Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
എയ്ഞ്ചലാണ് റിതിക
എയർലിഫ്റ്റ് എന്ന അക്ഷയ്കുമാർ ചിത്രത്തിലൂടെയും 150ൽപ്പരം ശ്രദ്ധേയമായ പരസ്യചിത്രങ്ങളിലൂടെയും തിളങ്ങിയ മുംബൈ മോഡൽ റിതിക ബദിയാനി മലയാളസിനിമയിലെത്തുന്നു. വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന ഡോൺമാക്സ് ചിത്രം 10 കൽപ്പനകളിലെ മുഖ്യവേഷത്തിലാണ് റിതിക മലയാളത്തിലെത്തുന്നത്. 10 കൽപ്പനകളിലെ എയ്ഞ്ചലിന്റെ വിശേഷങ്ങൾ ദീപിക ഡോട്ട്കോമുമായി പങ്കുവയ്ക്കുകയാണ് റിതിക ബദിയാനി...

10 കല്പനകളിലേക്ക് എത്തിയത്...?

മുമ്പ് ഞാൻ മുംബൈയിൽ, ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. ഷാബു അന്തിക്കാട്, ഷിബു അന്തിക്കാട്, ദീപു അന്തിക്കാട് എന്നിവരാണ് അതു ചെയ്തത്. ഡോൺമാക്സ് സാർ എന്റെ ഫോൺനമ്പർ ചോദിച്ചതായി ഒരു ദിവസം ദീപു അന്തിക്കാട് സാറിന്റെ ഫേസ്ബുക്ക് മെസേജ് വന്നു. നമ്പർ കൊടുക്കാൻ ഞാൻ പറഞ്ഞു. ഒരു ദിവസം ഡോൺ ബ്രോ വിളിച്ചു പുതുതായി ചെയ്യുന്ന സിനിമയെക്കുറിച്ചു പറഞ്ഞു.



അമ്മയാണ് എന്റെ മാനേജർ. അമ്മയാണ് എനിക്കു വരുന്ന ഓഫറുകളുമായി ബന്ധപ്പെട്ടു കഥ കേൾക്കുന്നതും സ്ക്രിപ്റ്റ് വായിക്കുന്നതുമൊക്കെ. സിനിമയുടെ സ്ക്രിപ്റ്റിനെക്കുറിച്ച് അമ്മയുമായി വിശദമായി സംസാരിച്ചു. കഥയും സ്ക്രിപ്റ്റും ഇഷ്‌ടമായി. അങ്ങനെ അഭിനയിക്കാമെന്നു സമ്മതിച്ചു. ഡോൺ ബ്രോയും നിർമാതാക്കളിലൊരാളായ മനു സാറും മുംബൈയിലെത്തി ഞങ്ങളുമായി നേരിൽ കണ്ടു സംസാരിച്ചു. അങ്ങനെയാണു ഞാൻ 10 കൽപ്പനകളുടെ ഭാഗമായത്.



ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്..?

10 കൽപ്പനകളിൽ എന്റെ കഥാപാത്രത്തിന്റെ പേര് എയ്ഞ്ചൽ. വളരെ സ്വീറ്റായ ഒരു പെൺകുട്ടി. എല്ലാവരും അവളെ സ്നേഹിക്കുന്നു. കഥാപാത്രത്തിന്റെ മറ്റു പ്രത്യേകതകൾ സിനിമ കണ്ടുതന്നെ അറിയണം. ഈ സിനിമ കണ്ടശേഷം എല്ലാവരും എന്നെയും ഇഷ്‌ടപ്പെട്ടുതുടങ്ങുമെന്നാണു പ്രതീക്ഷ.

എയ്ഞ്ചലിനു കഥയിൽ എത്രത്തോളം പ്രാധാന്യമുണ്ട്...?

സിനിമയും ഇതിന്റെ കഥയും മൊത്തത്തിൽ എയ്ഞ്ചലിനെ ചുറ്റിപ്പറ്റി നിൽക്കുന്നു. സിനിമയിലെ മുഖ്യ കഥാപാത്രമാണ് എയ്ഞ്ചൽ. സിനിമയുടെ ആദ്യാവസാനമുള്ള കഥാപാത്രം. ഫാമിലി ക്രൈംതില്ലറാണ് 10 കൽപ്പനകൾ



സെറ്റ് അനുഭവങ്ങളെക്കുറിച്ച്...?

