഥ ഒത്തിരി തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ള ബിഗ് സക്രീനിൽ രാമനും മാലിനിയും തമ്മിലുള്ള ബന്ധത്തിന്‍റെ കഥ മുന്നോട്ടുവയ്ക്കുന്പോൾ രഞ്ജിത് ശങ്കർ പറയാൻ ശ്രമിച്ചത് ഓരോരുത്തർക്കും സന്തോഷപ്രദമായ ജീവിതം ഉണ്ടാകുന്നത് എങ്ങനെയാണെന്നാണ്.രാമന്‍റെ ഏദൻതോട്ടം എന്ന പേരിന്‍റെ പെരുമയിൽ മാലിനിയെ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു സംവിധായകൻ. ഈ രാമൻ പറയുന്നത് മാലിനിയുടെ കഥയാണ്. അനു സിത്താര എന്ന നടിയുടെ സിനിമ വഴിത്താരയിലെ ടേണിംഗ് പോയിന്‍റാകുകയാണ് മാലിനി. ഉടച്ചുവാർക്കാൻ ഒരു സംവിധായകൻ മുന്നിലുള്ളപ്പോൾ ഒരു നടിയ്ക്ക് ചെയ്യാനുള്ളത് ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലുകയെന്നുള്ള ദൗത്യം മാത്രമാണ്. ചിരിയും ചെറിയ നൊന്പരങ്ങളും പിന്നെ ജീവിതത്തെ മാറ്റിമറിക്കുന്ന യാത്രകൾക്കിടയിലെ മുഹൂർത്തങ്ങളുമെല്ലാം അനു സിത്താരയിലെ നടി കൈയടക്കത്തോടെ ചെയ്തപ്പോൾ ഇതുവരെ നടിയിൽ ഉണ്ടായിരുന്ന ആലസ്യത്തിന്‍റെ മറ താനെ നീങ്ങുന്നത് കാണാനായി."സംശയം' എന്ന വീക്ക് പോയിന്‍റിൽ പിടിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ആണുങ്ങൾക്ക് എന്തുമാകാം പെണ്ണുങ്ങൾ അടങ്ങി ഒതുങ്ങി വീട്ടിലിരിക്കേണ്ടവർ എന്ന ലേബലിൽ ഇറങ്ങിയ ചിത്രങ്ങളുട നിരയിലേക്ക് രാമന്‍റെ ഏദൻതോട്ടം കയറിക്കൂടിയേക്കുമെന്നുള്ള തോന്നൽ ആദ്യ പകുതി നൽകുന്നുണ്ട്. എന്നാൽ രണ്ടാം പകുതിയിലെ കലങ്ങി മറിയൽ ചിത്രത്തെ ആകെ മാറ്റി മറിക്കുന്നു. ഫ്ളാഷ് ബാക്കിന്‍റെ പിൻബലത്തിൽ രാമന്‍റെ (കുഞ്ചാക്കോ ബോബൻ)ഏദൻ തോട്ടത്തിലേക്കുള്ള മാലിനിയുടെയും കുടുംബത്തിന്‍റെയും യാത്രയും അവിടെ ഉടലെടുക്കുന്ന സൗഹാർദത്തിന്‍റെ കഥയുമാണ് ചിത്രം പങ്കുവയ്ക്കുന്നത്. വിവാഹേതര ബന്ധങ്ങൾ കുടുംബ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും കാര്യങ്ങളുമെല്ലാം ചിത്രത്തിൽ കടന്നു വരുന്നുണ്ട്. ഇത്ര സങ്കീർണമായ കഥയെ ഒതുക്കത്തോടെയും ഒഴുക്കോടെയും അവതരിപ്പിക്കുന്നതിൽ രഞ്ജിത്ത് ശങ്കർ വിജയിച്ചു.