Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
കനി സൂപ്പർഹിറ്റ്; ലിജോമോൾ ഹാപ്പിയാണ്.
ആദ്യ ചിത്രത്തിലൂടെ അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് നേടിയ താരമാണ് ലിജോമോൾ. മഹേഷിന്റെ പ്രതികാരത്തിലെ സോണിയയും ‘സോണിയ നമ്മുടെ മുത്തല്ലേ...’ ഡയലോഗും ഹിറ്റായിരുന്നു. രണ്ടാമതു ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനിലും ലിജോമോൾ ആ ഇമേജ് കാത്തുസൂക്ഷിച്ചിരിക്കുന്നു. ‘‘അടുത്തവീട്ടിലെ കുട്ടി എന്ന ഫീൽ ആദ്യാവസാനം നിലനിർത്തിയെന്നും കനി എന്ന കഥാപാത്രത്തെ പക്വതയോടെ അവതരിപ്പിച്ചുവെന്നുമാണ് പ്രേക്ഷകർ പറയുന്നത്. നന്നായി എന്ന് എല്ലാവരും പറയുന്നു. എന്തായാലും ഹാപ്പിയാണു ഞാൻ...’’ നാദിർഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക്റോഷനിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികമാരിൽ ഒരാളായി വേഷമിട്ട ലിജോമോൾ ദീപിക ഡോട്ട്കോമിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമയിലേക്ക് എത്തിയത്..?

എന്റെ വീട് ഇടുക്കി പീരുമേട്ടിൽ. വീട്ടിൽ അച്ഛൻ, അമ്മ, അനിയത്തി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലാണു ഞാൻ പിജിക്കു പഠിച്ചത്; ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ കാസ്റ്റിംഗ് കോൾ കണ്ട് എന്റെ സുഹൃത്താണ് ഫോട്ടോ അയയ്ക്കാൻ പറഞ്ഞത്. എനിക്കു കലാപരമായ ഒരു ബാക്ക്ഗ്രൗണ്ടും ഇല്ല. സുഹൃത്തു പറഞ്ഞപ്പോൾ ഫോട്ടോ അയച്ചുവെന്നേയുള്ളൂ.

അഭിനയവുമായി ബന്ധപ്പെട്ട് എനിക്ക് മുൻപരിചയമൊന്നുമില്ലായിരുന്നു. രണ്ടുമൂന്ന് ആഴ്ചകൾക്കുശേഷം അവർ വിളിച്ച് ഓഡിഷനു വരാൻ പറഞ്ഞു. ഓഡിഷനു പിറ്റേന്നുതന്നെ എന്നെ വിളിച്ചു സെലക്ടായി എന്നുപറഞ്ഞു. റോളിനെക്കുറിച്ചു സംസാരിച്ചു. അലൻസിയർ ചേട്ടൻ അവതരിപ്പിച്ച ബേബിച്ചായൻ എന്ന കഥാപാത്രത്തിന്റെ മകൾ സോണിയ എന്ന വേഷമായിരുന്നു എനിക്ക്.





സോണിയയ്ക്കുള്ള പ്രതികരണം...?

എല്ലാവരും ഇഷ്‌ടപ്പെട്ടുവെന്നു പറഞ്ഞു. അടുത്ത വീട്ടിലെ കുട്ടി അല്ലെങ്കിൽ വീട്ടിലെ അനിയത്തി എന്നൊക്കെ ഒരുപാടുപേർക്കു റിലേറ്റ് ചെയ്യാനാകുന്ന ഒരു കഥാപാത്രമായിരുന്നു സോണിയ എന്ന് ധാരാളംപേർ പറഞ്ഞിട്ടുണ്ട്. അതിലെ ഡയലോഗുകൾ ഉൾപ്പെടുത്തി ഒത്തിരി ട്രോളുകൾ ഇറങ്ങിയിരുന്നു.

മഹേഷിന്റെ പ്രതികാരത്തിനുശേഷം ഫിലിം ഫീൽഡിലുള്ളവരുടെ അഭിപ്രായങ്ങൾ..?

