Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
സൂചിമോന്റെ ടാറ്റുമോൾ അഥവാ ദേവൂട്ടി..!
ഏഴു പുതുമുഖങ്ങൾക്കു തുല്യപ്രാധാന്യം നല്കി ഗണേഷ് രാജ് സംവിധാനം ചെയ്ത ‘ആനന്ദം’ മെഗാഹിറ്റിലേക്ക്. ആനന്ദത്തിലെ ദേവികയെ പ്രേക്ഷകഹൃദയത്തോടു ചേർത്തുനിർത്തുന്നത് ആ കഥാപാത്രത്തിന്റെ സ്വഭാവത്തിലെ നിഷ്കളങ്കമായ സത്യസന്ധത തന്നെയാണ്. മനസിൽ തോന്നുന്നതു മറച്ചുവയ്ക്കാതെ പറയും, പ്രവർത്തിക്കും– അതാണ് ആനന്ദത്തിലെ ദേവിക. ദേവിക എന്ന കഥാപാത്രത്തിനു യുവത്വത്തിന്റെ ചടുലതയും സ്വാഭാവികതയും പകർന്ന യുവതാരം അന്നു ആന്റണി സംസാരിക്കുന്നു, ആനന്ദയാത്രയിലെ അനുഭവങ്ങളെക്കുറിച്ച്...

ആനന്ദത്തിലേക്കുള്ള വഴി...?

മലപ്പുറം മഞ്ചേരിയിലാണു വീട്. പത്താം ക്ലാസ് വരെ മഞ്ചേരി നസ്രേത്ത് സ്കൂളിലാണു പഠിച്ചത്. അക്കാലത്തു സ്കൂൾ ഫെസ്റ്റിവലുകളിൽ സജീവമായിരുന്നു. റെസിറ്റേഷൻ, പ്രസംഗം എന്നിവയിലൊക്കെ. പ്ലസ് വൺ മുതൽ ഡിഗ്രി വരെ ബംഗളൂരു ക്രൈസ്റ്റ് കോളജിൽ. ഡിഗ്രിക്കു ട്രിപ്പിൾ മെയിൻ ആയിരുന്നു– സൈക്കോളജി, സോഷ്യോളജി, ഇംഗ്ലീഷ്. ബംഗളൂരുവിലെത്തിയതോടെ അതൊക്ക കുറഞ്ഞു, സ്റ്റേജിൽ തീരെ കയറാതെയായി. ആനന്ദത്തിലൂടെയാണ് വീണ്ടും കലാലോകത്തേക്കു മടങ്ങിയെത്തിയത്. കോഴ്സിനിടെയാണ് ആനന്ദത്തിന്റെ ഓഡിഷൻ വന്നത്. ഒരവർ ക്ലാസിനു ശേഷം ഞാൻ ഹോസ്റ്റലിലേക്കു പോകുംവഴി ആനന്ദത്തിന്റെ ഓഡിഷൻ ടീം കോളജിലേക്കു വരുന്നതു കണ്ടു. ഞാൻ മടങ്ങിവരുമ്പൊഴും അവർ അവിടെത്തന്നെയുണ്ടായിരുന്നു. തട്ടത്തിൻ മറയത്തിലിന്റെ അസിസ്റ്റന്റ് ഡയറക്ടർ, പ്രേമത്തിന്റെ കാമറാമാൻ എന്നിവരൊക്കെയാണ് വന്നിട്ടുള്ളതെന്ന് എന്റെ സുഹൃത്തു പറഞ്ഞതു ഞാൻ ആദ്യം വിശ്വാസത്തിലെടുത്തില്ല. എങ്കിലും പിന്നീട് ഓഡിഷനു പോയി. ദിയയുടെ ഡയലോഗ്സ് വച്ചിട്ടായിരുന്നു ഓഡിഷൻ നടത്തിയത്. കിട്ടുമെന്നു തീരെ പ്രതീക്ഷിച്ചില്ല. എങ്കിലും കിട്ടി. വീട്ടിൽ വിളിച്ചു പറഞ്ഞു. പിന്നീട് എറണാകുളത്ത് അടുത്ത ഘട്ടം വലിയ ഒരു ഓഡിഷനു പോയി. ഞങ്ങൾ ഏഴു പേരും ഒന്നിച്ചു നിന്നാൽ ശരിക്കും സുഹൃത്തുക്കളെപ്പോലെയുണ്ടോ എന്നൊക്കെ നോക്കുന്നതിനായിരുന്നു അത്. അവിടെ എത്തിയപ്പോഴാണ് ദേവിക എന്ന കാരക്ടാണ് എനിക്കുള്ളത് എന്നറിഞ്ഞത്. റോഷനുമായുള്ള പെയറിംഗ് എങ്ങനെയാണ് എന്നറിയാനുള്ള സീനുകളും ചെയ്യിപ്പിച്ചു. പക്ഷേ, ദേവിക എന്ന കാരക്ടറിലേക്കു സെലക്ടഡായി എന്നു ഗണേഷേട്ടൻ വിളിച്ചുപറഞ്ഞതു രണ്ടു മൂന്ന് ആഴ്ചകൾക്കു ശേഷമായിരുന്നു. തോമസ് ക്രൈസ്റ്റിൽ എന്റെ ജൂണിയറായിരുന്നു. ഞാൻ തേഡ് ഇയർ ആയിരുന്നപ്പോൾ തോമസ് അവിടെ ഫസ്റ്റ് ഇയർ. പക്ഷേ, പരിചയപ്പെട്ടത് ആദ്യത്തെ ഓഡിഷനു ശേഷം. അതിനുശേഷം പല തവണ ഞങ്ങൾ കോളജിൽവച്ചു കണ്ടിട്ടുണ്ട്.




