Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
‘കത്തി സണ്ടൈ’ കണ്ടാൽ കലിയിളകും
ആക്ഷനും കോമഡിയും പ്രണയവും ഇടകലർത്തിയപ്പോൾ ഉണ്ടായ പാളിച്ച ‘കത്തി സണ്ടൈ’ എന്ന ചിത്രത്തെ വൻ ട്രാജഡിയിലേക്കാണ് തള്ളിയിട്ടത്. കഥയിലേക്ക് എത്താൻ പാടുപെടേണ്ടി വരുന്നതിനിടയിൽ കാട്ടി കൂട്ടുന്ന അറുബോറൻ നമ്പരുകൾ കോമഡിയാണെന്ന് വരുത്തി തീർക്കാൻ അഭിനേതാക്കൾ അന്യോന്യം മത്സരിക്കുക കൂടി ചെയ്യുന്നതോടെ ചിത്രം വൻ പരാജയമാകുന്നു. പേര് കൊണ്ട് ചിത്രമൊരു ആക്ഷൻ–ത്രില്ലർ ആണെന്ന് തോന്നിപ്പിക്കുമെങ്കിലും ഈ മൂഡിലേക്ക് എത്താൻ ആദ്യപകുതി വരെ കാത്തിരിപ്പിക്കുന്നതാണ് കാഴ്ചക്കാരനെ ഏറ്റവും അധികം മുഷിപ്പിക്കുന്നത്. ട്വിസ്റ്റുകൾക്കായുള്ള ട്വിസ്റ്റും ലോജിക്കില്ലായ്മയും ഉടനീളം നിറയുന്ന ചിത്രത്തിൽ ആകെപ്പാടെയുള്ള ആശ്വാസം തരക്കേടില്ലാത്ത ആക്ഷൻ രംഗങ്ങൾ മാത്രമാണ്. വിശാലും തമന്നയും ഉൾപ്പടെ മുൻനിര താരങ്ങളാൽ സമ്പന്നമായ ചിത്രത്തെ പിന്നോട്ടടിക്കുന്നത് പുതുമയില്ലാത്ത കഥയും ആവിഷ്കരണ രീതിയുമാണ്.



ഒരുപാട് ചിത്രങ്ങളിൽ കണ്ടു പഴകിയ അതേ ഫോർമാറ്റിൽ തന്നെയാണ് ഈ ചിത്രത്തിലും നായകൻ നായികയുടെ പിന്നാലെ പ്രേമിക്കാൻ നടക്കുന്നത്. പ്രണയകുരുക്കിൽ നായികയെ വീഴ്ത്താൻ അറുമ്പോറൻ നമ്പറുകളുമായി എത്തുന്ന അർജുൻ എന്ന കഥാപാത്രത്തെയാണ് വിശാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അർജുന്റെ നായികയായി ദിവ്യ എന്ന കോളജ് കുമാരിയുടെ വേഷത്തിൽ നായിക തമന്നയും സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു.

ആക്ഷൻ സിനിമകളിൽ കസറിയിട്ടുള്ള വിശാലിനെ കോമഡിയുടെ ട്രാക്കിലേക്ക് കയറ്റിവിടാനുള്ള സംവിധായകൻ സൂരജിന്റെ ശ്രമം ഒട്ടും വിജയിച്ചില്ലായെന്നു പറയേണ്ടി വരും. അഭിനയ പ്രാധാന്യം ഒന്നും ഇല്ലെങ്കിലും ആദ്യ പകുതിയിൽ നിറഞ്ഞുനിൽക്കുന്ന നായികയെ രണ്ടാം പകുതിയിൽ കാണാനെ കിട്ടില്ല. കഥയ്ക്ക് കെട്ടുറപ്പില്ലാത്തതിനാൽ ഒന്നാം പകുതി കഴിഞ്ഞപ്പോൾ തന്നെ നായികയെ ഉപേക്ഷിച്ച മട്ടിലാണ് ചിത്രത്തിന്റെ പോക്ക്. നായിക മിണ്ടിയാൽ പാട്ട്, പിണങ്ങിയാൽ പാട്ട്, ഇണങ്ങിയാൽ പാട്ട് ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും പാട്ടുപാടി ഡാൻസ് ചെയ്യുന്ന കോളിവുഡ് ശൈലി തന്നെയാണ് ഈ ചിത്രവും പിന്തുടരുന്നത്.




