Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
സ്പോർട്സ്മാൻ സ്പിരിറ്റോടെ കണ്ടിരിക്കാം ഈ സെക്കൻഡ് ഇന്നിംഗ്സ്
ക്രിക്കറ്റ് കളിയോടുള്ള ഇഷ്‌ടംകൊണ്ടാണ് 1983 എന്ന ചിത്രം വർഷങ്ങൾക്ക് മുമ്പ് മലയാളികൾ നെഞ്ചിലേറ്റാൻ കാരണം. നാട്ടിൻപുറത്തുള്ള ക്രിക്കറ്റ് കളിയുടെ രസക്കൂട്ട് അതിനേക്കാൾ മുമ്പ് 2007–ൽ തമിഴകത്തെ ഒരു സംവിധായകൻ വെങ്കട്ട് പ്രഭു ഒരുപറ്റം യുവ നടന്മാരെ മുൻനിർത്തി ബിഗ് സ്ക്രീനിൽ എത്തിച്ചിരുന്നു. ചെന്നൈ 600028 എന്ന പേരിൽ ഇറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ കളക്ഷൻ നേടുകയും ചെയ്തു.

പത്താം വർഷത്തിൽ അതേ ടീം ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വീണ്ടും ബിഗ് സ്ക്രീനിൽ ക്രിക്കറ്റ് കളിക്കാനെത്തിയപ്പോൾ പണ്ടത്തെ അതെ കെമിസ്ട്രി വീണ്ടും സ്ക്രീനിൽ കാണാൻ കഴിഞ്ഞു. തമാശകളും കൗണ്ടറുകളും തിരക്കഥയിൽ സന്നിവേശിപ്പിച്ച് സംവിധായകൻ തന്റെ പഴയ ടീമിനെ വീണ്ടും കളത്തിലിറക്കിയപ്പോൾ സിക്സറുകളും ഫോറും ഗ്രൗണ്ടിൽ ചന്നം പിന്നം പായിച്ച് കാണികളുടെ മനസ് വീണ്ടും ഇളക്കി തുടങ്ങിയിരിക്കുകയാണ് ഈ ചെന്നൈക്കൂട്ടം. ജീവിതവും സൗഹൃദവും ക്രിക്കറ്റും കൂട്ടി ഇണക്കി കഥ പറയുന്ന ചെന്നൈ 600028 സെക്കൻഡ് ഇന്നിംഗ്സ് സ്പോർട്സ്മാൻ സ്പിരിറ്റോടെ കണ്ടിരിക്കാവുന്ന ചിത്രമാണ്.




2007–ൽ നിന്ന് ഇങ്ങോട്ട് വർഷങ്ങളുടെ കടന്നുപോക്കിനിടയിൽ കാലം തന്റെ പഴയ ടീമിന് ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ കൃത്യമായി നിരീക്ഷിച്ചിട്ട് തന്നെയാണ് സംവിധായകൻ വെങ്കട്ട് പ്രഭു സെക്കൻഡ് ഇന്നിംഗ്സിന് ഇറക്കിയിരിക്കുന്നത്. കളിച്ച് നടക്കേണ്ട കാലത്തു നിന്നും കുടുംബജീവിതം നയിക്കുന്നവരായി മാറിയ തന്റെ നായകന്മാരുടെ ഇപ്പോഴത്തെ അവസ്‌ഥയും ആ കൂട്ടത്തിൽ കല്യാണം കഴിക്കാൻ തയാറെടുക്കുന്ന രഘു(ജയ്)വിന്റെ ജീവിതത്തിൽ ക്രിക്കറ്റ്മൂലം ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ചെന്നൈ 600028 സെക്കൻഡ് ഇന്നിംഗ്സ് പറയുന്നത്. പ്രായം എത്ര കഴിഞ്ഞാലും ക്രിക്കറ്റ് കളി ഒരു ആവേശമായി കൊണ്ടു നടക്കുന്ന ഒരുപറ്റം സുഹൃത്തുക്കളെ ചിത്രത്തിൽ കാണാനാവും.ചെന്നൈയിലും തേനിയിലുമായി നടക്കുന്ന കഥയിൽ ക്രിക്കറ്റ് കളി നായകനായും വില്ലനായും ചിത്രത്തിൽ കടന്നു വരുന്നുണ്ട്.




