Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ആനന്ദത്തിലെ ദർശന, എല്ലാവരുടെയും അന്നക്കിളി
ഏഴു പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗണേഷ് രാജ് അണിയിച്ചൊരുക്കിയ ആനന്ദം വൻവിജയത്തിലേക്ക്. സമൂഹത്തിലും സാമൂഹിക മാധ്യമങ്ങളിലും കലാലയങ്ങളിലുമെല്ലാം സംസാരവിഷയം അതിലെ പുതുമുഖങ്ങൾ തന്നെ. ‘ആനന്ദ’ത്തിൽ ദർശന എന്ന കഥാപാത്രത്തിനു മനസു തുറന്ന ചിരിയുടെ നിലാവഴകും യുവത്വത്തിന്റെ തുടിപ്പും പകർന്ന യുവതാരം അനാർക്കലി മരയ്ക്കാർ സംസാരിക്കുന്നു, ആനന്ദയാത്രയിലെ അനുഭവങ്ങളെക്കുറിച്ച്...

ആനന്ദത്തിലേക്കുള്ള വഴി....

വീട് എറണാകുളത്ത്്. സ്കൂൾ പഠനം തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിൽ. സ്കൂൾപഠനകാലത്ത് ഇന്റർ സ്കൂൾ ഫെസ്റ്റിൽ പാട്ടുപാടാൻ പോയിരുന്നു. അഭിനയം പിന്നീടാണു വന്നത്, കുറച്ചു വരയ്ക്കും. ആനന്ദത്തിലെ ദർശനയുടെ അത്രയും വരയ്ക്കില്ല. പക്ഷേ, ഞാൻ നോക്കി വരയ്ക്കാറുണ്ട്.

സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് എന്റെ ചേച്ചി ലക്ഷ്മി മരയ്ക്കാർ കഴിഞ്ഞ ഡിസംബറിൽ എന്നോടു ചോദിച്ചു. ചേച്ചിയുടെ സുഹൃത്താണ് സിനിമാട്ടോഗ്രഫർ ആനന്ദ് സി. ചന്ദ്രൻ. ആനന്ദത്തെക്കുറിച്ച് അദ്ദേഹമാണു ചേച്ചിയോടു പറഞ്ഞത്. ചേച്ചി എന്റെ കുറേ ഫോട്ടോ അയച്ചുകൊടുത്തു. ഫോട്ടോ ഗണേഷേട്ടന് ഇഷ്‌ടപ്പെട്ടു. കാരക്ടറിനു ചേരുമെന്നു തോന്നി. അങ്ങനെയാണ് ആനന്ദത്തിലേക്ക് എടുത്തത്. എനിക്ക് ഓഡിഷനൊന്നുമില്ലായിരുന്നു.





സ്ക്രീൻ പ്രസൻസ് കുറവാണെന്നും പക്ഷേ, സിനിമയിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണെന്നും പറഞ്ഞിരുന്നു. അധികം ഡയലോഗ്സ് ഒന്നുമില്ല. ക്ലാസിൽ ഏറെ സൈലന്റായിട്ടുള്ള കുട്ടിയാണു ദർശന. ആർട്ടിസ്റ്റിക്കായ കുട്ടിയാണ്. നന്നായി വരയ്ക്കും. വരയ്ക്കാനാണ് അവൾക്കിഷ്‌ടം. ആനന്ദത്തിലേക്ക് സെലക്ടഡായി എന്നറിഞ്ഞപ്പോഴും അതു വലിയ കാര്യമായി ഞാൻ കണ്ടിരുന്നില്ല. ഷൂട്ടിനു മുമ്പു പ്രത്യേകിച്ചു തയാറെടുപ്പുകൾ ഒന്നുമില്ലായിരുന്നു. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞപ്പോഴാണ് വലിയ കാര്യമാണെന്നു മനസിലായത്

ആനന്ദത്തിലെ കഥാപാത്രത്തെക്കുറിച്ച്...