കോമഡിയുടെ ചുക്കാൻ ഒന്നാം പകുതിയിൽ സൂരിയ്ക്കും രണ്ടാം പകുതിയിൽ വടിവേലുവിനും വീതിച്ച് കൊടുത്തെങ്കിലും കോമഡിക്കായി കോമഡി ചെയ്ത് രണ്ടു കൂട്ടരും പരമാവധി വെറുപ്പിക്കുന്നുണ്ട്. സീരിയസ് മൂഡിൽ നിന്നും കോമഡി ട്രാക്കിലേക്ക് കടത്തിവിട്ട് പതുക്കെ ആക്ഷൻ മൂടിലേക്ക് ചിത്രത്തെ കൊണ്ടുവരാനുള്ള സംവിധായകന്റെ ശ്രമം ഇതിനിടയിലേക്ക് വലിച്ചിട്ട പ്രണയ കഥയിൽ തട്ടി പാളിപോകുന്നതാണ് ഒന്നാം പകുതിയിൽ കാണാൻ കഴിയുക. ആക്ഷനും കോമഡിയും സമാസമം ചേർത്ത് പൊലിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമമാണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുക.

രാഷ്ര്‌ടീയത്തിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാനുള്ള ശ്രമമാണ് ചിത്രം പറയാൻ ശ്രമിക്കുന്നതെങ്കിലും പറയാൻ ഉദ്ദേശിച്ച കഥയിലേക്ക് ചിത്രം എത്തിയപ്പോളേക്കും നന്നേ വൈകിപ്പോയി. പിന്നെ എങ്ങനെയെങ്കിലും ചിത്രം ഒന്നു ഒതുക്കി തീർക്കാനുള്ള ശ്രമമാണ് രണ്ടാം പകുതിയിൽ കാട്ടുന്നത്. നായകന്റെ ദുരൂഹതകൾ പതിയെ മാറി മാറി വരുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. ഇതിനിടയിൽ കടന്നു വരുന്ന ആക്ഷൻ രംഗങ്ങൾ വിശാൽ മികവോടെ ചെയ്യുകയും ചെയ്തു. നായകനല്ലേ വീരപരിവേഷം കൊടുത്തില്ലെങ്കിൽ എങ്ങനെയാണ് ശരിയാകുക എന്ന മട്ടിൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ അത്തരത്തിലൊരു ഗെറ്റപ്പിലേക്ക് വിശാലിനെ ഉയർത്തി കൊണ്ടുവരാനും ചിത്രം ശ്രമിക്കുന്നുണ്ട്.




എന്നാൽ കെട്ടുറപ്പില്ലാത്ത തിരക്കഥയ്ക്ക് മുന്നിൽ എന്തെല്ലാം നിരത്തിവച്ചാലും അതൊന്നും തന്നെ ഒരു ചിത്രത്തെ വിജയ വഴിയിലേക്ക് നയിക്കാനാവില്ലായെന്നതിന് ഉത്തമ ഉദാഹരണമായി കത്തി സണ്ടൈ മാറുന്നുണ്ട്. സിനിമകളുടെ തെരഞ്ഞെടുപ്പിൽ ഇനിയെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ തമന്നയേയും വിശാലിനേയും ഇനിയും ഇത്തരത്തിലുള്ള തട്ടിക്കൂട്ടു ചിത്രങ്ങളിൽ വീണ്ടും കാണാൻ ഇടയാകും. ക്രിസ്മസ് റിലീസായി എത്തിയതിനാൽ കേക്ക് മുറിക്കുന്ന ലാഘവത്തോടെ കത്തി സണ്ടൈ കാണാൻ കയറിയാൽ കയ്പേറിയ അനുഭവമാകും നിങ്ങൾക്ക് ഉണ്ടാകുക. സ്വന്തം റിസ്ക്കിൽ പലതവണ ആലോചിച്ച് ശേഷം മാത്രം കത്തി സണ്ടൈ കാണാൻ ടിക്കറ്റെടുക്കുക.