ആനന്ദത്തിലെ കഥാപാത്രത്തെക്കുറിച്ച്...?

കുറച്ചു ബോൾഡായ കാരക്ടറാണു ദേവിക. റോഷൻ എന്ന സഹപാഠിയുമായി റിലേഷൻഷിപ്പിലാണ്. എല്ലാവരോടും ഏറെ സ്നേഹമുണ്ടെങ്കിലും ദേഷ്യഭാവത്തിലാണ് അതു പ്രകടിപ്പിക്കുന്നത്. എല്ലാം വെട്ടിത്തുറന്നു പറയുന്ന സ്വഭാവമാണ്. അവൾ ഏറെ നിഷ്കളങ്കയായതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നാണു ഗണേഷേട്ടൻ പറഞ്ഞുതന്നത്. കാരക്ടറിനെ അടുത്തറിഞ്ഞപ്പോൾ എനിക്കും അങ്ങനെ തന്നെയാണു തോന്നിയത്.

കഥാപാത്രമാകാനുള്ള മുന്നൊരുക്കങ്ങൾ...?

ഡിഗ്രി കഴിഞ്ഞു പിജിക്കു ചേരേണ്ട, ഇനി അഭിനയിച്ചാൽ മതി എന്ന മട്ടിൽ വലിയ ഇഷ്‌ടത്തോടെ അഭിനയത്തിലേക്കു വന്നതല്ല ഞാൻ. കുറച്ചുനാൾ മുമ്പ് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, പിന്നീടത് കളഞ്ഞു. സെലക്ടഡായി എന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. എന്നാൽ, ആദ്യമൊക്കെ ബാക്കിയുള്ളവരെപ്പോലെ കാരക്ടറിനു വേണ്ടി ആത്മാർപ്പണത്തോടെ ഒന്നും ചെയ്തിരുന്നില്ല. പക്ഷേ, കുറച്ചുനാൾ കഴിഞ്ഞ് എന്റെ കഥാപാത്രത്തെ ഞാൻ ഇഷ്‌ടപ്പെട്ടുതുടങ്ങി. അപ്പോൾ മുതലാണു ഞാൻ കുറച്ചുകൂടി നന്നായി അഭിനയിക്കാൻ തുടങ്ങിയത്. സിനിമയിലും അതു കാണാനുണ്ട്. ഫസ്റ്റ് ഹാഫിനെക്കാൾ സെക്കൻഡ് ഹാഫിലാണ് എന്റെ സീനുകൾ നന്നായി വന്നതെന്നു തോന്നാറുണ്ട്. ഞാൻ ഒട്ടും ശ്രദ്ധയും ഏകാഗ്രതയുമില്ലാതെ ചില സീനുകൾ ചെയ്യുന്നതു കണ്ട് റോഷൻ പലപ്പോഴും ഇടപെട്ടിട്ടുണ്ട്. പലതും എനിക്കു ചെയ്യാൻ പറ്റില്ലെന്നു നേരിട്ടു പറഞ്ഞിട്ടുണ്ട്. ഗണേഷേട്ടനും റോഷനും ഏറെ ക്ഷമാശീലരായിരുന്നു. ‘‘ഒന്നും ആലോചിക്കാതെ തന്നെ നീ ഇത്രയും ചെയ്യുന്നുണ്ടല്ലോ. ഇപ്പോൾ ദേവികയ്ക്കു പ്രാധാന്യം കൊടുക്കു. ഇത്തിരി സമയമെത്ത് ആലോചിച്ച് ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ഗൗതമിനെയും ദേവികയെയും ഒന്നറിഞ്ഞ് അഭിനയിക്കൂ...’’ റോഷൻ എന്നോടു പറഞ്ഞു. റോഷൻ ഓരോ സീനിനും മുമ്പ് സ്ക്രിപ്റ്റ് എടുത്തു വായിച്ച് ആലോചിച്ചു ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. കുറേയൊക്കെ ഞാൻ റോഷനിൽ നിന്നു കണ്ടു പഠിച്ചിട്ടുണ്ട്. അങ്ങനെയാണ് രണ്ടാം പകുതിയിൽ കുറച്ചുകൂടി നന്നായിട്ടഭിനയിക്കാനായത്.