രാമന്‍റെ ഏദൻ തോട്ടവും അവിടുത്തെ അന്തരീക്ഷവുമെല്ലാം ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. കാടിനെയും പ്രകൃതിയെയും ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ഈ ചിത്രം കണ്‍കുളിർക്കേയുള്ള കാഴ്ചകൾ സമ്മാനിക്കും. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാടും മേടുമെല്ലാം കണ്‍മുന്നിൽ കൊണ്ടുവന്ന് കാഴ്ചകൾക്കും മനസിനും കുളിർമ നൽകും വിധം ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് ഛായാഗ്രാഹകൻ മധു നീലകണ്ഠനാണ്. ബിജിബാലിന്‍റെ സംഗീതമാണ് സിനിമയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നത്. കഥയും സംഗീതവുമായി ഇഴുകി ചേർന്നപ്പോൾ രാമന്‍റെ ഏദൻതോട്ടത്തിലെ കാഴ്ചകൾ അത്രയും കുളിർക്കാറ്റിന്‍റെ തെന്നൽ പോലെ ഹൃദ്യമായി.കരിയർ ബെസ്റ്റ് എന്ന് അവകാശപ്പെടാൻ പറ്റില്ലെങ്കിലും രാമൻ ഇതുവരെ കുഞ്ചാക്കോ ബോബന്‍ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ജോജു ജോർജിന്‍റെ പ്രകടനമാണ് ചിത്രത്തിൽ എടുത്തു പറയേണ്ടത്. മാലിനിയുടെ ഭർത്താവായി ജോജു അലസനായ ഗൃഹനാഥന്‍റെ വേഷം മികവോടെ പകർന്നാടിയിട്ടുണ്ട്. പിഷാരടിയുടെ സ്പൊണ്ടേനിയസ് കൗണ്ടറുകളും മുത്തുമണിയുടെ വളവളാന്നുള്ള സംസാര രീതിയുമെല്ലാം ഏദൻ തോട്ടത്തിലെ കാഴ്ചകളുടെ നൈർമല്യം കൂട്ടി. ചിത്രത്തിൽ നിഴലായി പോയത് അജു വർഗീസ് മാത്രമാണ്.ബന്ധനങ്ങളുടെ പിടിവലയത്തിൽ നിന്നും സ്വാതന്ത്ര്യത്തിന്‍റെ ചിറകിലേറി പറക്കാൻ കൊതിക്കുന്ന സത്രീകളുടെ പ്രതിനിധിയാണ് മാലിനി. അവൾ ജീവിതത്തോട് നടത്തുന്ന നിരന്തര സമരത്തിന് കൈത്താങ്ങാകുന്നതാകട്ടെ രാമനും. സന്തോഷം അഭിനയിക്കുക എന്നത് പരമ ബോറാണെന്നും അത് മനസിൽ നിന്നും അടർന്നു വീഴേണ്ട ഒന്നാണെന്നു കൂടി ചിത്രം ഓർമപ്പെടുത്തുന്നുണ്ട്.വാഗണ്ണിലേക്കൊരു യാത്ര... ഒരുപിടി ജീവിതങ്ങളുടെ നേർക്കാഴ്ചകൾ... സ്വാതന്ത്ര്യത്തിന്‍റെ ചിറകിലേറി പറക്കുന്ന പക്ഷി.... പതിയെ പതിയെ അകലുന്ന പേടി ഇവയെല്ലാം രഞ്ജിത് ശങ്കർ ചിത്രത്തിൽ നിങ്ങളെയും കാത്തിരിപ്പുണ്ട്. അപ്പോൾ എങ്ങനാ ടിക്കറ്റെടുക്കുവല്ലേ, ഈ കൊച്ചു ചിത്രം കാണാൻ...