കഥാപാത്രത്തിന്റെ പേരു ദർശന. ഏഴു പേരടങ്ങുന്ന ഗ്രൂപ്പിൽ ദർശന ഏറെ ആക്ടീവല്ല. പക്ഷേ, ദർശനയ്ക്ക് ഒപ്പമുള്ളവരെ വലിയ കാര്യമാണ്. ദർശന അവരെ ഒത്തിരി ശ്രദ്ധിക്കും. പക്ഷേ, ദർശനയെ മറ്റുള്ളവർ അധികം ശ്രദ്ധിക്കാറില്ല. ഏറെ നിരീക്ഷണ സ്വഭാവമുള്ള കുട്ടിയാണു ദർശന. ചുറ്റും നടക്കുന്ന കാര്യങ്ങളും അവളുടെ സുഹൃത്തുക്കളുടെ ഇടയിൽ നടക്കുന്ന കാര്യങ്ങളും നന്നായി ശ്രദ്ധിക്കും. പക്ഷേ, അവളുടെ സ്വഭാവം പെട്ടെന്ന് ആർക്കും പിടികിട്ടില്ല. അധികം ആരുമായും സംസാരിക്കില്ലെങ്കിലും കൂട്ടത്തിലുള്ള എല്ലാവരെയും നന്നായി സ്നേഹിക്കുന്ന കുട്ടിയാണ്. അവൾക്ക് ഏറ്റവും ഇഷ്‌ടമുള്ള കാര്യം വരയ്ക്കുന്നതാണ്. വരയിലൂടെയാണ് അവൾ എപ്പോഴും സന്തോഷം കണ്ടെത്തുന്നത്.





ആനന്ദത്തിലെ ദർശന തന്നെയാണോ വ്യക്‌തിപരമായി അനാർക്കലി...?

ഒട്ടുമല്ല. അധികം സംസാരിക്കില്ല. പക്ഷേ, കുറച്ചു ഫ്രണ്ട്ലി ആയാൽ നന്നായി സംസാരിക്കും. കംഫർട്ടബിൾ ആയിക്കഴിഞ്ഞാൽ നന്നായി സംസാരിക്കും. ഇല്ലെങ്കിൽ അധികമൊന്നും സംസാരിക്കില്ല. ദർശനയുടത്രെയും സൈലന്റല്ല ഞാൻ. വീട്ടിലും സെറ്റിലും എല്ലാവരും എന്നെ അന്നക്കിളി എന്നാണു വിളിക്കുന്നത്.

സുഹൃത്തുക്കളുടെ ടൂർഅനുഭവങ്ങളിലൂടെയാണല്ലോ ആനന്ദത്തിന്റെ വികാസം. വ്യക്‌തിപരമായി അനാർക്കലിയുടെ ടൂർ അനുഭവങ്ങൾ..?

ഫാമിലിക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പം സ്കൂളിൽ നിന്നും ടൂറിനു പോയിട്ടുണ്ട്. ആദ്യം സ്കൂളിൽ നിന്നു ടൂർ പോയതു നാലാം ക്ലാസിൽ. എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്ക്. മ്യൂസിയം ഉൾപ്പെടെയുള്ള ഇടങ്ങളിൽ. കുട്ടിക്കാലത്ത് ഊട്ടിയിൽ പോയിട്ടുണ്ട്. ഞങ്ങളുടെ ഡിഗ്രി ടൂർ അടുത്തവർഷമാണ്.





ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച്...?

ഹംപി വളരെ ഭംഗിയുള്ള സ്‌ഥലമാണ്. അവിടെ പോയപ്പോൾ ഏറെ സന്തോഷം തോന്നി. പഴയതും പൊട്ടിപ്പൊളിഞ്ഞതുമായ കെട്ടിടങ്ങൾ. തടിയെക്കാളും കല്ല് ഉപയോഗിച്ചുള്ള നിർമിതികൾ. മങ്കി ടെമ്പിളിൽ പോയപ്പോൾ അവിടെ നിന്നുള്ള വ്യൂ ഏറെ പ്രത്യേകതയുള്ളതായി തോന്നി. തുംഗഭദ്ര നദിയും. അതു നല്ല അനുഭവമായിരുന്നു. ഹംപിയിലും ഗോവയിലും ആദ്യമായിട്ടാണു പോയത്. കാണാൻ ഭംഗിയുള്ള സ്‌ഥലങ്ങളെക്കാൾ എൻജോയ്മെന്റായിരുന്നു ഗോവയിൽ. ചാപോറ ഫോർട്ടൊക്കെ കാണാൻ ഭംഗിയുള്ള സ്‌ഥലമായിരുന്നു. ചാപോറ ഫോട്ടിൽ പോകുമ്പോൾ വലിയ മഴയായിരുന്നു. നടക്കാൻ ഏറെ പ്രയാസപ്പെട്ടു. മുഖത്തു മഴ കുത്തുന്നതു പോലെ തോന്നി. ഗോവയിൽ കുറേ സ്‌ഥലങ്ങളിൽ പോയെങ്കിലും ഹംപിയാണു കൂടുതൽ ഇഷ്‌ടമായത്.