വി.ശ്രീകാന്ത്
അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ വേ​റെ ലെ​വ​ലാ​ണ്...!
മ​ടു​പ്പി​ന്‍റെ പാരമ്യത്തിൽ കൊ​ണ്ടെ​ത്തി​ച്ച ശേ​ഷം ത്രി​ല്ല​ടി​പ്പി​ക്കു​ന്നൊ​രു ആ​വി​ഷ്ക​ര​ണം..! അ​താ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ "അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ'. സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തി​നും ഇ
മാ​ലാ​ഖ​യാ​യി, തീ​ക്ക​ന​ലാ​യി മേ​രി​ക്കു​ട്ടി...!
സ​മൂ​ഹമ​ന​സു​ക​ളി​ലേ​ക്ക് തീ​മ​ഴ പെ​യ്യി​ക്കു​ക​യാ​ണ് ര​ഞ്ജി​ത് ശ​ങ്ക​റും കൂ​ട്ട​രും ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ലൂ​ടെ. മാ​റ്റം ഉ​ട​ന​ടി​യ​ല്ല പ​ക്ഷേ, മാ​റേ​ണ്ടി​യി​രി​ക്കു​ന്നു എ​ന്നു​ള്ള മു​റ​വി​ളി​യാ​ണ
ദുരന്തമായി കാലാ...!
പാ.രഞ്ജിത്ത് എന്ന സംവിധായകൻ മികച്ചൊരു വലിച്ചുനീട്ടലുകാരനാണെന്ന് "കാല' എന്ന ചിത്രത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. എന്തിനാണ് ഹേ, ഇത്തരമൊരു ഇടത്തിലേക്ക് സ്റ്റൈൽ മന്നൻ രജനികാന്തിനെ കൊണ്ടിട്ടത്? രണ്ടേമുക്
സൗഹൃദങ്ങളെ കൂട്ടിയിണക്കി നാം...!
ക്ലീഷേ കാന്പസ് കഥകൾ മുറയ്ക്ക് സ്ഥാനംപിടിക്കാറുള്ള മലയാള സിനിമാലോകത്തേക്ക് ഇതാ പുതിയ കാന്പസ് കഥയുമായി ഒരു ചിത്രമെത്തിയിരിക്കുന്നു. പേര് "നാം'. കലാലയം എന്നു കേൾക്കുന്പോഴേ മനസിലേക്ക് ഓടിക്കയറാറുള്ള മരം
കുട്ടൻപിള്ളയുടെ ഞെട്ടിക്കുന്ന രാത്രി
സംവിധായകൻ ജീൻ മാർക്കോസ് പ്രേക്ഷകരുടെ മനസിലേക്ക് ഒരു മാലപ്പടക്കം എടുത്തെറിയുകയാണ് ആദ്യം ചെയ്തത്. ഇത് എപ്പോൾ പൊട്ടുമെന്ന ആകാംക്ഷയിലായിരിക്കും ഓരോ പ്രേക്ഷകനും. പടക്കം പൊട്ടി, തുര തുരാ പൊട്ടി... ഒപ്പം ഞ
പ്രേക്ഷകരെ തേച്ച കാമുകി...!
