Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ത്രില്ലടിപ്പിക്കുന്ന കാമ്പസ് കഥയുമായി ഒരേമുഖം
‘ഇതുവരെ കണ്ട കാമ്പസ് സിനിമകളിൽ നിന്നു തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ് ഒരേ മുഖം കൈകാര്യം ചെയ്യുന്നത്. അതിന്റെ പുതുമ ഒരേ മുഖത്തിനു തീർച്ചയായും ഉണ്ട്. രണ്ടു കാലഘട്ടങ്ങളിൽ നടക്കുന്ന സിനിമയാണ് ഒരേ മുഖം. ടീസറിൽ പ്രാധാന്യത്തോടെ വന്നതു കോളജ് കാലഘട്ടമായിരുന്നു. എന്നാൽ, ട്രെയിലറിൽ രണ്ടു കാലഘട്ടങ്ങളും ചേർത്ത് ഒരു ത്രില്ലർ മൂഡിലാണ് അവതരണം. ത്രില്ലർ സ്വഭാവം തന്നെയാണു സിനിമയ്ക്ക്...’ ഈ മാസം 18നു തിയറ്ററുകളിലെത്തുന്ന ഇമോഷണൽ ത്രില്ലർ ‘ഒരേമുഖ’ത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ സജിത് ജഗദ്നന്ദൻ...

ഒരേ മുഖത്തിന്റെ പ്രമേയമെന്താണ്...?

1986–87 കാലഘട്ടത്തിൽ കോളജിൽ പഠിച്ച അഞ്ചു സുഹൃത്തുക്കളുടെ കഥയാണിത്. അവരുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കോളജിലുണ്ടാകുന്ന ചില സംഭവങ്ങളുടെയും പിൻതുടർച്ചയാണ് ഒരേമുഖം. 30 വർഷം മുമ്പു കോളജിൽ പഠിച്ച സുഹൃത്തുക്കൾ, അവരുടെ ലൈഫിലുണ്ടാകുന്ന പ്രശ്നങ്ങൾ. 30 വർഷത്തിനുശേഷം ഉണ്ടാകുന്ന പുതിയ ഒരു സംഭവം – രണ്ടു കാലഘട്ടങ്ങളിലൂടെയാണു സിനിമയുടെ കഥ പറയുന്നത്. ഒരു പോലീസ് ഓഫീസർ(ചെമ്പൻ വിനോദ് ചെയ്യുന്ന കഥാപാത്രം), ജേണലിസ്റ്റായ അമല(ജുവൽ മേരി ചെയ്യുന്ന കഥാപാത്രം) – എന്നിവരുടെ പോയിന്റ് ഓഫ് വ്യൂവിൽ അതിലേക്കുള്ള യാത്ര.. അതാണു സിനിമ.





ഒരേ മുഖത്തിന്റെ വ്യത്യസ്തതയെന്താണ്..?

രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്നുവെങ്കിലും ഈ സിനിമയിൽ മേക്കോവർ ഇല്ല. അതൊരു പരീക്ഷണം കൂടിയാണ്. അതാണു സിനിമയുടെ പുതുമ. 30 വർഷം മുമ്പുള്ള കഥയിലെ ഒരാർട്ടിസ്റ്റിനെയും മേക്കോവർ ചെയ്ത് പ്രസന്റിൽ അവതരിപ്പിക്കുന്നില്ല. പകരം, അവരുടെ മാനറിസമുള്ള ഇപ്പോഴത്തെ ആർട്ടിസ്റ്റുകൾ ആ കാരക്ടേഴ്സിനെ ടേക്കോവർ ചെയ്യുന്ന തരത്തിലുള്ള ട്രീറ്റ്മെന്റാണ് ഒരേമുഖത്തിൽ.