കാലഘട്ടത്തിന്റെ മാറ്റം വാട്സ് ആപ്പിലൂടെയും ഫേസ് ബുക്കിലൂടെയും യുട്യൂബ് ഹിറ്റിലൂടെയുമെല്ലാം സംവിധായകൻ കാട്ടാൻ ശ്രമിച്ചപ്പോൾ അതെല്ലാം ഇന്നിന്റെ തമാശകളായി മാറുന്നതും ചിത്രത്തിൽ കാണാൻ കഴിയും. രഘുവിന്റെ കല്യാണത്തിനായി തേനിയിലെത്തി കഴിയുമ്പോൾ ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കല്യാണവും ക്രിക്കറ്റ് കളിയും തമ്മിൽ കൂട്ടിയിണക്കുന്നിടത്താണ് ചിത്രത്തിൽ ട്വിസ്റ്റുകൾ രംഗപ്രവേശം ചെയ്യുന്നത്.

‘മറിയം മുക്ക്’ എന്ന മലയാള ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയ സനാ അൽത്താഫ് തമിഴകത്തേക്ക് രംഗപ്രവേശം ചെയ്യുകയാണ് ഈ ചിത്രത്തിലൂടെ. നായിക പ്രാധാന്യമുള്ള ചിത്രമല്ലെങ്കിലും അനുരാധയെന്ന നാട്ടിൻപുറത്തുകാരി കുട്ടിയുടെ വേഷം മികവോടെ തന്നെ സ്ക്രീനിലെത്തിക്കാൻ സനയ്ക്ക് കഴിഞ്ഞു. ക്രിക്കറ്റിന്റെ താളത്തിനൊത്ത പശ്ചാത്തല സംഗീതം തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ യുവൻ ശങ്കർരാജ ഒരുക്കിയിരിക്കുന്നത്. തമാശയുടെ ഓരംപറ്റി ഒന്നാം പകുതിക്ക് ഉണ്ടായ വേഗം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ സീരിയസ് മൂഡിലേക്ക് വലിച്ചിട്ട് സൗഹൃദങ്ങളുടെ ആഴം അളക്കാനും സംവിധായകൻ ശ്രമിക്കുന്നുണ്ട്.




എവിടെ വച്ച് വേണമെങ്കിലും ബാലൻസ് തെറ്റിപോകാവുന്ന കഥയെ ക്രിക്കറ്റ് കളിയിലെ തമാശകളും ഡപ്പാംകൂത്ത് പാട്ടുമെല്ലാം ചേർത്ത് പരുവപ്പെടുത്തിയെടുക്കുന്നതിൽ സംവിധായകൻ വിജയിച്ചുവെന്നു പറയാം. നാട്ടിൻപുറത്തെ ടൂർണമെന്റുകളെ അഴക് ഒട്ടും ചോരാതെ ഒപ്പിയെടുത്ത് ഛായാഗ്രാഹകൻ രാജേഷ് മാധവ് ചിത്രത്തിന് പത്തരമാറ്റിന്റെ പകിട്ട് നല്കി. ജെയ്യുടെ കൂട്ടുകാരായി വേഷമിട്ട ചിത്രത്തിലെ മറ്റ് നായകന്മാരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തമാശയ്ക്ക് വേണ്ടിയുള്ള തമാശകൾ വേണ്ടുവോളം ചേർക്കുന്ന തമിഴ് സിനിമ ഫോർമാറ്റ് മാറ്റി പിടിക്കാൻ സംവിധായകൻ ശ്രമിച്ചപ്പോൾ ശുദ്ധഹാസ്യം രംഗങ്ങൾക്ക് ഇണങ്ങുംവിധം സ്‌ഥാനം പിടിക്കുന്നതും ചിത്രത്തിൽ കാണാനാവും.