"ഇതിഹാസ' ഹിറ്റ്, "സ്റ്റൈൽ' സ്റ്റൈലിഷ് എന്നും പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞതാണ്. വലിയ കോലാഹലമില്ലാതെ എത്തിയ രണ്ടു സിനിമകൾക്ക് ശേഷം സംവിധായകൻ ബിനു. എസ് "കാമുകി'യുമായി എത്തുന്പോൾ വളർച്ച താഴോട്ടാണ്.

കാമുകി
പ്രേമത്തിന്‍റെ ബോറൻ സൂത്രങ്ങൾ...!
ഇതിനും മാത്രം പാപം പ്രേമിക്കുന്നവർ ചെയ്തിട്ടുണ്ടോ? "പ്രേമസൂത്രം' കണ്ടിറങ്ങുന്നവർ ഇ​ങ്ങ​നെ ചോ​ദി​ച്ചാ​ൽ സം​വി​ധാ​യ​ക​ൻ ജിജു അ​ശോ​ക​ന് മറുപടിയുണ്ടാകില്ല. അത്രമാത്രം വലിച്ചുനീട്ടലാണ് സംവിധായകൻ നടത്തിയി
ക​ളി​ചി​രി​യി​ലൊ​തു​ങ്ങു​ന്ന​ത​ല്ല ബി​ടെ​ക്...!
ഈ ​നാ​ട്ടി​ൽ കൊ​തു​കു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന ചി​ന്താ​ഗ​തി​യി​ൽ ഉൗ​ന്നി നി​ന്നുകൊ​ണ്ടാ​ണ് "ബി​ടെ​ക്' എന്ന ചിത്രത്തിന്‍റെ ക​ഥ വി​ക​സി​ക്കു​
വേറിട്ടൊരു യാത്രയാണ് ആഭാസം...!
സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മകളെ തുറന്നുകാട്ടാനുള്ള ശ്രമമാണ് നവാഗതനായ ജുബിത് നമ്രടത്ത് ആഭാസത്തിലൂടെ നടത്തിയിരിക്കുന്നത്. സെൻസർ ബോർഡിന്‍റെ ഇടപെടലും ചിത്രത്തിന്‍റെ പേരും റിലീസിന് മുൻപേ തന്നെ പ്രേക്ഷ
ഒരിക്കലും മരിക്കില്ല ഈ.മ.യൗ...!
ഒരു മരണവീട്ടിൽ നിന്നും തിരിച്ചു വന്നതേയുള്ളു... വൻ ജനാവലിയായിരുന്നു, കനത്ത കാറ്റും മഴയും, പ്രക്ഷുബ്‌ധമായ കടൽ... മഴയ്ക്ക് ഇത്രയും അഹങ്കാരം പാടുണ്ടോ, സന്ദർഭം മനസിലാക്കി പെരുമാറാൻ അറിയില്ലേ? ഇതിനൊക്കെ പ
ക്ലിക്കാകാത്ത തന്ത്രം...!
സംവിധായകൻ കണ്ണൻ താമരക്കുളത്തോട് ഒരുകാര്യം ആദ്യമേ പറയാനുണ്ട്. ഈ കാലഘട്ടത്തിൽ ഇമ്മാതിരി തന്ത്രങ്ങളുമായി വന്നാൽ "കണ്ടം വഴി ഓടിക്കോ' എന്നേ പ്രേക്ഷകർ പറയൂ. കാലം മാറി, സിനിമ മാറി പക്ഷേ, ചാണക്യ തന്ത്രത്തിന്‍
"പ്രേമ'ബാധയേറ്റ തൊബാമ...!
സൗഹൃദവും നിരാശയും പിന്നെ ആഗ്രഹങ്ങളും സമ്മാനിച്ചാണ് "തൊബാമ' മുന്നിലൂടെ കടന്നുപോയത്. പതിഞ്ഞ താളത്തിൽ ഒഴുകി, 2006-2007 കാലഘട്ടത്തിലൊക്കെ അത്രയൊക്കെയേ വേഗം കാണൂ എന്ന് ഓർമിപ്പിച്ചാണ് ഷറഫുദീനും കൃഷ്ണ ശങ
അരവിന്ദന്‍റെ ചിരിപ്പിക്കുന്ന അതിഥികൾ...!
