പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം: വഴിമാറിയത് വൻ അപകടം
Monday, September 15, 2025 5:41 AM IST
ലക്നോ: ലക്നോയില്നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം വലിയ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. വിമാനം പറന്നുയരാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
റണ്‍വേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിനു കഴിയാതെവന്നതോടെ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിര്‍ത്തുകയായിരുന്നു. റണ്‍വേയുടെ അവസാനഭാഗത്ത് വിമാനം നിയന്ത്രണവിധേയമായി. 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
സമാജ് വാദി പാര്‍ട്ടി എംപിയും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവും യാത്രക്കാരില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു വിമാനത്തിലെ സാങ്കേതിക തകരാറിനെത്തുടര്‍ന്നുള്ള ആശങ്കാജനകമായ നിമിഷങ്ങള്‍.