Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
‘കുപ്പി’യുമായി എനിക്ക് ഇത്തിരി സാമ്യം..!
കാമ്പസുകൾക്കൊപ്പം കുടുംബങ്ങളും ഏറ്റെടുക്കുകയാണ് നവാഗത സംവിധായകൻ ഗണേഷ് രാജ് അണിയിച്ചൊരുക്കിയ ‘ആനന്ദം’. വിനീത് ശ്രീനിവാസൻ നിർമിച്ചു ലാൽ ജോസ് തിയറ്ററുകളിലെത്തിച്ച ആനന്ദത്തിൽ ഏഴു പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ‘ആനന്ദ’ത്തിൽ ‘കുപ്പി’ എന്ന കഥാപാത്രത്തിനു സ്വാഭാവിക അഭിനയത്തിന്റെ കരുത്തും നർമത്തിന്റെ തുടിപ്പും യുവത്വത്തിന്റെ ഊർജവും പകർന്ന യുവനടൻ വിശാഖ് നായർ സംസാരിക്കുന്നു, ആനന്ദയാത്രയിലെ അനുഭവങ്ങളെക്കുറിച്ച്...

ആനന്ദത്തിലേക്കുള്ള വഴി...?

മെക്കാനിക്കൽ എൻജിനിയറിംഗാണു പഠിച്ചത്; മംഗലാപുരത്തിനടുത്തുള്ള എൻഐടിയിൽ. തുടർന്നു ചെന്നൈയിൽ രണ്ടു വർഷം ജോലി ചെയ്തു. അതിനിടെ അവിടത്തെ തിയറ്റർ ഗ്രൂപ്പുമായി ചേർന്നു ചില നാടകങ്ങൾ ചെയ്തിരുന്നു. അതിനുശേഷം എംബിഎയ്ക്കു ചേരാൻ പോകുന്നതിനു തൊട്ടുമുമ്പാണ് ഈ സിനിമയിൽ അവസരം കിട്ടിയത്. ഏതു ടൈപ്പ് കുട്ടികളാവണം ആനന്ദത്തിലേക്കു വേണ്ടതെന്ന് ഗണേഷേട്ടനു വ്യക്‌തമായ ധാരണയുണ്ടായിരുന്നു. ഓപ്പൺ ഓഡിഷനു പകരം ചില കോളജുകളും തിയറ്റർ ഗ്രൂപ്പുകളും കേന്ദ്രീകരിച്ചാണ് ഓഡിഷൻ നടത്തിയത്.

ചെന്നൈയിലെ തിയറ്റർ കമ്പനികളിൽ നിന്ന് ഓഡിഷൻ വിവരമറിഞ്ഞ് ഞാൻ എന്റെ ഷോർട്ട് ഫിലിമിന്റെ ലിങ്ക്സും മറ്റും അയച്ചുകൊടുത്തു. ഗണേഷേട്ടന് അതിഷ്‌ടമായി എന്നെ വിളിച്ചു. ഓഡിഷന്റെ ഭാഗമായി ഒരു ഡമ്മി സ്ക്രിപ്റ്റ് അയച്ചുതന്നു. അതനുസരിച്ച് റിക്കാർഡ് ചെയ്ത് അയച്ചുകൊടുത്തു. അതിനുശേഷം കൊച്ചിയിൽവച്ച് ഫുൾ ഗാങായി ഒരു ഓഡിഷൻ ഉണ്ടായിരുന്നു; ഞങ്ങളുടെ കെമിസ്ട്രി എന്താണെന്നു മനസിലാക്കുന്നതിന്. അതിനുശേഷമാണ് അവസാനതീരുമാനമുണ്ടായത്.





ആനന്ദത്തിലെ കഥാപാത്രത്തെക്കുറിച്ച്...?