(മാലിനിയിലൂടെ അനു സിത്താര മുൻനിര നായികമാരുടെ നിരയിലേക്ക് സ്ഥാനം പിടിക്കും.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മ​നം ക​വ​രു​ന്നു... ആ​ഗ്ര​ഹ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വാ​ങ്ക്
ചെ​റി​യ ഇ​ഷ്ട​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും നേ​ടി​യെ​ടു​ക്കാ​ൻ ഏ​റെ വെ​ന്പു​ന്ന​വ​രാ​ണ് നാം ഓ​രോ​രു​ത്ത​ര
ന​മു​ക്കി​ട​യി​ലേ​ക്ക് ​അ​ന്വേ​ഷ​ണം എ​ത്തു​മ്പോൾ...
ചി​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​മു​ക്കി​ട​യി​ലേ​ക്കു​ണ്ടാ​കും. ചെ​റു​തെ​ന്നു ന​മ്മ​ൾ ക​രു​തു​ന്ന ഒ​രു സം​ഭ​വ
നാ​നോ കാ​റും നാ​നോ​യ​ല്ലാ​ത്ത കാ​ഴ്ച​ക​ളും; ചി​രി​യും ചി​ന്ത​യു​മാ​യി ഗൗ​ത​മ​ന്‍റെ ര​ഥം
ക്യാ​ര​ക്റ്റ​ര്‍ റോ​ളു​ക​ളി​ല്‍ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ര്‍​ന്ന നീ​ര​ജ് മാ​ധ​വ​നി​ല്‍ നാ​യ​ക വേ​ഷം ഭ​
ത്രി​ല്ല​ടി​പ്പി​ക്കു​ന്ന പാ​തി​രാ ക​ഥ!
റി​ലീ​സാ​കു​ന്ന​തി​നു മു​ന്പു ത​ന്നെ ആ​വേ​ശം സൃ​ഷ്ടി​ച്ച അ​ഞ്ചാം പാ​തി​ര അ​തു​ക്കും മേ​ലെ ബോ​ക്സോ​
ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് ആ​ക്‌ഷ​നു​മാ​യി തൃ​ശൂ​ര്‍​പൂ​രം
ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് എ​ന്‍​ട്രി​യു​മാ​യി ജ​യ​സൂ​ര്യ​യു​ടെ തൃ​ശൂ​ര്‍​പ
ആ​രാ​ധ​ന​യു​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്
ആ​ത്മാ​ഭി​മാ​നം ഏ​തൊ​രാ​ള്‍​ക്കും വി​ല​പ്പെ​ട്ട​താ​ണ്. അ​തി​ന് മു​റി​വേ​റ്റാ​ല്‍ ആ​രാ​യാ​ലും പ്ര​തി​
പ​ക​യു​ടെ ക​ന​ല്‍ എ​രി​ഞ്ഞ​ട​ങ്ങു​ന്ന മാ​മാ​ങ്കം
ച​രി​ത്ര​ക്ക​ഥ​യ്ക്ക​പ്പു​റം വൈ​രാ​ഗ്യ​വും പ​ക​യും നി​റ​ഞ്ഞ സ​മ​കാ​ലി​ക ലോ​ക​ത്തി​നു​ള്ള സാ​രോ​പ​ദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
"മനോഹരം' ആദ്യരാത്രി..!
കല്യാണങ്ങളും ഒളിച്ചോട്ടവും ആദ്യരാത്രിയുമൊന്നും മലയാളസിനിമയ്ക്ക് പുത്തരിയല്ല. പല വിധത്തിലും തരത്തിലുമ
കു​മ്പാ​രീ​സ് ച​തി​ക്കി​ല്ല, ക​ണ്ടി​രി​ക്കാം...
കു​മ്പാ​രി എ​ന്നാ​ൽ ക​ട്ട ബ്രോ, ​ച​ങ്ങാ​തി, ഉ​റ്റ സു​ഹൃ​ത്ത് എ​ന്നെ​ല്ലാ​മാ​ണ്. മൂ​ന്ന് യു​വാ​ക്ക​ള
അ​മ്പി​ളി​യോ​ട് സ്നേ​ഹം മാ​ത്രം...
