Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ഉൾക്കരുത്തിന്‍റെ പ്രതീകമാണ് ദംഗൽ
ദംഗൽ കണ്ടാൽ ഗുസ്തി പഠിക്കാത്തവർക്ക് വരെ ഗുസ്തി പഠിക്കാൻ തോന്നും. പക്ഷേ അതു പഠിക്കേണ്ട രീതികൾ കാണുമ്പോൾ ഏതൊരാളും ഗുസ്തി പഠിക്കണോ എന്ന് രണ്ടുവട്ടം ചിന്തിക്കുമെന്നുമാത്രം. ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സത്രീ ഉണ്ടായിരിക്കുമെന്നുള്ള ചൊല്ല് തിരുത്തി എഴുതിയ അച്ഛന്‍റെയും മക്കളുടെയും കഥ പറയുകയാണ് ദംഗലിലൂടെ സംവിധായകൻ നിതേഷ് തിവാരി. കരുത്തിന്‍റെ പ്രതീകങ്ങളായ, ഇന്ത്യയുടെ അഭിമാനമായ സഹോദരിമാരുടെ കഥ തിരശീലയിലേക്ക് പകർത്തുമ്പോൾ കാണിക്കേണ്ട കണിശത സംവിധായകൻ കൃത്യമായി നിർവഹിച്ചപ്പോൾ കർക്കശക്കാരനായ അച്ഛന്‍റെ വേഷം ആമിർ ഖാൻ രൂപപരിണാമങ്ങളുടെ അകമ്പടിയോടെ കാമറയ്ക്ക് മുന്നിൽ മികവോടെ തന്നെ പകർന്നാടി. ഗുസ്തി മത്സരങ്ങളിൽ കേമനായ മഹാവീർ സിംഗ് ഫോഗാട്ടിന് രണ്ട് പെൺകുട്ടികൾ ജനിക്കുകയും അവരെ ഗുസ്തി മത്സരങ്ങളിൽ മിടുക്കികളാക്കി മാറ്റാനുള്ള അച്ഛന്‍റെ പരിശ്രമവുമാണ് ദംഗൽ.



ക്രിക്കറ്റും ഫുട്ബോളും ഹോക്കിയും എല്ലാം ബിഗ് സക്രീനിൽ പകർത്തിയപ്പോൾ കിട്ടിയ ആവേശം ഒരു ഗുസ്തി മത്സരം പകർത്തുമ്പോൾ കിട്ടുമോയെന്നുള്ള അങ്കലാപ്പ് സുൽത്താനിലൂടെ സൽമാൻ ഈ വർഷം തന്നെ മാറ്റിയിരുന്നു. വർഷാന്ത്യത്തിലെത്തിയ ആമിർ ഖാന്‍റെ ദംഗൽ ഗുസ്തി മത്സരങ്ങളുടെ ആവേശം കൊടുമുടിയോളം ഉയർത്തിയിരിക്കുകയാണ്. ഇന്ത്യയ്ക്കു വേണ്ടി ഗുസ്തി മത്സരത്തിൽ മെഡൽ നേടിയ ആദ്യ വനിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക് പകർത്തുമ്പോൾ അതൊരു കുടുംബ കഥയായി മാറുന്നതെങ്ങനെയെന്നെല്ലാം തിയറ്ററിൽ പോയി തന്നെ കണ്ടറിയുക.