ഒരുപാടുപേരൊന്നും ഫിലിം ഫീൽഡിൽ നിന്നു വിളിച്ചിട്ടില്ല. ജയസൂര്യ വിളിച്ചിരുന്നു. നന്നായി ചെയ്തിട്ടുണ്ടെന്നും ഇഷ്‌ടപ്പെട്ടുവെന്നും പറഞ്ഞു. മധുപാൽ സാറും വിളിച്ചിരുന്നു. കാരക്ടർ വളരെ നാച്വറൽ ആയി ചെയ്തുവെന്നു പറഞ്ഞു. വലിയ സന്തോഷം തോന്നി.





മഹേഷിന്റെ പ്രതികാരത്തിനുശേഷം ഓഫറുകൾ...?

ഓഫറുകൾ വന്നിരുന്നു. പക്ഷേ, പിന്നീടെനിക്ക് ഇഷ്‌ടപ്പെട്ട ഒരു കാരക്ടർ കിട്ടിയത് കട്ടപ്പനയിലെ ഋത്വിക്റോഷനിലാണ്. അന്നു വേണ്ടെന്നുവച്ച പ്രോജക്ടുകൾ ചെയ്യാമായിരുന്നു എന്ന് പിന്നീടു തോന്നിയിട്ടുമില്ല.

കട്ടപ്പനയിലെ ഋത്വിക് റോഷനിലേക്കു വന്നത്..?

ഇതിന്റെ പ്രൊഡക്ഷൻ കൺട്രോളറായ റോഷൻ ചേട്ടനാണ് എന്നെ വിളിച്ചത്. നാദിർഷിക്കയുടെ സിനിമയാണന്നും കഥ, റോൾ എന്നിവയെക്കുറിച്ചും പറഞ്ഞു. കാരക്ടറിനെക്കുറിച്ചു കേട്ടപ്പോൾ രസകരമായി തോന്നി. അങ്ങനെയാണ് കമിറ്റ് ചെയ്തത്.





കട്ടപ്പനയിലെ ഋത്വിക് റോഷനിലെ കഥാപാത്രത്തെക്കുറിച്ച്.?

ഒരു നാടൻ പെൺകുട്ടിയാണ്. കനിയെന്നാണു കഥാപാത്രത്തിന്റെ പേര്. വിഷ്ണു അവതരിപ്പിച്ച കിച്ചു എന്ന കഥാപാത്രം കനിയുടെ അയൽവാസിയാണ്. കനിക്കു കിച്ചുവിനോടു പ്രണയമാണ്. കനിയുടെ ലോകം തന്നെ അവളുടെ ഹീറോ, പിന്നെ ഫാമിലി. അതിനു പുറത്തേക്കൊരു ലോകം അവൾക്കില്ല. അധികം പഠിപ്പുള്ള കുട്ടിയല്ല. തുന്നൽ ഒരു ഹോബിയാണ് കനിക്ക്.

ഇതിലെ നായകൻ വിഷ്ണുവിനെ മുമ്പു പരിചയമുണ്ടോ...?

സിനിമാ ഇൻഡസ്ട്രിയിലെ ആരെയും എനിക്കു മുൻപരിചയമില്ലായിരുന്നു. മഹേഷിന്റെ പ്രതികാരത്തിൽ വന്നപ്പോഴാണ് ആദ്യമായി കുറച്ചു സിനിമാക്കാരെ പരിചയപ്പെടുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷനിൽ എനിക്കറിയാവുന്ന ആരുമില്ലായിരുന്നു. എല്ലാവരും എനിക്കു പുതിയ ആളുകളായിരുന്നു. സെറ്റിലെത്തി രണ്ടു മൂന്നു ദിവസത്തിനുശേഷമാണ് ഞാൻ എല്ലാവരുമായും കമ്പനിയായി വന്നത്. നല്ല ടെൻഷനായിരുന്നു.

