ആസാമിൽ ഭൂചലനം
Monday, September 15, 2025 5:41 AM IST
ഗോഹട്ടി: ആസാം ഉൾപ്പെടെ വടക്കുകിഴക്കൻ മേഖലയെ പിടിച്ചുലച്ച് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകുന്നേരം 4:41 നാണ് രേഖപ്പെടുത്തിയത്. ആസാമിലെ ഉദൽഗുരി ജില്ലയിലാണു പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് ഭയചകിതരായ ആളുകൾ വീടുവിട്ട് പുറത്തേക്ക് ഓടി.
ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ശര്‍മ അറിയിച്ചു. സ്ഥിതിഗതികള്‍ അനുനിമിഷം നിരീക്ഷിക്കുന്നണ്ടെന്നും അദ്ദേഹം അറിയിച്ചു. സോണിത്പുർ, താമുൽപുർ, നൽബാരി ഉൾപ്പെടെ സമീപ ജില്ലകളിലും മണിപ്പുർ, അരുണാചൽപ്രദേശ് സംസ്ഥാനങ്ങളുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും ശക്തമായ പ്രകന്പനം അനുഭവപ്പെട്ടു.