മണിയൻ പിള്ള രാജു, രഞ്ജി പണിക്കർ, ദേവൻ, ശ്രീജിത്ത് രവി, എം.എ.നിഷാദ്, ദേവി അജിത്ത് തുടങ്ങിയവരാണ് പ്രസന്റിലെ വേഷങ്ങളിൽ. സിനിമയുടെ 80 ശതമാനവും നടക്കുന്നത് 86 കാലഘട്ടത്തിലാണ്. പ്രസന്റിലേക്കു വരുമ്പോൾ അതിന് അനുസൃതമായ പ്രാധാന്യം ദേവൻ ഉൾപ്പെടെ എല്ലാ ആർട്ടിസ്റ്റുകൾക്കുണ്ട്. മണിയൻപിള്ള രാജു ചേട്ടനും നല്ല ഒരു വേഷമാണ് ഈ ചിത്രത്തിൽ ചെയ്യുന്നത്. അദ്ദേഹവും ഇതിലെ വേഷത്തിൽ ഹാപ്പിയാണ്.

ആദ്യ ചിത്രമെന്ന നിലയിൽ ഒരേമുഖത്തെക്കുറിച്ച്...?

ആദ്യ ചിത്രമെന്ന നിലയ്ക്കു സിനിമയുടെ ഔട്ട്പുട്ടിൽ ഞാൻ ഹാപ്പിയാണ്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്ന പ്രേക്ഷകനാണു ഞാൻ. അത്തരം പ്രേക്ഷകരെ ‘ഒരേമുഖം’ നിരാശപ്പെടുത്തില്ലെന്നു വിശ്വസിക്കുന്നു. ആർട്ടിസ്റ്റുകളായ ധ്യാൻ, അജു, ദീപക്, അർജുൻ, ജൂബി നൈനാൻ, പ്രയാഗ മാർട്ടിൻ, ഗായത്രി സുരേഷ്, ജ്യുവൽ മേരി... എല്ലാവരും അവരവരുടെ ഭാഗം ഗംഭീരമായി ചെയ്തിട്ടുണ്ട്.

ഇപ്പോഴത്തെ കാമ്പസുകൾക്കു നഷ്‌ടമാകുന്നതിനെക്കുറിച്ച് ഒരേമുഖത്തിൽ പരാമർശമുണ്ടോ...?

അത്തരം ഒരു ഏരിയയിലേക്കും ഒരേമുഖം പോകുന്നില്ല. ഇപ്പോഴത്തെ കാമ്പസുകളിലേക്കോ അവിടെ ഇപ്പോൾ വന്നിരിക്കുന്ന മറ്റു പുരോഗതിയിലേക്കോ ഒരേമുഖം പോകുന്നില്ല. ഒരേമുഖം വാസ്തവത്തിൽ സക്കറിയ പോത്തന്റെയും സുഹൃത്തുക്കളുടെയും കഥയും അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവ വികാസങ്ങളുമാണ് പറയാൻ ഉദ്ദേശിക്കുന്നത്. രാഷ്ട്രീയവും ഒരേ മുഖത്തിൽ കടന്നുവരാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണ ഒരു കാമ്പസ് സിനിമയിൽ രാഷ്ട്രീയം ഒഴിവാക്കാൻ പറ്റാത്തതാണ്. പക്ഷേ, ഇപ്രാവശ്യം ആ ഏരിയയിലേക്ക് പോയിട്ടില്ല.





ഒരേ മുഖം പൂർണമായും ഒരു ഇമോഷണൽ ത്രില്ലറാണോ..?

ഒരേ മുഖം മൊത്തത്തിൽ ഒരു ഇമോഷണൽ ത്രില്ലറാണ്. ധ്യാൻ–അജു കോംബിനേഷനിൽ വന്ന കഴിഞ്ഞ രണ്ടു സിനിമകളിൽ നിന്ന് ഇതു പൂർണമായും വേറിട്ടു നിൽക്കുന്നു. അജുവിന് നല്ല വേഷമാണ് ഒരേ മുഖത്തിൽ.

ഒരേ മുഖം സംഭവകഥയുടെ ചലച്ചിത്രാവിഷ്കാരമാണോ...?