കെ. ഉണ്ണികൃഷ്ണപിള്ള എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. അതു ചുരുക്കി കൂട്ടുകാരൊക്കെ കുപ്പി എന്നു വിളിക്കും. സിംപിളായ ഒരു മനുഷ്യൻ. ഒട്ടും കോംപ്ലിക്കേറ്റായി ചിന്തിക്കാത്ത ഒരാൾ. കുപ്പിയുടെ ലൈഫിൽ സുഹൃത്തുക്കളാണ് ഏറ്റവും പ്രധാനം. കോളജിലാണെങ്കിലും പുറത്താണെങ്കിലും എപ്പോഴും സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിച്ചു സന്തോഷിച്ചു നടക്കാൻ ആഗ്രഹമുള്ള ഒരു കഥാപാത്രം. കുറച്ചു മണ്ടത്തരമുണ്ട് സ്വഭാവത്തിൽ; അതു പൊട്ടനായതുകൊണ്ടല്ല. ഒരു സിംപിൾ, പാവം മനുഷ്യനായതുകൊണ്ടാണ് അവൻ അങ്ങനെയൊക്കെ പറയുകയും ചിന്തിക്കുകയും ചെയ്യുന്നത്. നന്നായി എൻജോയ് ചെയ്താണ് കുപ്പിയെ അവതരിപ്പിച്ചത്. എന്റെ ലൈഫിലുണ്ടായ ചില സംഭവങ്ങൾ ഈ കാരക്ടർ ചെയ്യാൻ സഹായകമായി.

ഗണേഷേട്ടനും ഞാനുമൊക്കെ എൻജി. വിദ്യാർഥികളായിരുന്നു. ഇതിലുള്ള കുറേ സീൻസും ഇമോഷനുകളും മെസേജുകളുമെല്ലാം ഞങ്ങളുടെ ചിന്തകളുമായും ജീവിതവുമായും റിലേറ്റ് ചെയ്യാനായി. ഇത്തരത്തിലുള്ള ഒരു കഥാപാത്രം കിട്ടിയതു ജീവിതത്തിൽ വലിയ ഭാഗ്യമെന്നു കരുതുന്നു.





കുപ്പിയെ ആളുകൾ എങ്ങനെ സ്വീകരിക്കുന്നു...?

കുപ്പി എന്ന എന്റെ കഥാപാത്രത്തെക്കുറിച്ചു പോസിറ്റീവായ കുറേ റിവ്യൂസ് വരുന്നുണ്ട്. എന്റെ കഥാപാത്രം നന്നായി എൻജോയ് ചെയ്യാനായി എന്നു ചിലർ. ബാച്ച്ലർ ലൈഫുള്ള, അസാധാരണ സ്വഭാവമുള്ള, ഓവർ ആക്ടീവായ എനർജറ്റിക് കഥാപാത്രമാണു കുപ്പി എന്നു മറ്റുചിലർ. അവരുടെ കോളജ് ലൈഫുമായി ആനന്ദത്തെ റിലേറ്റ് ചെയ്യാനായി എന്നും കമന്റുകൾ വന്നു. അതൊക്കെ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.

ഇപ്പോൾ കേരളത്തിലെ വിവിധ തിയറ്ററുകളിൽ കയറിയിറങ്ങുകയാണ് ഞങ്ങൾ. കഴിഞ്ഞ ദിവസം പോയപ്പോൾ കുറേ ഫാമിലി ഓഡിയൻസ് ഉണ്ടായിരുന്നു. അത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു. ഞങ്ങളുടെ ടാർഗറ്റ് ഓഡിയൻസ് കോളജ് സ്റ്റുഡന്റ്സ് ആയിരുന്നു. പക്ഷേ, തിയറ്ററുകളിൽ കുടുംബ പ്രേക്ഷകരെ കണ്ടതു ഞങ്ങൾക്കെല്ലാവർക്കും സുഖകരമായ ഒരു സർപ്രൈസ് തന്നെയായിരുന്നു. ഇതുവരെ കിട്ടിയ പ്രതികരണങ്ങളൊക്കെ പോസിറ്റീവാണ്.





‘അടുത്ത അജു വർഗീസ് ’ എന്നാണ് പലരും വിശാഖിനെ വിശേഷിപ്പിക്കുന്നത്...?