മഹാവീർ സിംഗായി ആമിർ ഖാൻ തന്‍റെ സിനിമ ജീവിതത്തിലെ മികച്ച അഭിനയ മുഹൂർത്തങ്ങൾ ദംഗലിലൂടെ സമ്മാനിക്കുമ്പോൾ പ്രായമേറുന്തോറും മാറ്റേറി വരുന്ന നടനെ ചിത്രത്തിൽ കാണാനാവും. ഗ്രാമങ്ങളിലെ വിശ്വാസങ്ങളെ മാറ്റിയെഴുതുന്നയാളായി ആമിർ ചിത്രത്തിൽ നിറഞ്ഞു നിന്നപ്പോൾ അച്ഛനെ വെല്ലുന്ന ഗുസ്തിക്കാരായി മാറുന്ന ഗീത ഫോഗാട്ടിന്‍റെ ചെറുപ്പകാലം സൈറ വസീമും കൗമാരകാലം ഫാത്തിമയും സ്ക്രീനിൽ അരങ്ങേറ്റക്കാരുടെ ഇടർച്ച ലവലേശം കടന്നുവരാതെ തന്നെ പകർന്നാടി. മാറ്റം കടന്നുവരേണ്ടത് പെൺകുട്ടികളിലൂടെ, അതിന് വഴിയൊരുക്കുന്നതാകട്ടെ അവരുടെ അച്ഛനും. തല്ലി പഠിപ്പിക്കേണ്ടതല്ല ഗുസ്തി, തനിയെ തോന്നി പഠിക്കേണ്ടതാണെന്ന് സിനിമ പറയാതെ പറയുമ്പോൾ ഗുസ്തി മത്സരങ്ങൾക്ക് ഇന്ത്യയിൽ പ്രാധാന്യമേറി വരുന്നതായും സംവിധായകൻ തന്‍റെ ചിത്രത്തിലൂടെ പറഞ്ഞുവയ്ക്കുന്നു.



മത്സരങ്ങൾ ഏതുമാകട്ടെ, അതിന് ചലച്ചിത്ര ഭാഷ്യം രചിക്കുമ്പോൾ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ കൊണ്ടുവരേണ്ട മിതത്വം പീയുഷ് ഗുപ്തയും ശ്രേയസ് ജെയിനും നിഖിൽ മെഹരോത്രയും നിതേഷ് തിവാരിയും ചേർന്ന് കൃത്യമായി പാകപ്പെടുത്തിയപ്പോൾ ചിത്രത്തിന്‍റെ ഇടമുറിയാത്ത ഒഴുക്കിനെ അത് ഗണ്യമായി സഹായിക്കുകയും ചെയ്തു. ഗുസ്തി മത്സരത്തിന്‍റെ നാടൻമുറകളും പരിശീലനവും മത്സരങ്ങളുമാണ് ആദ്യപകുതിയിലെ ആവേശം. മത്സരാവേശത്തിനൊത്ത പശ്ചാത്തല സംഗീതം തന്നെയാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. രണ്ടാം പകുതിയിൽ ഗുസ്തിയിലെ പുത്തൻ അടവുകളും ടെക്നിക്കുകളും കടന്നുവരുന്നതോടെ ഗുസ്തിയിലെ നാടൻ മുറകളും പുത്തൻ ടെക്നിക്കുകളും തമ്മിലുള്ള പോരാട്ടമായി ചിത്രം മാറുന്നുണ്ട്.



വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ് പരാജയങ്ങൾ. അവയിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകുകയാണ് വേണ്ടതെന്ന് ചിത്രം പറയുമ്പോൾ അത്യാവേശവും അമിത ആത്മവിശ്വാസവും പരാജയത്തിലേക്ക് മാത്രമേ നയിക്കുവെന്നു മത്സരങ്ങൾക്ക് ഇടയിലൂടെ പറയാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. അച്ഛനും മക്കളും തമ്മിലുള്ള ആത്മബന്ധം ഹൃദ്യമായി തന്നെയാണ് ചിത്രത്തിൽ പകർത്തിയിരിക്കുന്നത്. ഗുസ്തി മത്സരങ്ങളുടെ ആവേശം ഒട്ടും ചോരാതെ തന്നെ ഛായാഗ്രാഹകൻ സേതു ശ്രീറാം തന്‍റെ കാമറക്കണ്ണിലൂടെ ഒപ്പിയെടുത്തപ്പോൾ ബിഗ് സ്ക്രീനിൽ കണ്ട ഓരോ മത്സരങ്ങളും ഇത്തിരി ടെൻഷനോടെ മാത്രമേ കണ്ടിരിക്കാനാവു.



