Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
കുട്ടികൾ താരങ്ങൾ, സംവിധാനം പോലീസ്, ബാല്യത്തിന്റെ മധുരവുമായ് കോലുമിട്ടായി
പോലീസുകാരനെന്താ സിനിമാ സംവിധാനത്തിൽ കാര്യമെന്ന് വെറുതേ ചോദിക്കാൻ വരട്ടെ. കാര്യമുണ്ട്; വരുന്ന വെള്ളിയാഴ്ച തീയറ്ററുകളിലെത്തുന്ന ‘കോലുമിട്ടായി’ എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നതു തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അരുൺ വിശ്വമാണ്. ഇതിന്റെ തിരക്കഥയിലും അരുണിന്റെ കൈയൊപ്പുണ്ട്. സംവിധായകൻ എബ്രിഡ് ഷൈന്റെ അടുത്ത സുഹൃത്തായ അരുൺ വിശ്വം അദ്ദേഹത്തിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു, ആക്ഷൻ ഹീറോ ബിജു വരെ. ‘‘കുട്ടികൾക്കുള്ള സിനിമയായതിനാൽ കുട്ടികൾക്ക് ഇഷ്‌ടപ്പെടുന്ന മധുരമുള്ള ഒരു പേരു വേണമെന്നു തോന്നി... അങ്ങനെയാണു കോലുമിട്ടായി എന്നു പേരിട്ടത്.’’ കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കോലുമിട്ടായിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ അരുൺ വിശ്വം...

കോലുമിട്ടായി പറയുന്നതെന്താണ്..?

എൺപതുകളുടെ അവസാനകാലത്തു കേരളത്തിലെ ഒരു സ്കൂളിൽ പഠിക്കുന്ന നാലു കുട്ടികൾ, അവരുടെ സൗഹൃദം. അവരിൽ പ്രധാനിയാണ് ഉണ്ണികൃഷ്ണൻ. അതു ഗൗരവ് മേനോൻ ചെയ്യുന്ന കഥാപാത്രം. അവന്റെ കൂടെയുള്ള മൂന്നു കുട്ടികളായി ആകാശ്, സിദ്ധാർഥ്, റോഷൻ എന്നിവരാണ് അഭിനയിക്കുന്നത്. ഗൗരവിന്റെ ക്ലാസിൽ പഠിക്കുന്ന റിയ എന്ന പെൺകുട്ടിയുടെ റോളിൽ വരുന്നതു മീനാക്ഷി. ഗൗരവിന് ഇഷ്‌ടമുള്ള ഒരു കുട്ടിയാണ്. കുട്ടിത്തം നിറഞ്ഞ ഒരിഷ്‌ടം. പക്ഷേ, അവൾക്കു വലിയ താത്പര്യമൊന്നുമില്ല അവനോട്.

അവരുടെ ഇടയിലേക്ക് പുതുവർഷത്തിൽ വന്നുചേരുന്ന പുതിയ പയ്യനാണു റോണി. റിയയുടെ അമ്മാവന്റെ മകൻ. നായിഫ് നൗഷാദ് എന്ന പുതുമുഖമാണു റോണിയുടെ റോളിൽ. നന്നായി പടംവരയ്ക്കാനറിയാവുന്ന, കലോത്സവത്തിനൊക്കെ സമ്മാനം വാങ്ങിയിട്ടുള്ള പയ്യനാണു റോണി. റോണിയും ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ നിരന്തരം ഉരസലുകളുണ്ടാകുന്നു. റോണിയെ എങ്ങനെ ജയിക്കാം എന്ന ഇവരുടെ ആലോചനകളും അത് എങ്ങനെ അവർ നടപ്പിലാക്കുന്നു എന്നതുമാണ് കോലുമിട്ടായി എന്ന സിനിമ.



കോലുമിട്ടായിയുടെ പശ്ചാത്തലം...?