ആനന്ദത്തിൽ പെയറായി അഭിനയിച്ച റോഷനെക്കുറിച്ച്...?

ആദ്യ ഓഡിഷനിൽ റോഷന്റെ അഭിനയം കണ്ട് എനിക്കു പേടിയായി. ഇവനൊപ്പം അഭിനയിക്കാൻ എനിക്കു പറ്റില്ലെന്നു വരെ പറഞ്ഞു. കുറച്ചു ദേഷ്യമൊക്കെ തോന്നി. അവസാനത്തെ ഓഡിഷനാണു റോഷനെ അടുത്തു പരിചയപ്പെട്ടത്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ എല്ലാവരുമായും സൗഹൃദമായി. റോഷൻ നല്ല ഒരു ആക്ടറാണ്. നല്ല സുഹൃത്താണ്. പല കാര്യങ്ങളും നന്നായി പറഞ്ഞുതരും. സംശയങ്ങൾ ചോദിച്ചാൽ ഉത്തരം വിശദമായി പറഞ്ഞുതരും. ഷൂട്ടിനു മുമ്പു കൊച്ചിയിൽ നടന്ന റിഹേഴ്സൽ ക്യാമ്പു തൊട്ട് ഞങ്ങൾ ഏഴുപേരും നല്ല കമ്പനിയാണ്. പിന്നീടു കാഞ്ഞിരപ്പള്ളിയിലും ഗോവയിലും ഹംപിയിലുമൊക്കെ പോയപ്പോൾ ഒരു കോളജിൽ ഒന്നിച്ചു പഠിക്കുന്ന ഏഴുപേർ ടൂർ പോകുന്ന പ്രതീതിയായിരുന്നു. ഞാനും സിദ്ധിയുമൊക്കെ വാസ്തവത്തിൽ അഭിനയിച്ചിട്ടുള്ളതു വളരെ കുറച്ചു സീനുകളിലാണ്.

റോഷൻ എക്സ്പീരിയൻസ്ഡ് ആക്ടർ ആയതിനാൽ ഒരോ സീനും സ്വയം ഇംപ്രൂവ് ചെയ്ത് അഭിനയിക്കാൻ ഗണേഷേട്ടന്റെ അനുവാദം തേടുമായിരുന്നു. ഞാൻ ഒരിക്കലും അങ്ങനെ ശ്രമിച്ചിരുന്നില്ല. ഒരിക്കൽകൂടി ആ സീൻ ചെയ്തു നോക്കുന്നോ എന്ന് ഗണേഷേട്ടൻ ചോദിക്കുമ്പോൾ ‘വേണ്ട ഗണേഷേട്ടാ അതു മതി. എനിക്കിനി ഇതിൽ കൂടുതൽ ചെയ്യാൻ വയ്യ..!”’ എന്നൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.




ആനന്ദത്തെ ഏഴു സുഹൃത്തുക്കളുടെ സിനിമയായി കാണുന്നുണ്ടോ..?