അതിനെപ്പറ്റി എനിക്ക് എന്തുപറയണമെന്ന് അറിയില്ല. അത്തരത്തിൽ ഒരു താരതമ്യം നടത്തുന്നതിനോട് എനിക്കു താത്പര്യമില്ല. പക്ഷേ, അജുവേട്ടൻ വളരെയധികം സപ്പോർട്ട് ചെയ്യുന്ന ഒരാർട്ടിസ്റ്റാണ്. ഷൂട്ടിനിടെ ഞങ്ങളുടെ അടുത്തു വന്നിരുന്നു. നന്നായി എൻജോയ് ചെയ്തതായി പടം ഇറങ്ങിയശേഷവും അജുവേട്ടൻ പറഞ്ഞു. ഞാൻ ഏറെ ബഹുമാനിക്കുന്ന ആർട്ടിസ്റ്റുകളിലൊരാണ്, വ്യക്‌തിത്വങ്ങളിലൊരാളാണ് അജു വർഗീസ്. അദ്ദേഹവുമായി ഒരു താരതമ്യത്തിനില്ല. പക്ഷേ, ആളുകൾ എൻജോയ് ചെയ്യുന്നതായി പറയുമ്പോൾ അതു നല്ല കോപ്ലിമെന്റായി കാണുന്നു.

‘ടൂറിനു വരാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ. പക്ഷേ, ഞാൻ എന്തിനാണു ടൂറിനു വന്നത് എന്ന് ആരും തിരക്കിയില്ലല്ലോ...’ എന്ന മട്ടിലുള്ള കുപ്പിയുടെ ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടുവല്ലോ...?

എന്നെ സംബന്ധിച്ചിടത്തോളം വ്യക്‌തിപരമായി ഫീൽ ചെയ്ത ഒരു സീനായിരുന്നു അത്. ഗണേഷേട്ടൻ ആ സീൻ വായിച്ചു വിശദമാക്കിയപ്പോഴും അങ്ങനെതന്നെ. എന്റെ കോളജ് ലൈഫിലും അതുപോല ഒരു സിറ്റ്വേഷൻ ഉണ്ടായിട്ടുണ്ട്. എന്റെ ഫ്രണ്ട്സ് ഗേൾഫ്രണ്ട്സുമായി അടിച്ചുപൊളിച്ചു നടക്കുമ്പോൾ ഞാൻമാത്രം ഒറ്റപ്പെട്ടുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ ആ സീൻ എനിക്കു റിലേറ്റ് ചെയ്യാനായി. അത്തരം സന്ദർഭങ്ങൾ തങ്ങളുടെ കോളജ് ലൈഫിലും ഉണ്ടായിട്ടുണ്ടെന്നും ആ സീൻ ഏറെ ഫീൽ ചെയ്യിപ്പിച്ചുവെന്നും പലരും എന്നെ വിളിച്ചുപറഞ്ഞു. ആ സീനിനെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള നല്ല പ്രതികരണങ്ങൾക്ക് എല്ലാവർക്കും നന്ദി. ഹാപ്പിയാണു ഞാൻ.





ആനന്ദത്തിലെ കുപ്പി തന്നെയാണോ വ്യക്‌തിപരമായി വിശാഖ്....?

കുപ്പിയുടെ ചില സ്വഭാവവിശേഷങ്ങളൊക്കെ എന്നിലുമുണ്ട്. പക്ഷേ, എല്ലാവരുടെയും മുമ്പിൽ ഞാൻ അങ്ങനെയല്ല. ഏന്റെ ഏറ്റവുമടുത്ത ചില കൂട്ടുകാരുടെ മുമ്പിൽ ഏറെക്കുറെ അങ്ങനെയൊക്കെത്തന്നെയാണ്. ബാക്കിയുള്ളവരുടെയടുത്തു കുറേക്കൂടി റിസേർവ് ആയ പേഴ്സണാലിറ്റിയാണ് എനിക്ക്. കുപ്പി എന്ന കാരക്ടർ ചെയ്യാൻ നല്ല രസമായിരുന്നു. രണ്ടും കല്പിച്ച് എന്തു ചെയ്താലും ഒരു കുഴപ്പവുമില്ല. ഗണേഷേട്ടനും എന്നെ അങ്ങനെ അഴിച്ചുവിട്ടിരിക്കുകയായിരുന്നു, എന്താന്നുവച്ചാ ചെയ്തോ എന്ന മട്ടിൽ. അധികമായിപ്പോകുമ്പോൾ മാത്രമാണ് കുറയ്ക്കാൻ ഗണേഷേട്ടൻ പറഞ്ഞിരുന്നത്. മണ്ടത്തരം ഇത്തിരി കൂടിപ്പോയാലും അതു നെഗറ്റീവായി തിരിച്ചടിക്കാമല്ലോ.

