Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
കൊച്ചൗവയുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ
‘‘ഒത്തിരി സന്തോഷവും അഭിമാനവും ചാരിതാർഥ്യവുമുള്ള ഓണക്കാലമാണ് ഇത്തവണ. ഉദയാ തിരിച്ചുവരികയാണ്, 30 വർഷത്തിനുശേഷം. കൊച്ചൗവ്വ പൗലോ, അയ്യപ്പ കൊയ്ലോ (കെപിഎസി) എന്ന പടവുമായി. നമ്മെ പ്രചോദിപ്പിക്കുന്ന ഒരു സിനിമ. ഏറെ പോസിറ്റീവായ ഒരു ജീവിതത്തെ ഗ്രാമത്തിന്റെ നൈർമല്യത്തിൽ നർമത്തിലൂടെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യത്തെ മെഡൽ നേടിത്തന്ന സാക്ഷിമാലിക്കിന്റെ ഏറ്റവും വലിയ ആഗ്രഹം എയറോപ്ലെയിനിൽ പറക്കുക എന്നതായിരുന്നു. ആ ആഗ്രഹത്തിന്മേൽ ചെയ്ത കാര്യങ്ങളിലൂടെ അതിലും വലിയ കാര്യമാണ് സാക്ഷി നേടിയത്. നമ്മളെ പ്രചോദിപ്പിക്കുന്ന അത്തരം ഒരു കഥയാണ് ഉദയാ നിർമിച്ചു സിദ്ധാർഥ ശിവ സംവിധാനം ചെയ്ത ’കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ”‘പറയുന്നത്. ...’’പുതിയ ചലച്ചിത്രവിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടനും നിർമാതാവുമായ കുഞ്ചാക്കോ ബോബൻ.

‘പൗലോ കൊയ്ലോ മലയാള സിനിമയിൽ!’

എന്റെ കഥാപാത്രത്തിന്റെ പേരാണു കൊച്ചൗവ്വ. തനി ഗ്രാമീണൻ. എപ്പോഴും വള്ളിക്കെട്ടുകൾ പിടിച്ചു നടക്കുന്ന ചെറുപ്പക്കാരൻ. പരോപകാരി കൂടി ആയതിനാൽ ഗ്രാമത്തിൽ എല്ലാവർക്കും അറിയാം. എല്ലാ വീടുകളിലും എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാനുള്ള സ്നേഹവും സ്വാതന്ത്ര്യവും കൊച്ചൗവ്വയ്ക്കുണ്ട്. രുദ്രാക്ഷ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് അയ്യപ്പദാസ്. 4–5 ക്ലാസിൽ പഠിക്കുന്ന ഇടത്തരം കുടുംബത്തിലെ കുട്ടി. പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിലെ ഒരു വാചകം കൊച്ചൗവ്വ എപ്പോഴും പറയും – ‘നമുക്ക് ഒരാഗ്രഹമുണ്ടെങ്കിൽ, അതു തീവ്രമാണെങ്കിൽ അതു സാധിച്ചു തരാൻ ഈ പ്രപഞ്ചം മുഴുവനും കൂടെനില്ക്കും.’

അതുകൊണ്ടുതന്നെ ഗ്രാമത്തിലുള്ളവർക്കു പൗലോ കൊയ്ലോ എന്ന പേരു പരിചിതം. ഒരവസരത്തിൽ പൗലോ കൊയ്ലോയുടെ ഈ വാക്കുകൾ കൊച്ചൗവ്വയുടെയും അയ്യപ്പദാസിന്റെയും ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. അതു പിന്നീട് നല്ല രീതിയിൽ മറ്റൊരു തലത്തിലേക്ക് അവരുടെ ജീവിതം മാറ്റിമറിക്കുന്നു. ഈ പ്രമേയത്തെ ഗ്രാമത്തിലെ കുറച്ചു നിഷ്കളങ്കരായ ആളുകളുടെ തമാശകൾ, ഇണക്കങ്ങൾ, പിണക്കങ്ങൾ എന്നിവയിലൂടെ പറഞ്ഞുപോകുന്ന ഒരു ക്യൂട്ട് ഹ്യൂമർ ചിത്രമാണ് കെപിഎസി.

രണ്ട് ആഗ്രഹങ്ങൾ ഒരേ വഴിയിൽ..!