സ്ക്രീനിൽ അക്ഷയ്–ദിയ പെയറിനാണു പ്രാധാന്യം തോന്നുക. പക്ഷേ, ഞങ്ങളുടെ റിലേഷൻഷിപ്പിനും പ്രാധാന്യമുണ്ട്. കാരണം സിനിമ തുടങ്ങുമ്പോൾത്തന്നെ ഞങ്ങൾ റിലേഷൻഷിപ്പിലായിരുന്നു. പക്ഷേ, അക്ഷയ്–ദിയ റിലേഷൻഷിപ്പ് സാവധാനം വളർന്നു വരുന്നതായിട്ടാണ് കാണിക്കുന്നത്. ഞങ്ങളുടെ റിലേഷൻഷിപ്പ് തുടങ്ങിയതിനെക്കുറിച്ച് ഷൂട്ടിനിടെ റോഷൻ ഒരു ബാക്ക് ഗ്രൗണ്ട് സ്റ്റോറി ഉണ്ടാക്കിപ്പറയുമായിരുന്നു. പണ്ട് ഒരു ബാൻഡിൽ ദേവിക ഡാൻസ് ചെയ്യുന്നതുകണ്ട് ഗൗതമിന് ഇഷ്‌ടമായി പ്രണയാഭ്യർഥന നടത്തുകയായിരുന്നു എന്ന മട്ടിൽ. അത്തരം ചില കഥകൾ റോഷൻ തുടക്കത്തിൽ തന്നെ തന്നിരുന്നതിനാൽ ആളുകൾക്കു ഞങ്ങളുടെ റിലേഷൻഷിപ്പിൽ കൂടുതൽ ഡെപ്ത്ത് ഫീൽ ചെയ്യുംവിധം അഭിനയിക്കാനായി എന്നു തോന്നുന്നു. സിനിമ റിലീസ് ചെയ്ത ശേഷം എനിക്കു വന്ന മെസേജുകളിൽ എപ്പോഴും സൂചിമോൻ – ടാറ്റൂമോൾ എന്നു ചേർത്താണു പറഞ്ഞിരുന്നത്. അത്രയും പ്രാധാന്യം ഞങ്ങളുടെ കഥാപാത്രങ്ങൾക്കു കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. രണ്ടു റിലേഷൻഷിപ്പുകൾക്കും പ്രാധാന്യമുണ്ട്.

അതേസമയം ഏഴുപേർക്കും അവരുടെ ഇമോഷനുകൾ പ്രകടിപ്പിക്കാനും അങ്ങനെ അവരുടെ കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കാനുമുള്ള സീനുകൾ ആനന്ദത്തിലുണ്ട്. ഏഴു പേരുടെയും കഥകൾ ആനന്ദത്തിൽ കാണിക്കുന്നുണ്ട്. ഏഴുപേരെയും ശ്രദ്ധിച്ചാൽ അവരുടെ നേരിയ ഭാവവ്യത്യാസങ്ങൾ വരെ അറിയാനാകും. കാരണം, ആനന്ദം ആദ്യം കണ്ടപ്പോൾ അത് ഞാനഭിനയിച്ച സിനിമയായി എനിക്കു തോന്നിയില്ല. വേറെ ഏഴുപേർ അഭിനയിച്ച സിനിമയായിട്ടാണു തോന്നിയത്.

ആനന്ദത്തിലെ ദേവിക തന്നെയാണോ വ്യക്‌തിപരമായി അന്നു...?

ദേവിക തന്നെയാണ് അന്നു എന്നാണ് ഗണേഷേട്ടൻ ഉൾപ്പെടെ സെറ്റിലുള്ള എല്ലാവരും പറഞ്ഞത്. ദേവികയുടെ അതേ സ്വഭാവമാണ് എനിക്കും. ഞാൻ മനസിൽ എന്തു വിചാരിച്ചാലും അതു പറയും. പറഞ്ഞില്ലെങ്കിൽ എനിക്കു സമാധാനം കിട്ടില്ല. ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ പറ്റില്ലെന്നു പറയും. വിശപ്പൊക്കെ എനിക്ക് ഒട്ടും സഹിക്കാനാകില്ല. ചേട്ടാ, എനിക്കു ഭക്ഷണം തന്നാലെ അഭിനയിക്കൂ എന്നൊക്കെ പറഞ്ഞിട്ടുണ്ട് സെറ്റിൽ. പക്ഷേ, അവർക്കൊന്നും അതിന് ഒട്ടും ദേഷ്യമുണ്ടായിരുന്നില്ല. ആദ്യമൊക്കെ ഈ കൊച്ചെന്താ ഇങ്ങനെ എന്നു ചിന്തിച്ചവരൊക്കെ പിന്നീടു കേട്ടുകേട്ടു ശീലമായപ്പോൾ ഓ, നീയെല്ലാം തുറന്നു പറയുന്നുണ്ടല്ലോ എന്നായി. ഞാൻ വീട്ടിലും ഇങ്ങനെതന്നെയാണ്. വളരെ ക്ലോസായിട്ടുള്ള എല്ലാവരോടും ഞാൻ ഇങ്ങനെ തന്നെയാണ്.