ഒറ്റനോട്ടത്തിൽ ക്ലീഷേയെന്നു തോന്നാവുന്ന കഥാബിന്ദുവിനെ കഥാപശ്ചാത്തലം കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് "അരവിന്ദന്‍റെ അതിഥികൾ എന്ന ചിത്രത്തിൽ സംവിധായകൻ എം.മോഹനൻ. അമ്മ മകനെ ഉപേക്ഷിച്ച് പോകുക... പിന്ന
ത്രില്ലടിപ്പിക്കുന്ന അങ്കിൾ...!
ത്രില്ലടിപ്പിക്കുന്ന കാ​ര്യ​ത്തി​ൽ ജോ​യ് മാ​ത്യു​വി​ന് ഒ​രു പ്ര​ത്യേ​ക ക​ഴി​വു​ണ്ട്. മ​ന​സി​ലേ​ക്ക് തീ​യി​ട്ട് ത​രു​ന്ന രീ​തി ച​ങ്ങാ​തി ഷ​ട്ട​റി​ൽ തു​ട​ങ്ങി​യ​താ​ണ്. ദാ ​ഇ​പ്പോ​ൾ അ​ങ്കി​ളി​ലും അ​ത്
ബോ​റ​ടി​പ്പി​ക്കു​ന്ന സുവർണപു​രു​ഷ​ൻ
ചി​ല സി​നി​മ​ക​ൾ അങ്ങനെയാണ്... എ​ന്തൊ​ക്ക​യോ ത​രാ​ൻ വേ​ണ്ടി വ​ന്ന്, ഒ​ന്നും ത​രാ​തെ അ​ങ്ങ് പോ​കും. അ​തു​പോ​ലൊ​രു ചി​ത്ര​മാ​ണ് "സു​വ​ർ​ണപു​രു​ഷ​ൻ'.​ മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​രാ​ധി​ക​യു​ടെ ചി​ത്രം ഇ​റ
പൊട്ടിച്ചിരി​പ്പി​ക്കും ത​ത്ത..!
പ​ഴ​യ ജ​യ​റാ​മി​നെ പു​തി​യ രൂ​പ​ത്തി​ൽ തി​രി​കെ ത​ന്നി​രി​ക്കു​ക​യാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി പ​ഞ്ച​വ​ർ​ണ​ത​ത്ത​യി​ലൂ​ടെ. എ​ന്തൊ​രു സം​സാ​രരീ​തി​യാ​ണ് ഇ​ത്. ചു​മ്മാ കേ​ട്ടി​രു​ന്നുപോ​കും.

ക്ല​ച്ച് പി
ച​ങ്കി​ൽ ക​യ​റ​ണ മോ​ഹ​ൻ​ലാ​ൽ.!
മോ​ഹ​ൻ​ലാ​ൽ നേ​രി​ട്ട് പ്ര​ത്യ​ക്ഷ​പ്പെ​ടാ​ത്ത, സ​ർ​വ​ത്ര മോ​ഹ​ൻ​ലാ​ൽ മ​യ​മാ​യ ചി​ത്രം ഏ​തെ​ന്നു ചോ​ദി​ച്ചാ​ൽ ആ​രാ​ധ​ക​ർ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ ഇ​നി പ​റ​യും അ​ത് സാ​ജി​ദ് യാ​ഹി​യ​യു​ടെ ചി​ത്ര​മാ​ണ
കമ്മാരൻ ഒന്നൊന്നര സംഭവമാണ്...!