യഥാർഥ സംഭവങ്ങളുമായോ വിഷയങ്ങളുമായോ ഒരേമുഖത്തിനു യാതൊരു ബന്ധവുമില്ല. ഇതു സിനിമയ്ക്കു വേണ്ടി ഉണ്ടാക്കിയ ഒരു സബ്ജക്ടാണ്.





ഒരേ മുഖത്തിൽ ധ്യാനിന്റെ കഥാപാത്രത്തെക്കുറിച്ച്...?

സക്കറിയ പോത്തൻ എന്ന കഥാപാത്രത്തെയാണു ധ്യാൻ അവതരിപ്പിക്കുന്നത്. സെന്റ് തോമസ് കോളജിലെ സമ്പന്നനായ വിദ്യാർഥി. അയാളുടെ നേതൃത്വത്തിലാണ് കോളജിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നത്. സക്കറിയ പോത്തനും സുഹൃത്തുക്കളും പറയുന്നതിനപ്പുറം ആ കാമ്പസിൽ ഒന്നും നടക്കില്ല. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണു സക്കറിയ പോത്തൻ. ആ കോളജിലേക്ക് പ്രയാഗ മാർട്ടിന്റെ ഭാമ എന്ന കഥാപാത്രം കടന്നുവന്ന് സക്കറിയ പോത്തന്റെ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നിടത്തു തുടങ്ങുന്ന പ്രശ്നങ്ങളാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്.




ധ്യാനിന്റെ ലുക്ക് തന്നെ വ്യത്യസ്തമാണല്ലോ...?

നിരവധി സ്റ്റേജുകളിലൂടെയും പല മാനങ്ങളിലൂടെയും കടന്നുപോകുന്ന കഥാപാത്രമാണ് ധ്യാനിന്റെ സക്കറിയ പോത്തൻ. ആ ഫീൽ നല്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താടിയൊക്കെ വളർത്താൻ നിർദേശിച്ചത്. അത് ഏറെ സ്വീകരിക്കപ്പെട്ടു. അതു ഗംഭീര മേക്കോവറാണെന്ന രീതിയിൽ ഏറെപ്പേർ പറയുന്നുണ്ട്. ഗംഭീരമായ പെർഫോമൻസാണ് സക്കറിയ പോത്തനായി ധ്യാൻ കാഴ്ചവച്ചിട്ടുള്ളത്. കാരക്ടറും അത്രതന്നെ രസകരമാണ്.

അജുവർഗീസിന്റെ കഥാപാത്രത്തെക്കുറിച്ച്...?

ദാസ് എന്ന കഥാപാത്രത്തെയാണ് അജു വർഗീസ് അവതരിപ്പിക്കുന്നത്. സക്കറിയ പോത്തന്റെ അടുത്ത സുഹൃത്താണു ദാസ്. അഞ്ച് പേരുടെ ആ സുഹൃദ് സംഘത്തിൽ ദാസുമായി സക്കറിയപോത്തന് ഒരു പ്രത്യേക ബന്ധമുണ്ട്.




ദീപക്കിന്റെ കഥാപാത്രത്തെക്കുറിച്ച്...?

പ്രകാശൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതു യുവനടൻ ദീപക് പരമ്പോൾ. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ വന്നയാളാണു ദീപക്. തിര എന്ന സിനിമയിൽ നല്ല ഒരു വേഷം ചെയ്തിട്ടുണ്ട്. ജോൺപോൾ വാതിൽ തുറക്കുമ്പോൾ, ഓറഞ്ച് തുടങ്ങിയ സിനിമകളിലെ നായകനുമാണ്.

അർജുൻ നന്ദകുമാറിന്റെ കഥാപാത്രത്തെക്കുറിച്ച്...?