ഗുസ്തി മത്സരത്തിൽ നാടൻ രീതികളാണോ പുത്തൻ രീതികളാണോ കൂടുതൽ ഗുണം ചെയ്യുക എന്നുള്ള ചോദ്യം ചിത്രം ഉന്നയിക്കുന്നുണ്ട്. പുരുഷന്മാർ വാണിരുന്ന ഗുസ്തി മത്സരങ്ങളിൽ വനിതകളുടെ കടന്നുവരവ് എങ്ങനെയാണ് ഉണ്ടായതെന്ന് പറയുന്നിടത്താണ് ചിത്രം ഓരോ ഭാരതീയരും കണ്ടിരിക്കേണ്ട ഒന്നായി മാറുന്നത്. ഈ ക്രിസ്മസ് കാലത്ത് ആമിർ ഖാന്‍റെയും കൂട്ടരുടെയും ഗുസ്തി മത്സരം കാണാൻ ധൈര്യമായി ടിക്കറ്റെടുത്തോളൂ.. ആത്മവിശ്വാസവും പ്രചോദനവും നല്കി അവർ നിങ്ങളെ ഉത്തേജിപ്പിക്കുമെന്നതിൽ തർക്കമില്ല.

വി.ശ്രീകാന്ത്
"പുരിയാത പുതിർ'വലിച്ചു നീട്ടിയ ത്രില്ലർ...!
കഥയുണ്ടായിരുന്നു, പക്ഷേ, "തിരക്കഥ' ലോ ലവൻ വില്ലനായി. അതോടെ വിജയ് സേതുപതി ചിത്രം "പുരിയാത പുതിർ' നടുവും തല്ലി വീണു. കുത്തഴിഞ്ഞ് പോയ തിരക്കഥയ്ക്ക് മുകളിൽ നിന്ന് സംവിധായകൻ നല്ലവണ്ണം വെട്ടിവിയർക്കുന്നു
ആദം "ത്രില്ലിംഗ്' ജോൺ...!
കാത്തിരുന്നെത്തിയ ക്ലൈമാക്സ് മുന്നിൽ പെയ്തിറങ്ങിയപ്പോൾ കൈയടിക്കണോ മൗനം പാലിക്കണോ എന്നറിയാതെ പോകുക... അപ്പോഴേക്കും തിയറ്ററിനുള്ളിൽ കൈയടികൾ ഉയർന്നു കഴിഞ്ഞിരുന്നു. പുതുമുഖ സംവിധായകൻ ജിനു എബ്രഹാമിന് അ
മ​ന​സ് കീ​ഴ​ട​ക്കു​ന്ന ഞ​ണ്ടു​ക​ൾ...!
ജീ​വി​ത​ത്തി​ലേ​ക്ക് സു​ഖ​വും ദുഃ​ഖ​വും എ​പ്പോ​ഴാ​ണ് ക​യ​റിവ​രികയെ​ന്ന് കൃ​ത്യ​മാ​യി ആ​ർ​ക്കെ​ങ്കി​ലും പ​റ​യാ​ൻ പ​റ്റു​മോ...? ഇ​ല്ല. അ​വ​ർ​ക്കി​ഷ്ടമുള്ള​പ്പോ​ൾ അവ ക​യ​റിവ​രും, പോ​കും. ഇ​പ്പോ​ൾ സ​
പുള്ളിക്കാരൻ സൂപ്പറാ...
അടി, ഇടി, തൊഴി... ഇത്യാദി സംഭവ വികാസങ്ങൾ ഒന്നുമില്ലാത്ത ഒരു കുഞ്ഞ് ചിത്രമാണ് "പുള്ളിക്കാരൻ സ്റ്റാറാ'. "സെവൻത് ഡേ' എന്ന കിടുക്കൻ ത്രില്ലർ സമ്മാനിച്ച ശേഷം ശ്യാംധർ ഇത്തവണ കുടംബപ്രേക്ഷകരുടെ ഇടയിലേക്കാണ്
നിലവാരമില്ലാത്ത "കിസ' പറച്ചിൽ..!
