മൂ­​ന്നാം­​ഘ­​ട്ട­​ത്തി​ല്‍ ഉ­​ച്ച​വ​രെ 39.92 ശ­​ത­​മാ­​നം പോ­​ളിം­​ഗ്; ഏ­​റ്റ​വും കു​റ­​വ് മ­​ഹാ­​രാ­​ഷ്ട്ര­­​യി​ല്‍
Tuesday, May 7, 2024 6:39 PM IST
മും​ബൈ: രാ­​ജ്യ​ത്തെ 93 മ­​ണ്ഡ­​ല­​ങ്ങ­​ളി­​ലേ­​ക്കു­​ള്ള മൂ­​ന്നാം­​ഘ​ട്ട ലോ­​ക്‌​സ­​ഭാ തെ​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ഭേ­​ദ­​പ്പെ​ട്ട പോ­​ളിം​ഗ്. ഉ­​ച്ച­​യ്­​ക്ക് ഒ­​ന്ന് വ­​രെ 39.92 ശ­​ത­​മാ­​നം പോ­​ളിം­​ഗ് രേ­​ഖ­​പ്പെ­​ടു​ത്തി. മ­​ഹാ­​രാ­​ഷ്ട്ര­​യി­​ലാ­​ണ് ഏ­​റ്റ​വും കു​റ­​വ് പോ­​ളിം­​ഗ് രേ­​ഖ­​പ്പെ­​ടു­​ത്തി­​യ​ത്. 31.55 ആ­​ണ് മ­​ഹാ­​രാ­​ഷ്ട്ര­​യി­​ലെ പോ­​ളിം­​ഗ് ശ­​ത­​മാ­​നം.

അ­​സം­ (45.88) ബി­​ഹാ​ര്‍­(36.69) ഛത്തീ­​സ്­​ഗ­​ഡ്(46.14) ദാ​ദ​ര്‍ ഹ​വേ​ലി&​ദാ​മ​ന്‍ ദി​യു­(39.94) ഗോ­​വ­(49.04 ) ഗു​ജ​റാ​ത്ത്­(37.83) ക​ര്‍​ണാ­​ട​ക­(41.59) മ​ധ്യ​പ്ര​ദേ­​ശ്­ (44.67) ഉ​ത്ത​ര്‍​പ്ര​ദേ­​ശ്­ (38.12) പ​ശ്ചി​മ ബം​ഗാ​ള്‍­ (49.27) എ­​ന്നി­​ങ്ങ­​നെ­​യാ­​ണ് മ­​റ്റി​ട­​ങ്ങ­​ളി­​ലെ പോ­​ളിം­​ഗ് ശ­​ത­​മാ​നം.

വോ​ട്ടെ​ടു​പ്പി​നി​ടെ പ​ശ്ചി​മ​ബം​ഗാ­​ളി​ല്‍ നേ​രി​യ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. മു​ര്‍​ഷി​ദാ​ബാ​ദി​ലെ ബൂ​ത്തി​ല്‍ ബി​ജെ​പി- തൃ​ണ​മൂ​ല്‍ കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത​ക​ർ ത​മ്മി­​ലാ­​ണ് ഏ­​റ്റു­​മു­​ട്ട­​ലു­​ണ്ടാ​യ​ത്. തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഡ്യൂ­​ട്ടി­​യി­​ലു­​ണ്ടാ­​യി­​രു​ന്ന പൊ­​ലീ­​സു­​കാ​ര്‍ ഇ​ട​പ്പെ​ട്ട് സ്ഥി​തി ശാ​ന്ത​മാ­​ക്കി.

യു­​പി­​യി​ല്‍ പ­​ല­​യി­​ട​ത്തും ബി­​ജെ­​പി പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ബൂ­​ത്തു­​ക​ള്‍ കൈ­​യ­​ട­​ക്കി­​യെ­​ന്ന് അ­​ഖി­​ലേ­​ഷ് യാ​ദ­​വ് ആ­​രോ­​പി­​ച്ചു.​സ­​മാ­​ജ്‌വാദി പാ​ര്‍­​ട്ടി­​യു­​ടെ വോ­​ട്ട​ര്‍­​മാ­​രെ ബൂ­​ത്തു­​ക­​ളി​ല്‍ പ്ര­​വേ­​ശി­​പ്പി­​ക്കു­​ന്നി­​ല്ലെ­​ന്നാ­​യി­​രു­​ന്നു ആ­​രോ­​പ​ണം. എ­​ന്നാ​ല്‍ പ­​രാ­​തി­​ക്ക് അ­​ടി­​സ്ഥാ­​ന­​മി­​ല്ലെ­​ന്ന് ബി­​ജെ­​പി പ്ര­​തി­​ക­​രി​ച്ചു.

അ​മി​ത് ഷാ, ​ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, പ്ര​ഹ്‌​ളാ​ദ് ജോ​ഷി, ദി​ഗ്വി​ജ​യ് സിം​ഗ്, ഡിം​പി​ള്‍ യാ​ദ​വ്, സു​പ്രി​യാ സു​ലെ തു​ട­​ങ്ങി­​യ­ പ്ര­​മു​ഖ​ര്‍ ഇ​ന്ന് ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.