അരവിന്ദൻ എന്ന കഥാപാത്രത്തെയാണ് അർജുൻ നന്ദകുമാർ അവതരിപ്പിക്കുന്നത്. സക്കറിയ പോത്തന്റെ സുഹൃത്താണ് അരവിന്ദൻ. ലാൽ സാറിന്റെ ഗ്രാൻഡ് മാസ്റ്ററിൽ വില്ലനായി വന്നയാളാണ് അർജുൻ. കാസനോവ, സു സു സുധി വാത്മീകം എന്നിവയിലൊക്കെ മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ, അർജുന് വളരെ ശക്‌തമായ ഒരുവേഷം ലഭിച്ചത് ഒരേമുഖത്തിലാണ്. ഈ സിനിമയോടെ അർജുനും തിരിച്ചറിയപ്പെടുമെന്നു വിശ്വസിക്കുന്നു.





സ്ത്രീകഥാപാത്രങ്ങൾ ഏറെയാണല്ലോ ഒരേമുഖത്തിൽ...?

ജുവൽ മേരി പ്രസന്റ് കാലഘട്ടത്തിൽ അമല എന്ന ജേണലിസ്റ്റിന്റെ വേഷമാണു ചെയ്യുന്നത്. ജുവലിന്റെ കഥാപാത്രമാണു സിനിമയിൽ കഥ നറേറ്റ് ചെയ്യുന്നത്. പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്ന ഭാമ എന്ന കഥാപാത്രമാണ് ഒരേമുഖത്തിലെ ഹീറോയിൻ. അതേസമയം, ഗായത്രി സുരേഷ് ഗായത്രി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നായികാതുല്യമായ കഥാപാത്രമാണ്.

‘ഒരേ മുഖം’ ചിത്രീകരണ അനുഭവങ്ങൾ...?

ഏപ്രിൽ 19നു തുടങ്ങി ജൂൺ നാലിനു ഷൂട്ടിംഗ് അവസാനിച്ചു. 42 ദിവസമുണ്ടായിരുന്നു ചിത്രീകരണം. മൂന്നരവർഷത്തെ പ്രയത്നമുണ്ട് ഒരേമുഖത്തിനു പിന്നിൽ. ആർട്ടിസ്റ്റുകളുടെയെല്ലാം കോസ്റ്റ്യൂം, ഗെറ്റപ്പ് എന്നിവ എങ്ങനെയാകണമെന്ന് ഒരു ധാരണയുണ്ടായിരുന്നു. അതു വർക്ക്ഔട്ടായി എന്നാണ് തോന്നുന്നത്. എല്ലാവരുടെയും മേക്കോവർ മികച്ച അഭിപ്രായമാണു നേടുന്നത്. കോളജ് സീനുകൾ തൃശൂർ കേരളവർമ കോളജിലാണു ഷൂട്ട് ചെയ്തത്. സെന്റ് തോമസ് കോളജ്, ചിറ്റൂർ എന്ന സാങ്കല്പിക കോളജായിട്ടാണ് കേരളവർമ കോളജ് സിനിമയിൽ കാണിച്ചിരിക്കുന്നത്.





ഒരേ മുഖത്തിലെ സംഗീതം, പാട്ടുകൾ എന്നിവയെക്കുറിച്ച്...

പാട്ടുകളും പശ്ചാത്തലസംഗീതവുമൊരുക്കിയതു ബിജിപാൽ. മൂന്നു പാട്ടുകൾ. ഒരു പാട്ട് റഫീക് അഹമ്മദും രണ്ടു പാട്ടുകൾ ലാൽജി കാട്ടിപ്പറമ്പൻ എന്ന നവാഗത ഗാനരചയിതാവും എഴുതിയിരിക്കുന്നു. വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ എന്നിവരാണു രണ്ടു പാട്ടുകൾ പാടിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ പാടിയ ‘സതിരുമായ്...’ എന്ന പാട്ടിന് എൺപതുകളുടെ ഒരു ഫീലുണ്ട്. അത് അങ്ങനെതന്നെ ചെയ്തതാണ്. 86 കാലഘട്ടത്തിലുള്ള പാട്ടിന്റെ ഫ്ളേവറിലാവണമെന്ന് ബിജിചേട്ടനു സൂചന കൊടുത്തിരുന്നു. അദ്ദേഹം ആ മീറ്ററിൽ ഒരു പാട്ടു ചെയ്തു തന്നു. ശാന്തി മാസ്റ്റർ വളരെ ഗംഭീരമായി അതിന്റെ കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്.