സലീംകുമാറേട്ടനുമായുള്ള സീനുകളായിരുന്നു ആദ്യത്തെ ഒന്നുരണ്ടു ദിവസം കിട്ടിയത്. കുറേ ടെൻഷനൊക്കെയായി. എനിക്കു ടീമിനെ അറിയില്ലായിരുന്നു. എല്ലാവരുമായും ഒന്നു സംസാരിച്ചു പരിചയപ്പെടാനുള്ള അവസരം കൂടി കിട്ടിയില്ല. അറിയാത്ത കുറേയാളുകൾ ഒക്കെ ആയതുകൊണ്ടുള്ള ചെറിയ പ്രശ്നങ്ങൾ. രണ്ടു മൂന്നു ദിവസത്തിനകം എല്ലാം ഓകെയായി.





സലീംകുമാർ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച്...?

ഞാൻ ചെയ്ത കനി എന്ന കഥാപാത്രത്തിന്റെ അച്ഛനായിട്ടാണ് സലീംകുമാർ വരുന്നത്. കഥാപാത്രത്തിന്റെ പേരു നക്സലേറ്റ് ചന്ദ്രൻ. ചുമട്ടുതൊഴിലാളിയാണ. ഫുൾ ഓൺ എനർജിയിലാണ് ഇതിൽ അദ്ദേഹത്തിന്റെ പ്രകടനം. ആദ്യാവസാനം കോമഡിയാണ്. ഇതിൽ അദ്ദേഹത്തിന്റെ ചില കോമഡി ഡയലോഗുകൾ ഉണ്ട്; പഴയ ചില ചിത്രങ്ങളിലേതുപോലെ. എന്റെ കഥാപാത്രത്തിന് ഈ സിനിമയിൽ അച്ഛനേക്കാൾ കൂടുതൽ അടുപ്പം അമ്മയുമായിട്ടാണ്. കനിയുടെ അമ്മവേഷം ചെയ്തിരിക്കുന്നത് സീമ. ജി. നായർ.

പ്രയാഗയുമൊത്തുള്ള സെറ്റ് അനുഭവങ്ങൾ...?

ആൻമരിയ എന്ന കഥാപാത്രത്തെയാണു പ്രയാഗ മാർട്ടിൻ അവതരിപ്പിച്ചത്. പ്രയാഗയെ ഈ സിനിമയുടെ സൈറ്റിലെത്തിയപ്പോഴാണു പരിചയപ്പെട്ടത്. ഏറെ എനർജറ്റിക്കാണു പ്രയാഗ. സംസാരിക്കുമ്പോൾ നമുക്കും കൂടി ആ എനർജി ഫീൽ ചെയ്യും. അങ്ങനെയാണു സംസാരം. വളറെ നല്ല കുട്ടിയാണു പ്രയാഗ.





നടൻ സിദ്ധിക്കുമൊത്തുള്ള അനുഭവങ്ങൾ...?

കിച്ചു എന്ന കഥാപാത്രത്തിന്റെ അച്ഛനായിട്ടാണു നടൻ സിദ്ധിക്ക് വരുന്നത്. ഞാൻ ചെയ്ത കനി എന്ന കഥാപാത്രത്തിന്റെ അച്ഛൻ നക്സലേറ്റ് ചന്ദ്രന്റെ സുഹൃത്തുകൂടിയാണ് സിദ്ധിക് സാർ ചെയ്ത സുരേന്ദ്രൻ എന്ന കഥാപാത്രം. എന്റെ കഥാപാത്രത്തിന് അദ്ദേഹത്തോടു വലിയ ബഹുമാനമാണ്. കാരണം കനി സ്നേഹിക്കുന്ന ആളിന്റെ അച്ഛനാണ് എന്നതുതന്നെ. ഇവരുടെ വീടുകളും അടുത്തടുത്തു തന്നെയാണ്.

നാദിർഷ എന്ന സംവിധായകനെക്കുറിച്ച്...?