എന്നെ അതിശയിപ്പിക്കുന്നതായിരുന്നു സെറ്റിലെ അനുഭവങ്ങൾ. സെറ്റിലുള്ള എല്ലാവരും നല്ലവരും സഹായിക്കാൻ മനസുള്ളവരും വിനയത്തോടെ പെരുമാറുന്നവരുമായിരുന്നു. മീരാ ജാസ്മിൻ ദി, അനൂപ് സാർ, കനിഹാജി. കവിതാജി, ആന്റണി സാർ, ജോജു സാർ.. എല്ലാവരും വളരെ ഹൃദ്യമായി പെരുമാറി. അത്രയും വലിയ ആളുകളുമായി ഒരുമിച്ച് ഒരു കുടുംബം പോലെ വർക്ക് ചെയ്യാനായി. ഏറെ കംഫർട്ടബിളായിരുന്നു. എല്ലാവരും പെരുമാറ്റത്തിൽ ഡൗൺ റ്റു എർത്തായിരുന്നു. ഡയറക്ടർ ഡോൺ ബ്രോ.. വെരി നൈസ്.



ഡയറക്ടർ ഡോൺമാക്സുമൊത്തുള്ള അനുഭവങ്ങളെക്കുറിച്ച്...?

ഡോൺമാക്സ് സാറിനെ ഞാൻ ബ്രദർ എന്നും അദ്ദേഹം എന്നെ സിസ്റ്റർ എന്നുമാണു വിളിക്കുന്നത്. അങ്ങനെയാണു ഡോൺ ബ്രോ ആയത്. മിസ്റ്റർ പെർഫക്്ഷനിസ്റ്റാണു ഡോൺ ബ്രോ. സീൻ ഏതു രീതിയിൽ എടുക്കണം എന്നതിനെപ്പറ്റി അദ്ദേഹത്തിനു വ്യക്‌തമായ ധാരണയുണ്ട്. എന്താണു വേണ്ടതെന്ന് അദ്ദേഹത്തിനു കൃത്യമായി അറിയാം. ഓരോ സീനിലും വേണ്ടതെന്തെന്നു നമ്മളോടു വ്യക്‌തമായി പറയും. പെർഫെക്ടായി കാര്യങ്ങൾ വിശദമാക്കും. അദ്ദേഹം എഡിറ്ററാണ്, സംവിധായകനാണ്. ഒന്നിലധികം കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളയാളാണ്. എല്ലാവരും അദ്ദേഹത്തെ ഇഷ്‌ടപ്പെടുന്നുണ്ട്.



10 കല്പനകളിലെ വേഷം ചലഞ്ചിംഗ് ആയിരുന്നോ..?

വാസ്തവത്തിൽ 10 കല്പനകൾ എനിക്കു വലിയ വെല്ലുവിളി തന്നെയായിരുന്നു. കാരണം, മലയാളം എനിക്കു പുതിയ ഭാഷയാണ്. പക്ഷേ, വെല്ലുവിളിയുള്ള റോളുകൾ ഞാൻ ഇഷ്‌ടപ്പെടുന്നു. നല്ല കഥയുണ്ടാവണം. ചെയ്യാൻ പുതുമയുള്ള എന്തെങ്കിലും അതിലുണ്ടാവണം. 10 കല്പനകളിലെ റോൾ പുതുമയുള്ളതും അതേസമയം വെല്ലുവിളിയുള്ളതുമായിരുന്നു. എനിക്കു സ്ക്രിപ്റ്റ് വളരെയധികം ഇഷ്‌ടമായി.

മലയാളം പഠിച്ചോ ഇപ്പോൾ...?

കേരളത്തിലെത്തുമ്പോൾ സംസാരിക്കാൻ വളരെ അത്യാവശ്യമുള്ള കുറച്ചു വാക്കുകൾ പഠിച്ചു. സുഖമാണോ, നന്ദി, വെള്ളം, വിശക്കുന്നു, നമസ്കാരം എന്നിങ്ങനെ കുറച്ചുവാക്കുകൾ. ഈ സിനിമയിൽ മറ്റൊരാളുടെ ശബ്ദമാണ് എയ്ഞ്ചലിന് ഉപയോഗിച്ചിരിക്കുന്നത്. കാരണം, നീളമേറിയ ഡയലോഗുകളാണ് എന്റെ കഥാപാത്രത്തിന് ഉണ്ടായിരുന്നത്.



പരസ്യചിത്രങ്ങളിലേക്ക് എത്തിയത്...?

