അനധികൃത കോൾസെന്ററുകൾ പൂട്ടിച്ച് സിബിഐ
Monday, September 15, 2025 5:41 AM IST
ന്യൂഡൽഹി: ബ്രിട്ടീഷ് പൗരന്മാരിൽനിന്നു പണംതട്ടിയ നാസിക്കിലെ രണ്ട് അനധികൃത കോൾസെന്ററുകൾ പൂട്ടിച്ച് സിബിഐ. സംഭവത്തിൽ ഗണേഷ്, ശ്യാം കമാൻകർ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. മറ്റ് രണ്ടു പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇൻഷ്വറൻസ് ഏജന്റുമാർ എന്ന വ്യാജേന ഇല്ലാത്ത ഇൻഷ്വറൻസ് പോളിസിയിൽ പണം അടച്ചിപ്പാണ് പ്രതികൾ തട്ടിപ്പുനടത്തിയത്.
ആറുപതോളം ജീവനക്കാരാണ് കോൾസെന്ററിൽ പ്രവർത്തിച്ചിരുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തട്ടിയെടുക്കാൻ വ്യാജരേഖകൾ നിർമിച്ചിരുന്നതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.