കൊച്ചൗവ്വയും അയ്യപ്പദാസും രണ്ട് ആഗ്രഹങ്ങളുമായി നീങ്ങുന്നവരാണ്. അയ്യപ്പദാസിന്റെ ആഗ്രഹം ഫ്ളൈറ്റിൽ കയറുകയെന്നതാണ്. പക്ഷേ, കൊച്ചൗവ്വയ്ക്ക് ഫ്ളൈറ്റിൽ കയറണമെന്നുള്ളതല്ല യഥാർഥ ആഗ്രഹം. ലക്ഷ്യങ്ങൾ ഒന്നാണെന്ന് ഇവർ തെറ്റിദ്ധരിക്കുകയാണ്. പക്ഷേ, ഇടയ്ക്ക് രണ്ടുപേരുടെയും വഴികൾ ഒന്നാവുകയാണ്. അയ്യപ്പദാസിന്റെ ആഗ്രഹം സാധിക്കുന്നതിന് ഈ പ്രപഞ്ചം മുഴുവൻ എങ്ങനെ അവനൊപ്പം നിൽക്കുന്നു എന്നതാണു സിനിമ. എന്നാൽ അതിനപ്പുറം മറ്റൊരു വലിയ കാര്യം അവൻ നേടുന്നുവെന്ന് വ്യത്യസ്തമായ ഒരു ആംഗിളിലൂടെ പറയുകയാണ് സിദ്ധാർഥ ശിവ.






വീട്ടിൽ നിറയെ ബംഗാളികൾ..!

സംവിധായകൻ സിദ്ധാർഥ ശിവയുടെ കൂട്ടുകാരന്റെ അച്ഛനാണ് വാസ്തവത്തിൽ കൊച്ചൗവ്വ എന്ന കഥാപാത്രത്തിന്റെ രചനയ്ക്കു പ്രചോദനം. അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും കേട്ടാൽ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമോ, ഇത്തരം ആളുകൾ ഉണ്ടോ എന്നൊക്കെ നമുക്കു സംശയം വരും. സിദ്ധാർഥിന്റെ കൂട്ടുകാരൻ ഒരു ദിവസം ചെന്നുനോക്കുമ്പോൾ വീട്ടിൽ കുറേ ബംഗാളികൾ! അവന്റെ മുറിയിലൊക്കെ കയറി അവന്റെ മുണ്ടും കൈലിയുമൊക്കെ ഉടുത്തുനടക്കുന്നു. തിരക്കിയപ്പോൾ അച്ഛന്റെ മറുപടി

ഇങ്ങനെ– ‘അവരു കുളിച്ചിട്ടു രണ്ടുമൂന്നു ദിവസമായി. അവരെയൊന്നു വൃത്തിയാക്കി കുറച്ചു ഭക്ഷണമൊക്കെ കൊടുക്കാനാണു കൊണ്ടുവന്നത്. ഇനി ജോലികൂടി ശരിയാക്കിക്കൊടുക്കണം.’ ആ ഒരു ലൈനിലാണ് അദ്ദേഹത്തിന്റെ യാത്ര. ഇതു നടന്ന സംഭവമാണ്.

നായിക അനുശ്രീ, ബിജു മേനോൻ അതിഥിതാരം

നായിക അനുശ്രീ. ഹ്യൂമർ, റൊമാൻസ്, സെന്റിമെൻസ്... എല്ലാമുള്ള ഒരു കഥാപാത്രം. കഥ വായിച്ചു കേട്ടപ്പോൾത്തന്നെ നായികയായി അനുശ്രീ തന്നെയായിരുന്നു മനസിൽ. അയ്യപ്പദാസിന്റെ അമ്മാവന്റെ വേഷമാണു സുധീഷ് ചെയ്യുന്നത്. കുറച്ചു പക്വതവന്ന കഥാപാത്രം. സിനിമയിൽ ആദ്യാവസാനമുള്ള രസമുള്ള കഥാപാത്രം. കെപിഎസി ലളിതച്ചേച്ചി, നെടുമുടി വേണുച്ചേട്ടൻ, അജുവർഗീസ്, സുരാജ്, മുകേഷ് ചേട്ടൻ, മണിയൻപിള്ള രാജു ചേട്ടൻ, ഇർഷാദ്, മുത്തുമണി, മുസ്തഫ, പാർവതി രതീഷ്, പുന്നപ്ര അപ്പച്ചൻ, ലാലി തുടങ്ങിയവരുമുണ്ട്. ബിജു മേനോൻ അതിഥിതാരമായി എത്തുന്നു. ഛായാഗ്രഹണം നീൽ ഡി. കുഞ്ഞ.

വീണ്ടും വയലാർ ശരത്ചന്ദ്ര വർമ...