ആനന്ദത്തിലെ മറക്കാനാകാത്ത സീനുകൾ..?

ടാറ്റൂ പാർലറിന്റെ പുറത്തു നിന്ന് ഞാൻ അഭിനയിച്ച സീൻ. അവിടെവച്ച് കുപ്പി വഴക്കുപറയുമ്പോൾ ഞങ്ങൾക്കു രണ്ടുപേർക്കും മാച്ചിംഗ് ആയ ഒരു കപ്പിൾടാറ്റൂ ഡിസൈൻ ചെയ്തു തരാമോ എന്നു ഞാൻ ചോദിക്കുന്ന സീൻ കുറച്ചു തയാറെടുപ്പുകളോടെയാണു ചെയ്തത്. ആ സീൻ എനിക്കു മറക്കാനാവില്ല. ബസിൽ ഞാനും റോഷനും ഒന്നിച്ചുള്ള സീനും മറക്കാനാവില്ല. അതു കരയേണ്ട സീൻ ആയിരുന്നില്ല. പക്ഷേ, ഞാൻ ഒത്തിരി ആലോചിച്ചു. അവസാനം എനിക്കു കരച്ചിൽ വന്നു ഞാൻ കരഞ്ഞഭിനയിച്ച സീൻ. റഷ്യൻമാഫിയ സീനൊക്കെ ചിത്രീകരിച്ച സ്‌ഥലം കണ്ടപ്പോൾ ഞാൻ ഏറെ എഗ്സൈറ്റഡായി. വളരെ പെട്ടെന്നു ടേക്കേടുത്ത സീനുകളാണവ. ഞാൻ അവിടെയെത്തുന്നു, ബൈക്കിൽ നിന്നു ചാടിയിറങ്ങുന്നു, ഗൗതമിനെ വലിച്ചുകൊണ്ടുപോകുന്നു... അതൊക്കെ ഞാൻ ഏറെ എനർജറ്റിക്കായി ചെയ്ത സീനുകളാണ്. ആദ്യമൊക്കെ റൊമാൻസ് സീനുകൾ ചെയ്യാൻ എനിക്കു വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ടാറ്റു പാർലറിലേക്ക് ഗൗതമിനെ ഞാൻ വലിച്ചുകൊണ്ടുപോകുന്ന സീനുകൾ കണ്ടപ്പോൾ ഗണേഷേട്ടൻ പോലും അമ്പരന്നുപോയി.




ഡയറക്ടർ ഗണേഷ് രാജിനൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ച്..?

ഫ്രണ്ടിനെപ്പോലെയായിരുന്നു ഗണേഷേട്ടൻ. ഏറെ ക്ഷമയുള്ള മനുഷ്യൻ. എന്തു സംശയത്തിനും കൃത്യമായ ഉത്തരം പറഞ്ഞുതരും. പലപ്പോഴും സീനുകൾ പറഞ്ഞുതരുമ്പോൾ ഞാൻ മറ്റെവിടെയെങ്കിലും ശ്രദ്ധിച്ചിരിക്കുകയാവും. ദേഷ്യമൊന്നും കൂടാതെ ഗണേഷേട്ടൻ പിന്നെയും എനിക്ക് അതു പറഞ്ഞുതരും. പക്ഷേ, ഒരു ദിവസം ഒരു സീൻ നല്ല വ്യക്‌തമായി പറഞ്ഞുതന്നിട്ടും ഞാൻ അതു ശ്രദ്ധിച്ചില്ല. ഞാൻ ചോദിച്ചു... ‘ഗണേഷേട്ടൻ ഇപ്പോൾ എന്താണു പറഞ്ഞതെന്ന്.’ ഇവരെല്ലാവരും ആ സീൻ ചെയ്യും. നീ അതു കണ്ടു പഠിക്കെന്നു ഗണേഷേട്ടന്റെ മറുപടി. അത്തരം ചെറിയ പണിഷ്മെന്റുകളും കിട്ടിയിട്ടുണ്ട്. ചില ലൊക്കേഷനുകളിലെത്തുമ്പോൾ ഞാൻ അടുത്തുള്ള മരങ്ങളിൽ കയറും. ഒറ്റയ്ക്ക് അടുത്തുള്ള സ്‌ഥലങ്ങൾ കാണാൻ പോകും. സ്കൂളിൽ വികൃതികളായ കുട്ടികളെ രസകരമായി കൈകാര്യം ചെയ്യുന്ന ഒരധ്യാപകനെപ്പോലെയായിരുന്നു ഗണേഷേട്ടൻ. ഗണേഷേട്ടൻ ഇതുവരെ സെറ്റിൽ ദേഷ്യപ്പെട്ടു ഞാൻ കണ്ടിട്ടില്ല.