കാരക്ടറുമായി എനിക്കു ശരിക്കും റിലേറ്റ് ചെയ്യാനായി. ഈ കാരക്ടർ ചെയ്യാൻ ഒരു ഡ്രൈവ് തന്നത് അതായിരുന്നു. കുപ്പി പറയുന്ന കാര്യങ്ങളും കുപ്പി ഫീൽ ചെയ്യുന്ന ഫ്രണ്ട്ഷിപ്പിനെക്കുറിച്ചുള്ള ആ ഡയലോഗുമൊക്കെ എന്റെ അനുഭവങ്ങളുമായി റിലേറ്റ് ചെയ്യാനായി. ഞാൻ 100 ശതമാനവും കുപ്പിയെ പോലെയല്ല. എന്നാലും അവന്റെ ചില ഇമോഷൻസും അവൻ പോയ ആ യാത്രയുമൊക്കെ എന്റെ ജീവിതത്തിലെ അനുഭവങ്ങളുമായി താരതമ്യം ചെയ്യാനായി. അതിനാൽ കുറച്ചൊക്കെ കുപ്പിയുമായി സാമ്യമുണ്ട് എനിക്ക്.

ആനന്ദത്തിലെ ഒരു പാട്ടിൽ ചില വരികൾ പാടിയതിനെക്കുറിച്ച്..?

‘ദൂരെയോ’ എന്ന പാട്ടിൽ ഒരു ചെറിയ ഭാഗം പാടാനിടയായി. മുമ്പു പാട്ടു പഠിച്ചിട്ടൊന്നുമില്ല. കോളജിലായിരുന്നപ്പോൾ ബാൻഡിൽ പാടിയിട്ടുണ്ട്. ചെന്നൈയിലായിരുന്നപ്പോൾ മ്യൂസിക്കൽ തിയറ്ററിൽ പ്രവർത്തിച്ചിരുന്നു. പാട്ടു കൂടി ഉൾക്കൊള്ളിച്ചിരുന്ന തിയറ്ററായിരുന്നു അത്. അതുമാത്രമാണു പറയാവുന്ന എക്സ്പീരിയൻസ്.

യാദൃച്ഛികമായിട്ടാണ് ആനന്ദത്തിൽ പാടിയതും. ഭാഗ്യമെന്നേ പറയേണ്ടൂ. ഞാനും സച്ചിൻ ചേട്ടനും അശ്വിൻ ചേട്ടനും തോമസും ചേർന്ന് വെറുതേ രാത്രികളിൽ പാടുമായിരുന്നു. ഒരു ദിവസം റിക്കാർഡിംഗ് കാണാൻ ചെന്നപ്പോൾ പാടി നോക്കൂ എന്ന് സച്ചിൻ ചേട്ടൻ. ഞാൻ പാടിയത് സച്ചിൻ ചേട്ടന് ഇഷ്‌ടമായതുകൊണ്ട് സിനിമയിൽ ചേർത്തു.





ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച്....?

വാസ്തവത്തിൽ ഒരു സിനിമാ സെറ്റിന്റെ ഭാഗമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഗണേഷേട്ടനും കാമറാമാൻ ആനന്ദേട്ടനും പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബോണി മേരി മാത്യു എന്നിവരുമൊക്ക ഇതൊരു ക്ലാസ് ട്രിപ്പ് പോലെയാണു രൂപപ്പെടുത്തിയത്. അതിനാൽ ഞങ്ങൾ എപ്പോഴും റിലാക്സ്ഡ് ആയിരുന്നു. ഞങ്ങൾ ഏഴു പേർക്കൊപ്പം ക്ലാസ്മേറ്റ്സായ 30 കുട്ടികൾ വേറെയുണ്ടായിരുന്നു. അവരും ഞങ്ങളുമായി നല്ല ക്ലോസായി. ശരിക്കും ഒരു ക്ലാസ് ട്രിപ്പിനു പോകുന്ന ഫീലിംഗ് ആയിരുന്നു ഷൂട്ടിംഗിനിടയ്ക്കും. ശരിക്കും എൻജോയ് ചെയ്തു ഷൂട്ട് ചെയ്ത പടമാണിത്. അത്തരം ഒരു ഫീൽ ആയിരിക്കാം സിനിമ കാണുമ്പോൾ ഓഡിയൻസും അനുഭവിക്കുന്നത്.

