വാതുവയ്പ് ആപ്പ് കേസ് : നടി ഉർവശി റൗട്ടേലയ്ക്കും മിമിക്കും ഇഡി നോട്ടീസ്
Monday, September 15, 2025 5:41 AM IST
ന്യൂഡൽഹി: ഓൺലൈൻ വാതുവയ്പ് ആപ്പ് കേസിൽ ചോദ്യം ചെയ്യലിനു ഹാജാരാകാൻ ആവശ്യപ്പെട്ട് നടി ഉർവശി റൗട്ടേലയ്ക്കും തൃണമൂൽ കോൺഗ്രസ് എംപി മിമി ചക്രവർത്തിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസയച്ചു. ഡൽഹിയിലെ ഓഫീസിൽ ഇന്നു ഹാജരാകാനാണ് മിമി ചക്രവർത്തിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉർവശി റൗട്ടേല നാളെ ഹാജരാകണം.
കേസുമായി ബന്ധപ്പെട്ട് നേരത്തേ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, ശിഖർ ധവാൻ എന്നിവരെ ഇഡി ചോദ്യംചെയ്തിരുന്നു. ഇന്ത്യയിൽ 22 കോടി പേർ ഓൺലൈൻ വാതുവയ്പ് ആപ്പുകൾ ഉപയോഗിക്കുന്നു. 10,000 കോടി ഡോളറിന്റേതാണ് ഇന്ത്യയിലെ ഓൺലൈൻ വാതുവയ്പ് ആപ്പ് വിപണി.