ആനന്ദം ഏഴു സുഹൃത്തുക്കളുടെ കഥയാണെന്നു തോന്നിയിട്ടുണ്ടോ...?

ഇത് ഇവരുടെ മാത്രം കഥയാണല്ലോ എന്ന് ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയത്ത് ചിലപ്പോൾ എനിക്കു തോന്നിയിരുന്നു. ദിയയുടെയും അക്ഷയുടെയും കഥയാണെന്ന് ആദ്യമൊക്കെ തോന്നിയിരുന്നു. കാരണം, ഷൂട്ടിംഗിനു കൂടുതലും അവരെയാണു വിളിക്കുന്നത്. ഞാൻ മിക്കപ്പോഴും വെറുതേ മേക്കപ്പിട്ട് ഇരിക്കും. അപ്പോഴൊക്കെ എനിക്കു തോന്നിയിട്ടുണ്ട് വെറുതേ അഭിനയിക്കാൻ വന്നല്ലോ, ഒരു കാര്യവുമില്ലല്ലോ എന്നൊക്കെ. ആരോടും ഒന്നും ചോദിച്ചില്ല. സ്ക്രിപ്റ്റ് ഇങ്ങനെയാണെന്ന് ആദ്യമേ അറിവുള്ളതാണല്ലോ. പിന്നെ എന്തു ചോദിക്കാൻ!

ഞാൻ സിനിമയിലൊന്നുമില്ലല്ലോ എന്നു ചിലപ്പോൾ തോന്നിയിരുന്നു. പക്ഷേ, സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ ഏഴുപേരുടെ കഥയായിട്ടു തന്നെയാണ് തോന്നിയത്. അപ്പോൾ വലിയ സന്തോഷം തോന്നി. എന്റെ കഥാപാത്രത്തിന് ഇത്രയേറെ പ്രാധാന്യമുണ്ടല്ലോ എന്നു തോന്നിയതു സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോഴാണ്.





പ്രേക്ഷകരുടെ പ്രതികരണങ്ങളെക്കുറിച്ച്...

ചെറിയ റോൾ ആണെങ്കിലും എല്ലാവരുടെയും മനസിൽ കുറേ ഇടം നേടാനായി. അതുതന്നെ വലിയ സന്തോഷം. കുറച്ചേ ഉള്ളുവെങ്കിലും നന്നായെന്നു ചിലരുടെ കമന്റ്. എപ്പോഴാണു സംസാരിക്കുന്നതെന്നു കാത്തിരിക്കുകയായിരുന്നു, എന്തായാലും അവസാനം സംസാരിച്ചല്ലോ. സന്തോഷമായി എന്നു ചിലർ പറഞ്ഞു. നന്നായി ചെയ്തു, നല്ല ചിരിയാണ് എന്നു പറഞ്ഞവരുമുണ്ട്. എന്റെ ചിരി കുറേപ്പേർക്ക് ഇഷ്‌ടമായി.





സംവിധായകൻ ഗണേഷ് രാജിനെക്കുറിച്ച്...

ഗണേഷേട്ടനെ എനിക്കു നേരത്തേ പരിചയമില്ലായിരുന്നു. ഫ്രീ മൈൻഡഡ് വ്യക്‌തിയാണ്. ഒട്ടും ടെൻഷനില്ലാതെ എല്ലാം ശാന്തമായി അനായസം കൊണ്ടുപോകുന്ന ഒരാൾ. എത്ര ടെൻഷനില്ലാതെ ഒരാൾക്ക് എങ്ങനെ ജീവിക്കാനാവും എന്നു ഗണേഷേട്ടനെക്കുറിച്ചു പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. ഏറെ ഫ്രണ്ട്ലിയായ മനുഷ്യൻ. നമുക്കു നല്ല ഫ്രീഡം തന്നിരുന്നു. ദേഷ്യപ്പെടില്ലായിരുന്നു. ചില സീനുകൾ ചെയ്യുമ്പോൾ നമ്മുടേതായ രീതിയിൽ ചെയ്യാൻ സമ്മതിച്ചിരുന്നു.





ആനന്ദത്തിലെ സുഹൃത്തുക്കളെക്കുറിച്ച്...