വളരെ നല്ലൊരു ഡയറക്ടറാണ് നാദിർഷിക്ക. ഏറെ കൂൾ ആണ്. ഷൂട്ടിനിടെ തെറ്റിച്ചാലും ചൂടാവുകയൊന്നുമില്ല. പകരം ടെൻഷനടിക്കേണ്ടെന്നു പറയും. ‘ഇതു മാത്രം ചെയ്താൽ മതി. നമുക്കു സമയമുണ്ട്’ എന്നിങ്ങനെ പറഞ്ഞ് എന്നെ കൂളാക്കും. എന്തെങ്കിലും കാര്യം ചെയ്യാൻ ഞാൻ കംഫർട്ടബിൾ അല്ല എന്നു തോന്നിയാൽ അടുത്തുവന്ന് അത് ഏതു രീതിയിൽ ചെയ്താൽ നന്നാകുമെന്നു കൃത്യമായി പറഞ്ഞുതരും. സീനുകളെല്ലാം നേരത്തേ വായിക്കാൻ തന്നിരുന്നു.

ധർമജൻ ബോൾഗാട്ടിയുടെ കഥാപാത്രത്തെക്കുറിച്ച്...?

ധർമജൻ ചേട്ടൻ ഇതിൽ ആദ്യാവസാനമുള്ള ഒരു കഥാപാത്രമായി വരുന്നുണ്ട്. വളരെ നല്ല ഒരു കഥാപാത്രമാണ്. കിച്ചുവിന്റെ ബെസ്റ്റ് ഫ്രണ്ട് ദാസപ്പൻ എന്ന ഓട്ടോ ഡ്രൈവറായി. ധർമജൻ ചേട്ടനുമായി എനിക്കു കോംബിനേഷൻ സീനുകളുണ്ട്. കോമഡി ട്രാക്കിലാണ് ധർമജൻ ചേട്ടന്റെ കഥാപാത്രം.

ചിത്രത്തിന്റെ ഫ്ളേവർ കോമഡിയാണെന്നു പറയാമോ...?

75–80 ശതമാനം വരെ ഇതിൽ കോമഡി തന്നെയാണ്. ഇതിന്റെ കഥ തന്നെയാണു മെയിൻ താരം. ഇതിൽ കോമഡി മാത്രമല്ല ട്രാജഡിയും റൊമാൻസുമൊക്കെയുണ്ട്. ഒരു ക്ലീൻ ഫാമിലി എന്റർടെയ്നറാണ്.





മഹേഷിന്റെ പ്രതികാരത്തിൽ നിന്ന് കട്ടപ്പനയിലെ ഋത്വിക് റോഷനിലെത്തുമ്പോൾ...?

രണ്ടും ഇടുക്കിയുടെ പശ്ചാത്തലത്തിലാണു പറയുന്നത്. പക്ഷേ, കഥ വളരെ വ്യത്യസ്തമാണ്.

പണ്ടേ സിനിമ ഒരു സ്വപ്നമായിരുന്നോ...?

ഒരിക്കൽപ്പോലും സിനിമ സ്വപ്നം കണ്ടിട്ടില്ല. കാരണം, അഭിനയവുമായി ബന്ധമുള്ള ഒരു ബാക്ക്ഗ്രൗണ്ടും എനിക്കില്ല. മഹേഷിന്റെ പ്രതികാരത്തിലേക്കു ഫോട്ടോ അയച്ചപ്പോഴും എനിക്കൊരു പ്രതീക്ഷയുമില്ലായിരുന്നു. ഒരുപാടു പേർ അയയ്ക്കുന്നതല്ലേ, നമ്മുടെ ഫോട്ടോ അവർ നോക്കുകപോലുമില്ല എന്നൊക്കെ വിചാരിച്ചാണ് അയച്ചത്. ഓഡിഷനു പോലും വിളിക്കുമെന്നു പ്രതീക്ഷിച്ചില്ല.

വീട്ടിൽ നിന്നുള്ള പിന്തുണ...?

വീട്ടിൽ ആരോടും പറയാതെയാണ് ഞാൻ മഹേഷിന്റെ പ്രതികാരത്തിലേക്കു ഫോട്ടോ അയച്ചത്. കാരണം, എനിക്കു തന്നെ പ്രതീക്ഷയില്ലായിരുന്നു. വെറുമൊരു തമാശയ്ക്കു ചെയ്തതായിരുന്നു. ഓഡിഷനു വിളിച്ചപ്പോഴാണു ഞാൻ വീട്ടിൽ പറഞ്ഞത്. നീയെന്തിനാണ് അങ്ങനെയൊക്കെ ചെയ്തത്...എന്നായിരുന്നു വീട്ടുകാരുടെ ആദ്യ പ്രതികരണം. പക്ഷേ, ഓഡിഷന് ഒപ്പം വന്നു. ഏതായാലും പോയി നോക്കാം എന്ന മട്ടിൽ പോയി. പക്ഷേ, സെലക്ടായി.