ക്ലൈമാക്സിനോട് അടുക്കുമ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകാം എന്നുള്ള തോന്നൽ ഉളവാക്കാനുള്ള ശ്രമം കഥയുടെ ബാലൻസിംഗ് തെറ്റിക്കുന്നുണ്ട്. അതുവരെ കളിയും തമാശകളുമായി മുന്നോട്ടുപോകുന്ന ചിത്രത്തിന് അത്തരത്തിലുള്ള ഒരു ട്വിസ്റ്റ് അലോസരപ്പെടുത്തലിലേക്ക് വലിച്ചിടുന്നുണ്ടെങ്കിലും അതിനുള്ള പരിഹാരം ക്ലൈമാക്സിൽ സംവിധായകൻ കാണുന്നിടത്ത് ചിത്രത്തിന് മറ്റൊരുതലം കൈവരുകയാണ്. കളിയിൽ തോൽവിയും ജയവും ഉണ്ടാകാം അതുപോലെ തന്നെയാണ് ജീവിതത്തിലും അതെല്ലാം ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ കണ്ട് മുന്നോട്ടു പോകണമെന്നു പറയുന്ന ചിത്രം നിങ്ങളെ ഒത്തിരി സന്തോഷിപ്പിക്കുമെന്നതിൽ തർക്കമില്ല.

(ക്രിക്കറ്റ് കളി ഇഷ്‌ടപ്പെടുന്ന ഏതൊരാൾക്കും കണ്ടിരിക്കാവുന്ന ചിത്രമാണ് ചെന്നൈ 600028 സെക്കൻഡ് ഇന്നിംഗ്സ്)

വി. ശ്രീകാന്ത്
റിച്ചിക്കൊരു ക്ലാപ്പ് പോട്...‌‌‌‌!
മാറ്റം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. ആ മാറ്റത്തിന്‍റെ പാത സധൈര്യം തെരഞ്ഞെടുത്തിരിക്കുകയാണ് നിവിൻ പോളി "റിച്ചി' എന്ന ചിത്രത്തിലൂടെ. നേരത്തിലൂടെ തമിഴകത്തേക്ക് എത്തി നോക്കിയിട്ട് പോയ കക്ഷി രണ്ടാം വരവിൽ
തി​രു​ട്ടുപയലേ- 2 ഒ​ട്ടും ഉ​ഷാ​റ​ല്ല..!
"തി​രു​ട്ടുപയലേ' 2006-ൽ ​റി​ലീ​സാ​യ​പ്പോ​ൾ കാ​ല​ഘ​ട്ട​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള ബ്ലാ​ക്ക് മെ​യ്‌ലിം​ഗ് രീ​തി​ക​ൾ ചി​ത്രം കാ​ട്ടി​ത്ത​ന്നു. ക​ള്ള​ത്ത​ര​ങ്ങ​ൾ, അ​തി​പ്പോ​ൾ എ​ല്ലാ​യി​ട​ത്തും ഉ​ണ്ടാ​കാ
ജോ​യിയുടെ സീ​രി​യ​സ് ഹിസ്റ്ററി..!
തെ​റ്റു​ക​ൾ... അ​തി​പ്പോ​ൾ ആ​ർ​ക്കും സം​ഭ​വി​ക്കാ​വു​ന്ന ഒ​ന്നാ​ണ്. പ​ക്ഷേ, അ​വ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ക​യെ​ന്ന​താ​ണ് ചെ​യ്യാ​ൻ പ​റ്റു​ന്ന കാ​ര്യം. ജോ​യി​യു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച കാ​ര്യ​
ചെമ്പ​ര​ത്തി​പ്പൂ നി​സാ​ര​ക്കാ​രി​യ​ല്ല...!
ച​ങ്ക് തു​റ​ന്നു കാ​ട്ടി​യാ​ലും ചെ​മ്പ​ര​ത്തി​പ്പൂ​വാ​ണെ​ന്ന് പ​റ​യു​ന്ന കൂ​ട്ട​രാ ഈ ​പെ​ണ്‍​കു​ട്ടി​ക​ൾ...​ ഏ​തൊ​രു​വ​നും സ്കൂ​ൾ-കോളജ് കാലയളവിൽ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടുണ്ടാകും. അ​ത് മാ​റ്റി പ​റ​
പൈപ്പിൻ ചുവട്ടിലെ ദുരന്തം...!