രണ്ടു വർഷം മുമ്പാണ് പരസ്യചിത്രങ്ങൾ ചെയ്യാൻ തുടങ്ങിയത്. അന്നു 13 വയസ്. ഹൃത്വിക് റോഷനൊപ്പം ജോയ് ആലുക്കാസിന്റെ പരസ്യചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മുംബൈയിലെ ബാന്ദ്രയിലുള്ള മെഹ്ബൂബ് സ്റ്റുഡിയോയിലായിരുന്നു ഷൂട്ട്. എന്റെ ആദ്യത്തെ ആഡിനു പിന്നിൽ പ്രവർത്തിച്ചവർ മലയാളികളായിരുന്നു. ആഡിന്റെ ഒറിജിനൽ ഹിന്ദിയിലായിരുന്നു. പിന്നീട് ഡബ് ചെയ്ത് അതു മറ്റു ഭാഷകളിലും വന്നിരുന്നു. ആമീർഖാൻ, വിദ്യാ ബാലൻ എന്നിവർക്കൊപ്പം പരസ്യചിത്രങ്ങൾ ചെയ്തിട്ടുണ്ട്.



ഹൃത്വിക് റോഷനൊപ്പമുള്ള അനുഭവം...?

അതിശയകരമെന്നു പറയട്ടെ, പണ്ടേ ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാൻ ആയിരുന്നു. സെറ്റിലെത്തി അദ്ദേഹത്തെ കണ്ടപ്പോൾത്തന്നെ വലിയ സന്തോഷമായി. ആശ്ലേഷിച്ചോട്ടെ എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. ഞങ്ങൾ ഒന്നിച്ചു നിന്നു ചിത്രങ്ങളെടുത്തു. ആകർഷകമാണ് അദ്ദേഹത്തിന്റെ പേരുമാറ്റം.

ആദ്യ ബോളിവുഡ് ചിത്രം എയർലിഫ്റ്റിലെ അനുഭവങ്ങൾ...?

അക്ഷയ്കുമാറിനൊപ്പമാണ് എയർലിഫ്റ്റിൽ അഭിനയിച്ചത്. മലയാളി അഭിനേത്രി ലെന, ബംഗളൂരു ആക്ടർ പ്രകാശ് ബെലാവഡി എന്നിവരുടെ മകളായിട്ടാണ് അതിൽ ചെയ്തത്. ആ സിനിമയിൽ എനിക്ക് മല്ലു ലുക്കായിരുന്നു. ഒരു മലയാളി പെൺകുട്ടിയുടെ വേഷമായിരുന്നു എനിക്ക്.



അക്ഷയ് കുമാറുമൊത്തുള്ള അനുഭവങ്ങൾ..?

അദ്ദേഹവും എന്നെ അതിശയിപ്പിച്ചു. ഫൺ ലവിംഗ് ആണ്. സെറ്റിൽ പലപ്പോഴും മാജിക് ട്രിക്സ് ഒക്കെ കാണിച്ചിരുന്നു. വളറെ ഫ്രണ്ട്ലി ആയിരുന്നു.

മലയാളം സിനിമകൾ മുമ്പു കണ്ടിട്ടുണ്ടോ..?

മുംബൈയിലായതിനാൽ മലയാളം മനസിലാകില്ല. അതിനാൽ മലയാളം സിനിമകൾ കണ്ടിരുന്നില്ല. ഈ സിനിമ ചെയ്യുന്നതിനുമുമ്പു മലയാളം ഇൻഡസ്ട്രിയെക്കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്...തുടങ്ങിയവരെക്കുറിച്ചു കേട്ടിട്ടുണ്ട്.



മുമ്പു കേരളത്തിൽ വന്നിട്ടുണ്ടോ...?

കേരളത്തെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ, ഇവിടെ വന്നിട്ടില്ല. 10 കല്പനകളുടെ ഷൂട്ടിനാണ് ആദ്യമായി കേരളത്തിൽ വന്നത്. കഴിഞ്ഞ മേയിൽ. ഇടുക്കിയിലായിരുന്നു ചിത്രീകരണം. ഇടുക്കി വളരെ സുന്ദരിയാണ്. നെക്സ്റ്റു ഹെവൻ എന്നു പറയാം. എന്നെ വിസ്മയിപ്പിച്ച നാട്.

ശ്രേയ ഘോഷാൽ ആലപിച്ച ഋതുശലഭമേ ഹിറ്റാണല്ലോ. പാട്ട് നന്നായി വിഷ്വലൈസ് ചെയ്തിട്ടുണ്ടല്ലോ...?