കിരൺ നാരായണൻ... ഇതൊരു വല്ലാത്ത വലിച്ചു നീട്ടലായി പോയി. ​ഹ്ര​സ്വചി​ത്ര​ത്തി​ന് പാകത്തിനുള്ള ക​ഥയെ ഇ​ങ്ങ​നെ​യ​ങ്ങ് വ​ലി​ച്ചുനീ​ട്ടേ​ണ്ടി​യി​രു​ന്നി​ല്ല. ​ഒ​രു നാ​ടും പി​ന്നെ ബി​രി​യാ​ണി​യും അ​തി​ന്‍റെ മ
"വിവേകം'- മാസ് ആക്ഷൻ ത്രില്ലർ
തഴക്കം വന്ന ഗെയിംപ്ലേയറെ പോലെ തല ബിഗ് സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്പോൾ ചുറ്റും ഉള്ളതെല്ലാം ഒരു മായാലോകമാണ്. ഓട്ടവും ചാട്ടവും ഇടിയും വെടിയുമെല്ലാം കണ്‍മുന്നിലൂടെ മിന്നി മറയുന്പോൾ ഇതെന്താണപ്പാ രജനി സ്
യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന ജൂ​തക​ഥ...!
തി​യ​റ്റ​റി​ലേ​ക്ക് ആ​ളെ ക​യ​റ്റാ​ൻ മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്ര​ങ്ങ​ളോ പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളോ ഒ​ന്നും "ക​റു​ത്ത ജൂ​ത​ൻ' എന്ന ചിത്രത്തിന്‍റെ റി​ലീ​സിം​ഗി​ന് മു​ന്പ് ക​ണ്ടി​ല്ല. പ​ക​രം കു​റി​ക്ക് കൊ​ള്
ബോബിീീീ അസഹനീയം..!
ക്ഷമയും സഹനശക്തിയും നിങ്ങൾക്ക് എത്രമാത്രം ഉണ്ട്. അത്തരമൊരു ഒരു പരീക്ഷണത്തിന് തയാറാണോ. രണ്ടു മണിക്കൂർ 21 മിനിറ്റ് നീണ്ടു നിൽക്കുന്ന പണം മുടക്കിയുള്ള ഈ പരീക്ഷണത്തിന് തയാറാണെങ്കിൽ മാത്രം "ബോബി' കാണാൻ
ഒ​പ്പി​ക്ക​ൽ "ഇ' ഹൊ​റ​ർ ത്രി​ല്ല​ർ
പേ​ടി​പ്പി​ക്കാ​നാ​യി കു​ക്കു സു​രേ​ന്ദ്ര​ൻ ഒ​രു​ക്കി​യ നു​ണു​ക്കു വി​ദ്യ​ക​ൾ അ​സ്വ​സ്ഥ​ത​ക​ൾ മാ​ത്രം സ​മ്മാ​നി​ച്ച് പ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ "ഇ' ​ചീ​റ്റി​പ്പോ​യ പ​ട​ക്ക​മാ​യി അ​വ​ശേ​ഷി​ച്ചു. മ​ല​യാ​
"ഹണി ബീ 2.5' വേറെ ലെവലാണ്
സംവിധായകരേയും തിരക്കഥാകൃത്തുകളേയും കാത്ത് സിനിമാ ലൊക്കേഷനുകളിൽ ഒരുപാട് കഥകൾ ഇങ്ങനെ പരതി നടപ്പുണ്ട്. പക്ഷേ, അതൊക്കെ കണ്ടെത്തി സിനിമയാക്കുക എന്നു പറഞ്ഞാൽ ഇത്തിരി പെടാപ്പാടുള്ള പണിയാണ്. ലാലിന്‍റെ മനസിൽ
മ​ഴ​വി​ല്ല​ഴ​കി​ൽ ക്ലി​ന്‍റ്..!