എത്ര തുഴഞ്ഞാലും കരയ്ക്കെത്താത്ത വള്ളത്തിലാണ് നീരജ് മാധവും കൂട്ടരും അകപ്പെട്ടത്. പിന്നെ ബാക്കികാര്യം പറയേണ്ടല്ലോ... എല്ലാം തഥൈവ. സാമൂഹ്യ പ്രതിബദ്ധതയും പിന്നെ പ്രണയവും കുറച്ചു നാട്ടുകാരെയും കാണിച്ചാൽ എ
"വൈ' ഹ്രസ്വചിത്രമാക്കിയാൽ പോരായിരുന്നോ...?
"വൈ'... അതെ അതു തന്നെയാണ് ചോദിക്കാനുള്ളത്. എന്തിനായിരുന്നു ഇങ്ങനെ ഒരു ചിത്രം. ഒരു ഹ്രസ്വചിത്രത്തിന് പാകമായ വിഷയത്തെ വലിച്ചുനീട്ടി രണ്ടു മണിക്കൂറിനടുത്തെത്തിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് സംവിധായ
"തീ​ര​ൻ' ത്രി​ല്ല​ടി​പ്പി​ക്കും
ബോ​റ​ടി​പ്പി​ക്കാ​ത്ത ആ​ക്ഷ​ൻ-ക്രൈം ​ത്രി​ല്ല​റാ​ണ് "തീ​ര​ൻ'. സ​സ്പെ​ൻ​സി​ല്ല, ട്വി​സ്റ്റി​ല്ല, ക​ഥാ​ഗ​തി​യി​ൽ വ​ലി​യ ഗി​മ്മി​ക്കു​ക​ളി​ല്ല.. പ​ക്ഷേ, ചി​ത്രം ന​ല്ല വെടിപ്പായി എ​ടു​ത്തി​ട്ടു​ണ്ട്.​ കെ
പുണ്യാളാ... ജോയി പൊളിച്ചൂട്ടാ...!
സാധാരണക്കാരന്‍റെ ഉള്ളിലെ രോഷം കത്തിക്കാനുള്ള മരുന്നുമായാണ് ഇത്തവണ ജോയി താക്കോൽക്കാരന്‍റെ വരവ്. വളരെ സിന്പിളായിട്ടുള്ള വില കൊടുക്കേണ്ടാത്തതായ ഒരു മരുന്ന്. "പ്രതികരണ ശേഷി' എന്നാണ് ആ മരുന്നിന്‍റെ പേര്.
കു​തി​പ്പി​നി​ട​യി​ലെ കി​ത​പ്പാ​ണ് "അ​റം'
രാ​ഷ്ട്രീ​യം പ​റ​യു​ന്ന സി​നി​മ​ക​ൾ​ക്ക് ഇ​പ്പോ​ൾ വ​ലി​യ ഡി​മാ​ൻ​ഡാ​ണ്.​ ഇ​ത്തി​രി നെ​ഗ​റ്റീ​വ് പ​ബ്ലി​സി​റ്റി കൂ​ടി കി​ട്ടി​യാ​ൽ പി​ന്നെ പ​ടം സൂ​പ്പ​ർഹി​റ്റ്. "അ​റം' പ​റ​യു​ന്ന​തും ഇ​ന്ന​ത്തെ ചി​ല ര
ശാന്തം സുന്ദരം "ഖരീബ് ഖരീബ് സിംഗിൾ'
തുറന്നിട്ട വാതിൽ പോലെയാണ് തുറന്ന മനസും. ആർക്കും വരാം പോകാം. പക്ഷേ, ചിലർ വന്നാൽ അത്രപെട്ടെന്നൊന്നും പോകൂല. അതിപ്പോൾ അകത്തേക്ക് കയറ്റിയ ആളുടെയോ കയറിയ ആളുടെയോ പ്രശ്നമല്ല. മനസിന്‍റെ ഒരു ഗുട്ടൻസാണ്.
ഭ​യം ജ​നി​പ്പി​ക്കു​ന്ന​വ​ൾ...!