ആ പാട്ടിന്റെ ദൃശ്യമികവിനു പിന്നിൽ ഡോൺ ബ്രോ ഉൾപ്പെടെയുള്ള വലിയ ഒരു ടീമിന്റെ കഠിനാധ്വാനമുണ്ട്. മുംബൈയിൽ മിഥുൻ ബ്രോയ്ക്കൊപ്പം ശ്രേയാ ഘോഷാൽ ആ പാട്ടു റിക്കാർഡ് ചെയ്യാനെത്തിയപ്പോൾ ഞാനും അവിടെയുണ്ടായിരുന്നു. ഞാൻ ശ്രേയാജിയുമായി സംസാരിച്ചിരുന്നു. വെരി നൈസ്. ഞങ്ങൾ നല്ല സൗഹൃദത്തിലായി. എനിക്ക് ഒരു പെറ്റ് ഡോഗുണ്ട്. ശ്രേയാജിക്കുമുണ്ട് ഒരെണ്ണം.



മിഥുൻ ഈശ്വറിനൊപ്പമുള്ള സൗഹൃദം...?

വാസ്തവത്തിൽ റോക്സ്റ്റാർ തന്നെയാണ് അദ്ദേഹം. എന്ന തികച്ചും അതിശയിപ്പിച്ചു. ഔട്ട്സ്റ്റാൻഡിംഗ്. സൂപ്പർസ്റ്റാർ റോക് സ്റ്റാർ. അന്യാദൃശമായ സംഗീതമാണ് അദ്ദേഹം ഈ സിനിമയ്ക്കും പാട്ടുകൾക്കും നല്കിയത്. വളരെ വ്യത്യസ്തമായ സംഗീതം. പെർഫക്ട് എന്നുതന്നെ പറയണം.



മീരാജാസ്മിന് ഒപ്പമുള്ള അനുഭവങ്ങളെക്കുറിച്ച്...?

വളരെ ആകർഷകമായ വ്യക്‌തിത്വമാണ് മീരാദിയുടേത്. വെരി നൈസ്. മീരാ ദി എന്നാണു ഞാൻ വിളിക്കുക. ധാരാളം സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ച അനുഭവപരിചയമുണ്ടെങ്കിലും ഡൗൺ ടു എർത്താണ്. വിനയത്തോടെയാണു പെരുമാറ്റം. വളരെ സ്വീറ്റാണ്. മീരാദിക്കൊപ്പം പാട്ടിൽ രണ്ടു മൂന്നു കോംബിനേഷൻ സീനുകളിൽ വരുന്നുണ്ട്.



റോൾ സ്വീകരിക്കുന്നത് എന്തൊക്കെ പരിഗണിച്ചാണ്...?

സ്ക്രിപ്റ്റാണു പ്രധാനം. നല്ല റോൾ ആയിരിക്കണം. ലീഡ് റോൾ ആയിരിക്കണം. പുതുമയും വ്യത്യസ്തയുമുള്ളതാവണം. ഞാനും അമ്മയും ചേർന്നു സ്ക്രിപ്റ്റ് നോക്കി ചർച്ചചെയ്ത ശേഷമാവും അന്തിമ തീരുമാനമെടുക്കുക.

സ്കൂൾജീവിതം....?

ഇപ്പോൾ മുംബൈ ന്യൂ ഹൊറൈസൺ പബ്ലിക് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്നു. സിബിഎസ്ഇ ആണ് സിലബസ്. ഷൂട്ടിംഗിനു പോകുമ്പോൾ ക്ലാസുകൾ നഷ്‌ടമാകുന്നുണ്ട്. എങ്കിലും പഠനകാര്യങ്ങൾ നന്നായി മാനേജ് ചെയ്യാറുണ്ട്; ലൊക്കേഷനുകളിൽ ടെക്സ്റ്റ് ബുക്കുമായാണു പോകുന്നത്. ഇപ്പോൾ സിനിമയുടെ പ്രമോഷനുവേണ്ടിയാണ് കൊച്ചിയിലെത്തിയത്. ഇവിടെയും ടെക്സ്റ്റ് ബുക്ക് കൊണ്ടുവന്നിട്ടുണ്ട്.



മലയാളത്തിൽ നിന്നു ലഭിച്ച സൗഹൃദങ്ങളെക്കുറിച്ച്...?