അഞ്ചു പാട്ടുകളുണ്ട് ചിത്രത്തിൽ. നാലു പാട്ടുകൾ ഷാൻ റഹ്മാനാണു സംഗീതം ചെയ്തത്. ഒരു പാട്ട് സൂരജ് എസ്. കുറുപ്പും. ശങ്കർ മഹാദേവനാണ് ആ പാട്ടുപാടിയത്. വയലാർ ശരത്ചന്ദ്ര വർമ, ഹരിനാരായണൻ, മനു മഞ്ജിത്ത്, സൂരജ് എസ.് കുറുപ്പ് എന്നിവരാണു പാട്ടുകളെഴുതിയത്. ശങ്കർ മഹാദേവൻ, വിജയ് യേശുദാസ്, ശ്വേത മോഹൻ, ജോബ് കുര്യൻ, ഷാൻ, ഹീഷാം അബ്ദുൾ വഹാബ് എന്നിവർ പാടിയിരിക്കുന്നു

ശാരദാമ്മയും ഷീലാമ്മയും ആവേശത്തിൽ

ഉദയായിലൂടെ സിനിമയിലേക്കു വന്ന കെപിഎസി ലളിതച്ചേച്ചി ഇതിലും ഒരു വേഷം ചെയ്തു. അന്നു വയലാർ–യേശുദാസ്– കുഞ്ചാക്കോ കൂട്ടുകെട്ട് എന്നു പറഞ്ഞിരുന്നു. അവരുടെ പിൻതലമുറകളിലുള്ള വയലാർ ശരത്ചന്ദ്ര വർമ, വിജയ് യേശുദാസ്, കുഞ്ചാക്കോ ബോബൻ എന്നിവർ ഈ ചിത്രത്തിൽ ഒന്നിക്കുകയാണ്. ഉദയായുടെ റീലോഞ്ചിംഗ് ചിത്രത്തെക്കുറിച്ച് അറിഞ്ഞ ആവേശത്തിൽ ശാരദാമ്മ അമ്മയെയും എന്നെയും വിളിച്ചു കാര്യങ്ങൾ തിരക്കാറുണ്ട്. ഷീലാമ്മയും വിളിച്ചിരുന്നു. അവരും ഹാപ്പിയാണ്.

ക്ലൈമാക്സ് യഥാർഥ ഫ്ളൈറ്റിനുള്ളിൽ

ഇതു നല്ല ബജറ്റിലുള്ള ചിത്രമാണ്. 51 ദിവസം ഷൂട്ട് ചെയ്തു; ഫെബ്രുവരിയിൽ തുടങ്ങി ജൂലായ് വരെ എട്ടു ഷെഡ്യൂളുകളിലായി. ബാംഗ്ലൂർ, പൊള്ളാച്ചി, ട്രിവാൻഡ്രം, അടിമാലി, പെരുമ്പാവൂർ, കൊമ്പനാട് തുടങ്ങിയ സ്‌ഥലങ്ങളിൽ. ക്ലൈമാക്സിലെ ഒരു സീക്വൻസ് ഫ്ളൈറ്റിനകത്താണു ഷൂട്ട് ചെയ്തത്. ഫ്ളൈറ്റിന്റെ സെറ്റിട്ടു ചെയ്തിരുന്നുവെങ്കിൽ ചെലവു കുറയ്ക്കാമായിരുന്നു. പക്ഷേ, കഥയുടെ ജെനുവിനിറ്റിക്കു വേണ്ടി യഥാർഥ ഫ്ളൈറ്റിൽ തന്നെ ഷൂട്ട് ചെയ്തു. ലേറ്റസ്റ്റ് ചിത്രീകരണ സംവിധാനങ്ങൾ ഉപയോഗിച്ചു. അഞ്ചു പാട്ടുകൾ മികച്ചരീതിയിൽ എടുത്തിരിക്കുന്നു.

കഥയിലേക്ക് അടുപ്പിച്ചതു നർമം

അവാർഡ് സിനിമകളുടെ വക്‌താവ് എന്ന നിലയിൽ മാറ്റിനിർത്തപ്പെട്ട ആളായിരുന്നു സിദ്ധാർഥ ശിവ. സീരിയസ് ഫിലിംസ് മാത്രം ചെയ്യുന്ന ആൾ എന്നതാണ് പലരുടെയും ധാരണ. അദ്ദേഹം വന്നു കഥ പറയുമ്പോൾ അതിലെ നർമമാണ് എന്നെ ഈ സിനിമയിലേക്ക് അടുപ്പിച്ചത്.. ഒരു നല്ല കഥ, സിംപിൾ കഥ, പ്രചോദിപ്പിക്കുന്ന കഥ. പക്ഷേ, അത് ആളുകളിലേക്ക് എത്തണമെങ്കിൽ ഏറ്റവും എളുപ്പവും എന്റർടെയ്നിംഗുമായ വഴി നർമം തന്നെയാണ്; കലർപ്പില്ലാത്ത നർമം. സിദ്ധാർഥിൽ നിന്ന് ആളുകൾ അതു പ്രതീക്ഷിക്കില്ല എന്നതാണ് ചിത്രത്തിന്റെ ക്യാച്ച് ഫാക്ടർ.