പി​ന്നേ.. പ്രേ​ത​പ്പ​ടം...! ഇ​തൊ​ക്കെ എ​ത്ര ക​ണ്ടി​രി​ക്കു​ന്നു​ എന്ന ലാ​ഘ​വ​ത്തോ​ടെ "അ​വ​ൾ' കാ​ണാ​ൻ ടി​ക്ക​റ്റെ​ടു​ത്താ​ൽ ഉ​ള്ളി​ന്‍റെ ഉ​ള്ളി​ൽ ഒ​രു അ​ങ്ക​ലാ​പ്പു​മാ​യി മാ​ത്ര​മേ തി​രി​ച്ചി​റ​ങ്ങാ​
"ഓവർ ടേക്ക്' ഇത്തിരി ഓവറാണ്
റോഡ് മൂവി വിഭാഗത്തിൽപ്പെടുന്ന ചിത്രങ്ങൾ മലയാളത്തിൽ പൊതുവേ കുറവാണ്. ആ നിരയിലേക്ക് ഹോളിവുഡ് ടച്ചോടെ ഒരു ചിത്രം സമ്മാനിക്കാനായിരുന്നു ജോൺ ജോസഫ് എന്ന സംവിധായകൻ "ഓവർ ടേക്ക്' എന്ന ചിത്രത്തിലൂടെ ശ്രമിച്ചത
ചിരി വിതറി "ഗുഢാലോചന'
ഇങ്ങളെന്തി​നാ​ണ് ജം​ഷീ​റേ (​ഹ​രീ​ഷ് ക​ണാ​ര​ൻ) സി​നി​മേ​ന്‍റെ 45-ാം മി​നി​റ്റി​ൽ ഗ​ൾ​ഫി​ന് പോ​യ​ത്.​ അ​തൊ​രു വ​ല്ലാ​ത്ത ച​തി​യാ​യിപ്പോയി. ചി​രി​ച്ചുചി​രി​ച്ച് ര​സം​പി​ടി​ച്ച് വ​രു​വാ​യി​രു​ന്നു. അ​പ്
കുരുത്തംകെട്ട പയ്യന്മാർ...!
ഇതൊരു ശ്രമമാണ്. സിനിമയ്ക്കായുള്ള ഒരു ഭേദപ്പെട്ട ശ്രമം. അങ്ങനെ നോക്കി കണ്ടാൽ ഒരുവട്ട കാഴ്ചയ്ക്കുള്ള വകയെല്ലാം "വിശ്വ വിഖ്യാതരായ പയ്യന്മാർ' എന്ന ചിത്രത്തിലുണ്ട്. പതിവ് ചേരുവകളുടെ അകന്പടിയോടെയാണ് പയ്യ
ക്ലാസ് "വില്ലൻ'
തള്ളാനും കൊള്ളാനുമുള്ള സംഗതികൾ വേണ്ടുവോളം "വില്ലൻ' എന്ന ചിത്രത്തിലുണ്ട്. തള്ളേണ്ടതിനെ തള്ളി കൊള്ളേണ്ടതിനെ ഉൾക്കൊണ്ട് മുന്നോട്ടുപോയാൽ നിങ്ങളുടെ ചിന്തകളെ ഉത്തേജിപ്പിക്കാനുള്ള വകയെല്ലാം വില്ലൻ സമ്മാ
സ​ന്തോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലെ നൊ​മ്പ​ര​മാ​ണ് "ആ​കാ​ശ മി​ഠാ​യി'
ന​ല്ല നാ​ളേ​യ്ക്കാ​യു​ള്ള ഇ​ന്നി​ന്‍റെ തു​റ​ന്നുപ​റ​ച്ചി​ലാ​ണ് ആ​കാ​ശ മി​ഠാ​യി. മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും അ​വ​ര​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളു​ടെ കൂ​ട് താ​നേ തു​റ​ന്നുവി​ട്ട​പ്പോ​ൾ പു​റ​ത്തേ​ക്ക് വ​ന്ന
തട്ടുപൊളിപ്പൻ "മെർസൽ' തരക്കേടില്ല..!