ഒരേമുഖത്തിന്റെ പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർ...?

ഛായാഗ്രഹണം സതീഷ് കുറുപ്പ്. കഥ, തിരക്കഥ, സംഭാഷണം ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നീ പുതുമുഖങ്ങൾ. കോസ്റ്റ്യും സമീറ സതീഷ്, എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം. മേക്കപ്പ് പ്രദീപ് രംഗൻ. ആർട്ട് സാബു മോഹൻ. സ്റ്റിൽസ് ഹരിതിരുമല. ആ പഴയകാലഘട്ടവും കേരളവർമ കോളജിന്റെ അന്തരീക്ഷവുമെല്ലാം ഇൾക്കൊള്ളുന്ന ഗംഭീര സ്റ്റിൽസ്.

നടി അഭിരാമിക്ക് ഒരേമുഖത്തിൽ മികച്ച വേഷമാണല്ലോ...?

കോളജിലെ ലത ടീച്ചർ എന്ന ശക്‌തമായ കഥാപാത്രത്തെയാണ് അഭിരാമി അവതരിപ്പിക്കുന്നുണ്ട്. സക്കറിയ പോത്തൻ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം സപ്പോർട്ട് കൊടുക്കുന്ന ഒരു കാരക്ടറാണ്. 80 കളിലെ ഒരു ടീച്ചറിന്റെ റോൾ ആകുമ്പോൾ ഒരേസമയം വാല്യൂ ഉള്ളതും ആളുകൾ കാണാൻ ഇഷ്‌ടപ്പെടുന്നതും താരപദവിയുള്ളതുമായ ഒരാൾ വേണം എന്ന ആലോചനയാണ് അഭിരാമിയിലേക്ക് എത്തിയത്.





കാമ്പസ് സുഹൃത്തുക്കളുടെ പുനഃസമാഗമം(റീയൂണിയൻ) ആണോ ഒരേ മുഖം...?

കാമ്പസ് സുഹൃത്തുക്കളുടെ വർഷങ്ങൾക്കു ശേഷമുള്ള റീയൂണിയൻ പ്രമേയമായി മുമ്പിറങ്ങിയ ചിത്രങ്ങളുമായി ഒരുതരത്തിലുള്ള ബന്ധവും ഒരേമുഖത്തിന് ഇല്ല. ഇത് കുറേ വിഷയങ്ങളുടെ റീയൂണിയനാണ്. കഥാപാത്രങ്ങളുടെ റീയൂണിയൻ എന്നു പറയുന്നതിനെക്കാളും സംഭവങ്ങളുടെ റീയൂണിയനാണ് ഒരേമുഖം.

ഷൂട്ടിംഗ് അനുഭവങ്ങളിൽ ചലഞ്ചിംഗ് എന്നു തോന്നിയത്...?

സമഗ്രമായി നോക്കുമ്പോൾ ഒരേമുഖം എന്ന സ്ക്രിപ്റ്റ് തന്നെ ഒരു പുതുമുഖസംവിധായകനെ സംബന്ധിച്ചിടത്തോളം ചലഞ്ചിംഗ് ആണ്. പക്ഷേ, എനിക്കു പ്രഗത്ഭരായ ഒരു കൂട്ടം ടെക്നീഷന്മാരുടെ സപ്പോർട്ട് ഉണ്ടായിരുന്നു. അതിന്റെ റിസൾട്ട് സിനിമയിലുണ്ടാകുമെന്നു വിശ്വസിക്കുന്നു.




പ്രയാഗ മാർട്ടിനെക്കുറിച്ച് സംവിധായകനെന്ന നിലയിൽ...?