ആ​കാ​ശ​ത്തി​ന്‍റെ കൂ​ട്ടു​കാ​ര​നാ​യ ന​ക്ഷ​ത്രം ഇ​ങ്ങ് ഭൂ​മി​യി​ൽ വീ​ണ്ടും പു​ന​ർ​ജ​നി​ച്ചു. 34 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് താ​ൻ വ​ര​ച്ച ചി​ത്ര​ങ്ങ​ളും അ​തി​ൽ ഒ​ളി​ഞ്ഞുകി​ട​ന്ന ഒ​രു​പാ​ട് ക​ഥ​ക​ളും മാ​ലോ
ഡ​യ​ലോ​ഗ​ടി​യി​ൽ ഒ​തു​ങ്ങി വി​ഐ​പി-2
സ്വ​ന്ത​മാ​യി കാ​ശ്മു​ട​ക്കി കു​റ​ച്ച് ഉ​പ​ദേ​ശ വ​ച​ന​ങ്ങ​ൾ പ​ത്തു​പേ​രെ കേ​ൾ​പ്പി​ക്കാ​മെ​ന്ന് ധ​നു​ഷ് തീ​രു​മാ​നി​ച്ച് ഉ​റ​ച്ചാ​ൽ പി​ന്നെ മാ​റ്റാ​ൻ പ​റ്റി​ല്ല​ല്ലോ. കൂ​ട്ടി​നു​ള്ള​തോ, സൗന്ദര്യ ര​ജ
ക്ലിക്കാകാതെ "തൃശ്ശിവപേരൂർ ക്ലിപ്തം'
ആദ്യമേ പറഞ്ഞേക്കാം, ആസിഫ് അലിയാണ് (ഗിരിജാവല്ലഭൻ) "തൃശ്ശിവപേരൂർ ക്ലിപ്തം' എന്ന ചിത്രത്തിലെ നായകൻ. പടം കണ്ട് തിരിച്ചിറങ്ങുന്പോൾ മറന്നു പോകാതാരിക്കാനുള്ള ഓർമപ്പെടുത്തലായി കരുതിയാൽ മതി. നായകൻ... നായകനെന
സ​ർ​വോ​പ​രി പാ​ലാ​ക്കാ​ര​ൻ സ​ർ​വ​ത്ര പ​രാ​ജ​യം..!
ചി​ല സി​നി​മ​ക​ൾ "അ​യ്യോ തീ​ർ​ന്നു പോ​യ​ല്ലോ, ഇ​ത്തി​രി കൂ​ടി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ..' എ​ന്നു തോ​ന്നും. മ​റ്റു ചി​ല​തോ, "ഹോ ​തീ​രു​ന്നി​ല്ല​ല്ലോ! ഒ​ന്നു തീ​ർ​ന്നു കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ..
ലവലേശം ആശങ്ക വേ​ണ്ട, "വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക' കാ​ണാ​ൻ..!
സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ സം​വി​ധാ​ന മേ​ഖ​ല​യി​ലേ​ക്കു​ള്ള ത​ന്‍റെ തി​രി​ച്ചുവ​ര​വി​ൽ അ​ഞ്ച് ക​ള്ളന്മാരേ​യും കൂ​ടെക്കൂട്ടി​യി​ട്ടു​ണ്ട്. അ​ഞ്ചും ഒ​ന്നി​നൊ​ന്ന് മെ​ച്ചം. ക​ള്ളന്മാ​ർ ഒ​രു​പാ​ട് ക​യ​റിയിറ​ങ്
"ചങ്ക്സ്' സഹിക്കാൻ പറ്റില്ല!
ന്യൂജൻ പിള്ളേരുടെ പോക്കറ്റിലെ ചിക്കിലി മനസിൽ കണ്ട് തൊടുത്തുവിട്ട ഡയലോഗുകളും കൗണ്ടറുകളുമെല്ലാം സംവിധായകൻ ഒമർ ലുലുവിനെ തിരിഞ്ഞുകൊത്തി. ബ്രോ... ഞങ്ങൾ അത്ര മോശക്കാരല്ലായെന്ന് ചുള്ളന്മാർ കൂക്കിവിളിച്
മ​ന​സ് ക​വ​രു​ന്ന മ​ണ്ടന്മാർ
"സം​ഭ​വം സീ​രി​യ​സ് ആ​ണോ... അ​തെ, അ​പ്പോ​ൾ കോ​മ​ഡി​യ​ല്ലേ... അ​തേ​ല്ലോ... എ​ന്തോ​ന്നൊ​ക്കെ​യാ​ണ് ഈ ​പ​റ​യു​ന്നേ ഏ​തെ​ങ്കി​ലും ഒ​ന്നു​പ​റ’. ക​ശ്മ​ല​നെ ക​ണ്ട് ബോ​ധി​ച്ച് തി​രി​ച്ചി​റ​ങ്ങി​യ ഏ​തൊ
മ​ന​സി​ൽ ക​യ​റിക്കൂടാ​ത്ത ക​ടം​ക​ഥ..!