എൺപതുകളിൽ നമ്മുടെ നാട്ടിൻപുറത്തെ കുട്ടികൾക്കിടയിലുണ്ടായിരുന്ന സൗഹൃദവും അവിടത്തെ കളികളും അതിനിടയിലുള്ള പ്രശ്നങ്ങളുമൊക്കെയാണ് കോലുമിട്ടായി. ഇപ്പോഴത്തെ പിള്ളേരുടെ ഇടയിൽ അത്തരം സൗഹൃദങ്ങളൊന്നുമില്ല. അന്നത്തെ സൗഹൃദങ്ങളും ആ സൗഹൃദത്തിന്റെ നന്മയും അതിൽ ആ കുട്ടികൾക്കുള്ള നന്മയും... അത്തരം കാര്യങ്ങളിലൂടെയാണു സിനിമ മുന്നോട്ടുപോകുന്നത്.

ഗൗരവിലേക്കും മീനാക്ഷിയിലേക്കും മറ്റു ബാലതാരങ്ങളിലേക്കും എത്തിയത്...?

ഒരു സ്ക്രിപ്റ്റ് പൂർത്തിയാക്കിയിട്ടും വലിയ ഒരു ആർട്ടിസ്റ്റിനടുത്തേക്ക് എത്തിപ്പെടാനാകാത്തതിനെ തുടർന്നാണ് ചെറിയ കുട്ടികളെ വച്ച് മറ്റൊരു സിനിമ ചെയ്യാമെന്നു തീരുമാനിച്ചത്. പുതിയ കുട്ടികളെ മതി എന്നു തീരുമാനിച്ചാണു തുടങ്ങിയത്. പക്ഷേ, എന്റെ ഒരു സുഹൃത്ത് ഒരു ഫോട്ടോ അയച്ചുതന്നു. ഇത്തരം വലിയ ആർട്ടിസ്റ്റുകളെ നമുക്കു പറ്റില്ലെന്നു ഫോട്ടോ കണ്ടയുടൻ ഞാൻ പറഞ്ഞു. അതു ഗൗരവ് മേനോന്റെ ഫോട്ടോ ആയിരുന്നു. ഗൗരവിന്റെ വീട്ടുകാരുമായി സംസാരിച്ചിട്ടുണ്ടെന്നും കഥ കേട്ട് ഇഷ്‌ടമായാൽ അവർ സമ്മതിക്കുമെന്നുംമറ്റും സുഹൃത്ത് പറഞ്ഞു. ഗൗരവിന്റെ അച്ഛനെ പോയി കണ്ടു കഥ പറഞ്ഞു. അവർക്കു സമ്മതമായിരുന്നു. കഥയിൽ നാലു കുട്ടികളാണെന്ന് അറിഞ്ഞപ്പോൾ അതിലൊരാൾ മങ്കിപെന്നിലും കുമ്പസാരത്തിലുമൊക്കെ അഭിനയിച്ച ആകാശ് സന്തോഷ് ആണെങ്കിൽ നന്നായിരിക്കുമെന്ന് ഗൗരവിന്റെ അമ്മ പറഞ്ഞു. ഗൗരവിന്റെ കൂട്ടുകാരനുമാണ് ആകാശ്. അങ്ങനെ ആകാശിന്റെ അടുത്തേക്കു പോയി. അവരും ഓകെ പറഞ്ഞു. അപ്പോൾ ആകാശിന്റെ അമ്മ പറഞ്ഞു– മീനാക്ഷി എന്ന ഒരു കുട്ടിയുണ്ട്. അമർ അക്ബർ അന്തോണിയിൽ അഭിനയിച്ചതാണ്, നല്ല കുട്ടിയാണ്. അങ്ങനെയാണ് ഇവർ മൂന്നും കോലുമിട്ടായിയുടെ ഭാഗമായത്. ബാക്കിയുള്ള അറുപതോളം കുട്ടികളെ ഓഡിഷനിലൂടെയാണു കണ്ടെത്തിയത്.



കോലുമിട്ടായിയിലെ മറ്റ് അഭിനേതാക്കൾ...?