യാത്രകളിലൂടെയാണല്ലോ ആനന്ദം മുന്നേറുന്നത്. റിയൽ ലൈഫിൽ
യാത്രകൾ ഇഷ്‌ടമാണോ..?


യാത്രകൾ ഏറെ ഇഷ്‌ടമാണ്. പക്ഷേ, മുമ്പു യാത്രകൾ പോയിട്ടില്ല. അതിനുള്ള സമയം കിട്ടിയിട്ടില്ല. ഫണ്ടും കിട്ടിയിട്ടില്ല. ഈ സിനിമയിലൂടെ കാണാത്ത കുറേ സ്‌ഥലങ്ങൾ കണ്ടു; ഹംപി, ഗോവ ഉൾപ്പെടെ. 55 ദിവസം ഞങ്ങൾ ഒന്നിച്ചു യാത്ര ചെയ്തു. കുറേ ആളുകളെ കാണാനായി. കുറേ റസ്റ്ററന്റുകളിൽ കയറി ഭക്ഷണം കഴിക്കാനായി. കുറേ നല്ല സുഹൃത്തുക്കളെ കിട്ടി. ഏഴു പേരെക്കൂടാതെ ഞങ്ങൾക്കൊപ്പം വേറെ 30 കുട്ടികളും അഭിനയിച്ചിരുന്നു. ഞങ്ങൾ ഏഴുപേരും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് പോലെതന്നെ മൂല്യമുള്ളതാണ് ഗണേഷേട്ടൻ, ബോണി ചേച്ചി, ഷാഫിക്ക, അസി. ഡയറക്ടേഴ്സ് എന്നിവരുമായുള്ള സൗഹൃദവും. സ്വന്തം ബ്രദേഴ്സ്, സിസ്റ്റേഴ്സ്, ഫ്രണ്ട്സ്... ആനന്ദത്തിലൂടെ കിട്ടിയത് അതൊക്കെയാണ്. അതുതന്നെയാണ് ഏറ്റവും സന്തോഷമുള്ള കാര്യവും.

നിർമാതാവ് വിനീത് ശ്രീനിവാസന് ഒപ്പമുള്ള അനുഭവങ്ങൾ...?

ആദ്യമൊക്കെ വീനീത് സാർ, വിനീത് ശ്രീനിവാസൻ എന്നൊക്കെയാണു പറഞ്ഞിരുന്നത്. ഇപ്പോൾ വിനീതേട്ടൻ എന്നു വിളിക്കാനുള്ള അടുപ്പമായി. വല്ലപ്പോഴുമാണ് വിനീതേട്ടൻ സെറ്റിൽ വന്നിരുന്നത്. ഷൂട്ടിംഗ് അങ്ങനെ കാണാറില്ലായിരുന്നു. ഗണേഷേട്ടനു പൂർണ സ്വാതന്ത്ര്യം നല്കിയിരുന്നു. ഞങ്ങളോടു സ്നേഹത്തോടെ, ജാഡകളില്ലാതെയാണു സംസാരിച്ചിരുന്നത്. അങ്ങനെ ഒരു ചേട്ടനോടു സംസാരിക്കുന്നതുപോലെ ഞങ്ങളും സംസാരിക്കാൻ തുടങ്ങി. ആനന്ദം ഫൈനൽ കട്ട് കണ്ടശേഷം ഞങ്ങൾ നന്നായി അഭിനയിച്ച സീനുകൾ വിനീതേട്ടൻ ഡയലോഗ് സഹിതം പറഞ്ഞു.