തോമസ് സിനിമയിലെ അക്ഷയ്്നെപ്പോലെ തന്നെയാണ്. അവൻ ഏറെ പാവമാണ്. ഏറെ സ്നേഹമുള്ള കുട്ടിയാണ്. അധികം തമാശ പറയുകയോ സീരിയസായി നിൽക്കുകയോ ഒന്നുമില്ല. ബഹളമുണ്ടാക്കി നമ്മളെ വെറുപ്പിക്കും സിദ്ധി. അവളുടെ കാരക്ടർ ദിയയെപ്പോലെതന്നെ. എല്ലാവരോടും അവൾക്കു വലിയ സ്നേഹമാണ്. ഏറെ ആക്ടീവാണ്.

അരുൺ സിനിമയിൽ ഏറെ സീരിയസാണ്. അവനെ ആദ്യം കണ്ടപ്പോഴും വലിയ ദേഷ്യക്കാരനാണെന്നു തോന്നി. ആദ്യം കണ്ടപ്പോൾ ഞാൻ പറഞ്ഞു– ഹായ്, ഞാൻ അനർക്കലി. നല്ല പേരാണല്ലോ എന്ന അരുണിന്റെ മറുപടി. അതും സീരിയസായിട്ട്. ഇവൻ കാരക്ടർ വരുൺ മാഞ്ഞൂരാൻ തന്നെയാണല്ലോ എന്നു തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ ആ കാരക്ടറുമായി അവന് ഒരു ബന്ധവുമില്ലെന്നു മനസിലായി. ആദ്യമായി കാണുന്നവർക്കു ചെറിയ ഒരു ബന്ധം തോന്നും. എല്ലാവരെയും കെയർ ചെയ്യും. മറ്റുള്ളവരുടെ കാര്യങ്ങൾക്കു നല്ല പരിഗണന കൊടുക്കുന്ന കുട്ടിയാണ് അരുൺ.





കുപ്പി യഥാർഥത്തിൽ സിനിമയിലെ കുപ്പിയെപ്പോലെ അല്ല. എല്ലാ കാര്യങ്ങളും പെർഫക്ടായി കൊണ്ടുനടക്കുന്ന കുട്ടി. പെർഫക്ഷനിസ്റ്റാണ്. റോഷൻ എല്ലാവരോടും സ്നേഹമുള്ള ആളാണ്. തമാശയൊക്കെപ്പറഞ്ഞ് നമ്മെ കുറേ സന്തോഷിപ്പിക്കും. എവിടെപ്പോയാലും അയാളുടെ സാന്നിധ്യം നമ്മെ അറിയിക്കും. അത്രയ്ക്കു സന്തോഷം തരും. അന്നു അത്യാവശ്യം ബഹളക്കാരിയാണ്. സിദ്ധിയുടെ അത്ര ഇല്ല. കുറച്ചു ലെയ്സിയാണ്. അവൾക്കിഷ്‌ടമില്ലാത്ത ഒരു കാര്യം കണ്ടാൽ ഞാൻ തിരികെ വീട്ടിൽ പോകുമെന്നു പറയും. കുറച്ചു പാടുള്ളത് അഭിനയിക്കാൻ പറഞ്ഞാൽ അവൾക്കു മടിയാണ്. പക്ഷേ, അതു വെറുതേ പറച്ചിൽ മാത്രമേയുള്ളൂ, നന്നായി ചെയ്യും. ജോലി കമിറ്റ്മെന്റോടെ ചെയ്യും. എല്ലാവരോടും സ്നേഹമുള്ള കുട്ടി.


ആനന്ദത്തിന്റെ നിർമാതാവായ വിനീത് ശ്രീനിവാസനെക്കുറിച്ച്...?

വിനീതേട്ടൻ ഇടയ്ക്കു മാത്രമേ സെറ്റിൽ വന്നിരുന്നുള്ളൂ. വരുമ്പോഴൊക്കെ നല്ല സനേഹത്തോടെയായിരുന്നു പെരുമാറ്റം. ഞങ്ങളുടെ കാര്യത്തിൽ അധികം ഇടപെടാറില്ലായിരുന്നു. ഗണേഷേട്ടനു ഫുൾ ഫ്രീഡം നല്കിയിരുന്നു.





ഷൂട്ടിംഗിനിടെ അവിസ്മരണീയ സീൻ..

മങ്കിടെമ്പിൾ സീൻ മറക്കാനാവില്ല. രാവിലെ രണ്ടിന് എഴുന്നേറ്റ് ഒന്നര മണിക്കൂർ യാത്ര കഴിഞ്ഞാണു മങ്കിടെമ്പിളിലെത്തിയത്. മങ്കി ടെമ്പിളിന്റെ 500 പടികൾ കയറി ഞാൻ മടുത്തു. പക്ഷേ, പടികൾ കയറി അവിടെത്തി അവിടെ നിന്നുള്ള വ്യൂ കണ്ടപ്പോൾ കയറിയതു വെറുതേയായില്ല എന്നു തോന്നി. അതു നല്ല ഒരു അനുഭവം തന്നെയായിരുന്നു.