ഹ​ഹ​ഹാ... ഇ​തെ​ന്തൊ​രു ക​ഥ​യാ​ണ​പ്പാ... ഇ​ങ്ങ​നെ​യു​മു​ണ്ടോ ത​ട്ടി​ക്കൂ​ട്ടു​ക​ൾ. ഈ ​സ​മ​യം ഉ​ണ്ട​ല്ലോ, സ​മ​യം.. അ​തി​പ്പോ​ൾ എ​ത്ര ക​ണ്ട് വി​ല​പ്പെ​ട്ട​താ​ണെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. ആ ​സ​മ​യ
നിരാശയുടെ "തീരം'
ഈ തീരത്ത് പ്രണയമുണ്ട്, കൊച്ചുകഥയുണ്ട്, പ്രതികാരമുണ്ട്, പുതുമകൾ കൊണ്ടുവരാനുള്ള ശ്രമവുമുണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും "തീരം' നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. ആലപ്പുഴയുടെ തീരത്തുള്ള ഒരുകൂട്ടം സിനിമ പ്
ക​ള​ർ​ഫു​ൾ "പ്രേ​മ​ലേ​ഖ​നം'
പ്രി​യ​പ്പെ​ട്ട ബ​ഷീ​ർ,

നീ ​എ​നി​ക്കാ​യി മാ​ത്രം ത​ന്ന പ്രേ​മ​ലേ​ഖ​നം ദാ ​ഇ​വി​ടെ ഇ​പ്പോ​ൾ എ​ല്ലാ​രും ക​ണ്ടി​രി​ക്ക​ണ്. ഇ​പ്പോ എ​ല്ലാ​രും നി​ന്‍റെ ഫാ​നാ​ണ്.​ എ​ന്തൊ​രു ഒ​ഴു​ക്കാ​ണ
കലിപ്പ് വിക്രം ആൻഡ് കൂൾ വേദ
വിക്രം വേദയ്ക്ക് ചെറിയ ഒരു പ്രശ്നമുണ്ട്. തുടക്കം മുതൽ ശ്രദ്ധയോടെ ഇരുന്നില്ലെങ്കിൽ ഇടയ്ക്ക് പിടിവിട്ടുപോകും. അക്കാര്യത്തിൽ വിക്രവും വേദയും മോശമല്ല. രണ്ടാളും പ്രേക്ഷകരെ ശരിക്കും പരീക്ഷിക്കുന്നുണ്ട്. ഈ
ഹോളിഡേ മൂഡിൽ "സണ്‍ഡേ ഹോളിഡേ'
കഥകൾ പറയേണ്ട പോലെ പറഞ്ഞാൽ കേട്ടിരിക്കാൻ നല്ല സുഖമാണ്. സംവിധായകൻ ജിസ് ജോയി "സണ്‍ഡേ ഹോളിഡേ' എന്ന കഥ സ്ക്രീനൽ കാട്ടിത്തന്നപ്പോളും ആ സുഖം ഒട്ടും കുറയാതെ മനസിൽ തൊട്ടു തലോടി കടന്നുപോയി. കുറച്ചു പേരുട
പെണ്‍മക്കളുള്ള അമ്മമാർക്കായ് "മോം'
കണ്ടുപരിചയിച്ച പ്രതികാര കഥകളിൽ നിന്നും വ്യത്യസ്തമായ ഒന്ന് "മോം' സിനിമയിൽ പ്രതീക്ഷിക്കരുത്. പക്ഷേ, ചിത്രം മുന്നോട്ടുവയ്ക്കുന്ന വിഷയം സാമൂഹ്യപ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അവിടെയാണ് മോം പെണ്‍മക്കളുള
ഫ്ളാ​ഷ് ബാ​ക്കി​ൽ ത​ട്ടിവീ​ണ് ടി​യാ​ൻ
ഫ്ളാ​ഷ് ബാ​ക്കു​ക​ൾ ചി​ല​പ്പോ​ഴൊ​ക്കെ അ​പ​ക​ട​കാ​രി​ക​ളാ​കാ​റു​ണ്ട്... പ​ക്ഷേ, അ​ത് ഒ​രു സി​നി​മ​യു​ടെ മു​ഴു​വ​ൻ താ​ളം തെ​റ്റി​ക്കു​മെ​ന്ന് "ടി​യാ​ൻ' തെ​ളി​യി​ച്ചു. എ​ന്തി​നാ​ണ് ഇത്രമാത്രം ക​ടി​ച്ചാ
അയാൾ "ശശി'യാക്കില്ല...!