ഒറിജിനൽ പ്രൊഡ്യൂസറുടെ ഫോൺവിളി..!

നിർമാതാവായപ്പോൾ പല കാര്യങ്ങൾ ഒരേ സമയം ഞാൻ തന്നെ ചെയ്യേണ്ടി വരുന്നു. അത് ഒരു കഴിവു തന്നെയാണ്. പഠിച്ചുവരുന്നതേയുള്ളു. പക്ഷേ, ഒരു നല്ല സിനിമയ്ക്കു വേണ്ടി നല്ല രീതിയിലുള്ള കാര്യങ്ങൾ ചെയ്യാൻ സാധിച്ചു എന്ന സന്തോഷമുണ്ട്. സഹായവുമായി വൈഫ് കൂടെയുണ്ട്. അമ്മയുടെ ഫുൾ സപ്പോർട്ടുണ്ട്. അമ്മ ഇടയ്ക്കിടെ ഞാൻ പോലുമറിയാതെ ഡയറക്ടറെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ‘ഈ പ്രൊഡ്യൂസർ വിളിച്ചില്ലെങ്കിലും ഒറിജിനൽ പ്രൊഡ്യൂസർ ഇടയ്ക്കിടെ ആലപ്പുഴയിൽ നിന്നു വിളിച്ചു കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്ന്’ സിദ്ധാർഥ് ഇടയ്ക്കു തമാശയായി പറഞ്ഞിരുന്നു.

മെയിൽ നഴ്സായി റാസൽഖൈമയിൽ!

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ആന്റോ ജോസഫും രാജേഷ് പിള്ള ഫിലിംസും കൂടി നിർമിക്കുന്ന ചിത്രം. കെപിഎസിയുടെ ഇടയ്ക്കുതന്നെ അതിന്റെ ഷൂട്ടിംഗും തുടങ്ങിയിരുന്നു. മെയിൽ നഴ്സിന്റെ വേഷം. ഇമോഷണൽ ത്രില്ലർ. നായിക പാർവതി. ഫഹദ് ഫാസിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്. അലൻസിയർ, ദേവി അജിത്ത് തുടങ്ങിയവരുമുണ്ട്. അതിന്റെ ഒരു ഷെഡ്യൂൾ റാസൽഖൈമയിലാണ്, അടുത്തമാസം. വിശ്വരൂപം ചെയ്ത മലയാളിയായ സനു വർഗീസാണ് കാമറ ചെയ്യുന്നത്.

ട്രാഫിക്കിനെയും അന്നു ചിലർ എഴുതിത്തള്ളി...

‘വള്ളീം തെറ്റി പുള്ളീം തെറ്റി’ ഒരു എക്സ്പിരിമെന്റൽ സിനിമയായിരുന്നു. ആളുകളുടെ ടേസ്റ്റിനനുസരിച്ചുള്ള സിനിമയായിരുന്നില്ല. എക്സ്പിരിമെന്റ്്സ് ചെയ്യുമ്പോൾ ചിലതു വിജയിക്കാം, ചിലതു പരാജയപ്പെടാം. ട്രാഫിക്ക് ഇറങ്ങിയപ്പോഴും പലരും ആ സിനിമയെ എഴുതിത്തള്ളിയിരുന്നു. പക്ഷേ, അതു വിജയിച്ചു. ചില വലിയ പടങ്ങൾ പരാജയപ്പെടാറുണ്ട്, ചില ചെറിയ പടങ്ങൾ വലിയ വിജയങ്ങളും ആകാറുണ്ട്. നല്ല സിനിമകൾക്കുവേണ്ടി അധ്വാനിക്കുന്നു. ‘കൊച്ചൗവ്വ പൗലോയും..’ അത്തരത്തിലുള്ള പടമെന്നു വിശ്വസിക്കുന്നു. നല്ല സിനിമകൾ വന്നാൽ ഉറപ്പായും ഉദയ ഇനിയും നിർമിക്കും.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.