വിനീത് ശ്രീനിവാസന് ഒപ്പമുള്ള അനുഭവങ്ങൾ...?

തുടക്കംമുതൽ തന്നെ വിനീതേട്ടന്റെ സാന്നിധ്യമുണ്ടായിരുന്നു. പ്രീപ്രൊഡക്്ഷൻ സമയത്തു വിനീതേട്ടൻ കലൂരിൽ വീടെടുത്ത് ഞങ്ങൾക്കൊപ്പം അവിടെ റിഹേഴ്സൽ ക്യാമ്പ് നടത്തി. ഒരു ദിവസം അവിടെ വന്ന് ഞങ്ങൾക്ക് ഇൻട്രാക്ഷനുള്ള സമയം തന്നു. ഷൂട്ടിംഗ് ലൈഫ് എങ്ങനെയായിരിക്കും, ഡബ്ബിംഗിൽ എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ സംസാരിച്ചു. ഷൂട്ടിനിടെ ഹംപിയിലും ഗോവയിലും ഓന്നോ രണ്ടോ തവണ വന്നിരുന്നു.

ഷൂട്ടിന്റെ സമയത്ത് ഗണേഷേട്ടനു പൂർണ സ്വാതന്ത്ര്യം നല്കി. ഷൂട്ടിനിടെ ഞങ്ങളുടെ അഭിനയം ശ്രദ്ധിച്ചു കൃത്യമായ ഫീഡ്ബാക്ക് തന്നു. ഡബ്ബിംഗ് സമയത്തു വിനീതേട്ടങ്ങൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അതു വലിയ ഹെൽപ്പ്ഫുൾ ആയി തോന്നി. ഇപ്പോഴും നല്ല ബന്ധം നിലനിർത്തുന്നു. കോളജ് വിസിറ്റിനു പോയപ്പോഴും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഞങ്ങൾക്കെല്ലാം ബഹുമാനവും ഇഷ്‌ടവുമുള്ള ബിഗ് ബ്രദറിന്റെ സ്‌ഥാനത്താണു വിനീതേട്ടൻ.

ഡയറക്ടർ ഗണേഷ് രാജിനൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ച്...?

ഇത് ഒരു ഷൂട്ടിംഗ് ആണെന്ന ഫീൽ ഒരിക്കലും ഗണേഷേട്ടൻ തന്നില്ല. അതിലുപരി ഞങ്ങൾക്ക് ഏറെ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഷൂട്ടിംഗിനു തൊട്ടുമുമ്പും റിഹേഴ്സൽ ചെയ്യുമ്പോഴും ഗണേഷേട്ടനുമായി ചർച്ച ചെയ്ത് അതിൽ ഇംപ്രോവൈസ് ചെയ്തു മാറ്റം വരുത്താനുള്ള ഫ്രീഡം ഞങ്ങൾക്കു തന്നിരുന്നു. ഓൺ ദ സ്പോട്ട് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ അവിടത്തെ ഫീലും മൂഡും തിരിച്ചറിഞ്ഞ് ഇംപ്രോവൈസ് ചെയ്ത് സീൻ മാറ്റിയെഴുതി ഷൂട്ട് ചെയ്യുന്ന ഡയറക്ടറാണ് ഗണേഷേട്ടൻ.





ആമിർഖാൻ മുഖ്യവേഷത്തിലെത്തിയ ദിൽ ചാഹ്താ ഹേ എന്ന സിനിമയ്ക്കു ട്രിബ്യൂട്ട് നല്കുന്ന ഒരു സീനുണ്ട് ആനന്ദത്തിൽ. ഗോവയിലെ ചാപോറ ഫോർട്ടിലായിരുന്നു ഷൂട്ടിംഗ്. അന്ന് ആമിർഖാൻ ചാരിനിന്ന കെട്ടുകളൊക്കെ പൊളിഞ്ഞുപോയെന്ന് അവിടെച്ചെന്നശേഷമാണ് അറിഞ്ഞത്. ദിൽ ചാഹ്താ ഹേയുടെ ഫ്രെയിമിലുള്ള മതിലൊക്കെ പൊളിഞ്ഞ് ആകെ മാറിയിരുന്നു ആ സ്‌ഥലം. അതുപോലെ വേറെ സ്‌ഥലം കണ്ടെത്തി ഷൂട്ട് ചെയ്യാം എന്നു ഞങ്ങൾ പറഞ്ഞു. അതു വേണ്ടെന്നും ഏതായാലും ഇവിടെവരെ വന്നതല്ലേ, ഈ ഒരു മൂഡ് ഉൾപ്പെടുത്തി അതനുസരിച്ച് ഡയലോഗിനു മാറ്റം വരുത്താനാകുമെങ്കിൽ അതു സിനിമയ്ക്കു നല്ല ടച്ചാകുമെന്നു ഗണേഷേട്ടൻ പറഞ്ഞു. ഞങ്ങളെല്ലാവരും കൂടിയിരുന്ന് ആലോചിച്ച് ആ സീൻ റീറൈറ്റ് ചെയ്ത് എഴുതി ഷൂട്ട് ചെയ്തു. ആ ഇംപ്രൊവൈസേഷൻ സ്കിൽ അഭിനന്ദനാർഹമാണ്.

