പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
Sunday, May 19, 2024 2:28 AM IST
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്നിന്നു ജനവിധി തേടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗുര്‍ജിത് സിംഗ് ഔജ്ലയുടെ തെരഞ്ഞെടുപ്പ് റാലിക്കു നേരേയുണ്ടായ വെടിവയ്പില്‍ ഒരാള്‍ക്കു പരിക്കേറ്റു. അമൃത്സറിനു സമീപം അജ്നാലയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം.
ഇന്ത്യാ മുന്നണിയിലെ പങ്കാളിയായ ആം ആദ്മിക്കുനേരേയാണ് ഗുര്‍ജിത് സിംഗ് വിരല്‍ചൂണ്ടുന്നത്.
എഎപി സ്ഥാനാര്‍ഥി കുല്‍ദീപ് ധല്വാലിന്റെ ബന്ധുക്കളാണ് ആക്രമണത്തിനു പിന്നിലെന്ന് സ്ഥാനാര്‍ഥി ആരോപിക്കുന്നു. അതേസമയം ആരോപണം എഎപി നേതാവ് തള്ളിക്കളഞ്ഞു.