പ്രേക്ഷകരുടെ പ്രതികരണങ്ങളെക്കുറിച്ച്...?

എല്ലാവരുടെയും കഥാപാത്രങ്ങൾക്കു നല്ല പ്രതികരണങ്ങളാണു കിട്ടുന്നത്. സിനിമ ഇറങ്ങിയശേഷം എന്നെ ആരും അന്നു എന്നു വിളിച്ചിട്ടില്ല. മെസേജ് അയക്കുന്നവരൊക്കെ ദേവൂട്ടി എന്നാണു വിളിക്കുന്നത്. കോളജുകളിലെത്തുമ്പോൾ ചിലർ ടാറ്റുമോളേ എന്നു വിളിക്കുന്നു. അന്നുവെന്നു വിളിക്കുന്നതിനെക്കാൾ ദേവൂട്ടി, ടാറ്റുമോൾ എന്നൊക്കെ വിളിച്ചു കേൾക്കുന്നതാണ് സത്യത്തിൽ ഇപ്പോൾ എനിക്കിഷ്‌ടം. കുപ്പിയെ കുപ്പി എന്നു തന്നെയാണ് ആളുകൾ വിളിക്കുന്നത്. കുപ്പി ഒരു കോമഡി കാരക്ടർ ആയതിനാൽ അതു പ്രതീക്ഷിച്ചതു തന്നെയായിരുന്നു. പക്ഷേ, ഞങ്ങളെ സൂചിമോൻ– ടാറ്റൂമോൾ എന്നു വിളിക്കുമെന്ന് ഷൂട്ട് സമയത്ത് ആരും വിചാരിച്ചിരുന്നില്ല. ഗൗതം എന്നെ ലൈബ്രറിയിലേക്കു വിളിക്കുന്ന സീനിൽ എന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്– നീയാര് റിപ്പറോ, ഗാങ്സ്റ്ററോ? ആ സീനിന് അപ്രതീക്ഷിതമായി തിയറ്ററിൽ ചിരിയും കൈയടിയും കിട്ടുമ്പോൾ വലിയ സന്തോഷം തോന്നുന്നുണ്ട്.

ആനന്ദം അനുഭവങ്ങളിൽ മറക്കാനാകാത്തത്...?

ലാന്റേൺ പറത്തിവിടുന്ന സീനിൽ പേഴ്സണലി എനിക്കു കരച്ചിൽ വന്നു. ലാന്റേൺ പറത്തിവിട്ട ശേഷം ഏഴുപേരും ഒരുമിച്ചു കെട്ടിപ്പിടിച്ചു നിൽക്കുന്ന ഒരു സീനുണ്ട്. ലാന്റേൺ പറത്തിവിട്ടപ്പോൾ പലരും അവരുടെ പേഴ്സണൽ വിഷ് വരെ എഴുതിയിരുന്നു. സിനിമയുമായി ബന്ധമുള്ള വിഷസും എഴുതി പറത്തിവിട്ടപ്പോൾ ഏറെ സന്തോഷം തോന്നി. ഈ സിനിമ കഴിഞ്ഞാലും ഏഴുപേരും തമ്മിൽ എപ്പോഴും കോണ്ടാക്ട് ഉണ്ടായിരിക്കണം എന്നൊക്കെ ഞങ്ങൾ വിചാരിച്ചു.




ആനന്ദത്തിന് അടുത്ത ഒരു പാർട്ട് വരണമെന്നു തോന്നിയിട്ടുണ്ടോ..?

കുറച്ചു വർഷങ്ങൾക്കുശേഷം ആനന്ദത്തിന് അടുത്ത ഒരു പാർട്ട് വേണമെന്നുണ്ട് ഞങ്ങൾക്ക്. പക്ഷേ, ‘ആനന്ദം ഒരു കൊച്ചു സിനിമയാണ്. അത് ഇത്ര മതി’ എന്നാണ് ഗണേഷേട്ടന്റെ ഇപ്പോഴത്തെ അഭിപ്രായം. അതു മാറുമോ എന്ന് എനിക്കറിയില്ല. ഏതായാലും എനിക്ക് ആഗ്രഹമുണ്ട്. സെക്കൻഡ് പാർട്ടെങ്കിലും വേണമെന്നാണ് എന്റെ ആഗ്രഹം. എനിക്ക് ഈ ഏഴു പേർക്കൊപ്പവും ഈ ക്രൂവിനൊപ്പവും വർക്ക് ചെയ്യാൻ ഇനിയും കൊതിയാവുന്നുണ്ട്.