അ​മ്പി​ളി​മാമനെ പി​ടി​ച്ചുത​രാം, മാമമുണ്ടോ എന്ന് പറയുന്ന അമ്മമാരില്ലേ... ഇ​നി​യി​പ്പോ​ൾ അ​മ്പി​ളി​യ
ക​ൽ​ക്കി ക​ല​ക്കി
മോ​ഹ​ൻ​ലാ​ൽ ഷോ, ​മ​മ്മൂ​ട്ടി ഷോ, ​സു​രേ​ഷ് ഗോ​പി ഷോ ​എ​ന്നെ​ല്ലാം പ​റ​ഞ്ഞു ശീ​ലി​ച്ച മ​ല​യാ​ളി​
ഓർമകൾ ഉണർത്തുന്ന ശിശിരകാലം
തണ്ണീർമത്തൻ ദിനങ്ങൾ കഴിഞ്ഞയാഴ്ചയെത്തി പ്രേക്ഷകരുടെ കുറെയേറെ "നൊസ്റ്റു' ഉണർത്തി അങ്ങ് പോയതെയുള്ളു.
പ​ക്കാ മാ​സ് ജാ​ക്ക്പോ​ട്ട്
അ​ക്ഷ​യ​പാ​ത്രം ഒ​രു സം​ഭ​വ​മാ​ണ്... ആ ​സം​ഭ​വ​ത്തെ 2019-ലേ​ക്ക് വ​ലി​ച്ച​ടു​പ്പി​ക്കു​ക​യാ​ണ് സം​വി
ചി​രി​ക്ക​ളി​യാ​ണ് മാ​ർ​ഗം​ക​ളി
കു​ട്ടി​ക്കാ​ല​ത്ത് കു​രു​ന്നു​ക​ൾ ചെ​യ്തുകൂ​ട്ടു​ന്ന ഏ​തു​ത​രം കു​സൃ​തി​ക​ളും മാ​താ​പി​താ​ക്ക​ളെ ഏ​
മധുരമൂറുന്ന തണ്ണീർമത്തൻ
എടുത്തുചാട്ടങ്ങളുടെ കാലത്തെക്കുറിച്ച് പറയുന്ന "തണ്ണീർമത്തൻ ദിനങ്ങൾ' ഒതുക്കേണ്ടിടത്ത് ഒതുക്കിയും ഓവറാ
ആ​ടൈ സ്വാ​ത​ന്ത്ര്യം..!
പോ​സ്റ്റ​ർ മു​ത​ൽ ട്രെ​യി​ല​ർ വ​രെ വി​വാ​ദ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ടൊ​രു ചി​ത്ര​മാ​യി​രു​ന്നു ആ​ടൈ. അ​
ചി​രി കു​റ​ഞ്ഞ ജ​ന​മൈ​ത്രി
ചി​രി​പ്പി​ക്കു​ക എ​ന്നൊ​രു ഒ​റ്റ​ ല​ക്ഷ്യ​വു​മാ​യാ​ണ് ജ​ന​മൈ​ത്രി തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യി​രി​ക
"കടാരം കൊണ്ടാൻ' കൊള്ളാം
അധിക സംസാരം ഇല്ലാതെ ചലനങ്ങളിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ് "കടാരം കൊണ്ടാൻ' എന്ന ചിത്രത്തിൽ
"പതിനെട്ടാം പടി' പൊളിച്ചു
പതിനെട്ടാം പടിയിലെ ചുള്ളന്മാർ പൊളിയാണ് കേട്ടാ... ചങ്കിന് ചങ്ക് പറിച്ച് കൊടുക്കുന്ന ഒരുകൂട്ടം വിദ്യ
ശരിയും തെറ്റും നിറഞ്ഞ "എ​വി​ടെ'
നാ​ട​കീ​യ​ത ആ​വോ​ള​മു​ള്ള ചി​ത്ര​മാ​ണ് എ​വി​ടെ. ആ​ശ ശ​ര​ത് ദൃ​ശ്യ​ത്തി​ന് ശേ​ഷം ത​ന്‍റെ ക​ണ്ണു​ക​ൾ
ക​ക്ഷി അ​മ്മി​ണിപ്പിള്ള ശു​ദ്ധ​നാ​ണ്..!