ര​ക്ഷ​ക​നാ​ണ് അ​വ​ൻ, ര​ക്ഷ​ക​ൻ. ഇ​ങ്ങ​നെ ര​ക്ഷി​ക്കാ​ൻ പോ​യാ​ൽ പി​ന്നെ ഭാ​വി​യി​ൽ വി​ജ​യിയെ ര​ക്ഷി​ക്കാ​ൻ ആ​രെ​ങ്കി​ലും കാ​ണു​മോ എ​ന്തോ... എ​ന്താ​യാ​ലും വി​ജ​യ് ത​ന്‍റെ പ​തി​വ് മെ​ർ​സ​ലി​ലും ആ​വ​ർ​
ക്ലീഷേ "കറുപ്പൻ'
പ്രതികാരവും പകപോക്കലും സർവസാധാരണമായി ഒരുപാട് സിനിമകളിൽ സ്ഥാനം പിടിച്ചിട്ടുള്ള കഥാബിന്ദുക്കളാണ്. കറുപ്പനും അതേ വഴിയിലൂടെ തന്നെയാണ് യാത്ര ചെയ്യുന്നത്. ജെല്ലിക്കെട്ടും വിജയ് സേതുപതിയുടെ വ്യത്യസ്ത ഗെറ്റപ
ക്രോ​സ് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര അ​ത്ര സു​ഖ​ക​ര​മ​ല്ല
സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഒ​രു​ക്കി​യ 10 ക​ഥ​ക​ളു​മാ​യി എ​ത്തി​യ ചി​ത്ര​മാ​ണ് ക്രോ​സ് റോ​ഡ്. ആ​ന്തോ​ള​ജി വി​ഭാ​ഗ​ത്തി​ൽപെ​ടു​ന്ന ചി​ത്ര​ത്തി​ൽ 10 സം​വി​ധാ​യ​ക​ർ ത​ങ്ങ​ളു​
മനസ് കുളിർപ്പിക്കും "കാറ്റ്'
പത്മരാജന്‍റെ എഴുത്തിലുള്ള വശ്യത ആവോളം നുകർന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ കഥകളും സിനിമകളും വായിക്കാനും കാണാനും വീണ്ടും വീണ്ടും ഉള്ളിൽ ആഗ്രഹം ജനിക്കും. പത്മരാജന്‍റെ കഥകളിലെ കഥാപാത്ര
ലവകുശയിൽ ചിരി കുശാൽ
ചളി വാരി വിതറി ചിരിപ്പിക്കാനുള്ള രണ്ട് ചെറുപ്പക്കാരുടെ ശ്രമമാണ് ലവകുശയിൽ ഉടനീളം കാണാൻ കഴിയുക. കഥയും ലോജിക്കും അന്വേഷിച്ച് പോകാൻ ഉദ്ദേശിക്കുന്നവരോട് ആദ്യമേ പറഞ്ഞേക്കാം, അത്തരം സംഗതികളൊന്നും ഈ സിനിമ
വേറിട്ട പരീക്ഷണവുമായി "സോളോ'
കൊള്ളാം... ഈ പരീക്ഷണം ഭേഷായിട്ടുണ്ട്. പക്ഷേ, കല്ലുകടികൾ ഇടയ്ക്കിടെ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് മാത്രം. ദുൽഖർ സൽമാനിലെ നടനെ ഉടച്ചുവാർക്കാൻ സംവിധായകൻ നല്ല രീതിയിൽ പണിയെടുത്ത ചിത്രമാണ് "സോളോ'. ചിലയിടത്ത
കു​ടുകു​ടെ ചി​രി​പ്പി​ക്കും ത​രം​ഗം...!
നി​ഷ്ക​ള​ങ്ക​ത എ​ല്ലാ​വ​രി​ലും ഉ​ണ്ട്. പ​ക്ഷേ, അ​വ​ൻ എ​പ്പോ​ഴാ​ണ് പു​റ​ത്തേ​ക്ക് ചാ​ടു​ക​യെ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല. എപ്പോഴെങ്കിലും ചാ​ടും, അ​തു​റ​പ്പാ​ണ്. ​ത​രം​ഗ​ത്തി​ലെ ഒ​ട്ടു​മി​ക്ക ക​ഥാ​പാ​ത്ര​
ഷെർലക് ടോംസിൽ സസ്പെൻസ് മാത്രം‌...!