കോലുമിട്ടായിയിലെ മുതിർന്ന താരങ്ങളിൽ മിക്കവരും ഞാൻ മുമ്പു വർക്ക് ചെയ്ത സിനിമകളിൽ എനിക്കൊപ്പം വർക്ക് ചെയ്തവരാണ്. അവർക്ക് എന്നോടുള്ള അടുപ്പംകൊണ്ടാണ് ഇതിലേക്കു വന്നത്. ആർട്ടിസ്റ്റുകളിൽ മുതിർന്നവരിൽ മെയിൻ സൈജു കുറുപ്പ്. ഞാൻ സിനിമ ചെയ്യുന്നു എന്നു പറഞ്ഞപ്പോൾ കഥയെന്താണെന്നുപോലും തിരക്കാതെ സഹകരിക്കാൻ തയാറായി. സൈജു അടുത്തകാലത്തു ചെയ്തതിൽ മികച്ച ഒന്നായിരിക്കും ഇതിലെ വേഷം. ദേവി അജിത്ത്, കൃഷ്ണപ്രഭ, അഞ്ജലി നായർ, പ്രിയങ്ക എന്നിവർ എനിക്കു മുൻപരിചയമില്ലാത്തവരാണ്. പക്ഷേ, കഥ കേട്ട് ഇഷ്‌ടമായി വന്നു. ഡോ.റോണി, കലാഭവൻ പ്രജോദ്, ദിനേശ് പ്രഭാകർ, ബിനീഷ് ബാസിൻ തുടങ്ങിയവരുമുണ്ട്. കാമറ സന്തോഷ് അണിമ. സിനിമയുടെ നിർമാതാവ് അഭിജിത്ത് അശോകൻ. അദ്ദേഹം തന്നെയാണ് എനിക്കൊപ്പം കോലുമിട്ടായിയുടെ തിരക്കഥയൊരുക്കിയത്.

കുട്ടികൾക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ..?

ഗൗരവ് , മീനാക്ഷി, ആകാശ്... എന്നിവരെയൊക്കെ ഒറ്റയ്ക്കൊറ്റയ്്ക്കു മാനേജ് ചെയ്യാൻ വളരെ എളുപ്പമാണ്. കാരണം വ്യക്‌തിപരമായി ഇവരെല്ലാം ഗംഭീര ആർട്ടിസ്റ്റുകളാണ്. എന്തു പറഞ്ഞാലും ചെയ്യും. പൂർണമായും പ്രഫഷണലുകളാണ്. പക്ഷേ, ഒരു സ്കൂളിൽ ഒരു ക്ലാസ് മുറിയിലെ 30 കുട്ടികൾക്കൊപ്പം ഇരുത്തിക്കഴിയുമ്പോൾ ഇവർ പിള്ളേർക്കിടയിലേക്ക് ഇറങ്ങും. ഞാൻ നിലവിൽ പോലീസിൽ ജോലി ചെയ്യുന്ന ആളാണെങ്കിലും അധ്യാപന ജോലി ചെയ്തിട്ടുണ്ട്. അതിനാൽ അവരെ ഹാൻഡിൽ ചെയ്യാനാവും. പക്ഷേ, അങ്ങനെ ചെയ്താൽ ഇവരെക്കൊണ്ട് അഭിനയിപ്പിക്കാൻ പറ്റില്ല. സിനിമയിൽ ഇവർ ബാക്ക് ബഞ്ചേഴ്സുമാണ്. ക്ലാസ് റൂമിലേക്ക് എത്തിയാൽ ഒച്ചപ്പാടിനും ബഹളത്തിനുമിടയിൽ ഇവർ ഒന്നും ശ്രദ്ധിക്കുന്നുണ്ടാവില്ല. കാരണം മുന്നിലുള്ള കുട്ടികൾ ബഹളം കൂട്ടിക്കൊണ്ടിരിക്കുകയാവും. ക്ലാസ് റൂമിന്റെ ഒരു ആംബിയൻസായിരുന്നു സെറ്റിൽ.



കോലുമിട്ടായിക്കു കുട്ടികളുടെ ചിത്രം എന്ന ടാഗ് ലൈൻ
എത്രത്തോളം ചേരും...?


കുട്ടികളാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മറ്റു താരങ്ങളെല്ലാം ഇവരുടെ സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളായിട്ടാണു വരുന്നത്. കുട്ടികളുടെ സിനിമയാണെങ്കിൽക്കൂടി ഇതു മുതിർന്നവർക്കും ആസ്വദിക്കാനാവും. നഷ്‌ടപ്പെട്ടുപോയ ഒരു ചെറുപ്പകാലം ഈ സിനിമയിലൂടെ അനുഭവിക്കാനാവും. ഇതിലെ പാട്ടുകൾ കണ്ടിട്ടു ഏറെ നൊസ്റ്റാൾജിക്കാണെന്നു ധാരാളംപേർ എനിക്കു മെസേജ് ചെയ്യുന്നുണ്ട്.