ഇപ്പോൾ സ്വയം വിലയിരുത്തുമ്പോൾ എന്തു തോന്നുന്നു..?

ടെൻഷനാണ് എന്റെ മെയിൻ പ്രശ്നം. അതു മാക്സിമം കുറയ്ക്കണം. ഒബ്സർവേഷൻ നന്നായി വേണമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്. കാരക്ടർ നന്നാക്കാൻ അതു സഹായിക്കും. ഇത്രനാളും കാഷ്വലായി ആളുകളെ നോക്കും എന്നല്ലാതെ അവർ എങ്ങനെ സംസാരിക്കുന്നു, അവരുടെ ശരീരചലനങ്ങൾ എങ്ങനെയാണ് എന്നൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ അതൊക്ക ഒരുപാടു പ്രധാനമാണെന്നു തോന്നുന്നു.

രണ്ടു മൂന്നു ചിത്രങ്ങൾ കൂടി ചെയ്ത ശേഷമേ കോൺഫിഡൻസായി എന്നു പറയാനാവൂ. മിക്കവാറും ഞാൻ പിഎച്ച്ഡി ചെയ്യാൻ പോകും. നല്ല കാരക്ടേഴ്സ് വന്നാൽ, എനിക്കു ചെയ്യാൻ പറ്റുമെന്നു തോന്നുകയാണെങ്കിൽ ചെയ്യും. നല്ല കഥയായിരിക്കണം. കഥാപാത്രവും നന്നായിരിക്കണം. ഇന്നയാൾ നായകനാവണം എന്നൊന്നുമില്ല. തീം, ഡയറക്ടർ, ത്രഡ്...എന്നിവയൊക്കെ നന്നായിരിക്കണം.





സിനിമകൾ കാണാറുണ്ടോ..?

സിനിമകൾ കാണാൻ വലിയ ഇഷ്‌ടമാണ്. ഡിഗ്രിക്കു പഠിച്ചപ്പോൾ ഒരുപാടു സിനിമകൾ കണ്ടിട്ടുണ്ട്. പിജിക്കു പഠിച്ചപ്പോൾ മലയാളം സിനമികൾ ഏറെ കാണാൻ പറ്റിയിട്ടില്ല. കാരണം, പോണ്ടിച്ചേരിയിൽ മലയാള സിനിമകൾ റിലീസാകാറില്ലായിരുന്നു. ആ സമയത്തു തമിഴായിരുന്നു കണ്ടിരുന്നത്. ഇപ്പോൾ നാട്ടിലെത്തിയശേഷം അധികസമയം കിട്ടിയിട്ടില്ല. പറ്റുന്ന സമയത്തൊക്കെ പോയി കാണാറുണ്ട്.

അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഡിഗ്രിക്കു വിഷ്വൽ മീഡിയ ആണു പഠിച്ചത്. അതിനാൽ അന്നു കോഴ്സിന്റെ ഭാഗമായി കോളജിൽവച്ച് ഇന്റർനാഷണൽ സിനിമകൾ ധാരാളം കണ്ടിട്ടുണ്ട്. അതു വലിയ ഭാഗ്യമായി കരുതുന്നു. ജേണലിസം മനസിൽ കണ്ടാണ് വിഷ്വൽ മീഡിയകോഴ്സ് പഠിച്ചത്. അന്ന് എഡിറ്റിംഗിലായിരുന്നു ഞാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നത്. ലോകസിനിമകൾ അദ്ഭുതത്തോടെ കണ്ടുവെന്നല്ലാതെ ഇതുപോലെ സിനിമയിൽ അഭിനയിക്കുമെന്നൊന്നും മനസിൽ കണ്ടിരുന്നില്ല. ഒരു സിനിമാ ഡയറക്ടറോ നടിയോ ആകണമെന്നോ ഉള്ള ചിന്തകളുമില്ലായിരുന്നു.