പ്രയാഗ ഒരു ഗംഭീര ആർട്ടിസ്റ്റായിട്ടാണു ഞങ്ങൾക്കെല്ലാം ഫീൽ ചെയ്തത്. എന്തായാലും ഒരേ മുഖം കഴിയുമ്പോൾ പ്രയാഗ മാർട്ടിനു മലയാള സിനിമയിൽ തന്റേതായ ഒരു ഫേസ് കിട്ടാനിടയുണ്ട്. പ്രയാഗ നായികയായ കട്ടപ്പനയിലെ ഋത്വിക് റോഷനും ഒരേ മുഖവും ഒരേദിവസമാണു റിലീസാകുന്നത്.

ധ്യാനിനെക്കുറിച്ച് സംവിധായകനെന്ന നിലയിൽ..?

ധ്യാൻ വളരെ പൊട്ടെൻഷ്യൽ ഉള്ള ഒരു ആർട്ടിസ്റ്റാണ്. ഇനി ധ്യാനിനെ തേടി വമ്പൻ പ്രോജക്ടുകൾ വരുമെന്നു വിചാരിക്കുന്നു. ഞാൻ ആദ്യം ധ്യാനിനെയാണു സബ്ജക്ടുമായി സമീപിക്കുന്നത്. സിനിമ ടെക്നിക്കലിയും ഫിനാഷ്യലിയും നല്ല ഒരു കാൻവാസിൽ പറഞ്ഞാലേ ഇതിനൊരു സ്പേസ് കിട്ടൂ എന്നുള്ളതിനാൽ അതിനു പറ്റിയ ഒരു പ്രൊഡ്യൂസറിലേക്ക് എത്താനുള്ള കാത്തിരിപ്പായിരുന്നു കുറച്ചുകാലം. എന്തായാലും സക്കറിയ പോത്തനെ ധ്യാൻഗംഭീരമാക്കി.





സിനിമയിലേക്ക് എത്തിയത്..?

ഞാൻ ഷാജി കൈലാസ് സാറിന്റെ അസിസ്റ്റന്റായിരുന്നു. അതിനുശേഷം ദീപൻ സാറിനൊപ്പം പുതിയ മുഖം. എസ്.പി. മഹേഷ് സാറിനൊപ്പം മൈ ബിഗ് ഫാദർ. 10–12 വർഷത്തെ സിനിമാ അനുഭവങ്ങളുണ്ട്. ഇപ്പോഴാണ് എന്റെ ആഗ്രഹപ്രകാരം ഒരു സിനിമ ചെയ്യാനുള്ള സാഹചര്യങ്ങൾ ഒത്തുവന്നത്. ഏറെപ്പേർ മത്സരിക്കുന്ന ഒരു മേഖലയിൽ എനിക്കങ്ങനെ പ്രത്യേകിച്ചു ഗോഡ്ഫാദേഴ്സ് ഒന്നുമില്ലായിരുന്നു എന്നതുകൊണ്ടും എന്റെ സിനിമ എങ്ങനെയാവണം എന്നതിനെക്കുറിച്ചു നല്ല ധാരണയുള്ളതുകൊണ്ടുമാണ് സ്വതന്ത്ര സംവിധായകനാകാൻ ഇത്രയും വൈകിയത്. ട്രാഫിക്കിന്റെ തമിഴ് ചെയ്ത ഷഹീദ് ഖാദർ എന്ന ഡയറക്ടറാണ് മെൻഡർ എന്നു പറയാവുന്നത്. എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹമാണ് എനിക്ക് ഇൻസ്പിറേഷനും ഗൈഡൻസും തരാറുണ്ടായിരുന്നത്.

ഞാൻ ഇപ്പോൾ താമസിക്കുന്നത് എറണാകുളത്ത്. ഭാര്യ ദുബായിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്നു. അമ്മയും അച്ഛനും അനിയത്തിയും നാട്ടിലാണ്, തിരുവനന്തപുരത്ത്.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.