മീനാക്ഷി, ഗൗരവിന്റെ കൂടെയുള്ള മൂന്നു കുട്ടികൾ– ആകാശ്, റോഷൻ, സിദ്ധാർഥ്. പിന്നെ എത്തുന്ന നായിഫ് എന്നിവർ ഗംഭീര ആർട്ടിസ്റ്റുകളാണ്. പല സീനുകളിലും അവർ അഭിനയം കൊണ്ടു ഞെട്ടിച്ചുകളഞ്ഞു. അത്രയും പെർഫക്ടായിരുന്നു. ഡബ്ബിംഗിൽ വരെ അവർ മികവു പുലർത്തി. ഏറെ കൂളായിട്ടു ചെയ്തു പോയി. ഇത്രയും നല്ല ആർട്ടിസ്റ്റുകളെ കിട്ടി എന്നതു വലിയ അനുഗ്രഹമായി കാണുന്നു.

കോലുമിട്ടായിയിലെ പാട്ടുകൾ...?

പാട്ടുകൾ എഴുതിയിരിക്കുന്നതു ഹരിനാരായണനും ലക്ഷ്മി എണ്ണപ്പാടം എന്ന കുട്ടിയുമാണ്. യൂട്യൂബിൽ ഈ സിനിമയ്ക്ക് ഏറ്റവുമധികം വ്യൂസ് വന്നിരിക്കുന്നതു ലക്ഷ്മി എഴുതിയ മിന്നിച്ചിന്നും മിന്നാമിന്നി... എന്ന പാട്ടിനാണ്. മറ്റു പാട്ടുകൾ എഴുതിയിരിക്കുന്നതു ഹരിനാരായണൻ. സംഗീതം നല്കിയതു ശ്രീരാജ് സഹജൻ. ചാനൽ റിയാലിറ്റി ഷോകളിൽ ഒന്നാം സമ്മാനം നേടിയ ശ്രീരാജ് ആദ്യമായി പാട്ടുകളും പശ്ചാത്തലസംഗീതവുമൊരുക്കുന്ന സിനിമയാണു കോലുമിട്ടായി.

സിനിമയിലെത്തിയ കഥ..?

എല്ലാ സാധാരണ ചെറുപ്പക്കാരെയും പോലെ എനിക്കും സിനിമയിൽ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം, ചെറുപ്പം മുതലേ. അതിനുവേണ്ടി ഒരുപാടു നടന്നിട്ടുമുണ്ട്. എബ്രിഡ് ഷൈനും ഞാനും സുഹൃത്തുക്കളായിരുന്നു. പ്രീഡിഗ്രി മുതൽ ഒന്നിച്ചുപഠിച്ചതാണ്. അവൻ പ്രൊഫഷണൽ ഫോട്ടോഗ്രഫറായിരുന്നു. അതിനുശേഷം എബ്രിഡ് ഒരു മാഗസിനിൽ ഫോട്ടോഗ്രഫറായി ജോലി ചെയ്യുമ്പോൾ പ്രദീപ് നായർ സംവിധാനം ചെയ്ത ഒരിടം എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യാനുള്ള അവസരമൊരുക്കിത്തന്നു. അതിനുശേഷം ഞാൻ പോലീസിൽ കയറി. അതിനിടെ എബ്രിഡ് ഷൈൻ 1983, ആക്ഷൻ ഹീറോ ബിജു എന്നിവ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തു.



എബ്രിഡ് ഷൈന്റെ പിന്തുണ എത്രത്തോളം...?