ഒന്നെടുത്താൽ ഒന്നു സൗജന്യം... അതാണ് "കമ്മാര സംഭവം'. എന്നു കരുതി ഒറ്റ ടിക്കറ്റെടുത്തു രണ്ടുപേർക്ക് പടം കാണാമെന്ന് ആരും കരുതരുത്. ഒരു സിനിമയ്ക്കു കയറിയാൽ രണ്ടു സിനിമ കണ്ട ഫീൽ കിട്ടുന്ന കാര്യമാണ് പറഞ്ഞത്
ഭയം നിറയ്ക്കുന്ന മെ​ർ​ക്കു​റി.!
ഇ​ന്ത്യ​ൻ സി​നി​മാച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു നി​ശ​ബ്ദ ത്രി​ല്ല​ർ ഇ​റ​ങ്ങി​യി​രി​ക്കു​ന്നു. പേ​ര് മെ​ർ​ക്കു​റി, സം​വി​ധാ​നം കാ​ർ​ത്തി​ക്ക് സു​ബ്ബ​രാ​ജ്. ത്രി​ല്ലു​ണ്ടോ...? ഉ​ണ്ട്. പേ​ടി​ക്കു​മോ
ആ​ളൊ​രു​ക്കം മ​ന​സി​ള​ക്കും..!
എ​ത്രത​ന്നെ ശ്ര​മി​ച്ചാ​ലും ചി​ല കാ​ര്യ​ങ്ങ​ൾ മ​ന​സ് അം​ഗീ​ക​രി​ച്ച് കൊ​ടു​ക്കി​ല്ല. അ​ത്ത​രം മ​ന​സു​ക​ളോ​ടാ​ണ് ഇ​നി​യെ​ങ്കി​ലും ഇ​തൊ​ക്കെ അം​ഗീ​ക​രി​ച്ചേ മ​തി​യാ​കൂ എ​ന്ന വാ​ശി​യോ​ടെ സം​വി​ധാ​യ​ക
മു​ഷി​പ്പി​ക്കാ​ത്ത കി​നാ​ക്ക​ൾ
ദുഃ​സ്വ​പ്നം ക​ണ്ട് ഞെ​ട്ടി എ​ണീ​റ്റ് ഹോ ​ക​ണ്ട​ത് സ്വ​പ്നം ആ​യി​രു​ന്നു​വെ​ന്ന് വി​ശ്വാ​സം വ​രു​ന്പോ​ളേ​ക്കും ഉ​റ​ക്കം ഉ​റ​ക്ക​ത്തി​ന്‍റെ വ​ഴി​യേ പോ​യി​ട്ടു​ണ്ടാ​വും. അ​മ്മാ​തി​രി ഉ​ള്ള കി​നാ​ക്ക​
ജീവിതം തെളിയുന്ന പരോൾക്കാലം
ഒറ്റ ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മലയാള സിനിമ ജയിൽ കയറി ഇറങ്ങുന്നത്. കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ആയിരുന്നെങ്കിൽ ഇന്നിപ്പോൾ പരോളും. മമ്മൂട്ടി കുടുംബ പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങി ചെല
ഒറ്റമുറിക്കുള്ളിലെ തിരിച്ചറിവുകൾ...!
മുറിയിൽ എത്രതന്നെ വെളിച്ചമുണ്ടായാലും അവിടെ ജീവിതം പ്രകാശിക്കുന്നില്ലെങ്കിൽ പിന്നെന്ത് കാര്യം...! ചെറുതെന്ന് തോന്നുന്ന ഈ വിഷയമാണ് "ഒറ്റമുറി വെളിച്ചം' എന്ന ചിത്രം ചർച്ച ചെയ്യുന്നത്. ഇത്തരമൊരു പ്രമേയത്തി
ഗംഭീരം ഈ സ്വാതന്ത്ര്യം...!
റിയലിസ്റ്റിക് സംവിധായകരുടെ പട്ടികയിലേക്ക് ഒരു പേര് കൂടി എഴുതി ചേർക്കാം. ടിനു പാപ്പച്ചൻ... തന്‍റെ ആദ്യ സംവിധാന സംരംഭം കിക്കിടുവാക്കിയിരിക്കുകയാണ് കക്ഷി. മലയാള സിനിമ പലവട്ടം തൊട്ടു തലോടി പോയിട്ടുള്ള
വിരസകുമാരൻ...!