‘ആനന്ദത്തിലെ പുതുമുഖങ്ങളെല്ലാം ഒന്നിനൊന്നു മെച്ചമാണ്, പരസ്പരം താരതമ്യം ചെയ്യാനാവില്ല’ എന്നൊക്കെയാണ് കമന്റുകൾ...?

‘ഞങ്ങളുടെ ഏഴു കുട്ടികളെ തമ്മിൽ എങ്ങനെയാണു താരതമ്യം ചെയ്യുന്നത്’ എന്ന കമന്റ് ഏറെ ഇഷ്‌ടമായി. ഒരാൾ മറ്റൊരാളേക്കാൾ വലുതാണ് എന്നു പറയുമ്പോൾ നിങ്ങളുടെ ഗ്രൂപ്പിന്റെ ശക്‌തി കുറയുമെന്നു പറഞ്ഞവരുണ്ട്. ആനന്ദം കണ്ട പ്രേക്ഷകർ കഥാപാത്രങ്ങളുമായി സ്വയം റിലേറ്റ് ചെയ്യുമ്പോൾ പലരും പലരെയാവും റിലേറ്റ് ചെയ്യുന്നത്. വാസ്തവത്തിൽ അത് ഗണേഷേട്ടന്റെ സ്ക്രിപ്റ്റിനുള്ള കോംപ്ലിമെന്റാണ്. അത്തരത്തിൽ ഒരു കംപ്ലീറ്റ് പാക്കേജ് നല്കാനായതു വലിയ കാര്യമാണ്.

ഇനി ചില വീട്ടുകാര്യങ്ങൾ...?

വീടു മൂവാറ്റുപുഴയിൽ. വീട്ടിൽ അച്ഛൻ, അമ്മ, അമ്മൂമ്മ. അച്ഛൻ ബാലചന്ദ്രൻ നായർ. ചാർട്ടേഡ് അക്കൗണ്ടന്റ്. അമ്മ ജയ പി.നായർ. പിഡബ്ല്യുഡി ഇറിഗേഷൻ വിഭാഗത്തിൽ സൂപ്രണ്ടിംഗ് എൻജിനീയർ.





ആനന്ദം അംഗീകരിക്കപ്പെട്ടുവല്ലോ. ഇനിയുള്ള പ്ലാനുകൾ..?

ഈ ഒരു ലെവൽ വെൽക്കം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും കഷ്‌ടപ്പെട്ടു ഷൂട്ട് ചെയ്ത ചിത്രമാണ്. ഞാൻ കഴിഞ്ഞ ദിവസം അഞ്ചു ഷോ കണ്ടു. രണ്ടെണ്ണത്തിനു പടം തീർന്നപ്പോൾ നല്ല കൈയടിയുണ്ടായി. അതൊക്കെ നല്ല ഫീൽ തരുന്നുണ്ട്. അതു തുടരട്ടെ എന്നാണ് എല്ലാവരുടെയും പ്രാർഥന. സിനിമയിൽ തുടരാനാണു പ്ലാൻ. എല്ലാം ഭാഗ്യം പോലെയിരിക്കും. ആക്ടിംഗ് തന്നെയാണു വഴി. ആനന്ദത്തിലെത്തിയതു തന്നെ വലിയ ഭാഗ്യമെന്നു കരുതുന്നു.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.