"ശശി' ഇന്ന് മലയാളത്തിലെ ഒരു പേര് മാത്രമല്ല, പ്രയോഗം കൂടിയാണ്. ശശിയായി എന്ന പ്രയോഗം ന്യൂജെൻ പിള്ളേരുടെയിടയിൽ സാധാരണയായിക്കഴിഞ്ഞു. അമളി പറ്റുന്നതിനാണ് ശശിയായി എന്ന പ്രയോഗം സാധാരണയായി ഫ്രീക്കൻമാർ ഉപയോഗിക
ഈ തൊണ്ടിമുതലിന് പ്രേക്ഷകർ ദൃക്സാക്ഷിയാകും
അല്പ സ്വല്പം ഇഴച്ചിലുകളില്ലാതെ എന്തു ജീവിതമല്ലേ... ആ ഇഴച്ചിലുകൾ പോലും സുന്ദരമാകുന്നിടത്താണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്‍റെ ജീവൻ തുടിക്കുന്നത്. ഇത്ര നിസാരമായ കഥയ്ക്ക് കഥാപാത്രങ്ങളുടെ
തമാശക്കളിയിൽ ഒതുങ്ങി റോൾ മോഡൽസ്
കോമഡിയുടെ സ്റ്റോക്ക് തീർന്നിട്ടില്ലായെന്ന് ഉറപ്പിച്ച് പറഞ്ഞുകൊണ്ട് സംവിധാന രംഗത്തേക്ക് ഗംഭീരതിരിച്ച് വരവ് നടത്തിയിരിക്കുകയാണ് റാഫി റോൾ മോഡൽസിലൂടെ. റാഫിയുടെ പടമാണോ, എന്നാൽ പിന്നെ കോമഡിക്ക് ഒരു ക
ഒ​ട്ടും തൃ​പ്തി​പ്പെ​ടു​ത്താ​ത്ത സി​നി​മാ​ക്കാ​ര​ൻ
ഒ​രു സി​നി​മാ​ക്കാ​ര​ൻ ക​ണ്ടി​റ​ങ്ങു​ന്പോ​ൾ ഡി​റ്റ​ക്ടീ​വ് പോ​ലു​ള്ള ചി​ത്ര​ങ്ങ​ൾ ഓ​ർ​മ​യി​ലേ​ക്ക് വ​ന്നാ​ൽ പ്രേ​ക്ഷ​ക​രെ കു​റ്റംപ​റ​യാ​ൻ പ​റ്റി​ല്ല കാ​ര​ണം, സം​ഭ​വം അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ത്രി​ല്
ഉ​ത്ത​ര​ങ്ങ​ളേ​റെ​യു​ള്ള രാ​വു​ക​ൾ
ചു​മ്മാ ഒ​രു ക​ഥ പ​റ​യു​ക​യ​ല്ല, ഒ​രു​പി​ടി ക​ഥ​ക​ളെ കൂ​ട്ടി​യി​ണ​ക്കി ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ളും അ​തി​നു​ള്ള ഉ​ത്ത​ര​ങ്ങ​ളും ത​രിക​യാ​ണ് ഷാ​നി​ൽ മു​ഹ​മ്മ​ദി​ന്‍റെ "അ​വ​രു​ടെ രാ​വു​ക​ൾ'. മൂ​ന്നു യു​വാ
വ​ന​മ​ക​ന് ത​ല​വെ​ച്ചാ​ൽ ബോ​റ​ടി​ച്ച് മ​രി​ക്കാം...
ക​ഥ​യി​ല്ലാ​യ്മ​യു​ടെ കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട സം​വി​ധാ​യ​ക​ന്‍റെ നി​ല​വി​ളി​യാ​ണ് "വ​ന​മ​ക​ൻ'. മ​ന​സി​ൽ ക​ഥ ഒ​ന്നു​മി​ല്ല, എ​ന്നാ​ൽ പി​ന്നെ കാ​ടി​നെ കൂ​ട്ടുപി​ടി​ക്കാം. കാ​ട് മാ​ത്രം പോ​രാ, കാ​ട്ടു​വ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.