വഖഫ് നിയമ ഭേദഗതി: ഇടക്കാല ഉത്തരവ് ഇന്ന്
സ്വന്തം ലേഖകൻ
Monday, September 15, 2025 5:41 AM IST
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹർജികളിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും. കേസിലെ വാദംകേൾക്കലിൽ നിയമഭേദഗതിക്കെതിരേ ഉയർന്നുകേട്ട നിയമ, നടപടി പ്രശ്നങ്ങളിൽ സുപ്രീംകോടതി വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഉപയോഗത്തിലൂടെയോ ഔപചാരിക രേഖയിലൂടെയോ കോടതി വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ വിഷയം ജുഡീഷൽ പരിഗണനയിൽ നിലനിൽക്കെ ഡീനോട്ടിഫൈ ചെയ്യാൻ കഴിയുമോ, അന്വേഷണനടപടികൾക്കിടയിലെ ജില്ലാ കളക്ടറുടെ പങ്ക് എന്നിവയടക്കമുള്ള ചോദ്യങ്ങൾക്ക് ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി ഉത്തരം നൽകിയേക്കും.