വി​വാ​ഹ​മോ​ച​ന​ങ്ങ​ൾ കൂ​ടി​വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ തി​ര​ക്കിയിറങ്ങിയ
ലൂ​ക്ക മു​ത്താ​ണ്..!
മ​ന​സി​ലി​ട്ട് താ​ലോ​ലി​ക്കാ​നൊ​രു ഒ​രു പ്ര​ണ​യ​കാ​വ്യം, അ​താ​ണ് മ​ല​യാ​ള സി​നി​മ​യ്ക്ക് "ലൂ​ക്ക’.
ആൻഡ് ദി ഓസ്കാർ ഗോസ് ടു സലിം അഹമ്മദ്
കഥകൾ കണ്ടെത്താൻ വിഷമിക്കുന്ന സിനിമാക്കാർക്കിടയിലേക്ക് ഒരു കുഞ്ഞ് കഥയുമായിട്ടാണ് സംവിധായകൻ സലിം അഹമ്മ
ക്ലാ​സ് "ഉ​ണ്ട'
"ഉണ്ട' പേര് കേ​ൾ​ക്കുമ്പോ​ഴേ എന്തായിതെന്ന് പ​ല​ർ​ക്കും തോ​ന്നി​യേ​ക്കാം. പ​ക്ഷേ, പോ​ലീ​സു​കാ​രു​ടെ
മ​ന​സ് മ​ര​വി​പ്പി​ക്കും വൈ​റ​സ്
പോയ വർഷം വടക്കൻ മലബാറിനെ വിറപ്പിച്ച നിപ്പ ബാധയും തുടർന്നുണ്ടായ അതിജീവന പോരാട്ടത്തിന്‍റെയും കഥയാണ് "വ
കാ​ര്യ​മു​ള്ള ത​മാ​ശ
അ​ല്ലാ എ​ന്താ ഇ​ത്ര ത​മാ​ശി​ക്കാ​ൻ... ഈ ​വ​ണ്ണം ഉ​ള്ള​വ​ർ​ക്കൊ​ന്നും ഇ​വി​ടെ ജീ​വി​ക്ക​ണ്ടേ... മു​ട
തൊ​ട്ട​പ്പ​ൻ സ്ട്രോംഗാണ്..!
വി​നാ​യ​ക​നാ​ണോ നാ​യ​ക​ൻ... എ​ന്നാ​ൽ പി​ന്നെ സം​ഗ​തി ജോ​റാ​യി​രി​ക്കും. ഈ ​ഒ​രു മ​നോ​ഭാ​വം സാ​ധാ​
കു​ട്ടി​മാ​മ ക​ണ്ട് ഞെ​ട്ടി​മാ​മാ..!
ശ്രീ​നി​വാ​സ​ൻ കോ​മ​ഡി​ക​ൾ ര​സി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും കു​ട്ടി​മാ​മ ഇ​ഷ്ട​പ്പെ​ടും. തെ​റ്റി​ദ്ധ​
ഇ​ഷ്ക് പൊ​ളി​ച്ചു
"അ​ബി ആ​കാ​ശ​ഗോ​പു​ര​ത്തി​ൽ ഇ​രു​ന്ന് ഇ​ഷ്ക് കാ​ണു​ന്പോ​ൾ ഇ​തി​ൽ ഷെ​യ്ൻ നി​ഗം ഇ​ല്ല​ല്ലോ​യെ​ന്ന്
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.