ഷൂട്ടിംഗിനിടെ പ്രചോദിതമായത്...

ഞങ്ങളുടെ സിനിമാറ്റോഗ്രഫർ ആനന്ദേട്ടൻ എന്നെ ഏറെ സ്വാധീനിച്ച വ്യക്‌തിയാണ്. അദ്ദേഹവുമായി സംസാരിക്കുമ്പോൾ പോസീറ്റീവ് വൈബ് അനുഭവപ്പെടും. ആരെയും വെറുക്കാതെ എല്ലാവരെയും ഇഷ്‌ടപ്പെടുന്ന വ്യക്‌തിയാണ്. ‘നമ്മുടെ പേരന്റ് പറയുന്നതെല്ലാം നമ്മുടെ നല്ലതിനു വേണ്ടിയാണ്. പക്ഷേ, ചില തീരുമാനങ്ങൾ അവരേക്കാൾ നന്നായി നമുക്ക് എടുക്കാനാവും.. എന്നു സിനിമയിലെ ഒരു പ്രധാന കഥാപാത്രം പറയുന്ന ഡയലോഗ് എനിക്ക് ഏറെ ഇഷ്‌ടമായി. ഷൂട്ടിംഗിലൂടെ ഞാൻ വ്യക്‌തിപരമായി കുറേ അഡ്ജസ്റ്റ് ചെയ്യാൻ പഠിച്ചു. ഷൂട്ടിനു വീട്ടിൽ നിന്നു മാറിനിൽക്കേണ്ടി വന്നില്ല. ചേച്ചിയും ഉമ്മയും മാറിമാറി കൂടെയുണ്ടായിരുന്നു.





ചില വീട്ടുകാര്യങ്ങൾ...

ഇപ്പോൾ തിരുവനന്തപുരത്തു താമസിച്ചു പഠിക്കുന്നു. മാർ ഇവാനിയോസ് കോളജിൽ മാസ് കമ്യൂണിക്കേഷന്. സെക്കൻഡ് ഇയർ. വീട്ടിൽ വാപ്പ, ഉമ്മ, ചേച്ചി. വാപ്പ നിയാസ് മരയ്ക്കാർ. എറണാകുളത്തെ പ്രശസ്ത വെഡ്ഡിംഗ് ഫോട്ടോഗ്രഫറാണ്. ഉമ്മ ലാലി പി.എം. വീട്ടമ്മ. സാമൂഹികസേവന പ്രവർത്തനങ്ങളിൽ സജീവം. ചേച്ചി ലക്ഷ്മി മരയ്ക്കാർ. ചൈൽഡ് ആർട്ടിസ്റ്റായിരുന്നു. നമ്പർ വൺ സ്നേഹതീരം ബാംഗളൂർ നോർത്തിൽ അഭിനയിച്ചിട്ടുണ്ട്. ഡൽഹി ജെഎൻയുവിൽ എംഫിൽ വുമൺ സ്റ്റഡീസ് കഴിഞ്ഞു ജോലി അന്വേഷണത്തിലാണ്.





ആനന്ദം അംഗീകരിക്കപ്പെട്ടുവല്ലോ. ഇനിയുള്ള പ്ലാനുകൾ...?

വാസ്തവത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. പക്ഷേ, നല്ല റോളുകൾ കിട്ടിയാൽ ചെയ്യും. നല്ലതു കിട്ടിയാൽ ഒരിക്കലും തള്ളിക്കളയില്ല. പഠിത്തം തുടരാനാണ് ആലോചന. സിനിമാറ്റോഗ്രഫിയിൽ താത്പര്യമുള്ളതുകൊണ്ടാണ് ജേണലിസം, മാസ് കമ്യൂണിക്കേഷൻ മീഡിയ പ്രൊഡക്ഷൻ കോഴ്സ് എടുത്തതു തന്നെ. കോഴ്സുമായി ബന്ധപ്പെട്ട് ഈ വർഷം ഡോക്യുമെന്ററി ചെയ്യാനുണ്ട്. സിനിമയിൽ പാട്ടു പാടണമെന്നുള്ളതാണ് ഇപ്പോഴത്തെ ആഗ്രഹം.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.