സിനിമയുമായി ബന്ധപ്പെട്ടു മനസിലുള്ള ആഗ്രഹങ്ങൾ..?

നിലവിൽ റോളുകളെ സംബന്ധിച്ചോ സിനിമയെ സംബന്ധിച്ചോ സ്വപ്നങ്ങളൊന്നുമില്ല. കാരണം, എന്തെങ്കിലുമൊക്ക ആഗ്രഹിച്ചിട്ടു കിട്ടാതെ വന്നാൽ വലിയ വിഷമമാകും. ഒന്നും പ്രതീക്ഷിക്കാതെയിരുന്ന് എന്തെങ്കിലുമൊക്കെ കിട്ടിയാൽ കൂടുതൽ സന്തോഷമായിരിക്കും. അതിനാൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. ആഗ്രഹിക്കുന്നുമില്ല





സിനിമയിലെ സൗഹൃദങ്ങൾ...

ആദ്യസിനിമ ചെയ്തപ്പോൾ ഏറ്റവും കൂടുതൽ സൗഹൃദമുണ്ടായതു സൗബിൻ ചേട്ടനുമായാണ്. അതുപോലെതന്നെ അതിൽ എന്റെ അപ്പനായി അഭിനയിച്ച അലൻസിയർ ചേട്ടനുമായും നല്ല സൗഹൃദം ലഭിച്ചു. ഇപ്പോഴും ഇരുവരുമായും നല്ല സൗഹൃദം തുടരുന്നു. അതുപോലെതന്നെ ഇപ്പോൾ കട്ടപ്പനയിലെ ഋത്വിക്റോഷനിൽ നായകനായി അഭിനയിച്ച വിഷ്ണു ചേട്ടനുമായും നല്ല സൗഹൃദമാണ്.

ഈ സിനിമയുടെ നിർമാണപങ്കാളിയായ നടൻ ദിലീപിനെക്കുറിച്ച്..?

ഷൂട്ടിംഗിനിടെ ഞാൻ ദിലീപേട്ടനെ കണ്ടിട്ടില്ല. അദ്ദേഹം ഒരു ദിവസമാണു സെറ്റിൽ വന്നത്. അന്ന് എനിക്കു ഷൂട്ടില്ലായിരുന്നു. പിന്നീട് ഓഡിയോ ലോഞ്ചിനാണു നേരിൽ കണ്ടത്. പരിചയപ്പെട്ടു. സംസാരിച്ചു. ഈ സിനിമയെക്കുറിച്ച് ഏറെ പോസിറ്റീവായാണു സംസാരിച്ചത്. ഈ സിനിമയിൽ സൂപ്പർസ്റ്റാറുകളില്ലെന്നും ഇതിലെ താരം കഥ തന്നെയാണെന്നും ദിലീപേട്ടൻ തന്നെയാണു പറഞ്ഞത്.





പുതിയ പ്രോജക്ടുകൾ..?

ഇപ്പോൾ ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, അത് അനൗൺസ് ചെയ്തിട്ടില്ല. അതിനാൽ ഇപ്പോൾ അതേക്കുറിച്ചു പറയാൻ പെർമിഷനില്ല.

ടി.ജി.ബൈജുനാഥ്
പൊ​ളി​യാ​ണ് മ​ല​യാ​ളി!
ക്വീ​ന്‍, ജ​ന​ഗ​ണ​മ​ന എ​ന്നീ സി​നി​മ​ക​ള്‍​ക്കു​ശേ​ഷം ഡി​ജോ ജോ​സ് ആ​ന്‍റ​ണി-​ഷാ​രി​സ് മു​ഹ​മ്മ​ദ് ടീ​മി​ന്‍റെ പു​തി​യ ചി​ത്രം മ​ല​യാ​ളി ഫ്രം ​ഇ​ന്ത്യ തി​യ​റ്റ​റു​ക​ളി​ല്‍. ആ​ല്‍​പ്പ​റ​മ്പി​ല്‍ ഗോ​പി​യ
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.