ആനന്ദം അനുഭവങ്ങളിൽ പ്രചോദിതമായത്...

ആനന്ദം സെറ്റിൽ ഞാൻ ഏറ്റവും ഡീപ്പായും ക്ലോസായും സംസാരിച്ചിട്ടുള്ളത് ഇതിന്റെ സിനിമാറ്റോഗ്രഫർ ആനന്ദേട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബോണിചേച്ചി, റോഷൻ, ഗണേഷേട്ടൻ എന്നിവരുമായിട്ടാണ്. സിനിമയിൽ ഇനിയും അഭിനയിക്കണമെന്ന് ഒരു സംഭാഷണത്തിനിടെ ഞാൻ ആനന്ദേട്ടനോടു പറഞ്ഞു. ‘50 സിനിമ നന്നായി കാണൂ. അതിനുശേഷം ഒരുപക്ഷേ നിനക്കു സിനിമയോടു വലിയ സ്നേഹമുണ്ടാകും. എങ്കിൽ ഇനിയും അഭിനയിക്കണം. പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങിൽ അഭിനയിക്കേണ്ട’– ആനന്ദേട്ടൻ പറഞ്ഞു. ആനന്ദത്തിലെ കാരക്ടർ ഞാൻ തന്നെയാണ്. അതിനാൽ ഇതിൽ അഭിനയിക്കുന്നതായി തോന്നിയിട്ടില്ല. ഇതുവരെ ഞാൻ സീരിയസ് ആയിരുന്നില്ല. ഇനി ഇതിൽ നിന്നു വ്യത്യസ്തമായ ഒരു സിനിമ കൂടി എനിക്കു ചെയ്യണം. നന്നായി ചെയ്യുന്നുവെന്ന് എനിക്കു തോന്നണം, ഒപ്പം ആളുകൾ അതു സ്വീകരിക്കുകയുമാണെങ്കിൽ അഭിനയം തുടരും– ഞാൻ ആനന്ദേട്ടനോടു പറഞ്ഞു. ഇത്തരം കാര്യങ്ങൾ ആനന്ദേട്ടനോടു പറഞ്ഞപ്പോൾ അതിന്റെ ഗൗരവം മനസിലാക്കി കൃത്യമായി മറുപടി തന്നതിൽ എനിക്കു വലിയ സന്തോഷമുണ്ട്.

വീട്ടുവിശേഷങ്ങൾ...

അച്ഛൻ ആന്റണി. ബിസിനസാണ്. അമ്മ ബീന. വീട്ടമ്മ. അനിയത്തി മരിയ കോഴിക്കോട് ദേവഗിരി കോളജിൽ സെക്കൻഡ് ഇയർ ഇംഗ്ലീഷ് ലിറ്ററേച്ചറിനു പഠിക്കുന്നു.

ആനന്ദം ഹിറ്റാണല്ലോ, ഇനിയുള്ള പ്ലാനുകൾ...?

അഭിനയിക്കണമെന്നു പറഞ്ഞപ്പോൾ ആദ്യം ഇത്തിരി എതിർത്തുവെങ്കിലും പിന്നീട് സമ്മതം നല്കിയ പേരന്റ്സിനോട് എനിക്കു വലിയ നന്ദിയുണ്ട്. വീട്ടിൽ ആരും ഫിലിം ഫീൽഡിലൊന്നുമില്ല. എന്നിട്ടും എന്റെ ആഗ്രഹം സാധിച്ചുതന്നു. ഒത്തിരി സപ്പോർട്ട് ചെയ്തു. അവരുടെ സമ്മതം ഉണ്ടെങ്കിൽ, നല്ല സിനിമകൾ വരികയാണെങ്കിൽ, എനിക്കു പറ്റുന്ന നല്ല കാരക്ടർ ആണെങ്കിൽ തുടർന്നും അഭിനയിക്കും. അല്ലെങ്കിൽ അടുത്ത വർഷം സൈക്കോളജി പിജിക്ക് അപേക്ഷിക്കാൻ ആലോചനയുണ്ട്.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.