ഉദ്വേഗജനകമായ രണ്ടാം പകുതിയിലാണ് "ഷെർലക് ടോംസ്' എന്ന ചിത്രത്തിന്‍റെ ഹൃദയം തുടിക്കുന്നത്. അതുവരെ നിങ്ങൾ സ്ക്രീനിൽ കാണുന്നതെല്ലാം ചുമ്മാ ഡയലോഗ് അടികൾ മാത്രമായിരിക്കും. ഇങ്ങനെ ഒരു ഒന്നാം പകുതി തട്ടിക്കൂട
സു​ജാ​ത​യ്ക്കൊ​രു കൈ​യ​ടി..!
ഒ​ന്ന​ല്ല, ഒ​രാ​യി​രം പേ​ർ​ക്ക് ഉ​ദാ​ഹ​രി​ക്കാ​നു​ള്ള മാ​തൃ​ക​യാ​ണ് സു​ജാ​ത. പേ​ര് മാ​റു​മെ​ന്ന് മാ​ത്ര​മേ​യു​ള്ളൂ. ഒ​ന്നു ചി​ക​ഞ്ഞെ​ടു​ത്താ​ൽ ഒ​രു​പാ​ട് ഒ​രു​പാ​ട് സു​ജാ​ത​മാ​രെ ഈ ​കൊ​ച്ചു കേ​ര​ള​ത്
രാ​മ​നു​ണ്ണി​യു​ടെ പ്ര​തി​കാ​രം..!
രാ​മ​നു​ണ്ണി​യു​ടെ പ്ര​തി​കാ​രം...! ഏ​റ്റ​വും ല​ളി​ത​മാ​യി രാ​മ​ലീ​ല​യെ ഇ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാം. കേ​ട്ട​റി​ഞ്ഞ​തു പോ​ലെ ത​ന്നെ രാ​മ​ലീ​ല പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​ർ ശ്രേ​ണി​യി​ൽ അ​ണി​യി​ച്ചൊ​ര
സ്പൈ​ഡ​റി​ൽ വി​ല്ല​നാ​ണ് താ​രം..!
വി​ല്ല​ൻ ചി​ത്ര​ത്തി​ൽ പൂ​ണ്ടു​വി​ള​യാ​ടു​ന്പോ​ൾ ത​ണ്ടി​ക്ക് ത​ണ്ടി​യാ​യി​ട്ടു​ള്ള നാ​യ​ക​നെ സി​നി​മ​യി​ലേ​ക്ക് എ​ടു​ത്തി​ടാ​ൻ സം​വി​ധാ​യ​ക​ൻ വി​മു​ഖ​ത കാ​ട്ടി​യ​ത് എ​ന്തു​കൊ​ണ്ട്...‍? ഈ ​ചോ​ദ്യം "
"പോക്കിരി സൈമണ്‍' തനി കൂറ
അയ്യയ്യോ... ദാരിദ്യ്രമെന്നു പറഞ്ഞാൽ കട്ട ദാരിദ്യ്രം... "പോക്കിരി സൈമൺ' എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും ഉചിതം. ഇളയ ദളപതിയുടെ പേര് പറഞ്ഞ് സണ്ണി വെയ്ൻ എന്ന നായകനെ ചുളുവിൽ സൂപ്പർസ്റ്റാർ ലെവ
ഉയരങ്ങൾ കീഴടക്കിയ "പറവ'
ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരിടമുണ്ടെങ്കിൽ അത് പറവകൾക്ക് അവകാശപ്പെട്ടതാണ്. ആ സങ്കേതത്തിലേക്കാണ് സൗബിനും കൂട്ടരും അനുവാദമില്ലാതെ കയറി ചെന്നത്. ആരുമായും സമരസപ്പെടാറുള്ള പറവകളെ ലിറ്റിൽ സ്വയംപ് പോൾ എന്ന
"പുരിയാത പുതിർ' വലിച്ചു നീട്ടിയ ത്രില്ലർ...!
കഥയുണ്ടായിരുന്നു, പക്ഷേ, "തിരക്കഥ' ലോ ലവൻ വില്ലനായി. അതോടെ വിജയ് സേതുപതി ചിത്രം "പുരിയാത പുതിർ' നടുവും തല്ലി വീണു. കുത്തഴിഞ്ഞ് പോയ തിരക്കഥയ്ക്ക് മുകളിൽ നിന്ന് സംവിധായകൻ നല്ലവണ്ണം വെട്ടിവിയർക്കുന്നു
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.