അനൂപ് സാർ വളരെ ഫ്രണ്ട്ലിയാണ്. അദ്ദേഹവുമായി നല്ല അടുപ്പം സൂക്ഷിക്കുന്നു. നല്ല മനസിന്റെ ഉടമയാണ് അദ്ദേഹം. കവിതാജിയുമായും നല്ല സൗഹൃദം തന്നെ. സെറ്റിൽ ഇടയ്ക്കു ഞങ്ങളൊന്നിച്ചു സെൽഫിയൊക്കെ എടുത്തിരുന്നു. കനിഹാജി– ലവിംഗ് പേഴ്സണാലിറ്റി. മീരാദി ഏറെ ഫ്രണ്ടലിയാണ്. വെരി നൈസ്. ഡൗൺ ടു എർത്ത്. ഷെബിൻ ബെൻസൺ, ജോജു സർ, ആന്റണി സാർ...എല്ലാവരും ഫ്രണ്ട്ലിയാണ്. അനൂപ് സാർ, കവിതാജി, കനിഹാജി, ഷെബിൻ എന്നിവർക്കൊപ്പമാണ് എന്റെ കോംബിനേഷൻ സീനുകളിലേറെയും.



ബോളിവുഡും മോളിവുഡും തമ്മിൽ എന്തു വ്യത്യാസമാണു തോന്നിയത്...?

ബോളിവുഡ് സെറ്റിൽ ഷൂട്ടിംഗിന് 200ൽപ്പരം ആളുകളുണ്ടാവും. ഇവിടത്തെ സെറ്റിൽ വളരെക്കുറച്ചുപേർ മാത്രം; എല്ലാവരും ഒരു കുടുംബംപോലെ. ബോളിവുഡിൽ ഒരു സിനിമയുടെ ഷൂട്ട് തീരാൻ ധാരാളം ദിവസങ്ങളെടുക്കും. റീലീസിംഗിനും അത്രതന്നെ കാത്തിരിക്കേണ്ടിവരും. മോളിവുഡിൽ വളരെക്കുറച്ചു ദിവസത്തിനുള്ളിൽ ഷൂട്ട് തീർത്ത് വളരെവേഗം റിലീസ് ചെയ്യും.

മോളിവുഡിൽ ഏറെ പ്രചോദിതമായ കാര്യം..?

ഇവിടത്തെ സെറ്റിൽ എല്ലാവരും വിനയത്തോടെയാണു പെരുമാറുന്നത്. ഒരിക്കലും അവർ വലിയ അഭിനേതാക്കളാണെന്ന് നമുക്ക് ഫീൽ ചെയ്യില്ല. എല്ലാവരുമായും നന്നായി സംസാരിക്കും. എല്ലാവരെയും മനസുതുറന്നു സ്വീകരിക്കും.



കേരള ഫുഡ് ഇഷ്‌ടമായോ..?

കേരള ഫുഡ് ട്രൈ ചെയ്തിട്ടുണ്ട്. അപ്പം വളരെ ഇഷ്‌ടമായി. കാരണം, ഞാൻ പൂർണ വെജിറ്റേറിയനാണ്. ഗുജറാത്തിയാണു ഞാൻ. ഇവിടത്തെ ഭക്ഷണക്രമവുമായി പൊരുത്തപ്പെടാൻ കുറച്ചു സമയമെടുത്തു. അതുകൊണ്ടാവാം വിശക്കുന്നു എന്ന മലയാളം വാക്ക് വളരെവേഗം പഠിച്ചത്.

സിനിമയിൽ റോൾമോഡൽ..?

ദീപിക പദുക്കോൺ ആണ് എന്റെ റോൾ മോഡൽ. പെർഫക്ടാണ്. ഞാൻ ഏറെ ഇഷ്‌ടപ്പെടുന്നു ദീപികയെ. ചെന്നൈ എക്സ്പ്രസ് ഉൾപ്പെടെയുള്ള അവരുടെ സിനിമകൾ പലതവണ കണ്ടിട്ടുണ്ട്. നടന്മാരിൽ രൺവീർ കപൂർ, രൺവീർ സിംഗ് എന്നിവരെ ഏറെയിഷ്‌ടം. നടിമാരിൽ ഇഷ്‌ടം ദീപികയെത്തന്നെ.



വീട്ടുവിശേഷങ്ങൾ...?

ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു. വീട്ടിൽ അമ്മ, അച്ഛൻ. അമ്മ ഹെതൽ. അച്ഛൻ രാജേഷ്. എന്റെ കുടുംബത്തിൽ നിന്നു 101 ശതമാനം സപ്പോർട്ടാണു കിട്ടുന്നത്. എനിക്ക് ഒരു പെറ്റ് ഡോഗുണ്ട്, റിച്ചി എന്നാണ് അതിന്റെ പേര്.

പുതിയ പ്രോജക്ടുകൾ..?

ചില ഓഫറുകൾ വന്നിട്ടുണ്ട്. ചർച്ചയിലാണ്. പരസ്യചിത്രങ്ങൾ ചെയ്യുന്നുണ്ട്.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.