എബ്രിഡ് ഷൈൻ ആക്ഷൻ ഹീറോ ബിജുവിന്റെ പോസ്റ്റ് പ്രൊഡക്ഷനിലേക്കു നീങ്ങുമ്പോഴാണ് ഞാൻ കോലുമിട്ടായിയുടെ സ്ക്രിപ്റ്റിംഗ് തുടങ്ങിയത്. ഷൈൻ കഥയൊന്നും കേട്ടിരുന്നില്ല. പക്ഷേ, പിന്നീടു വിഷ്വൽസ് കണ്ട് ഇഷ്‌ടമായെന്നു പറഞ്ഞിരുന്നു. ഷൂട്ടിംഗ് സ്‌ഥലത്തു വന്നിരുന്നു. എന്തുകാര്യത്തിനും അവന്റെ നല്ല സപ്പോർട്ടുണ്ട്. പ്രീഡിക്കു കോളജിൽ ചേരുമ്പോൾ ആദ്യം പരിചയപ്പെടുന്ന സുഹൃത്താണ് ഷൈൻ. അവിടംതൊട്ട് ഇപ്പോഴും ആ അടുപ്പം തുടരുന്നു. അക്കാലത്ത് അവൻ എന്റെ ഒരുപാടു ചിത്രങ്ങൾ എടുത്തുതന്നിരുന്നു. അതുമായി നിരവധി ഓഡിഷനു പോയിട്ടുണ്ട്. ഒരിക്കൽ ഷാജി കൈലാസ് പ്ലാൻ ചെയ്ത ഡയൽ 100 എന്ന സിനിമയുടെ ഓഡിഷനു തിരുവനന്തപുരത്തുപോയി. അവിടെവച്ച് എന്റെ മോതിരം നഷ്‌ടമായി. വീട്ടിലറിയാതെയാണു പോയത്. പകരമൊന്നു വാങ്ങാൻ അന്നു 2000 രൂപ നല്കി സഹായച്ചത് എബ്രിഡായിരുന്നു.

പോലീസിൽ നിന്നുള്ള പിന്തുണ...?

ഡിപ്പാർട്ട്മെന്റിൽ നിന്നു വളരെയധികം സപ്പോർട്ടുണ്ട്. എന്റെ മേലുദ്യോഗസ്‌ഥരുടെയും എന്റെ ബാച്ചിലുള്ളതും ഞാൻ ട്രയിനിംഗ് കൊടുത്തതും എനിക്കൊപ്പം ജോലി ചെയ്യുന്നതുമായ പോലീസുകാരുടെയും വലിയ സപ്പോർട്ടുണ്ട്.

കോലുമിട്ടായി അനുഭവങ്ങളെ വിലയിരുത്തുമ്പോൾ...?

സാധാരണക്കാരായ രണ്ടു രണ്ടുപേരുണ്ടാക്കിയ സിനിമ മലയാളസിനിമയിൽ വേറേ ഉണ്ടാവില്ലെന്നു കരുതുന്നു. ഞാനും ഈ സിനിമയുടെ നിർമാതാവും നാട്ടിൻപുറത്തുനിന്നുള്ള സാധാരണക്കാരാണ്. ഞങ്ങൾ ഈ സിനിമ ചെയ്യാൻ പുറപ്പെട്ടപ്പോൾ വെറുതേ എടുത്തുചാടേണ്ട എന്നു പറഞ്ഞവരുണ്ട്, പലരും. സിനിമയോടുള്ള എന്റെ പാഷൻ കണ്ടു കൂടെവന്ന സുഹൃത്തുക്കളാണ് ഈ സിനിമ ഇതുവരെ എത്തിച്ചത്. കാമറയുടെ മുമ്പിലും പിന്നിലും സുഹൃത്തുക്കളാണ്. ആ ടീം വർക്കിന്റെ ഫലമായാണ് സിനിമ ഇവിടംവരെ എത്തിയത്. രണ്ടു സാധാരണക്കാർ വിചാരിച്ചാൽ സിനിമ ഇറക്കാനാവില്ല എന്ന ധാരണ തിരുത്തിയെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. എന്റെ ഗ്രാമമായ ആമ്പല്ലൂരും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. ചെറുപ്പം മുതൽ കളിച്ചുവളർന്ന ഇടങ്ങളിലൊക്കെയായിരുന്നു ഷൂട്ടിംഗ്. നല്ല സപ്പോർട്ടായിരുന്നു നാട്ടുകാരിൽ നിന്നും. ഇനിയൊരു സിനിമ ചെയ്യുമ്പോഴും ഇത്തരമൊരു ചുറ്റുപാടിൽ ചെയ്യണമെന്നാണ് ആഗ്രഹം.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.