ഹോ എന്തൊരു കഷ്ടപ്പാടായിരുന്നു സംവിധായകൻ ബോബൻ സാമുവലിനും തിരക്കഥാകൃത്ത് വൈ.വി.രാജേഷിനും. ട്വിസ്റ്റുകൾ ഉണ്ടാക്കണം... പിന്നെ ത്രില്ലർ മൂഡിൽ കഥ പറയണം... ഇടയിൽ ചെറിയൊരു പ്രണയം വേണം... പിന്നെ കുറെ കോമഡി
ചി​രി​പ്പി​ക്കും മാ​ർ​പാ​പ്പ...!
"തേ​പ്പ് ക​ഥ' ആ​ണ​ല്ലോ ഇ​പ്പോ​ഴ​ത്തെ ട്രെ​ൻ​ഡ്.​ ന്യൂ​ജ​ൻ പി​ള്ളേ​രു​ടെ ഇ​ട​യി​ൽ ഇ​പ്പോ​ൾ സു​ല​ഭ​മാ​യി ക​ണ്ടു​വ​രാ​റു​ള്ള വി​വി​ധ​ത​രം തേ​പ്പു​ക​ളെ ഒ​റ്റ ചി​ത്ര​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ക
സമൂഹത്തിലേക്ക് വിരൽചൂണ്ടി എസ് ദുർഗ
തലതിരിഞ്ഞ ആചാരങ്ങൾക്കു നേരെ കാമറയും തലതിരിക്കുകയാണ് "എസ് ദുർഗ' എന്ന ചിത്രത്തിൽ. ചിത്രത്തിന്‍റെ തുടക്കത്തിൽ കാട്ടുന്ന തലതിരിഞ്ഞ ഷോട്ടുകൾ... അതിലുണ്ടായിരുന്നു സനൽ കുമാർ ശശിധരൻ എന്ന സംവിധായകൻ പറയാൻ ഉദ്ദ
സൂപ്പർ സുഡാനി...!
"സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ' പേ​രി​നൊ​രു പ​ഞ്ചൊ​ക്കെ​യു​ണ്ട്... ട്രെ​യി​ല​റും പൊ​ളി​ച്ചു... പ​ക്ഷേ, താ​ര​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യൊ​ന്നും ക​ണ്ടി​ല്ല​ല്ലോ​യെ​ന്ന് ക​രു​തി സു​ഡാ​നി​യെ കാ​ണാ​ൻ തി​യ​റ്റ
സൂപ്പർ സസ്പെൻസിൽ ഇര!
ഗോപി സുന്ദർ ചില്ലറക്കാരനല്ല... ത്രില്ലർ സിനിമകൾക്ക് പശ്ചാത്തല സംഗീതം ഒരുക്കാൻ പറ്റിയ ആളാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. "ഇര' പശ്ചാത്തല സംഗീതത്തിന്‍റെ മറപറ്റി ഒരുക്കിയ മനോഹരമായ ഒരു ത്രില്ലറാ
പൂത്തുലഞ്ഞ് പൂ​മ​രം..!
തീ​യ​റ്റ​ർ സ്ക്രീ​നി​നെ കലോത്സവത്തിന്‍റെ ഒറ്റ വേദിയാക്കി ചു​രു​ക്കു​ക​യാ​ണ് പൂ​മ​ര​ത്തി​ൽ സം​വി​ധാ​യ​ക​ൻ എബ്രി​ഡ് ഷൈ​ൻ. പ്രേ​ക്ഷ​ക​ർ​ക്ക് വേ​ദി​ക​ളി​ൽ നി​ന്നും വേ​ദി​ക​ളി​ലേ​ക്ക് ഓ​ടേ​ണ്ട കാ​ര്യ​മി​ല്
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.